Pages

Wednesday, February 27, 2013

യുക്തിയും ഞാനും !!


ഒരു യുക്തിവാദിയും ഒരു സുപ്രഭാതത്തില്‍ ഉണ്ടാവുന്നില്ല. ക്ഷിപ്ര കോപം കൊണ്ടോ ജീവിത നൈരാശ്യം കൊണ്ടോ ദൈവത്തിനോടുള്ള വിരോധം കൊണ്ടോ ഒരാള്‍ക്ക്‌ യുക്തിവാദി ആകാന്‍ കഴിയില്ല. ഞാനും ഒരു മത ദൈവ വിശ്വാസി ആയിരുന്നു. എങ്ങനെയാണ് എന്റെ മത ദൈവം എന്നില്‍ നിന്നും ഇറങ്ങി പോയത് എന്ന് ഒന്ന് കുറിച്ച് വെക്കുകയാണ് .... 

മുന്‍പ് ഫേസ്ബുക്കില്‍ ഇട്ട ഒരു സീരീസ്‌ ആണിത്, എഡിറ്റു ചെയ്യാന്‍ മെനക്കെടുന്നില്ല... അത്ര മഹത്താണോ ഇത് എന്ന് ചോദിച്ചാല്‍ അല്ല ....പക്ഷെ സത്യസന്ധം ആണെന്നാണ് മറുപടി. ഇതില്‍ കൃത്യമായ്‌ ഒരു കുട്ടിയുടെ യുക്തിബോധതിലേക്കുള്ള വളര്‍ച്ച ഉണ്ട്... സമയം അനുവദിക്കുമെങ്കില്‍ സദയം വായിക്കുക.

ഭക്തന്റെ അങ്കലാപ്പുകള്‍ !
**********************************
ഏതാണ്ട് പത്താം ക്ലാസ്സ് അവധിക്കാലത്താണ്  ഞാന്‍ പ്രസിദ്ധ യുക്തിവാദി എ ടി  കോവൂരിന്റെ  സമ്പൂർണ്ണ   കൃതികള്‍  വായിക്കുന്നത് ... അത്  മുഴുവനും  വായിച്ചോ  എന്നെനിക്കോര്‍മയില്ല  ഞാനതുവരെ  അനുഭവിക്കാത്ത  ഒരു മാനസിക  സംഘര്‍ഷം   അന്ന് സംഭവിക്കുകയായിരുന്നു..വല്ലാത്തൊരു തകിടം മറിച്ചില്‍ .. 

മനസ്സില്‍ കൊണ്ടുനടന്ന ദൈവങ്ങളും വിശ്വാസവും എല്ലാം കലപിലകൊട്ടി..... എന്റെ ചിന്തകളില്‍ തീയാളി.. നേരെ പോയത് കൊല്ലം ആശ്രാമതുള്ള വല്യമ്മച്ചിയുടെ വീട്ടിലേക്ക് ...ആശ്രാമം  അമ്പലത്തിലെ ഉണ്ണികണ്ണനും  പിന്നെ അങ്ങോട്ട്‌ പോകും വഴിക്കുള്ള സകല കൊച്ചു കൊച്ചു അമ്പലങ്ങളിലെയും ദൈവങ്ങളോട് മനമുരുകി പ്രാര്‍ഥിച്ചു എനിക്ക് ഭക്തിയുണ്ടാകണെ എന്ന് !!!. സത്യം അതായിരുന്നു എന്റെ പ്രാര്‍ഥന... !!! 

ഇന്നാലോചിക്കുമ്പോള്‍ വിവിധ അമ്പലങ്ങളുടെ പ്രതീകമായി മഞ്ഞളും , കുങ്കുമവും, ഭസ്മവും , ചന്ദനവും തിങ്ങി ഞരുങ്ങി സ്വരുമയോടെ സ്ഥലം പങ്കിട്ട ഒരു പാവം നെറ്റിയുടെ ഉടമയായ  ഒരു കുട്ടിയുടെ മനസ്സിനകത്തെ പ്രദര്‍ശനപരതയാണോ അതോ ദൈവങ്ങളുടെ സഹതാപം പിടിച്ചു പറ്റാനുള്ള കുറുക്കു വഴിയോ .. അറിയില്ല !!

അന്നേ സ്വന്തം കാര്യങ്ങള്‍ക്കായുള്ള പ്രാര്‍ഥന ഉപേക്ഷിച്ചിരുന്നു,  കാരണം അതില്‍ ഒരു പന്തികേട്‌ തോന്നിയിരുന്നു അതുകൊണ്ട് "എല്ലാവര്ക്കും ഫസ്റ്റ് ക്ലാസ് കിട്ടണേ കൂട്ടത്തില്‍ എനിക്കും ....എന്നായിരുന്നു പ്രാര്‍ഥന..!!! "എന്നിട്ട് മനസ്സില്‍ സ്വയം ന്യായീകരിച്ചു , എല്ലാവര്ക്കും വേണ്ടിയല്ലേ പ്രാർഥിച്ചത്  അതുകൊണ്ട് ദൈവത്തിന്  എന്റെ ആവശ്യം നടത്താവുന്നതെയുള്ളൂ .... ഏതാണ്ട് ഇതേ രീതി തന്നെയായിരുന്നു അന്നത്തെ എന്റെ ദൈവങ്ങലോടുള്ള ഡിമാണ്ട് മുഴുവന്‍ ... 

പക്ഷെ കോവൂര്‍ വീണ്ടും വീണ്ടും എന്റെ കള്ളത്തരങ്ങളിലേക്ക് യുക്തി പടര്‍ത്തി കൊണ്ടിരുന്നു.... എപ്പോഴാണ് ഞാന്‍ എന്റെ സമൂഹ പ്രാര്‍ഥന പോലും ഒരു കള്ളമാണെന്ന് മനസ്സിലാക്കിയത്...‌ അറിയില്ല... കഴിഞ്ഞ കാലങ്ങളെ ഓര്‍ത്തെടുക്കുമ്പോള്‍ യുക്തിയുടെ പാതയ്ക്ക് വ്യക്തത കുറവുണ്ട്..എങ്കിലും പതിയെ ഞാന്‍ മനസ്സിലാക്കി മനസ്സില്‍ ഞാന്‍ വിചാരിക്കുന്നതും വിചാരിക്കാന്‍ പോകുന്നതും, എന്നിട്ട് ഞാന്‍ ദൈവത്തിനോട് പറയാന്‍ ഒരു കാരണം ഒരുക്കുന്നതും ( ദൈവമേ ഞാന്‍ അങ്ങനെ ചെയ്തത് നിനക്കറിയല്ലോ ദേ ഇങ്ങനെ ഒരു കാരണം ഉണ്ടായിരുന്നത് കൊണ്ടാണ് , ഇതുപോലുള്ളവ )  എല്ലാം ദൈവം അറിയുന്നുവെന്നും സര്‍വതും അറിയുന്ന ദൈവത്തിനു എന്റെ വിശദീകരണമോ സോപ്പിടലോ പ്രീണിപ്പിക്കലോ വേണ്ടെന്ന അറിവിലേക്ക് അത് വളര്‍ന്നു..അതായതു ദൈവം സര്‍വജ്ഞനും സര്‍വ വ്യാപിയും അനന്തവും ആണെങ്കില്‍ അതെന്നേ എന്നെയും എല്ലാവരെയും അളന്നു തൂക്കിയിട്ടിരിക്കുന്നു എന്ന തിരിച്ചറിവിന്റെ ....ചെറിയ യുക്തിയിലെക്കുള്ള വളര്‍ച്ചയുടെ .....  ആദ്യ പടി...!!

ദൈവത്തിന്റെ  രൂപമാറ്റം !
******************************
ദൈവത്തിനു എന്തിന്  ആയുധം ? അതായിരുന്നു കുട്ടിക്കാലത്തെ ഒരു ചിന്ത...ശ്രീരാമനും കൃഷ്‌ണനും ശിവനും ഒക്കെ വ്യത്യസ്ത തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നു.. അതിലെ ആ ദയനീയത..പരിഹാസം ,..... ഈ പ്രപഞ്ചം നിലനിര്‍ത്തുകയും സ്വന്തം ഇച്ഛക്കനുസരിച്ചു വളര്‍ത്തുകയും ചെയ്യുന്ന ദൈവങ്ങള്‍ അന്നന്നത്തെ മനുഷ്യ സങ്കല്‍പ്പത്തിലെ ആയുധങ്ങളാണ് പ്രയോഗിക്കുന്നത്  എന്നത് ....എന്നെ ആശ്ചര്യപ്പെടുത്തി!. 

ദൈവത്തിനു എന്നെ ശിക്ഷിക്കണമെങ്കില്‍ അദ്ദേഹം വിചാരിച്ചാല്‍ മതിയല്ലോ... എന്നായിരുന്നു ചിന്ത മുഴുവനും... ഇനി അഥവാ ഇതെല്ലം അദ്ദേഹത്തിന്റെ  തമാശകളും ജനങ്ങളെ കാര്യം പഠിപ്പിക്കാനും ( അതായിരുന്നു എന്റെ മുതിര്‍ന്നവര്‍ എനിക്ക് അന്ന് തന്ന ന്യായീകരണം)  ആണെങ്കില്‍ മനുഷ്യരെ ഇട്ടു കുരങ്ങു കളിപ്പിക്കുന്ന ദൈവങ്ങളെ ഇഷ്ടപ്പെടാന്‍ സാധിക്കില്ല എന്ന് തോന്നിത്തുടങ്ങി... 

എന്റെ സുഹൃത്തുക്കള്‍ ചോദിച്ചു  ദൈവത്തെ ഇഷ്ടപ്പെടാന്‍ ദൈവം നിന്റെ കാമുകിയാണോ..? .കുട്ടിത്തത്തിന്റെ പരിഹാസമായിരുന്നു അതെങ്കിലും വലിയൊരു പ്രശ്നം ആ ചോദ്യത്തില്‍ ഉണ്ടെന്നു  തോന്നി ദൈവത്തെ എങ്ങനെ സമീപിക്കണം...കാവിലെ മുടിയേറ്റിന്റെ തീക്ഷ്ണതയിലെ ഭയപ്പടാണോ, തൊടാതെ, തീണ്ടാതെ ദൂരെ മാറിനിന്നു കാണേണ്ട ദൈവമാണോ... അതോ ക്രിസ്തുവിനെപോലെ സ്നേഹം മാത്രം പറയുന്ന ....  കന്യാ മറിയത്തിന്റെ അമ്മ കണ്ണുകളിലെ കരുണയാണോ ദൈവം...അതോ പത്താംക്ലാസ്സിലെ പാഠപുസ്തകത്തില്‍   ടാഗോര്‍ പറയുന്ന ശ്രീകോവിലിന്റെ ഇരുട്ടില്‍ കാണാത്ത... അതേസമയം പാടത്തെ ചളിയില്‍ കാണുന്നതാണോ ദൈവം....അതോ  കൃഷ്ണനെ കാമുകനാക്കിയ മീരയെ പോലെ..എനിക്ക് ലക്ഷ്മിയെ കാമുകിയാക്കാമോ..ലക്ഷ്മി  കൃഷ്ണനെ അനുവദിച്ച പോലെ കൃഷ്ണന്‍ ലക്ഷ്മിയെ അനുവദിക്കുമോ പ്രണയ ചാപല്യങ്ങള്‍ക്ക് ?? ..അതില്‍ നിന്ദയുണ്ടോ...ഉണ്ടെങ്കില്‍ ഭക്ത മീര ശരിയും ഞാന്‍ തെറ്റും ആകുന്നതെങ്ങനെ..?? 

  ചിന്തകള്‍ പരസ്പരം വാളെടുത്തു,..പടയോട്ടം സിനിമയിലെ വിഖ്യാതമായ ചതുരംഗ കളത്തിലെ പാട്ടിലെ,  കരുക്കള്‍ പടവെട്ടുന്നതുപോലെയായി... എങ്കിലും അതൊരു ഉത്സവമായിരുന്നു,,,പുസ്തകങ്ങളില്‍ നിന്നും പുസ്തകങ്ങളിലേക്കുള്ള ഓട്ടം അവിടെ തുടങ്ങുന്നു...

പലരുടെയും ഉപദേശ പ്രകാരം വിവേകാനന്ദ സാഹിത്യ സര്‍വസ്വം വായിക്കാന്‍ തുടങ്ങി..ഇന്നും എനിക്കറിയില്ല അതെത്ര  വാല്യം അകെ ഉണ്ടെന്നു..പക്ഷെ വായനശാലയിലെ ആ അല്‍പ വായന പെട്ടന്ന് മുറിഞ്ഞു..എല്ലാ മതങ്ങളും ഒരുമിച്ചേ നിലനില്ക്കു എന്നും എല്ലാ മതങ്ങളും നന്മ മാത്രമേ പറയുന്നുള്ളൂ എന്നൊക്കെ തരത്തിലുള്ള നിലവിലെ മതങ്ങളുടെ വ്യാഖ്യാനങ്ങള്‍ ആയിരുന്നു അതില്‍ കൂടുതലും കണ്ടത്..എനിക്ക് വേണ്ടിയിരുന്നത് വ്യാഖ്യാനങ്ങള്‍  അല്ലായിരുന്നു അത് ഞാന്‍ തന്നെ ചെയ്തോളാം,  പകരം വസ്തുതകള്‍ തരു ,,,ഒരു മതം പറയുന്നത് അതെ വാക്കുകളില്‍ തരു അത് ശരിയായിരുന്നോ തെറ്റായിരുന്നോ എന്നൊക്കെ എന്റെ ബുദ്ധിയില്‍ ഞാന്‍ തീരുമാനിചോളാം അതായിരുന്നു അന്നത്തെ നിലപാട്.. 

എങ്കിലും ദൈവം അല്പം  ഭയം എന്നില്‍ ജനിപ്പിച്ചു കൊണ്ടേയിരുന്നു.... എന്റെ പല തോല്‍വികളും ദൈവത്തിന്റെ ഇടപെടല്‍ ആണെന്ന.... അതുവരെയുള്ള എല്ലാ യുക്തികളെയും കാറ്റില്‍ പറത്തി കൊണ്ട് ദൈവം ശക്തമായി എന്നില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു... ഒപ്പം അതിനു വിപരീതമായി ഇന്നലേക്കു യുക്തി പടർത്താൻ കോവൂരും... !! 

ഇതിനിടയിലും ബലമുള്ള ഒരു യുക്തിയുടെ അസാന്നിധ്യം... കുറച്ചുകാലം ആ നില തന്നെയായിരുന്നു അവിടേക്കാണ് തീപടര്‍പ്പുപോലെ മാര്‍ക്സിസം കടന്നു വരുന്നത്...  ( കുറച്ചു  മാത്രമേ അതും വായിച്ചിട്ടുള്ളൂ, പക്ഷെ ഒരാശയത്തിന്റെ ജീവന്‍ അറിയാന്‍ അത് മുഴുവനായി വായിക്കണം എന്ന്   ഇപ്പോഴും എനിക്കഭിപ്രായമില്ല, ...ലെനിന്‍ തന്നെ പറഞ്ഞ പോലെ കൌത്സ്കി അനന്യ പണ്ഡിതനാണ് മൂലധനത്തിന്റെ   ഇത്രാം വോല്യത്തിലെ ഇത്രാം അദ്ധ്യായത്തിലെ ഇത്രാം വരി ഏതെന്നു ചോദിച്ചാല്‍ പോലും കൃത്യമായി പറയുന്ന അത്രയും പണ്ഡിതന്‍, പക്ഷെ മാര്‍ക്സിസത്തിന്റെ ജീവന്‍ മാത്രം പിടികിട്ടാതെ പോയി.... അപ്പോള്‍ ആ പാണ്ഡിത്യത്തിനു എന്ത് പ്രസക്തി ?, ഇത് പറയുമ്പോള്‍ തെറ്റിദ്ധരിക്കേണ്ട ഞാന്‍ അതിന്റെ ജീവന്‍ മനസ്സിലാക്കി അല്ലെങ്കില്‍ മനസ്സിലാക്കിയില്ല  എന്ന് ഇതിനർത്ഥവും  ഇല്ല .. ) 

മാര്‍ക്സിസത്തിന്റെ ആദ്യ വായനകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു...ഒരു കാര്യത്തെ അതിന്റെ സാഹചര്യങ്ങളില്‍ തന്നെ മനസ്സിലാക്കുന്ന ആ രീതി എനിക്കിഷ്ടമായി..പ്രപഞ്ചത്തെയും ചരിത്രത്തെയും കൂട്ടികെട്ടി വൈരുധ്യങ്ങളിലൂടെയുള്ള   അതിന്റെ പരിക്രമണം വിലയിരുത്തുന്ന രീതി എന്റെ ചെറിയ ബുദ്ധിയെ അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടിച്ചു... കോവൂരിന്റെ വായനക്ക് ശേഷമുള്ള സ്ഫോടനം....

എന്നിട്ട് "പണ്ഡിതന്മാര്‍ ഈ ഭൂമിയെ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ എന്നാല്‍ അതിനെ മാറ്റി തീര്‍ക്കലാണ് കാര്യം" എന്ന ആശയം ഞാന്‍ പരിചയിച്ച മത ഗ്രന്ഥങ്ങളുടെ ഭാഷയെക്കാള്‍ സത്യസന്ധമായി തോന്നി... അപ്പോഴും ഒന്നെനിക്ക് മനസ്സിലായി ദൈവം വല്ലാതെ എന്റെ മനസ്സിനെ അലട്ടുന്നുണ്ടെന്ന്... അതേസമയം ഈ ദുരിതങ്ങള്‍ക്ക് നേരെയും ചരിത്ര കാലങ്ങളിലൂടെ പ്രാകൃത കമ്മ്യൂനിസത്തില്‍ ജീവിച്ചിരുന്ന    ഒരു സമൂഹം  ഇന്നത്തെ വര്‍ഗ വൈരുദ്ധ്യങ്ങളുടെ  ലോകമായി  വളര്‍ന്നതും  അതില്‍ ദൈവത്തിനു ഒരു പങ്കുമില്ലാത്തതും  ഉണ്ടെങ്കില്‍  അന്നെരങ്ങളില്‍  നിഷ്ക്രിയനായ ദൈവത്തോട് എനിക്ക് വിദ്വേഷവും  തോന്നിത്തുടങ്ങി...പിന്നെ പതിയെ എന്റെ നിലപാടുകളിലെ പൊള്ളത്തരവും ബോധ്യമായി കാരണം, ഉള്ള ദൈവത്തെ മാത്രമേ എനിക്ക്  പുച്ഛിക്കാനും  എതിര്‍ക്കാനും കഴിയു, ...!!

 ഇന്ന്   ചിന്തിക്കുന്നതും  അതിന്റെ  ചുവടുപിടിച്ചാണ് , നിലവിലെ  ദൈവ  സങ്കല്പങ്ങള്‍  എല്ലാം പൊള്ളയാണെന്ന്  മനസ്സിലായി  അതെന്നെ  ശാസ്‌ത്രം  പഠിപ്പിച്ചു ... പ്രപഞ്ചത്തിന്റെ വളര്‍ച്ചയും   അതിന്റെ  ആദ്യ  കാല  അവസ്ഥകളും  എല്ലാം പുരാണങ്ങളെയും  ക്രിസ്തു  മത  ഇസ്ലാം  മത  ഹൈന്ദവ  സങ്കല്പ്പങ്ങളെല്ലാം   പറയുന്ന ദൈവങ്ങളെ  തകര്‍ത്തു ... അതെ  സമയം  എന്റെ മനസ്സില്‍ എല്ലാ   മത  ദൈവങ്ങളും ഒരുപാട്  വര്‍ണ്ണങ്ങള്മായി  ( അവയുടെ   ഉത്സവങ്ങളും പെരുന്നാളുകളും  മനുഷ്യരുടെ കൂട്ടായ്മകളും എല്ലാം )  എന്നെ  പ്രലോഭിപ്പിച്ചു  കൊണ്ടിരുന്നു...

ഭഗത്  സിംഗ് എഴുതിയ  "എന്തുകൊണ്ട്  ഞാനൊരു  യുക്തിവാദിയായി "  എന്ന ചെറിയ പുസ്തകമായിരിക്കും  ഇന്നെന്നെ  ഒരു യുക്തിവാദിയാക്കിയതില്‍  പ്രധാന പങ്കു വഹിച്ചത് ....അതില്‍ അദ്ദേഹം  വളരെ വ്യക്തമായി പറഞ്ഞു

"സത്യം അന്വേഷിക്കലും പറയലും പ്രവര്തിക്കലുമാണ്ദൈവത്തോടുള്ള പ്രാര്‍ഥന.. ദൈവം എന്ന ഇന്നത്തെ മത ദൈവങ്ങള്‍ ഒരു തരത്തിലും സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല..അതെ സമയം ദൈവം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു... ബ്രിടീഷ് അഹങ്കാരം ഭാരതാംബയെ ഇങ്ങനെ മാനഭംഗപ്പെടുതുമ്പോള്‍ ഒരു ദൈവം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനാശിക്കുന്നു... അത് കേവലം നമ്മുടെ ആഗ്രഹം മാത്രമാണ് ...ഇനി അഥവാ പ്രപഞ്ച ശക്തി ഉണ്ടെങ്കില്‍ നേരത്തെ പറഞ്ഞ സത്യമാണ് അതിനെ കണ്ടെത്താനുള്ള   മാര്‍ഗം.... സകല   അനീതികളോടും സമരം ചെയ്യലാണ് അതിന്റെ പ്രാര്‍ഥന.....ശരിയായി പഠിച്ചു മാര്‍ക്സിസം പോലുള്ള ശാസ്‌ത്രീയ പ്രത്യയശാസ്ത്രങ്ങള്‍ കണ്ടെത്തലാണ് അതിന്റെ വഴി...  "
 

മനോഹരമായ ദൈവ  സങ്കല്‍പ്പങ്ങളെ  തള്ളിപറയാതിരിക്കാന്‍ ഞാന്‍ കാണിച്ചിരുന്ന  അനാവശ്യ  വാദങ്ങള്‍ അങ്ങനെ എന്റെ മനസ്സില്‍ നിന്നും  ഊര്‍ന്നിറങ്ങി ..

അറിയില്ലാത്തത് അറിയില്ലെന്നും നുണകളെ നുണകള്‍ എന്നും പറയാന്‍ ഞാന്‍ ഒരിക്കല്‍ കൂടി ഊര്‍ജം നേടി..(ഒരു യുക്തി വാദിയുടെ മനസ്സില്‍ മാത്രമേ ദൈവത്തിനു ഏറ്റവും മനോഹരമായി നിലനില്‍ക്കനാകൂ  എന്നെനിക്കു മനസ്സിലായി..!!!) .എന്റെ യുക്തി കൌമാരത്തില്‍ നിന്നും യുവത്വത്തിലേക്ക് നീങ്ങുന്നു എന്നും തോന്നി...അവിടെയും ചില ബലഹീനതകള്‍ എന്നെ അലട്ടികൊണ്ടിരുന്നു.

യുക്തിയുടെ വേരുകള്‍ ! 
*************************
അങ്ങനെ എന്റെ യുക്തിയുടെ കഥകള്‍ മൂന്നാം  ഭാഗത്തിലേക്ക് കടക്കുകയാണ്...

ദൈവമേ എനിക്ക് ഭക്തിയുണ്ടാകണേ.. എന്ന് പ്രാര്‍ഥിച്ചു നടന്ന കുട്ടിയില്‍ നിന്നും ഇന്നിലെക്കുള്ള വളര്‍ച്ച വിവരിക്കനോരുങ്ങുമ്പോള്‍ എളുപ്പത്തില്‍ അങ്ങ് പറഞ്ഞു കളയാം എന്നൊരു ധാരണ ഇല്ലായിരുന്നു എങ്കിലും ഇതൊക്കെ ഒതുക്കി പറയുക എന്നത് ശ്രമകരമാണ് എന്ന് മനസ്സിലായി..പ്രത്യേകിച്ച് ഇതൊരു ഒറ്റയിരുപ്പു എഴുത്താണ്.

ചോദ്യം പ്രസക്തമായിരുന്നു ....യുക്തി ഒരു മേഖലയില്‍ മാത്രം വളരുന്നതെങ്ങനെ....? നല്ല വൈദഗ്ധ്യമുള്ള ഒരു ഡോക്ടര്‍ ശ്രമകരമായ സര്‍ജറി കഴിഞ്ഞും പറയുന്നു ദൈവത്തിനു നന്ദി..!!..ഇതെന്നെ കുഴക്കി....ഇത്രയും വിദഗ്ദ്ധനായ ശാസ്ത്ര വിദ്യാർത്ഥി  എന്ത് കൊണ്ട് ഒരു മത ദൈവത്തില്‍ വിശ്വസിക്കുന്നു...? അതെ സമയം നിരീശ്വര വാദികള്‍ ആയ ഡോക്ടര്‍മരടക്കം ശാസ്ത്ര വിദഗ്ധരെ അറിയുകയും ചെയ്യാം എങ്കിലും മത ദൈവ വിശ്വാസികള്‍ നല്ലൊരു പങ്കുണ്ട്...

ഇതിനെ പല രീതിയിലാണ് ഞാന്‍ വിലയിരുത്തിയത്...ഒന്ന് ആ ഡോക്ടറിന്റെ വൈദഗ്ധ്യം ഒരാളെ മത ദൈവ നിഷേധതിലേക്ക് നയിക്കണമെന്നില്ല...അതില്‍ ഒരു ഡോക്ടറുമായി സംവേദിക്കാന്‍  എനിക്ക് അവസരം ലഭിച്ചിരുന്നു...അദ്ദേഹം വലിയൊരു ഭക്തന്‍ ആണ്..തന്റെ തൊഴിലില്‍ വളരെയേറെ ആത്മാർത്ഥത  കാണിക്കുന്നയാളും...എന്ത് കൊണ്ടാണ് താങ്കൾ  ഒരു മത ദൈവത്തില്‍ വിശ്വസിക്കുന്നതെന്ന എന്റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഒരു പ്രപഞ്ച ശക്തിയുണ്ട് എന്നാണു..

അത് മത ദൈവമാണോ ...എങ്കില്‍ നിലവിലെ ഏതു മത ദൈവമാകും ? എന്ന ചോദ്യം അദ്ദേഹത്തെ അല്പം കുഴക്കി...എനിക്ക് തോന്നുന്നു അത് മത ദൈവമാണോ എന്ന് മാത്രമാണ് ഞാന്‍ ചോദിച്ചതെങ്കില്‍ കൃത്യമായി ഉത്തരം തന്നേനെ 'ആകാന്‍  സാധ്യതയുണ്ടെന്ന്.'...പക്ഷെ ഒരു തിരഞ്ഞെടുപ്പ് നിലവിലെ മത ദൈവങ്ങള്‍ക്കിടയില്‍ നിന്നും നടത്താന്‍ പറഞ്ഞാല്‍ കുഴയും...അവിടെ ഒരു മറുപടിയെ ഉള്ളു..."എല്ലാം ഒന്ന് തന്നെ..".  ഞാന്‍ ചോദിച്ചു, : ഗുഹാ ദൈവങ്ങളെ കുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ് ? ..ആകാശത്ത് സൂര്യനും നക്ഷത്രമാണെന്നും  അത് ആളി കത്തുകയാണെന്നും തിരിച്ചറിയാതിരുന്ന  മത ദൈവങ്ങളെ കുറിച്ച് ..?

"അവയെല്ലാം  കഥകള്‍ അല്ലെ.." അദ്ദേഹം ചിരിച്ചു....!!. 

സ്ട്രിംഗ് തിയറിയുടെ സാധ്യതകള്‍ എങ്ങനെയാണ്  ഡോക്ടര്‍ വിലയിരുത്തുന്നത്..?   എന്ന് ചോദിച്ചപ്പോള്‍ ഭാവഭേദമില്ലാതെ  അദ്ദേഹം  ചോദിച്ചു "എന്താണത്...?" 

ഒന്നെനിക്ക് മനസ്സിലായി യുക്തി ബോധം അതായതു തന്റെ വികസിച്ച വിജ്ഞാനശേഖരണത്തിന് ഉപയോഗിക്കുന്ന യുക്തിയുടെ ഉപകരണങ്ങള്‍ എല്ലാത്തിലും ഉപയോഗിക്കാന്‍ ഭൂരിപക്ഷത്തിനും അറിയില്ല അല്ലെങ്കില്‍ താല്പര്യമില്ല..അല്ലെങ്കില്‍ അങ്ങനെ ഉപയോഗിക്കാന്‍ നമ്മള്‍ പഠിപ്പിക്കപ്പെടുന്നില്ല....!!!...

ഇത് ഒരാള്‍ വളര്‍ന്നു വരുന്ന സാഹചര്യത്തിലെ അറിവുകളുടെ വലിയൊരു വലകെട്ടാണ് എന്ന് മനസ്സിലായി..

അറിയാതെ ഞാന്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയെ ഓര്‍ത്തു പോയി..." അറിഞ്ഞതില്‍ നിന്നുള്ള മോചനം" ..അതായിരുന്നല്ലോ അദ്ദേഹത്തിന്റെ പ്രശസ്തമായ ഫിലോസഫി..അതൊരു വലിയ തിരിച്ചറിവായി മനസ്സില്‍ രൂപം കൊള്ളാന്‍ തുടങ്ങി.....ഫ്രോയ്‌ഡും  ജീവിതകഥയുമായി എന്റെ കൂട്ടിനെത്തിയിരുന്നു.....

മലയാളി കുട്ടിയും ഒരു തമിഴ്‌ ബാലനും മഴയത് കളിച്ചാല്‍ നമ്മുടെ മലയാളിക്ക് പനി വരും..മറ്റേ കുട്ടിക്ക് വരില്ല...!!! എന്നൊരു സുഹൃത്തായ ഹോമിയോ ഡോക്ടര്‍ സരസമായി  പറഞ്ഞത് ഓര്‍ക്കുന്നു...കാരണം ഒന്നേയുള്ളൂ നമ്മുടെ കുട്ടിയുടെ  മനസ്സ് മഴ നനഞ്ഞാല്‍ പനിവരും എന്ന് കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുന്നു....!!!.തമിഴ്‌ ബാലന് സാഹചര്യങ്ങളാല്‍ അവന്റെ മാതാപിതാക്കള്‍ക്ക് നമ്മുടെ അറിവില്ലാത്തതിനാല്‍ അവന്‍ അങ്ങനെ കണ്ടീഷന്‍ ചെയ്യപ്പെട്ടിട്ടില്ല. ( ഉദാഹരണം ആണുട്ടോ എല്ലാരും ഇങ്ങനെയാണെന്ന് എടുക്കരുത്..)...!!! 

കുറെ സത്യമുണ്ട്  ഡോക്ടര്‍ പറഞ്ഞത്തില്‍ ...മനശാസ്ത്ര ലോകത്തിലെ പ്രശസ്തമായ ആ നായയുടെയും മണിയുടെയും കഥയും ഓര്‍ക്കുന്നു...നായക്ക് ഭക്ഷണം കൊടുക്കുന്നതിനു മുന്‍പ് കൃത്യമായി മണിയടിക്കുന്നു...കുറച്ചു ദിവസം കഴിഞ്ഞു മണിയടിച്ചാല്‍ നായയുടെ വായില്‍ താനേ വെള്ളമൂറും...!!! 

അറിവുകളുടെ വലിയൊരു തടവറയാണോ ലോകം....അറിവുകള്‍ക്ക് അങ്ങനെയും ഒരു ഭാവമോ....മണിച്ചിത്ര താഴ് സിനിമയില്‍ നായികയുടെ മനസ്സിലെ കെട്ടുപാടുകളെ പുറത്താക്കാന്‍ അതെ കൗശലം പ്രയോഗിച്ച ഡോക്ടറെ ഓര്‍ത്തു....അങ്ങനെയെങ്കിൽ  നമ്മള്‍ ആര്‍ജിച്ച  യുക്തി അത്ര യുക്തി ഭദ്രമോ....വീണ്ടും യുക്തിയുടെ പായകപ്പല്‍ അലയാഴിയിലെത്തി.... കാറ്റും കോളും!!.. 

ഏതാണ്ട് ഏഴു വയസ്സുവരെയുള്ള കാലം കുട്ടികളുടെ ബുദ്ധി വളര്‍ച്ചയിലെ  ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് . അറിഞ്ഞും അറിയാതെയും ഈ ലോകത്തെ മുഴുവന്‍ അവന്റേതായ ഭാഷ്യങ്ങളില്‍ മനസ്സില്‍ കോരിയിട്ടു അതിനെ മനസ്സിന്റെ ഏറ്റവും അടിയിലെ തട്ട് ആക്കി നിര്‍മ്മിക്കുന്ന അതി പ്രധാനമായ വളര്‍ച്ചയുടെ കാലം ...


" ദേ ഈ പാല് കുടിചില്ലെന്കില്‍ കോക്കാന്‍  വന്നു പിടിക്കട്ടെ..വേഗം കുടിച്ചോ..കൊക്കാനെ വരണ്ടാട്ടോ കുഞ്ഞു കുടിക്കുന്നുണ്ടേ...."  എന്ന ലളിതമായ കള്ളം  പറയുന്ന അമ്മമാര്‍ അറിയുന്നില്ലല്ലോ വരുംകാല ജീവിതത്തിലേക്ക് അവനു നല്‍കുന്ന ശക്തവും,... പലപ്പോഴും അപകടം ചെയ്തേക്കാവുന്ന..ഒരു മിത്തിനെയാണ് പാലിലൂടെ നല്‍കുന്നതെന്ന്....!

ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തു കടക്കുന്ന ആദ്യ ആഖാതം ഒരു കുട്ടി യില്‍ ഏല്‍പ്പിക്കുന്ന പ്രഹരത്തിന് ശേഷം അത്രയും പ്രാധാന്യമുണ്ട് ഏതാണ്ട് ഏഴു വയസ്സുവരെ ഒരു കുട്ടി അനുഭവിക്കുന്ന ചെറുതെന്ന് നമുക്ക് തോന്നുന്ന കുഞ്ഞി ഞെട്ടലുകള്‍....

വലിയൊരു വിജ്ഞാന സാഗരം കൈപ്പിടിയിലോതുക്കിയാലും വിടാതെ പിന്തുടരുന്ന,... അവന്റെ ലൈംഗീക താല്പര്യങ്ങള്‍ പോലും നിയന്ത്രിക്കപ്പെടുന്ന... അബോധ മനസ്സെന്ന മാന്ത്രികന്റെ സൃഷ്ടി അങ്ങനെ അവിടെ തുടങ്ങുകയായി...

അതോടൊപ്പം മറ്റു പലതും..ഉദാഹരണമായി "ദേ അമ്പിളിമാമന്‍ " എന്ന് പറഞ്ഞു ചന്ദ്രക്കലയെ ആഹ്ലാദപൂര്‍വ്വം നമ്മള്‍ കാട്ടി കൊടുക്കുമ്പോള്‍ ഒന്നറിയുക... കുഞ്ഞു മനസ്സില്‍ ചന്ദ്ര ബിംബം അമ്പിളി മാമന്‍ ആകുന്നതു സങ്കീര്‍ണവും സൃഷ്ടിപരവും ആയ വലിയൊരു പ്രക്രിയയിലൂടെയാണ്....അവിടെ ആഹ്ലാദം നിറയുന്നതും വലിയൊരു രാസമാറ്റം തന്നെയാണ്....

വസ്തുതകള്‍ അറിഞ്ഞാലേ ..അറിഞ്ഞത് തെറ്റാണെങ്കില്‍   അതില്‍ നിന്നും പുറത്തു കടക്കാന്‍ കഴിയു....എന്നാൽ ...അറിഞ്ഞതിനെ എങ്ങനെ ശെരിയാണോ എന്ന്  വിലയിരുത്തും....എന്താണതിന്റെ അളവുകോലുകള്‍.... ? 

യുക്തിയുടെ അളവുകോലുകള്‍ !
***********************************
എന്ത് കൊണ്ട് വിദഗ്ധരായ മനുഷ്യര്‍ ( എല്ലാവരുമല്ല എന്നാല്‍ ഭൂരിപക്ഷവും)  ഒരു ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായിരുന്നു കഴിഞ്ഞ ഭാഗത്തിലെ കണ്ടീഷന്‍ ചെയ്യപ്പെട്ട അറിവുകളും അബോധ  മനസ്സിന്റെ രൂപീകരണവും ചര്‍ച്ച ചെയ്തത്... അതില്‍ നിന്നും ഒന്ന് മനസ്സിലായി...ഏതെങ്കിലും  തൊഴില്‍മേഖലയില്‍ ഒരാള്‍ വിദഗ്ദ്ധനാവുന്നത് അയാളുടെ മുതിര്‍ന്ന കാലത്തേ വിദ്യാഭ്യാസം കൊണ്ട് മാത്രമാണ്...ഉദാഹരണമായി ഒരു ഡോക്ടര്‍ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു മെഡിസിന് പഠിച്ചതിനു ശേഷമാണ് ഒരു പ്രത്യേക മെഡിക്കല്‍ വിഭാഗത്തില്‍ വിദഗ്ധന്‍ ആവുന്നത്..അതേ  സമയം അയാളില്‍ ബാല്യത്തിലെ അങ്കുരിച്ച  അബോധ മനസ്സില്‍ എല്ലാതരം അന്ധ വിശ്വാസങ്ങളും ഉണ്ടായിരിക്കും !! സത്യത്തില്‍ ശാസ്ത്ര ബോധം ഇവ ദൂരീകരിക്കെണ്ടതാണ്....ദൌര്‍ഭാഗ്യവശാല്‍ ശാസ്ത്ര  ബോധം എന്നത് നമ്മുടെ പാഠ്യപദ്ധതിയിലെ  ( ഉയര്‍ന്ന പഠനങ്ങളിലും ) ഒരു ഇനമേ അല്ല...!!! 

ചിലപ്പോള്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വെച്ചേക്കും ...."  
"പിന്നേ...ഒരു ഡോക്ടറിന് പോലും ഇല്ലാത്ത  ശാസ്ത്ര ബോധവും കൊണ്ട് വന്നേക്കുന്നു....ഒന്ന് പോടെയ്‌...." പക്ഷെ കാര്യം സത്യമാണ്....ശാസ്ത്ര ബോധം എന്നത് നിങ്ങള്‍ വിദഗ്ദ്ധനായ ഒരു പ്രൊഫെഷണല്‍ ആയത് കൊണ്ട് മാത്രം കരഗതമാവില്ല തന്നെ.....!!

 " ശാസ്ത്രത്തെ പ്രകീര്‍ത്തിക്കുകയും, ഗവേഷണ ശാലകളില്‍ അത് പ്രയോഗിക്കുകയും ചെയ്യുന്നവര്‍ ..നിത്യ ജീവിതത്തിന്റെ മറ്റെല്ല രംഗങ്ങളിലും ശാസ്ത്രീയതയെ തിരസ്കരിക്കുന്നു....അവര്‍ തീര്‍ത്തും ശാസ്ത്ര വിരുദ്ധരായി തീരുന്നു...." - ജവഹര്‍ ലാല്‍ നെഹ്‌റു 

നെഹ്‌റു പറഞ്ഞ ഈ വാക്കുകള്‍ അക്ഷരം പ്രതി ശരിയാണെന്ന് വിഖ്യാതമായ ഗണപതിയുടെ  പാലുകുടിക്കല്‍ സംഭവത്തില്‍ വ്യക്തമായി....

ഗണപതിയുടെ പാലുകുടി !
******************************

ഉത്തരെന്ത്യന്‍ നഗരങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഏറെ കൊളിളക്കം സൃഷ്ടിച്ച ഒന്നാണ് ഗണപതി വിഗ്രഹങ്ങളുടെ പാലുകുടി..വിഗ്രഹത്തിന്റെ തുംബിക്കയ്യോട് ചേര്‍ത്ത് വെക്കുന്ന പാല്‍ പതിയെ വിഗ്രഹത്തിലേക്ക് പടര്‍ന്നു കയറുന്നതിനെയാണ് പാലുകുടിയായി വ്യഖ്യാനിക്കപെട്ടത്‌... ജലത്തിന്റെ വിസ്കൊസിറ്റി  എന്ന ബല സ്വഭാവമായിരുന്നു അതിന്റെ പിന്നില്‍... പക്ഷെ ശാസ്ത്രഞ്ജര്‍ ഇത് പറഞ്ഞപ്പോള്‍ "ശാസ്ത്രജ്ഞ്ജരുടെ തലുക്കുള്ളില്‍ ഓളം വെട്ടാണ്  "  എന്നായിരുന്നു അന്നിന്ത്യ വിറപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ പറഞ്ഞത് ..!!! 

അതിനൊത് കുറെ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും വലിയ വലിയ ബിരുദമുള്ളവരും ഒക്കെ തുള്ളിയിരുന്നു....!!! തങ്ങളുടെ അബോധ മനസ്സില്‍ ചെറുപ്പത്തിലെ മുലപ്പാലിനൊപ്പം ചേക്കേറിയ പഴയ വിശ്വാസങ്ങളെയും ദൈവങ്ങളെയും തള്ളിപ്പറയാനോ ശാസ്ത്രീയ യുക്തിയുടെ വെളിച്ചത്തില്‍ അവ പരിശോധിക്കാനോ മെനക്കെടാത്ത...അതിന്റെ ആവശ്യം ജീവിതത്തില്‍  തോന്നാത്ത....ബഹു ഭൂരിപക്ഷം..!!!!

 പക്ഷെ കൂടുതല്‍ നീണ്ടില്ല വലിയ ഉദ്യോഗസ്ഥരുടെയും വിദഗ്ധ പ്രൊഫഷനലുകളുടെയും  പരിഹാസ്യമായ ആ നിലപാടുകള്‍....കാരണം ഗണപതി മാത്രമല്ല കളിപ്പാട്ടങ്ങള്‍ പോലും പാലുകുടിക്കുന്നു എന്ന് തെളിഞ്ഞു..!! ഒന്ന് മനസ്സിലായി ശാസ്ത്ര ബോധം എന്നത് വേറിട്ട ഒന്ന് തന്നെയാണ്...സത്യസായി ബാബയെ പോലുള്ളവര്‍ വായില്‍ നിന്നും സ്വര്‍ണ ഗോളങ്ങള്‍ " അത്ഭുതകരമായി " ഉണ്ടാക്കുകയും അന്തരീക്ഷത്തില്‍ നിന്നും വസ്തുക്കള്‍ സൃഷ്ടിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ ....നമ്മുടെ വിദഗ്ധജനത വാ പൊളിച്ചു നില്‍ക്കുന്നു....!!!! 

 നെഹ്രുവും സായിബാബയും തമ്മിലുള്ള ഒരു കഥ കേട്ടിട്ടുണ്ട്...( ഇതിന്റെ ആധികാരികതയില്‍ എനിക്ക്  സംശയമുണ്ട്‌...പക്ഷെ യുക്തി സഹമായത് കൊണ്ട് വേണമെങ്കില്‍ ഒരു കഥയായി കരുതാമെന്നത് കൊണ്ടും പറയുന്നു ) 

നെഹ്‌റു കുളിക്കുകയാണ്, പ്രൈവറ്റ്‌ സെക്രടറി ചെന്ന് കതകില്‍ മുട്ടിപറഞ്ഞു...." പണ്ടിട്ജി... മഹാനുഭാവനായ ഒരു അത്ഭുത സ്വാമി താങ്കളെ കാണാന്‍ പുറത്തു കാത്തു നില്‍ക്കുന്നുണ്ട്....പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ഭഗവാന്‍... അല്ഭുതമെന്നെ പറയേണ്ടു അദ്ദേഹം ഇതാ അന്തരീക്ഷത്തില്‍ നിന്നും എനിക്കൊരു സ്വര്‍ണ വാച്ച് സൃഷ്ടിച്ചു തന്നിരിക്കുന്നു...അതിശയം  തന്നെയാണെ ...!! "

  ഭാരതം കണ്ട എക്കാലത്തെയും യുക്തി ബോധമുള്ള പ്രധാനമന്ത്രി പറഞ്ഞു,.." അത്ര വിശേഷാണേല്‍, എന്നെ കാണാനൊന്നും നില്‍ക്കണ്ട..നേരെ ഗംഗയുടെ കരയിലേക്ക് വേഗം പോയ്ക്കോളാന്‍ പറയു...എന്നിട്ട് അവിടത്തെ  മണല്‍ത്തരികള്‍ മുഴുക്കെ അങ്ങട് ഗോതമ്പാക്കാന്‍ പറയു... ഭാരതത്തിനിത് ക്ഷാമകാലമാണ്...ഞാനിതാ അങ്ങട് എത്തീന്നും  പറഞ്ഞോളു...." !!!

 ഒരു ക്ഷാമ കാലത്തെ  രാഷ്ട്ര നായകന്‍ ഇതില്‍ കൂടുതല്‍ എന്ത് യുക്തി കാണിക്കാന്‍ അല്ലെ....!!

ഇന്നും ലോകത് ദിവ്യാല്ഭുതവും   ആരും കാണിച്ചിട്ടില്ല...അഥവാ അങ്ങനെ ആരെങ്കിലും കാണിക്കുകയാണെങ്കിൽ  അവര്‍ക്ക്   സുഖമായി ജീവിക്കാനുള്ള കാശ് തരാന്‍ ( ഒരു മില്ല്യന്‍ ഡോളര്‍ ) തരാന്‍ തയ്യാറായി ഇതാ റാന്റിയും സംഘവും നില്‍ക്കുന്നു....അത്തരക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ സ്ഥലത്ത് വന്നു ഇവര്‍ തീരുമാനിച്ചോളും ഇയാള്‍ കാണിക്കുന്നത് ദിവ്യാല്ഭുതമാണോ, അമാനുഷികമാണോ എന്നൊക്കെ.....ഇന്ന് വരെ അതിന്റെ പ്രാഥമിക ഘട്ടം പോലും ആരും ഇത് വരെ ജയിച്ചിട്ടില്ല...ലോകരാഷ്ട്രങ്ങളും നാസയും എല്ലാം ബഹുമതികള്‍ കൊടുത്തു പ്രോത്സാഹിപ്പിച്ച ആ 
 റാന്റിയുടെ വെബിന്റെ ലിങ്ക്  ഇവിടെ കൊടുക്കുന്നു...
www.randi.org

പറഞ്ഞു വന്നത് ....എന്നിട്ടും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും പ്രേതങ്ങള്‍ വിഹരിക്കുന്നു....അത്ഭുതങ്ങള്‍ കാട്ടുന്ന പുരോഹിതന്മാരും തങ്ങള്മാരും വാഴുന്നു...അല്‍ഫോന്‍സാമ്മ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു വിശുദ്ധയായി....സായി ബാബ കുറേക്കാലം ഇടതടവില്ലാതെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു....അമൃതാനന്ദ മയി ദേവിയുടെ അത്ഭുതങ്ങള്‍ ഇപ്പോഴും ഭക്തരില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു...!

 ഇടയ്ക്കു കലാനാഥന്‍ മാഷ്‌ പറഞ്ഞതോര്‍ക്കുന്നു.." അമൃതാനന്ദമയി ആശുപത്രി തുടങ്ങുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കരുതിയത്‌ ഗംഗാ ജലവും തീർത്ഥവും  കൊണ്ടോക്കെയുള്ള ഒരു ചികില്‍സാരീതി ആയിരിക്കും എന്നാണു....ഇത് നമ്മുടെ ആധുനിക ആരോഗ്യ ചികില്‍സ രീതിയല്ലേ..എന്താ ഇവിടെ അത്ഭുതം ഒന്നും പ്രവര്‍ത്തിക്കുന്നില്ലേ..എല്ലാം ശാസ്ത്രത്തിന് വിട്ടു കൊടുത്തിരിക്കുകയാ...!!! 

ഇവരെ കുറിച്ചുള്ള ഒരു സായിപ്പെഴുതിയ അമ്മയുടെ ജീവ ചരിത്രത്തില്‍ ധാരാളം അത്ഭുതങ്ങള്‍ വിവരിക്കുന്നുണ്ടത്രേ...ഇടക്കൊന്നു പറഞ്ഞോട്ടെ അവര്‍ ആശുപത്രി കെട്ടിയത് നല്ല കാര്യം തന്നെ ..ഇവിടെ എന്റെ വിഷയം ശാസ്ത്രബോധവുമായി ബന്ധപെട്ടത്‌ മാത്രമാണ്..

.സമൂഹത്തിന്റെ അടിയില്‍ ഇങ്ങനെ അനവധി പ്രചരിക്കുന്നുണ്ട്.....മുന്‍പ് പറഞ്ഞ വലിയ ബിരുദമുള്ളവര്‍ ആണ് ഇതിലെ പ്രചാരകര്‍...റഷ്യയിലെ ഒരു കുട്ടിയില്‍ ചര്‍മ്മ  രോഗം മൂലമുള്ള പ്രത്യെകത കൊണ്ട് എന്ത് പതിയെ വരച്ചാലും തെളിഞ്ഞു വരുന്ന രോഗത്തെ ഖുറാനിലെ സൂക്തങ്ങള്‍ തെളിയുന്നു എന്ന പേരില്‍ കുറെ കാലം ജനത കൊണ്ടാടി ....!!!

അപ്പോഴും ചോദ്യം ബാക്കിയാണ് !! ബഹു ഭൂരിപക്ഷത്തിനും ഇല്ലാത്ത...നിങ്ങള്‍ ഒരു ചെറുന്യുന പക്ഷം പറയുന്ന ആ ശാസ്ത്ര ബോധം  എന്താണ്...എന്താണതിന്റെ രീതികള്‍ ....എന്തിനതു നമ്മള്‍ പുലര്‍ത്തണം...????
നമുക്കത് അടുത്തതില്‍ ചര്‍ച്ച ചെയ്യാം....

എന്താണ്  ശാസ്ത്രബോധം...?
*********************************
അതൊരു സ്വഭാവം ആണെന്ന് ഞാന്‍ പറയും ഒരു വസ്തുതയെ പരിശോധിക്കണമെങ്കില്‍ അതിനെ നേരായി സമീപിക്കേണ്ടി വരും, നേരായി എന്ന് പറഞ്ഞാല്‍ നമ്മുടെ മുന്‍ ധാരണകളോ , നമ്മുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളോ ആ സമീപനത്തെ സ്വധീനിക്കരുത് എന്ന് ചുരുക്കം..

അങ്ങനെ മുന്‍ധാരണകള്‍ ഇല്ലാതെ സമീപിച്ചാല്‍ മാത്രം എങ്ങനെ അത് നേരായ മാര്‍ഗമാണ് എന്ന് പറയും ? എന്താണ് അങ്ങനെ നിങ്ങള്‍ നേരിന് കൊടുക്കുന്ന അര്‍ഥം..?
ഇതൊരു ചോദ്യമാണ്....ഒരു ഉദാഹരണത്തിലൂടെ ഇതിനു മറുപടി കണ്ടെത്താന്‍ ശ്രമിക്കാം,

കടലിനടിയില്‍ നിന്നും ദ്വാരകയുടെ അവശിഷ്ടം കണ്ടെടുത്തു എന്ന് ഒരു പത്ര വാര്‍ത്ത കണ്ടിരുന്നു, കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്..അന്ന് മനസ്സില്‍ സ്വാഭാവികമായും ഉയര്‍ന്ന ചോദ്യം കടലില്‍ നിന്നും ഒരു നഗരത്തിന്റെയോ ഗ്രാമത്തിന്റെയോ അവശിഷ്ടങ്ങള്‍ കണ്ടെത്തി എന്നത് സത്യം പക്ഷെ അത് ദ്വാരകയുടെതെന്നു എങ്ങനെ തിരിച്ചറിഞ്ഞു...?

ഇനി ദ്വാരകയുടെ നിര്‍വചനം എന്താണ്... ? 'കൃഷ്ണന്‍' എന്ന ഹൈന്ദവ മിത്തുകളില്‍ പറയുന്ന അവതാരം ജീവിച്ചിരുന്ന ദ്വാരകയാണോ അത് , അത്തരം ഒരു ദ്വാരകയും അവതാരവും ഉണ്ടായിരുന്നു എന്ന് എങ്ങനെ തെളിഞ്ഞു..? ഏതായിരുന്നു ആ കാലഘട്ടം ..?  എങ്ങനെയാണ്  ഈ അവശിഷ്ടങ്ങള്‍ അതെ ദ്വാരകയുടെതെന്നു കണ്ടെത്തിയത് ? , 

ഇതില്‍ ആകെ കിട്ടിയ ഉത്തരം നഗരാവശിഷ്ടങ്ങള്‍ പോലുള്ളവ കടലിനടിയില്‍ നിന്നും കണ്ടെത്തി അതിനു ഏതാണ്ട് ഇത്ര വര്ഷം പഴക്കമുണ്ട് എന്നതാണ്. ബാക്കിയെല്ലാം ഒരു കൂട്ടിച്ചേര്‍ക്കലും...!!!!

അപ്പോള്‍ പത്ര വാര്‍ത്തയില്‍ വന്ന ദ്വാരകയും അതിന്റെ പേരില്‍ 'ഹരേ കൃഷ്ണാ' എന്ന് അത് വായിച്ചു കൈകൂപ്പുന്ന ഒരു ഭക്തനും എന്ത് കൊണ്ടാണ് ഈ ചോദ്യങ്ങള്‍ മനസ്സില്‍ ഉയരാത്തത്..?

അവിടെയാണ് ഇന്നത്തെ ബഹു ഭൂരിപക്ഷവും മേനി പറയുന്ന ഭക്തിയുടെ കാപട്യം പുറത്തു ചാടുന്നത്....ഞാനിത് പറയുമ്പോള്‍ തന്നെ ഭൂരിപക്ഷവും നെറ്റി ചുളിക്കും. ഓ.. പിന്നെ ഞങ്ങള്‍ എല്ലാം കള്ളന്മാരും ദേ നിങ്ങള്‍ കുറെ നല്ല പിള്ളകളും..ഹാ..ഹാ...നമ്മുടെ ഒരു മാനസിക അവസ്ഥയാണ് അത് കാലാകാലങ്ങളായി വളര്‍ന്നു വന്ന പഴയ ചിന്തകളുടെ മുകളില്‍ ആണ് നമ്മുടെ ഭൂരിപക്ഷവും അവരുടെ യുക്തി മുളപ്പിചിരിക്കുന്നത്..അതുകൊണ്ട് തന്നെ അത്തരം യുക്തിക്ക് ഒരു പരിധി വിട്ടു യുക്തമായി ചിന്തിക്കാന്‍ കഴിയില്ല തന്നെ...!!!

നേരത്തെ പറഞ്ഞ ചോദ്യത്തിലേക്ക് വീണ്ടും വരുന്നു എന്ത് കൊണ്ടാണ് നമ്മുടെ ഭക്തന്മാര്‍ക്ക് ഈ ചോദ്യങ്ങള്‍ വരാത്തത്...??

ഒന്ന് വളരെ എളുപ്പത്തില്‍ ഭക്തനകാനുള്ള ഒരു കുറുക്കു വഴി മനസ്സിന് ആ വാര്‍ത്ത വെച്ച് നീട്ടുന്നു എന്നതാണത്. ....യുക്തമായി ചിന്തിച്ചു എന്തിനു ദൈവ കോപം വരുത്തണം , എന്ന വളരെ ബാലിശമായ ചിന്ത മനസ്സില്‍ ഉള്ളത് കൊണ്ട്, കിട്ടുന്ന സന്ദര്‍ഭം രണ്ടു കൈയും നീട്ടി സ്വീകരിക്കുക എന്നിട്ട് ഭക്തന്‍ ആയി സ്വയം പ്രഖ്യാപിക്കുക..!!.മനസ്സിന്റെ ഒരു സൂത്രം..!!! അബോധത്തില്‍ ഒരു സംതൃപ്തി അപ്പോള്‍ നുരയുന്നുണ്ട്, " ദാ ഞാന്‍ ദൈവത്തിനു വേണ്ടി വാദിക്കുന്നു, എന്തായാലും ദൈവം അത് കണ്ടിട്ടുണ്ടാവണം  , ദൈവത്തിനു എന്നോട് മതിപ്പ് തോന്നിയിട്ടും ഉണ്ടാവണം.... " ഇവിടെ നീതി മരിക്കുന്നു നീതിയെന്താണ്, അത്  ആ വസ്തുതയെ ശരിയായി പറയുക എന്നതായിരുന്നു. അതിനു കൂട്ടാക്കാതെ, അത് ദ്വാരക തന്നെയാണ് എന്ന വസ്തുത അങ്ങനെ ഉണ്ടാക്കപെടുന്നു....!!! എത്ര എളുപ്പം..!!!

മറ്റൊരു വാദമുണ്ട്,
ഇനി ഇങ്ങനെ പറയുന്നതില്‍ എന്താ കുഴപ്പം, അത് ദ്വാരക അല്ല എന്നൊന്നും തെളിഞ്ഞിട്ടില്ലലോ..ഉണ്ടോ..??അങ്ങനെയെങ്കില്‍ നിങ്ങള്‍ തെളിയിക്കു അത് ദ്വാരക അല്ലെന്ന്  അപ്പോള്‍ ഞങ്ങള്‍ വിശ്വസിക്കാം...എന്തേ..!!

അതെ അതാണ്‌ സത്യം,  ആ നഗരം ദ്വാരക ആണെന്നോ അല്ലെന്നോ തെളിഞ്ഞിട്ടില്ല ..പക്ഷെ ഏതാണ്ട് നഗരാവശിഷ്ടം പോലെ തോന്നുന്നവ കണ്ടെടുത്തു..ഇതാണ് വസ്തുത ആ വസ്തുത അങ്ങനെ തന്നെ പറയുക എന്നതാണ് ശാസ്ത്ര ദൃഷ്ട്യാ നീതി ...അതിനെയാണ് ശാസ്ത്ര ബോധം എന്ന് പറയുന്നത് . കാരണം അവര്‍ അതിനെ സത്യസന്ധമായാണ് സമീപിക്കുന്നത്, അത് ദ്വാരക ആവാം അല്ലാതിരിക്കാം, എന്തായാലും അത് തെളിയിക്കപെട്ടിട്ടില്ല അത് തെളിയിക്കാന്‍ വളരെ  ഋജുവായ സമീപന രീതി ആവശ്യമാണ്.... അല്ലാതെ വളരെ എളുപ്പത്തില്‍ ഒരു ഭക്തനാവാനുള്ള മനസ്സിന്റെ ഒടിവിദ്യയില്‍ പെടാന്‍ ശാസ്ത്ര ബോധമുള്ള മനസ്സുകള്‍ തയ്യാര്‍ ആവില്ല...അതെ അത്തരത്തില്‍ സത്യസന്ധതയുള്ള  സമീപനങ്ങള്‍ക്ക് നിങ്ങളെ മതത്തിന്റെ ഭ്രാന്തെടുപ്പിക്കാന്‍ കഴിയില്ല.....

അങ്ങനെയാണ് ഗണപതി പാലുകുടിക്കുന്നത് പൊളിയുന്നത്....ഒന്നോര്‍ത്തു നോക്ക് എത്ര കൊലപാതകങ്ങളും ചൂഷണങ്ങളും ആണ് ഇത്തരം ശാസ്ത്ര ബോധമില്ലതതിനാല്‍ നമ്മുടെ ഭാരതത്തില്‍ അരങ്ങേറുന്നത്..നമ്മുടെ ഭരണ ഘടന പ്രകാരം ശാസ്ത്ര ബോധം പ്രചരിപ്പിക്കുക എന്നത് നമ്മുടെ കര്‍ത്തവ്യമാണ്..

ഞങ്ങളുടെ ഗ്രാമത്തില്‍ ഒരു പള്ളി വികാരി അച്ചനുണ്ടായിരുന്നു, അദ്ദേഹം ഒരു ദിവ്യന്‍ ആയിരുന്നത്രേ...കളവു പോയ വസ്തുക്കള്‍ അദ്ദേഹത്തിന്റെ പ്രാര്‍ഥന മൂലം തിരികെ ലഭിചിരുന്നത്രേ....!! എന്ത് അസംബന്ധം...!!! പാവം അച്ചന്‍ രോഗം മൂര്ചിച്ചു ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു...പക്ഷെ ഒരു വലിയ വിഭാഗം സ്ത്രീകളും പുരുഷന്മാരും അത് വിശ്വസിച്ചിരുന്നു....!!!!

ഇത്തരം കാര്യങ്ങളെ എങ്ങനെയാണ് സമീപിക്കുക അതാണ്‌ ശാസ്ത്ര രീതിയുടെ കാതലായ ഭാഗം. അത് ലളിതമാണ് ശാത്രത്തിനു ഒരു വസ്തുതയെ ഖണ്ഡിക്കാന്‍ ഒരുപാട് നിലവിലെ അറിവുകള്‍ ഉണ്ട്. അതായത്, നിലവിലെ അറിവുകള്‍ വെച്ച് അതിനെ പ്രഥമ ദൃഷ്ട്യാ ഖണ്ഡിക്കാന്‍ ശ്രമിക്കും ..പക്ഷെ അതിലെല്ലാം ആ വസ്തുതകള്‍ വിജയിക്കുകയാണെങ്കില്‍ ശാത്രം അതിനനുസരിച്ച പുതിയ നിയമങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കും അത് മുന്‍ വസ്തുതയുടെ അതെ സ്വഭാവമുള്ള സംഭവങ്ങളിലും വിജയിക്കുകയാണെങ്കില്‍ അതൊരു ശാസ്ത്ര സത്യമായി പ്രഖ്യാപിക്കും ..

ഇനിയൊ..അത്തരം ശാസ്ത്ര സത്യമായി പ്രഖ്യാപിച്ചു എന്നത് കൊണ്ട് അതിനോടുള്ള  ശാസ്ത്ര ദൃഷ്ടിയിലുള്ള വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കുകയും ഇല്ല.  അതും നിരന്തരം തുടരും... ഈ നിരന്തരമായ വിമര്‍ശനാതമകത, ഈ നിരന്തരമായ്‌ പഠനം പുതിയ പുതിയ അറിവുകല്‍ക്കനുസരിച്ചു നിലവിലുള്ളതിനെ നിരന്തരം താരതമ്യം ചെയ്തു പഠിക്കുക , അതില്‍ പൊരുത്തക്കേടുകള്‍ തോന്നിയാല്‍ പഴയ ശാസ്ത്ര സത്യത്തെ തന്നെ പുതുക്കി പണിയുക തുടങ്ങിയ വളരെ ചലനാത്മകം ആയ ഒരു സമീപന , പഠന രീതിയാണ് ശാസ്ത്ര ബോധം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്...അല്ലാതെ അത് ഫുല്സ്ടോപ്പിട്ട ഒരു വിഷയം അല്ല.

രാമര്‍ പെട്രോളിന്റെ കാര്യത്തിലും ഇതൊരു വിഷയം ആണ്... രാമര്‍ പെട്രോള്‍ ഉണ്ടാക്കി പക്ഷെ അത് സുതാര്യമല്ല, ശാസ്ത്രഞ്ജര്‍ പറഞ്ഞു നിങ്ങള്‍ എന്തൊക്കെയാണ് സാമഗ്രികള്‍ വേണ്ടതെന്ന് പറയു, ഞങ്ങള്‍ തരാം എന്നിട്ട് നിങ്ങള്‍ പെട്രോള്‍ ഉണ്ടാക്കു, ഞങ്ങള്‍ അത് അംഗീകരിക്കാം, അത് എങ്ങനെ ഉണ്ടായെന്നു ഒരു പക്ഷെ നിങ്ങള്ക്ക് പറയാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല ഞങ്ങള്‍ കണ്ടെത്താം..നിങ്ങള്ക്ക് ഇതിന്റെ പെറെന്റ്റ്‌ തരികയും ചെയ്യാം എന്ന്...പക്ഷേ രാമര്‍ അതിനു തയാറായില്ല അയാള്‍ പറഞ്ഞു നിങ്ങള്‍ തരുന്നവ വെച്ച് ചെയ്യാന്‍ കഴിയില്ല ഞാന്‍ ചെയ്തു കാണിക്കാം, നിങ്ങള്‍ അംഗീകരിക്കുക എന്ന്.. അതെങ്ങനെ ശരിയാകും അങ്ങനെയെങ്കില്‍ ശാസ്ത്ര സംഘതിന്റെ കാര്യം തന്നെയില്ലല്ലോ....ഒരു വസ്തുതയെ പരിശോധിക്കാന്‍ ആണ് ശാസ്ത്ര സംഘം  വേണ്ടതെങ്കില്‍ അത് സുതാര്യമായിരിക്കണം.

ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ് രാമര്‍ പെട്രോള്‍ ഉണ്ടാക്കുമ്പോള്‍ എപ്പോഴും അധികം പദാര്‍ഥം ഉണ്ടാകുന്നു. ഒരു യുണിറ്റ്‌ പദാര്‍ഥവും ഒരു യുണിറ്റ്‌ പദാര്‍ഥവും കൂടിചെര്‍ന്നാല്‍ രണ്ടു യുണിറ്റ്‌ പദാര്‍ഥം ഉണ്ടാകും. പലപ്പോഴും രാസ ക്രിയ വേളകളിലും നിര്‍മ്മാണ വേളകളിലും ഉണ്ടാകുന്ന വിതരണ നഷടം കൂടി കുറച്ചാല്‍ അത് രണ്ടു യൂണിറ്റിൽ  കുറവായിരിക്കും ലഭിക്കുക...പക്ഷെ രാമര്‍ ഉണ്ടാക്കുന്ന പദാര്‍ഥം എപ്പോഴും കൂടുതല്‍ ആവുക എന്നതിനർത്ഥം  എന്താണ്..!!! 

അധികമുള്ള പദാര്‍ഥം എവിടെ നിന്നും വന്നു ...!!! അത് രാമറിന്റെ വിഷയമല്ല..ശരിയാണ് അത് കണ്ടെത്താന്‍ ആണല്ലോ ശാസ്ത്രം , ശരി ശാസ്ത്രഞ്ജര്‍ പറയുന്നു, ശരിയാണ് ചിലപ്പോള്‍ പദാര്‍ഥം കൂടുതല്‍ ഉണ്ടാകാം പക്ഷെ അതിനു നിലവിലെ അറിവുകള്‍ വെച്ച് കടുത്ത ഊഷ്മാവില്‍ കാര്‍ബണ്‍ സംയുക്തങ്ങള്‍ ഉണ്ടാകണം !! ഇവിടെ അത്തരം അവസ്ഥ ഒന്നും ഇല്ല ...എന്നിട്ടും ശാസ്ത്രഞ്ജര്‍ പറഞ്ഞു അതും വേണമെങ്കില്‍ പുതിയ നിയമങ്ങള്‍ ആകാം പക്ഷെ അവ പരിശോധിക്കുന്നതെങ്ങനെ..???പരിശോധിക്കാന്‍ ഒന്നുകില്‍ എന്തൊക്കെയാണ് അയാള്‍ ചെയ്യുന്നതെന്ന് പറയുക.അല്ലെങ്കില്‍ ശാസ്ത്രഞ്ജര്‍ അയാളുടെ ലിസ്റ്റു പ്രകാരം കൊടുക്കുന്ന വസ്ത്‌ാക്കള്‍ കൊണ്ട് ഉണ്ടാക്കി കാണിക്കുക....!!! രണ്ടിനും രാമര്‍ തയാറല്ല...!!!

ഹോമിയോപ്പതിയുടെ അടിസ്ഥാന ആശയങ്ങളില്‍ ചിലവ ഇന്നും തെളിയിക്കപെട്ടിട്ടില്ല എന്ന് മാത്രമല്ല അത് തെളിയിക്കാന്‍ നടത്തിയ പരീക്ഷണങ്ങള്‍ എല്ലാം തന്നെപരാജയമാവുകയും ചെയ്തു...!!!.' നേര്‍പ്പിക്കും തോറും രോഗ ശമന വീര്യം കൂടും' എന്ന ഹോമിയോ തിയറി ഇന്നും തെളിയിക്കപെട്ടിട്ടില്ല...!!!!ഹോമിയോ ചികില്‍സ കൊണ്ട് മരിച്ചു പോയ കുട്ടിയുടെ പേരില്‍ ഡോക്ടര്‍ക്കെതിരെ കേസ് കൊടുത്തപ്പോള്‍, കോടതി കേസ് കൊടുത്തയാളെ  തന്നെ ശിക്ഷിച്ച കഥയും കേട്ടിട്ടുണ്ട്, ബ്രിട്ടനില്‍ ആണെന്നു ഓര്മ,  കോടതി ചോദിച്ചത് അശാസ്ത്രീയമായ ചികില്‍സ സമ്പ്രദായത്തില്‍ എന്തിനാണ് കുട്ടിയെ ചികില്സ്സിച്ചത് എന്നാണു..!!

ഈ ചോദ്യങ്ങളില്‍ യുക്തിയുണ്ടെന്ന്  തോന്നിയതിനാല്‍ ആണ് പൊതു സമൂഹം അത് സ്വീകരിക്കുന്നത്...ചിലര്‍ ചോദിക്കുന്നത് കേട്ടിട്ടുണ്ട് ഹോമിയോവില്‍ പല രോഗങ്ങളും  മാരുന്നുണ്ടല്ലോ എന്ന്...?? ഇതൊരു ചോദ്യം തന്നെയാണ് പലതും മാറുന്നുണ്ട്....പക്ഷെ അതിനെ ശാസ്ത്രീയമായ രീതികളില്‍ ആണ് പരിശോധിക്കേണ്ടത് അതിനൊരു ശാസ്ത്രീയ വിശകലന രീതിയുണ്ട്.. നേരത്തെ പറഞ്ഞത് ഒരു ചികില്‍സാ ശാസ്ത്രം കെട്ടിപോക്കിയ അടിസ്ഥാന വസ്തുതകള്‍ സംശയാതീതമായി തെളിയണം എന്ന യുക്തിയില്‍ ആണ്,  അത് അങ്ങനെ തെളിഞ്ഞിട്ടില്ല ഹോമിയോ പതിയില്‍...അതിനര്‍ഥം ഇന്ന് കൊടുക്കുന്ന മുഴുവന്‍ മരുന്നുകളും ചീത്തയാണെന്നോ  നല്ലതാണെന്നോ അല്ല. പല ഔഷധങ്ങളും പല മാര്‍ഗങ്ങളില്‍ തയ്യാർ  ചെയ്യപെടുന്നവയാണ് നമ്മളോട് ഒരു വസ്തുത പറഞ്ഞു അത് ശരിയാണോ എന്ന് ചോദിച്ചാല്‍ പരിശോധിക്കാം എന്നാണു മറുപടി, അങ്ങനെ പരിശോധിച്ചിട്ട് ആ വസ്തുത ശരിയല്ലെങ്കില്‍ അതിനെ അശാസ്ത്രീയം  എന്ന് പറയും അതാണ്‌ ശരിയായ മാര്‍ഗവും....

പത്തു രോഗികള്‍ക്ക് ഒരസുഖതിനു മരുന്ന് നല്‍കുന്നു അതില്‍ അഞ്ചു പേര്‍ക്ക് ഔഷധമില്ലാത്ത പൊള്ളയായ മരുന്നുകള്‍( ' പ്ലാസിബോകള്‍) '   നല്‍കുന്നു ഇത് പക്ഷെ രോഗികള്‍ അറിയുന്നില്ല... എല്ലാവര്‍ക്കും രോഗം മാറുന്നു..!!! .ഇതിലെവിടെയാണ് തെറ്റ് ഇതിലെ ശാസ്ത്രീയത എന്താണ്...അപ്പോഴാണ്‌ പറയാനുള്ളത് ശാസ്ത്രീയത എന്നത് തയ്യാര്‍ ചെയ്തു വെക്കുന്ന ഉത്തരം അല്ല.... അത് ശരിയായ ഉത്തരങ്ങള്‍ കണ്ടെത്താനുള്ള വഴിയാണ് നേരായ വഴി ആ വഴികളില്‍ മുന്‍ധാരണകളോ  വ്യക്തി താല്പര്യമോ കൂട്ടുചേരുന്നില്ല...

.പറഞ്ഞു വരുന്നത് ഇതാണ് പലരും ചോദിക്കുന്നത് പോലെ ശാസ്ത്രത്തിന് അതിനെന്തു ഉത്തരം പറയാനുണ്ട് ? എന്ന ചോദ്യത്തിന് ശാസ്ത്രം ഒരു റെഡിമേയ്ട് ഉത്തരം നിര്‍മ്മിക്കുന്ന ഫാക്ടറി അല്ല...അത് ഒരു വസ്തുതയെ കാര്യ കാരണ സഹിതം ചോദ്യം ചെയാനും ചോദ്യങ്ങളിലൂടെ ശരിയിലേക്ക് വരാനും ഉള്ള രീതി മാത്രമാണ്...

ഇന്നത്തെ ആധുനിക വൈദ്യ ശാസ്ത്രത്തില്‍ ഒരുപാട് കള്ളത്തരങ്ങള്‍ ഇല്ലേ..?? നിങ്ങളുടെ ശാസ്ത്രത്തിന് എന്ത് പറയാനുണ്ട്..? വിദ്യാസംബന്നന്‍ ആയ ഒരു സുഹൃത്ത്‌ ചോദിച്ചതാണിത്. ( സത്യത്തില്‍ ഈ ചോദ്യമാണ് മറന്നു കിടന്ന യുക്തിയും ഞാനും 5 ആം ഭാഗത്തെ കുറിച്ച് ചിന്തിപ്പിച്ചത്...) ആ സുഹൃത്തിനോട്‌ പറയാനുള്ളത് നിങ്ങളുടെ ശാസ്ത്രമോ..ഹ..ഹാ.. അങ്ങനോന്നില്ല..ആയുര്‍വേദത്തില്‍ ആയാലും  ഹോമിയോപതിയില്‍  ആയാലും  വേറെ എന്തില്‍  ആയാലും  നിലവിലെ അറിവുകള്‍ വെച്ചുള്ള ഖണ്ടനങ്ങളില്‍, യുക്തമായ മറുപടികള്‍ തന്നു, ശരിയാണെന്ന് തോന്നിപ്പിക്കുന്ന ഒരു അറിവിനെയാണ് ശാസ്ത്ര വസ്തുതകള്‍ എന്ന് പറയുന്നത് ,

 നേരത്തെ പറഞ്ഞ പോലെ അതിനെ തന്നെ വീണ്ടും വീണ്ടും നിരന്തരമായി പഠിച്ചു കൊണ്ടിരിക്കുകയും ചെയ്യും..ആനുകാലിക  അറിവുകള്‍ കൊണ്ടുള്ള നിരന്തരമായ ഈ വിമര്‍ശനങ്ങളും പഠനങ്ങളും ശരിയായി 
 നടക്കാത്തതുകൊണ്ടാണ്  പലപ്പോഴും ആയുര്‍ വേദം അടക്കം വളര്‍ച്ച മുരടിക്കുന്നതും പുതിയ രോഗങ്ങളെയും പുതിയ ലക്ഷണങ്ങളെയും അവക്ക് വിശദീകരിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നതും....ആധുനിക മെഡിസിനില്‍ ഇന്ന് തെറ്റാണെന്ന് കാണുന്നവയെ തിരുത്തുകയും കൂടുതല്‍ ശരികളെ ഉണ്ടാക്കുകയും ചെയ്യുന്ന ശാസ്ത്രീയ ബോധം ഉണ്ട്....പക്ഷെ അവ അങ്ങനെ തന്നെ ഉപയോഗിക്കപെടുന്നുവോ എന്നത് നമ്മുടെ രാഷ്ട്രീയ പരമാധികാര കോർപ്പറേറ്റുകളെ  ആശ്രയിച്ചിരിക്കുന്നു എന്ന സത്യം കൂടിയുണ്ട് !!

 ശരിയാണ് ഇന്നത്തെ മുതലാളിത വ്യവസ്ഥിതിയില്‍ ആരോഗ്യ രംഗവും ഏറ്റവും  പ്രധാനമായ  ഗവേഷണ പഠനങ്ങള്‍ നടക്കേണ്ട ഔഷധ മേഖലയും കുത്തകകളുടെയും  കോർപ്പറേറ്റു ചൂഷകരുടെയും കൈകളില്‍ തന്നെയാണ് . എങ്കിലും ശാസ്ത്ര ബോധം എന്നത് ഒരു ആയുധം ആണ് . അത് വഞ്ചിക്കപെടുന്ന ഭൂരിപക്ഷം എന്ന് കരസ്ഥമാക്കുന്നുവോ  അന്ന് ലോക ചിന്തകളില്‍ മാറ്റം വരും . 

എന്തിനെയും ശാസ്ത്രീയ ബോധത്തില്‍ വിശകലനം ചെയ്യുന്ന ഒരു ലോകം വരുന്നതിനായി നമുക്ക് ആ..ശക്തമായ ആയുധതെ, 'ശാസ്ത്ര ബോധത്തെ' ബഹു ഭൂരിപക്ഷം ജനതയിലേക്ക് എത്തിക്കെണ്ടതുണ്ട്....."പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുക്കൂ" എന്ന് പറഞ്ഞത് എത്ര സത്യം.....

അപ്പോള്‍, നിങ്ങളുടെ ശാസ്ത്രത്തിന് എന്ത് പറയാനുണ്ട് എന്നതല്ല ചോദ്യം, പറഞ്ഞതിലെ വസ്തുതകളില്‍ പിശകുണ്ടല്ലോ മാഷേ എന്ന് ചൂണ്ടികാണിക്കുംബോഴാണ് ശാസ്ത്ര ബോധതിലുള്ള ചോദ്യം ആവുക..അത് തന്നെ നിലവിലെ അറിവുക്ല്‍ക്കനുസൃതമല്ല എങ്കില്‍ യുക്തമല്ല എങ്കില്‍ , ആ ചോദ്യം തെറ്റിപോവുകയും ചെയ്യും....

ഇങ്ങനെ കേവലമായ ഭക്തിയില്‍ നിന്നും അപേക്ഷികമായ്‌ ശരികളിലെക്കും ശാസ്ത്ര ബോധത്തിലേക്കും ഒരു കുട്ടിയുടെ വളര്‍ച്ചയുടെ കഥയാണ്‌ ഇതുവരെ പറഞ്ഞത്...ഇത് അവസാനിക്കുന്നില ഈ ശാസ്ത്രീയത തന്നെ വലിയൊരു അപേക്ഷികതയാണ് ..ഈ ബ്ലോഗിന്റെ പേരും ആപേക്ഷികം എന്നതാണല്ലോ ... ആ ആപേക്ഷികമായ അറിവുകളെ കുറിച്ച് അടുത്ത പോസ്റ്റില്‍ ചര്‍ച്ച ചെയ്യാം ..നന്ദി 


Friday, January 4, 2013

കമ്മ്യൂണിസ്റ്റു മാനിഫെസ്റൊയിലെ നാലാം അദ്ധ്യായം ( അവസാന അദ്ധ്യായം )


കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിയോട് എന്താണ് നിലപാട് എന്ന് ഒരു സുഹൃത്ത്‌ ചോദിക്കുന്നു, കാരണം ഞാന്‍ ഒരു ഇടതുപക്ഷ സഹയാത്രികന്‍ ആണെന്ന് ആണ് ഞാനും അയാളും സ്വയം ധരിച്ചിരിക്കുന്നത്‌ . എനിക്ക് പൂര്‍ണ പിന്തുണയാണ് ആ പാര്‍ട്ടിയോട് എന്ന് പറഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു കമ്മ്യൂണിസ്റ്റുകാര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെ അല്ലെ പിന്താങ്ങേണ്ടത് എന്ന് ... 

ഈ ചോദ്യം രസകരമാണ് , കമ്മ്യൂണിസ്റ്റുകള്‍ ആരാണ് ??? അവരുടെ മറ്റു പാര്ട്ടികലോടുള്ള നിലപാടുകള്‍ എന്താണ് , മറ്റു ന്യായമായ പ്രസ്ഥാനങ്ങളെ അവര്‍ എങ്ങനെ കാണുന്നു...( ഈ കമ്മ്യൂണിസ്റ്റുകള്‍ എന്ന് ഞാന്‍ പറയുന്നവര്‍ മാര്‍ക്സിന്റെ കമ്മ്യൂണിസ്റ്റു മാനിഫെസ്ടോ അനുസരിച്ചുള്ള കമ്മ്യൂണിസ്റ്റുകള്‍ ആണുട്ടോ ) , എനിക്ക് കമ്മ്യൂണിസ്റ്റു മാനിഫെസ്റൊയിലെ ഏറ്റവും ഇഷ്ടമായ  ( മാനിഫെസ്ടോയില്‍ പറഞ്ഞു എന്നതുകൊണ്ടല്ല അതിഷ്ടമായത് അതിലെ മാനവികത കണ്ടിട്ടാണ് ) ആ ആശയം ഇവിടെ പകര്‍ത്തുന്നു , വായിക്കാന്‍ താലപര്യം ഉള്ളവര്‍ മാത്രം വായിക്കുക...കാരണം ഇത് ലൈക്ക് കിട്ടാനോ വിമര്‍ശനം കിട്ടാനോ അല്ല , ഇന്ന് രാവിലെ തന്നെ ഒരാളുടെ ചീത്ത കേട്ട് കഴിഞ്ഞേയുള്ളൂ...എന്നാലും കോയാ പറയാനുള്ളത് പറഞ്ഞല്ലേ പറ്റൂ :) 

കമ്മ്യൂണിസ്റ്റു മാനിഫെസ്റൊയിലെ നാലാം അദ്ധ്യായം ആണ്  " നിലവിലുള്ള വിവിധ പ്രതിപക്ഷ പാര്ട്ടികലോടുള്ള  കമ്മ്യൂണിസ്റ്റുകളുടെ നിലപാട് --
Chapter IV. Position of the Communists in Relation to the Various Existing Opposition Parties 
 "  ഈ തലകെട്ട് ശ്രദ്ധിക്കുക "കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ " നിലപാട് എന്നല്ല പറഞ്ഞത് നിങ്ങള്‍ "കംമ്യൂനിസ്ടാണോ " എങ്കില്‍ ആ കമ്മ്യൂണിസ്റ്റുകളുടെ നിലപാട് ഇത് ആയിരിക്കും അത് പാര്‍ട്ടി ആയാലും അല്ലെങ്കിലും എന്ന അര്‍ദ്ധമല്ലേ ഇതിനുള്ളത് ഞാന്‍ അങ്ങനെ ധരിക്കുന്നു എന്നാലും വാശിയില്ല :) 

ഇത് മുഴുവനായും ഉജ്ജ്വലമാണ് പ്രിയ യ് സുഹൃത്തുക്കളെ ഇവ ഒന്നുകൂടി വായിക്കാന്‍ ക്ഷനിക്കുന്നതിനോപ്പം അതിലെ  ചില വരികള്‍ ഞാന്‍ ഇവിടെ ഉദ്ധരിക്കുന്നു പക്ഷെ ആ ഉധരനികള്‍ക്കിടയില്‍ എന്റെ പേര് വെച്ച് അതിനോടുള്ള പ്രത്യേകമായ എന്റെ അഭിപ്രായം കൂടി രേഖപെടുത്തുന്നു അത് ഉധരനിയല്ല എന്റെ അഭിപ്രായം മാത്രമാണ് . 
********************************
"ഇന്ഗ്ലണ്ടിലെ ചാര്‍ത്ടിസ്റ്റു പ്രസ്ഥാനക്കാര്‍ , അമേരിക്കയിലെ കാര്‍ഷിക പരിഷ്കാര വാദികള്‍ തുടങ്ങിയ നിലവിലുള്ള തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടികളും ( ശ്രദ്ധിക്കുക അവരെയും തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടികള്‍ എന്ന് തന്നെയാണ് മാര്‍ക്സ് പറയുന്നത് !--രഞ്ജിത്  ) കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള ബന്ധം രണ്ടാം അധ്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

തൊഴിലാളി വര്‍ഗ്ഗത്തിന്റെ അടിയന്തിര ലക്ഷ്യങ്ങള്‍ നേടാനും അവരുടെ താല്‍ക്കാലികതാല്പര്യങ്ങള്‍ നടപ്പാക്കാനും വേണ്ടി കമ്മ്യൂണിസ്റ്റുകാര പൊരുതുന്നു. എന്നാല്‍  അതേസമയം പ്രസ്ഥാനത്തിന്റെ ഭാവിയെ അവര്‍ പ്രതിനിധാനം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്നു . ഫ്രാന്‍സില്‍ യാഥാസ്ഥിതികരും സമൂല പരിവര്തന വാദികളുമായ ബൂര്‍ഷ്വാസിക്കെതിരായി കമ്മ്യൂണിസ്റ്റുകാര്‍ സോഷ്യല്‍ ടെമോക്രാട്ടു കക്ഷിയുമായി സഖ്യം ഉണ്ടാക്കുന്നു  ( ഈ പാര്‍ട്ടികളെ കുറിച്ചുള്ള വിവരണങ്ങള്‍ മാനിഫെസ്ടോയില്‍ തന്നെ വായിക്കുക --രഞ്ജിത് ). അതെ സമയം വിമര്‍ശനപരമായ നിലപാട് എടുക്കാനുള്ള അവകാശം കമ്മ്യൂണിസ്റ്റുകാര്‍ കൈവിടുകയുമില്ല. 

സ്വിട്സര്ലണ്ടില്‍  അവര്‍ റാഡിക്കല്‍ കക്ഷിയെ അനുകൂലിക്കുന്നു. ( ഇന്നത്തെ നമ്മുടെ ആസ്ഥാന പണ്ഡിതര്‍ അന്നുണ്ടായിരുന്നു എങ്കില്‍ എന്നെ മാര്‍ക്സിനെ തല്ലികൊന്നെനെ ഒരു പിന്തിരിപ്പന്‍ കക്ഷിയെ പിന്തുണച്ചതിന് :) __രഞ്ജിത് ) പക്ഷെ ആ കക്ഷിയില്‍ വിരുദ്ധ ശക്തികള്‍ , ഭാഗികമായി റാഡിക്കല്‍ കക്ഷികളും ഭാഗികമായി ടെമോക്രാട്ടുകളും അടങ്ങിയിട്ടുണ്ടെന്ന യാധാര്ധ്യം  അവര്‍ വിസ്മരിക്കുന്നില്ല. 

ദേശീയ മോചനത്തിനുള്ള പ്രാഥമികമായ ഉപാധി എന്ന നിലയില്‍ കാര്‍ഷിക വിപ്ലവത്തില്‍ ഊന്നി പറയുന്ന പാര്‍ട്ടിയെ ആണ്_ 1846 ല ക്രക്കൊവില്‍ സായുധ വിപ്ലവത്തിന് തുടക്കമിട്ട പാര്‍ട്ടിയെ_ ആണ്  പോളണ്ടില്‍ കമ്മ്യൂണിസ്റ്റുകാര പിന്താങ്ങുന്നത് . 

സേചാധിപത്യപരമായ രാജ വാഴ്ച്ചക്കും ഫ്യൂഡല്‍ ദുഷ പ്രഭുത്വത്തിനും പെറ്റി ബൂര്‍ശ്വസിക്കും എതിരായി വിപ്ലവകരമായ രീതിയില്‍ ജെര്‍മ്മനിയിലെ ബൂര്‍ഷ്വാസി എപ്പോഴെല്ലാം പ്രവര്‍ത്തിക്കുന്നുവോ അപ്പോഴെല്ലാം കംമ്യൂനിസ്ടുകാര്‍ അവരോടൊപ്പം കൂടുന്നു, പോരാടുന്നു. ( ഏറ്റവും ഉജ്ജ്വലമായ ഒരു വീക്ഷണം ആണിത് കാരണം നിങ്ങള്‍ ഏതു പാര്‍ട്ടിക്കാരും ആകട്ടെ ഒരു നല്ല ആശയത്തിനായി ആണ് നിങ്ങള്‍ പൊരുതുന്നത് എങ്കില്‍ ഇതാ ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ നിങ്ങളോടൊപ്പം ഉണ്ട് അതല്ല ചീത്ത ആശയത്തിനാണ് എങ്കില്‍ ഞങ്ങള്‍ നിങ്ങളെ എതിര്‍ക്കുകയും ചെയ്യും... ഇതാണ് ചങ്കൂറ്റം... വൃത്തിയുള്ള ചിന്ത ഇവിടെ എന്റെ ആശയത്തിന്റെ കേമത്തം തെളിയിക്കാനോ  നിന്റെ എല്ലാ വരട്ടുവാദവും മാറ്റി വെച്ച് എന്ന് നീ നന്നാകുന്നുവോ , എന്ന് നിന്റെ ആശയങ്ങള്‍ എന്നോടൊത്തു വരുന്നുവോ അന്ന് മതി  നമ്മള്‍ തമ്മിലുള്ള സഹകരണം എന്ന് വാശി പിടിക്കുകയല്ല  മാര്‍ക്സ്‌ ചെയ്യുന്നത്..പിന്നെയോ വരൂ ചെയ്യൂ നിങ്ങളാല്‍ കഴിയുന്ന നല്ല പ്രവൃത്തികള്‍ ചെയ്യൂ ഞങ്ങള്‍ ഒപ്പമുണ്ട് പക്ഷെ അപ്പോഴും നിങ്ങളുടെ പിന്തിരിപ്പന സ്വഭാവത്തെ ഞങ്ങള്‍ തുറന്നു കാണിക്കുകയും  എതിര്‍ക്കുകയും ചെയ്യും...നല്ലതിന് പിന്തുണയും ചീതക്ക് വിമര്‍ശനവും   , എന്നിട്ടോ നമ്മള്‍ ഒരുമിച്ചാണ് എന്ന് പറയുകയും. എല്ലാ മനുഷ്യരും സഹോദരന്മാര ആണെന്നും  എന്നാലും സഹോദരാ നിന്റെ ആശയം ഇതാ ഇങ്ങനെ തെറ്റാണ് എന്നും  പറഞ്ഞു കൊടുക്കുന്ന, അതെ സമയം അവന്റെ തോളോട് തോള്‍ ചേര്‍ന്ന് " വാ ചില ആശയങ്ങളില്‍ ഞാനും നിങ്ങലോടോപ്പമുണ്ട് "എന്ന് പറയുന്ന, ഏതു നല്ല മുന്നേറ്റങ്ങളും ഉണ്ടാക്കുന്ന, മറ്റു പാര്‍ട്ടികളെ നല്ല മുന്നേറ്റങ്ങളും ആശയങ്ങളും ഉണ്ടാക്കുവാന്‍ നിരന്തരം പ്രേരിപ്പിക്കുന്ന സ്വന്തം പ്രവര്‍ത്തനങ്ങളില്‍ അവരുടെ പിന്തുണ നിരന്തരം തേടുന്ന ഒരു മനസ്സാണ് ഇവിടെ കാണുന്നത്..അതാണ്‌ ഈ കമ്മ്യൂണിസ്റ്റുകളെ ഞാന്‍ ഇഷടപ്പെടാന്‍ ഒരു കാരണം . പറയൂ അങ്ങനെയുള്ള കമ്മ്യൂണിസ്റ്റു മനസ്സുകള്‍ക്ക് എങ്ങനെയാണ് ആം ആദ്മി എന്ന കേജരിവാള്‍  പാര്‍ട്ടിയെ അനുകൂലിക്കാന്‍ കഴിയാത്തത് . ഒപ്പം ചീത്ത കണ്ടാല്‍ എതിര്‍ക്കുകയും ഒപ്പം ചെറിയ നല്ല ആശയങ്ങളെ കൂടുതല്‍ നല്ല ആശ്യങ്ങളിലേക്ക് വളര്‍ത്താന്‍ പ്രേരകമാവുകയും അല്ലെ നമ്മള്‍ കമ്മ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടത് .. മാനിഫെസ്റൊയിലെ ചില  വരികള്‍ കൂടി വായിക്കുക __രഞ്ജിത് )


ചുരുക്കത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ എല്ലായിടത്തും നിലവിലുള്ള മുതലാളിത സമൂഹി രാഷ്ട്രീയ ക്രമങ്ങല്‍ക്കെതിരെയുള്ള എല്ലാ വിപ്ലവ പ്രസ്ഥാനങ്ങളെയും പിന്താങ്ങുന്നു. ഈ പ്രസ്ഥാനങ്ങലെല്ലാം അവ എത്ര വളര്‍ന്നു എന്ന് നോക്കാതെ സ്വതുടമയുടെ പ്രശ്നത്തെ ( കാരണം പണിയായുധങ്ങളും പണി ശാലകളും പനിയെടുക്കാനുള്ള മൂലധനവും ഇല്ലാതെ തങ്ങളുടെ അധ്വാനം ചുരുങ്ങിയ വിലക്ക് വില്‍ക്കേണ്ടി വരുന്ന ജനകോടികള്‍ ചൂഷനതിനിരയാവുന്നു__രഞ്ജിത് ) പ്രമുഖ പ്രശ്നമായി മുന്നോട്ടു കൊണ്ട് വരുന്നു . 

അവസാനമായി എല്ലാ രാജ്യത്തും ഉള്ള ജനാധിപത്യ പാര്‍ട്ടികള്‍ തമ്മില്‍ യോജിപ്പും ധാരണയും ഉണ്ടാക്കുന്നതിനു വേണ്ടി ആണ് കമ്മ്യൂണിസ്റ്റുകള്‍ എല്ലായിടത്തും ശ്രമിക്കുക ( നോക്കൂ എത്ര ഉദാത്തമാണ് ഈ വരികള്‍, അവര്‍ക്ക് രാഷ്ട്രങ്ങളില്‍ എല്ലാം കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ആവണം എന്നില്ല എന്നാലും നിങ്ങള്‍ പരസ്പരം മത്സരിക്കേണ്ടത് നല്ല ആശയങ്ങളില്‍ ആണെന്നും നമ്മള്‍ ഒരുമിച്ചു ആണ് നില്‍ക്കേണ്ടത് എന്നും നമ്മുടെ ആശയങ്ങളെ കൂട്‌തല്‍ നന്നാക്കെണ്ടതുണ്ട് എന്നും അതിനു പഠനം ആവശ്യമാണ്  എന്നും വരൂ നമുക്ക് ഒരുമിച്ചു വിശകലനം ചെയ്യാം കണ്ടെത്താം പൊരുതാം  എന്നും പറയുന്ന നല്ല മനുഷ്യരുടെ വീക്ഷണം അല്ലെ ഇത്...രഞ്ജിത് )

സ്വാഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും മൂടി വെക്കുന്നതിനെ കമ്മ്യൂണിസ്റ്റുകാര്‍ വെറുക്കുന്നു.നിലവിലെ സാമൂഹ്യ ഉപാധികളെ ബലം പ്രയോഗിച്ചു മറിച്ചിട്ടാല്‍ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ ആകൂ എന്നവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു . കമ്മ്യൂണിസ്റ്റു വിപ്ലവത്തെ ഓര്‍ത്തു ഭരണാധി വര്‍ഗ്ഗങ്ങള്‍ കിടിലം കൊള്ളട്ടെ ... തൊഴിലാളികള്‍ക്ക് സ്വന്തം ചങ്ങലകെട്ടുകള്‍ അല്ലാതെ മറ്റൊന്നും നഷ്ടപെടാനില്ല. അവര്‍ക്ക് കിട്ടാനുള്ളതോ പുതിയൊരു ലോകവും .
സര്‍വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ !!! 
*************************
മാനിഫെസ്റൊയിലെ ആ അവസാന അധ്യായം ഇങ്ങനെ അവസാനിക്കുന്നു... വായിക്കുക മനസ്സിരുത്തി അഭിവാദ്യങ്ങള്‍ 

Thursday, September 27, 2012

മാര്‍ക്സിസം പറയുന്ന കമ്മുനിസ്റ്റ്‌ സമൂഹം

മാര്‍ക്സിസം പറയുന്ന സോഷ്യലിസ്റ്റു കമ്മ്യൂണിസ്റ്റു സമൂഹസങ്കല്‍പ്പത്തെ ഏതാനും വാചകങ്ങളില്‍ വേണമെങ്കില്‍ ഇങ്ങനെ പറയാന്‍ ശ്രമിക്കാം .... ഇതൊരു ആധികാരികമായ പഠനം എന്ന് അവകാശപെടുനില്ല.ഞാന്‍ വായിച്ച മനസ്സിലാക്കിയ മാര്‍ക്സിസം എന്റെ ഭാഷയില്‍ പറയുന്നു എന്നേയുള്ളൂ...യോജിപ്പുകള്‍ക്കും വിയോജിപ്പുകള്‍ക്കും സ്വാഗതം.....


  കമ്മ്യൂണിസ്റ്റു സമൂഹത്തില്‍ മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യില്ല....!! കാരണം,  തൊഴിലാളിയും, മുതലാളിയും, അടിമയും ഉടമയും, ക്രിസ്ത്യാനിയും മുസല്മാനുംയും അങ്ങനെ വ്യത്യസ്ത ജാതിയും മതവുമൊക്കെ ആയും ഒരു സുപ്രഭാതത്തില്‍ ദൈവം ഉണ്ടാക്കിയതല്ല മനുഷ്യരെ. മനുഷ്യന് അതി ദീര്‍ഘവും  വര്‍ഗ സന്ഖര്‍ഷങ്ങളുടെതായും ഉള്ള ചരിത്രം ഉണ്ട്. ആ ചരിത്രത്തിനു ചില നിയമങ്ങളും ഉണ്ട്. അവയെ മാര്‍ക്സിസ്റ്റുകാര്‍ വൈരുദ്ധ്യാത്മക ഭൌതിക വാദം എന്ന വീക്ഷണത്തിലൂടെ വസ്തു നിഷ്ടമായി വിലയിരുത്തുന്നു. അത് കൊണ്ട് മനുഷ്യര്‍കെല്ലാം ഈ ഭൂമിയില്‍ ഒരേ അവകാശമാണ് എന്നാണ്  കമ്മ്യൂണിസ്റ്റുകള്‍ കരുതുന്നത്...അതിനാല്‍ മനുഷ്യനെ മനുഷ്യന്‍ ചൂഷണം ചെയ്യുന്നതിന്റെ ശാരീരികവും മാനസികവും,സാമ്പത്തികവും അടക്കം എല്ലാ വശങ്ങളെയും കമ്മുനിസ്ട് സമൂഹം ഇല്ലായ്മ ചെയ്യുന്നു. 

അവിടെ ലാഭം ലാഭം പിന്നെയും ലാഭം , എന്നിട്ടും ലാഭം കിട്ടിയില്ലെങ്കില്‍ ജനകോടികള്‍ പട്ടിണി കിടന്നാലും, ജലം കിട്ടാതെ നരകിചാലും, പാര്‍പ്പിടം ഇല്ലാതെ നരകിചാലും , വിദ്യാഭ്യാസം കിട്ടാതെ അലഞ്ഞാലും , അതൊന്നും ഗൌനിക്കാതെ മാര്‍ക്കെട്ടിന്റെ അല്ലെങ്കില്‍ കമ്പോളത്തിന്റെ  ലാഭ വ്യവസായത്തില്‍ കണ്ണും നട്ടു കുത്തകകളെ  സൃഷ്ടിക്കാന്‍, വേണമെങ്കില്‍ ധാന്യം കുന്നു കുന്നായി കടലില്‍ താഴ്ത്തുകയും ചെയ്യുന്ന ഈ നശിച്ച മുതലാളിത ലാഭ സമവാക്യത്തിന് പകരം, സംബൂര്‍ണ്ണനായ മനുഷ്യര്‍ സൃഷ്ടിക്കുന്ന സാമ്പത്തിക നയങ്ങളാകും ഉണ്ടാവുക...

അതെങ്ങനെയാണ് ഒരു മനുഷ്യന്‍  സംബൂര്‍ണ്ണന്‍ ആകുന്നതു ?.. അത് ഒരാള്‍ക്ക്‌  വളരാന്‍, ജീവിക്കാന്‍, തന്റെതായ ഇണയെ കണ്ടെത്താന്‍, തന്റെ അടുത്ത തലമുറയെ സൃഷ്ടിക്കാന്‍, തന്റെ സൃഷ്ടിപരമായ കഴിവുകള്‍ക്ക് വളരാന്‍ സാധിക്കുന്ന ആര്തിയില്ലാത്ത സമാധാനപൂര്‍ണവും കലാകായിക സാംസ്കാരിക ജീവിതത്തിന്റെ ഉന്നത സ്ഥായിയും ഉള്ള സമൂഹത്തിലെ മനുഷ്യന്‍ ആണ് സംപൂര്ണന്‍ ആയ മനുഷ്യന്‍....'. അവനു തന്റെ വിജയത്തിനു മറ്റാരുടെയും തകര്‍ച്ചയോ, ചൂഷനമോ കുതികാല്‍ വെട്ടോ ഒന്നും ആവശ്യമില്ല...കാരണം ആ സമൂഹം എല്ലാ ചൂഷണത്തിന്റെയും സൃഷ്ടിയായ മൂലധന അടിമത്തം അവസാനിപ്പിച്ചിരിക്കുന്നു. ഉല്‍പ്പാദനം നടത്തുവാനും അതുകൊണ്ട് ജീവിക്കുവാനും നിങ്ങള്ക്ക് , നിങ്ങളുടെ അധ്വാനം ഒഴിച്ച് ബാക്കി എന്താണോ വേണ്ടത്, അതില്‍ എന്താണോ ഇല്ലാത്തതു , അതുള്ളവന്‍ നിങ്ങളെ ചൂഷണം ചെയ്യുന്ന അവസ്ഥ ഇവിടെ അന്ത്യം കുരിക്കപെടുന്നു... കാരണം ഈ അധ്വാനം ഒഴിച്ചുള്ള എല്ലാ ഉല്‍പ്പാദന സമഗ്രികളും ഈ സമൂഹത്തില്‍  എല്ലാവര്ക്കും അവകാശപെട്ടതാണ് , അല്ലെങ്കില്‍ ലഭ്യമാണ് . 

എങ്ങനെയാണ് ഈ ആശയങ്ങള്‍ കണ്ടെത്തിയത്, എന്താണ് ഈ ആശയങ്ങള്‍ ലളിതമായി നമ്മോട് പറയുന്ന കാര്യങ്ങള്‍ .  പുറകിലേക്ക് ആലോചിച്ചു നോക്കൂ ഇന്നത്തെ കോര്‍പരെട്ടു മുതലാളിമാരില്‍ ബഹു ഭൂരിപക്ഷവും എങ്ങനെയാണ് ഉല്പാദന ഉപകരനങ്ങളുടെ അല്ലെങ്കില്‍ ഉല്പാദന സാമഗ്രികളുടെ ഉടമസ്തയില്‍ ആയത് ..അതിനു മനുഷ്യന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്....എല്ലാം പൊതു ഉടമയില്‍ ആയിരുന്ന പ്രാകൃത ഗോത്ര വ്യവസ്ഥിതിയില്‍ നിന്നും എങ്ങനെയാണ് ഭൂമിയും അധികാരവും ഉല്‍പ്പാദന ഉപാധികളും ഏതാനും ചില കൂട്ടങ്ങള്‍ക്ക് കൈവരുന്നത് എന്നും,.. എങ്ങനെയാണ് ആ അധികാരവും സ്വത്തും ഉല്‍പ്പാദന  ഉപാധികളിന്മേലുള്ള അധികാരവും നിലനിര്‍ത്താനായി അവര്‍ പുതിയ സാമൂഹ്യ ഉടമ്പടികള്‍ ഉണ്ടാക്കിയത് എന്നും ..അങ്ങനെ,  എങ്ങനെയാണ് പണ്ടത്തെ സാധനങ്ങള്‍ കൊടുത്തു സാധനങ്ങള്‍ വാങ്ങുന്ന ബാര്‍ട്ടര്‍  സബ്രദായത്തില്‍ നിന്നും അച്ചടിച്ച രൂപയിലൂടെ മൂല്യം അളക്കുന്ന ഇന്നത്തെ ലോക സാമ്പത്തിക രൂപങ്ങളിലേക്ക് വളര്ന്നതെന്നും, അപ്പോള്‍ നമുക്ക് മനസ്സിലാകും.

അന്നും ഇന്നും ആ ഉല്‍പ്പാദന ഉപാധികളുടെ കൈവശാവകാശം ഇല്ലാതെ, ഉല്‍പ്പാദനഉപകരണ അന്തരീക്ഷം ഇല്ലാതെ, തങ്ങളുടെ മാനസികവും ശാരീരികവും ആയ അധ്വാനം വില്‍ക്കേണ്ടി വരുന്ന, വലിയൊരു സമൂഹം ആണ് നമ്മുടെ ഭൂമിയില്‍ ഉള്ളതെന്നും നമ്മള്‍ മനസ്സിലാക്കും... ആ അധ്വാനത്തെ ഏറ്റവും കുറഞ്ഞ വിലക്ക് തങ്ങള്‍ക്കു കിട്ടുന്നതിനും എന്നിട്ട് തങ്ങളുടെ ലാഭം നിരന്തരം കൂട്ടാനായി ലോകത്തെ മുതലാളിമാര്‍ കൂട്ട് ചേര്‍ന്ന് നടത്തുന്ന അവിശുദ്ധ കാപട്യത്തിന്റെയും ചതിയുടെയും സാമ്പത്തിക നിയമങ്ങള്‍ ആണ് ഇന്നത്തെ മുതലാളിത രാഷ്ട്രങ്ങള്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നത് എന്ന് നമുക്ക് മനസ്സിലാകും..... മനുഷ്യനും മനുഷ്യനും തമ്മില്‍ രൊക്കം പൈസയുടെ വ്യാപാരം ഒഴിച്ച് മാനുഷികമായ എല്ലാ മൂല്യങ്ങളെയും എങ്ങനെയാണ് മുതലാളിത്തം നശിപ്പിച്ചു തുലക്കുന്നതെന്ന് ഓര്‍ത്തു നമ്മള്‍ അത്ഭുതപ്പെടും....

അതെ ഈ ഭൂമിയില്‍ ഏതൊരാള്‍ക്കും അവകാശം ഉണ്ട്. അവനു അതില്‍   പൊന്ന്  വിളയിക്കാനും, പാലം കെട്ടാനും,സ്കൂളുകള്‍ ഉണ്ടാക്കുവാനും,സംഗീത ശാലകള്‍ പണിയുന്നതിനും അവകാശമുണ്ട്.അവനു വെള്ളവും ഭക്ഷണവും പ്രണയമുള്ള ജീവിതവും, നന്മ  നിറഞ്ഞ സമൂഹത്തിനും അവകാശമുണ്ട്..കാരണം ഈ ഭൂമി വിഭവങ്ങളാല്‍ സമൃദ്ധമാണ്...!!!! അതിനു ഉല്‍പ്പാദന ഉപാധികള്‍ എതോരുവന്റെയും  അവകാശമാകനം...

ആ അധ്വാനവും ഉല്‍പ്പാദനവും  ലാഭത്തില്‍ അധിഷ്ടിതമല്ല  മറിച്ചു ജീവിത്തിനാവശ്യമായ ജീവിതക്ഷമമായ ഉള്പ്പന്നങ്ങളെ കൂടുതല്‍ സൃഷ്ടിക്കണം (ഇന്ന് മുതലാളിത്തം സൃഷ്ടിക്കുന്നചരക്കുകളുടെ മൂല്യം ഇതിനു വിപരീതമാണ് ) ലാഭത്തിനു വേണ്ടിയല്ലാത്തത് കൊണ്ട് അവനു നഷ്ടവും ഇല്ല. കാരണം അവനു വലുത്, അവനും അവന്റെ കുടുംബവും, അവന്റെ സമൂഹവും എല്ലാം ഉള്ള സന്തോഷ പൂര്‍ണവും നീതി നിറഞ്ഞതുമായ അന്തരീക്ഷമാണ്, അതിനാവശ്യമായ ഉല്‍പ്പനങ്ങള്‍ ആണ്. പ്രകൃതിയെ അമിതമായി അവിടെ ചൂഷണം ചെയ്യുന്നില്ല. കാരണം അവനു ഉള്ളത്  കംബോളതെയും കുത്തകകളെയും രക്ഷിക്കാനായി ജനങ്ങള്‍ പട്ടിണി കിടക്കുമ്പോഴും ധാന്യങ്ങള്‍ കടലില്‍ ഒഴുക്കുന്ന സാമ്പത്തിക ശാത്രമല്ല .

അതിനു നിലവിലെ എല്ലാ ചൂഷണ ഉപാധികളെയും മര്‍ദ്ദക ഉപാധികളെയും നശിപ്പിക്കണം. മുതലാളിത ചിന്താഗതികളെ വേരോടെ പിഴുതെറിയണം. അതിനു ശരിയായ ചിന്തയും സത്യസന്ധതയും സാമൂഹ്യ ബോധവും ഉള്ള മനുഷ്യര്‍ ആക്കി പരിവര്തിപ്പിക്കണം. അതോടൊപ്പം മുതലാളിത വ്യവസ്ഥിതിയെ വേരോടെ കട്പുഴക്കനം, അതിനെ മാര്‍ക്സ്‌ വിപ്ലവം എന്ന് വിളിച്ചു . കാരണം അത് പെട്ടെന്നുള്ള ഒരു പരിവര്‍ത്തനം ആണ്. ശക്തമായ സാമൂഹ്യ ബോധമുള്ള മനുഷ്യര്‍ സൃഷ്ടിക്കുന്ന പരിവര്‍ത്തനം, ഒരു എടുത്തു ചാട്ടം..!!! അപ്പോഴും എന്താണ് തങ്ങള്‍ ചെയ്യുന്നതെന്നും എന്തിനാണ് ചെയുന്നതെന്നും ഉള്ള മാനവിക ബോധം , എല്ലാ ചൂഷനങ്ങളെയും അറുതി വരുത്താതെ, തങ്ങളുടെ ദുരിത പര്‍വം, അവഹേളനങ്ങള്‍ , ഒന്നും മാറില്ലെന്ന ബോധം ഓരോരുത്തരിലും ഉണ്ടാകണം. അതെ അവരെ വിപ്ലവകാരികള്‍ എന്ന് മാര്‍ക്സിസം പേരിടുന്നു.

വരും തലമുറകള്‍ക്ക് കൂടുതല്‍ മെച്ചപെട്ട രീതിയില്‍ കൈമാറാനായി ഉതകും വിധം  മാത്രമേ കമ്മുനിസ്ട് സമൂഹത്തില്‍ പ്രകൃതിയെ അവന്‍ ഉപയോഗിക്കുകയുള്ളൂ...അതായത് പ്രകൃതിയുടെ മാതൃത്വം എന്നെന്നു നിലനിര്‍ത്തുന്ന വീക്ഷണം ആണ് കമ്മുനിസ്ട് സമൂഹത്തിന്റേത്....

ഓരോരുത്തനും തന്നാല്‍ ആവുന്നത്, ഓരോരുത്തര്‍ക്കും തങ്ങള്‍ക്കവശ്യമുള്ളത് എന്നതായിരിക്കും ഉല്‍പ്പാദന വിതരണ രീതി. കാരണം ഓരോരുത്തരുടെയും ഉല്‍പ്പാദന ക്ഷമത ഓരോ അളവില്‍ ആയിരിക്കുമല്ലോ....

വ്യവസായത്തെയും കൃഷിയും ഇട കലര്‍ത്തി ജനവാസം കൂടുതല്‍ സമാനമായി വിതരണം നടത്തി  തൊഴിലുകളുടെ ജീവിത ഫലത്തിലുള്ള വ്യത്യാസങ്ങള്‍ കുറച്ചു കൊണ്ട് വരുന്നു.  നഗരവും ഗ്രാമവും കൂടുതല്‍ ഉയര്‍ന്ന ജീവിത സൂചികകള്‍ കൈവരിക്കും. ( ഈ പറഞ്ഞതാണ് വിപ്ലവത്തിന് ശേഷം വരുന്ന ഗവണ്മെന്റിന്റെ ഏറ്റവും പ്രധാന പരിപാടിയായി കമ്മുനിസ്ട് മാനിഫെസ്ടോ പറയുന്നത് ) 

അങ്ങനെ ഉല്‍പ്പാദന ശക്തികളുടെ വളര്‍ച്ചയുടെയും സാര്‍വത്രികതയുടെയും ഫലമായി ജീവനോപാധികള്‍ , ജീവിതത്തെ സുരക്ഷിതവും ഉയര്‍ന്നതും ആക്കാന്‍ ആവശ്യമുള്ള ഉപാധികള്‍ ( അത് മുതലാളിത്തം ഇന്ന് കാണിക്കുന്ന കുടിവെള്ളമില്ലെന്കിലും സൌന്ദര്യ വര്‍ധക വസ്തുക്കള്‍  ഉല്‍പ്പാദിപ്പിക്കുന്ന രീതിയല്ല..ജീവിതത്തിന്റെ ഗുണത എല്ലാവര്ക്കും ലഭികുവാനും പടിപടിയായി ഉയര്‍ത്താനും ആവശ്യമുള്ള വസ്തുക്കള്‍ക്ക് ആദ്യ പരിഗനന എന്ന ക്രമത്തില്‍ ആയിരിക്കും ) ഉണ്ടാക്കുവാന്‍ ആവശ്യമായ അധ്വാന സമയം കുറയുകയും, മുതലാളിത ചൂഷണ ഫലമായ....അടിചെല്പ്പിക്കപെട്ട ജീവിതത്തിന്റെ മുഴുവന്‍ സമയവും ചെയ്യേണ്ടി വരുന്ന, യാന്ദ്രികമായ,  അധ്വാനത്തില്‍ നിന്നും മോചിതര്‍ ആവുകയും, മനുഷ്യന് മാത്രം കഴിയുന്ന മാനുഷിക പ്രവര്‍ത്തനങ്ങളില്‍ , കലാ കായിക സൃഷ്ട്യുന്മുഖ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും കൂടുതല്‍ കൂടുതല്‍ സംപൂര്ണന്‍ ആയ മനുഷ്യന്‍ ആകുന്നതിലെക്കും അവനെ നയിക്കും. അവന്‍ ശാന്തനാവുക എന്നതാണ് പ്രകൃതിയെയും സമൂഹത്തെയും ശാന്തമാക്കുന്നത് .

ചൂഷണ ഉപാധികള്‍ നശിക്കുന്നത് കൊണ്ട്, ചൂഷണം ഇല്ലാത്തതു കൊണ്ട്, മനുഷ്യരും മനുഷ്യരും തമ്മില്‍ മുതലാളിത വൈരുധ്യങ്ങള്‍  ഇല്ലാതാകുന്നു. വര്‍ഗ വിഭജനം ഇല്ലാതാകുന്നു...വര്ഗാധിപത്യത്തിന്റെ ഉപകരണമായ ഭരണകൂടം പതുക്കെ പതുക്കെ അപ്രത്യക്ഷമാകുന്നു...!!!! ( കാരണം ഭരണകൂടം ഇന്ന് നിലനില്‍ക്കുന്നത് , പട്ടാളവും നിയമങ്ങളും പോലെയുള്ള അതിന്റെ കിന്കരമാരും നിലനില്‍ക്കുന്നത് സമൂഹത്തില്‍ വര്‍ഗ വൈരുധ്യങ്ങളും അവ ഉല്‍പ്പാദിപ്പിക്കുന്ന സകല ചൂഷണങ്ങളും നിലനില്‍ക്കുന്നത് കൊണ്ടാണ്..ഭരണ കൂടങ്ങളുടെ ഉത്ഭവ ചരിത്രം തന്നെ അതിന്റെ തെളിവുകള്‍ ആണല്ലോ...) 

അതുകൊണ്ടാണ് പറയുന്നത് ഈ മാറ്റം ഈ കമ്മുനിസ്ട് സമൂഹത്തിലേക്കുള്ള മാറ്റം സാര്‍വത്രികമായി മാത്രമേ നടക്കുകയുള്ളൂ....കാരണം ചുറ്റും മുതലാളിത ഭരണകൂടങ്ങളും അതിന്റെ നിയമങ്ങളും നിലവില്‍ ഉണ്ടെങ്കില്‍ ഭരണകൂടം പോലുള്ള , പട്ടാളം പോലുള്ള  മര്‍ദ്ദന ഉപകരണങ്ങള്‍ ആ സോഷ്യലിസ്റ്റു സമൂഹവും നിലനിര്തിയെ പറ്റൂ....ഇല്ലെങ്കില്‍ ആ കമ്മുനിസ്ട് സമൂഹം ആക്രമിക്കപെടുകയും നശിപ്പിക്കപെടുകയും ചെയ്യും.....

അപ്പോള്‍ ഒരു മുതലാളിത സമൂഹത്തില്‍ നിന്നും മുതലാളിത്തത്തിന്റെ എല്ലാ ചൂഷണ സ്വഭാവങ്ങളെയും അറുതി വരുത്തി ( അത് കാലങ്ങള്‍ എടുതെക്കാവുന്ന പ്രക്രിയ ആണ്_ മനുഷ്യ മനസ്സിന്റെ സംസ്കരണത്തിന്റെ പ്രക്രിയ_കാരണം നൂറ്റാണ്ടുകള്‍ ആയി മുതലാളിത്തം ഉണ്ടാക്ക്കി വെച്ച ദുരയും അസഹിഷ്ണുതയും ഒരു സുപ്രഭാതത്തില്‍ മാറും എന്ന് കരുതണ്ട..പക്ഷെ ഇവ ഉല്‍പ്പാദിപ്പിക്കുന്ന  സാമൂഹിക അന്തരീക്ഷം മാറുന്നതോടെ ഇവയും മാറാന്‍ ആരംഭിക്കും) ഒരു കമ്മുനിസ്ട് സമൂഹത്തിലേക്ക് നയിക്കാനുള്ള സമൂഹത്തെയാണ്, ഒരു വിപ്ലവ്‌ ഗവണ്മെന്റിനാല്‍ കയ്യാളുന്ന സമൂഹത്തെയാണ് സോഷ്യലിസ്റ്റു സമൂഹം എന്ന് പറയുന്നത്..അതായത് അത് ഒരു പരിവര്തന സമൂഹം മാത്രമാണ്..പക്ഷെ ഏറെ ശ്രദ്ധ വേണ്ട ഒരു സമൂഹവും....!!!!

കാരണം ഒരിക്കല്‍ ഈ സമൂഹം വിജയപധതിലാണ് എന്ന് തോന്നിപിച്ചാല്‍ ലോക മുതലാളിത്തത്തെ ഒന്നായി ആ തീക്കാറ്റ് ചുട്ടു കരിക്കും..കോടാനുകോടി ജനങ്ങള്‍ ആ പുതിയ സമൂഹത്തിനായി ശബ്ദം ഉയര്‍ത്തും... അതില്ലതക്കുവാന്‍..'..എല്ലാ മുതലാളിത ശക്തികളും മതം അടക്കമുള്ള അതിന്റെ  സകല കൂട്ടുകാരും ഈ വിപ്ലവ സമൂഹത്തെ ഇല്ലാതാക്കാന്‍ കഠിനമായി ശ്രമിക്കും....ആ ശ്രമത്തെ നേരിടാന്‍ മുതലാളിതം ഉപയോഗിച്ച അതെ മര്‍ദ്ദന ഉപാധികള്‍ ആയ ഭരണകൂടവും പട്ടാളവും കോടതിയും എല്ലാം സോഷ്യലിസ്റ്റു സമൂഹവും കയ്യാളും..പക്ഷെ അത് മുതലാളിത്തം ചെയ്യുന്നപോലെ തൊഴിലാളികളെ അടിച്ചമര്‍ത്താന്‍ ആകില്ല എന്ന് മാത്രമല്ല അതിന്റെ ആ നശിച്ച സ്വഭാവത്തിലും ആകില്ല..എങ്കിലേ ഒരു സോഷ്യലിസ്റ്റു സമൂഹം കമ്മുനിസ്ട് സമൂഹമായി പരിവര്‍ത്തനം നടക്കൂ.....

നീണ്ടു പോയ ഈ ലഖു കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു...വിപ്ലവം ജയിക്കട്ടെ...

Friday, September 7, 2012

ലൈംഗികതയുടെ പുരോഗമനം...!!!


സുഹൃത്തുക്കളെ, 22 ഫീമെയില്‍ കോട്ടയം എന്ന സിനിമ കണ്ടില്ല...!! പക്ഷെ ആ സിനിമ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴി വെക്കുന്നു....സിനിമയെ കുറിച്ചല്ല ആ സിനിമ ഉണ്ടാക്കിയ ചര്‍ച്ചകളെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്...സിനിമ കാണാതെ തന്നെ ഇവയെക്കുറിച്ച് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതും സിനിമയിലെ ഈ  സാമൂഹ്യ  നിലപാടുകളെ സുഹൃത്തുക്കള്‍ ഇങ്ങനെ ചര്ച്ചയാക്കുന്നത് കൊണ്ടാണ്  ..അതുകൊണ്ട് തന്നെ സിനിമ കാണുന്നതിന്റെ ആവശ്യം ഈ ചര്‍ച്ചക്ക് ഇല്ല എന്ന് തോന്നുന്നു. 

സിനിമ ഉയര്‍ത്തിയ ഒരുപാട് ചര്‍ച്ചകളും കമന്റുകളും എല്ലാം ഫേസ്ബുക്കിലും ടിവിയിലും കണ്ടു...ചിലര്‍ അത് ധീരമായ പരീക്ഷണം ആണെന്നും ചിലര്‍ അത് തെറ്റായ  സാമൂഹ്യ ചിന്തകള്‍ ആണ് നല്‍കുന്നത് എന്നും ഒക്കെ പറയുന്നുണ്ട്..ഈ ധീരതയിലും തെറ്റായ സാമൂഹ്യ ചിന്തയിലും ഒക്കെ  മുഖ്യ കഥാപാത്രം ലൈംഗികത ആണ്..!!! എന്നാ പിന്നെ എന്താണ് ആ ലൈംഗികത എന്ന് ഒന്ന് നോക്കണമല്ലോ എന്ന് കരുതി ഒന്ന് വിശകലനം ചെയ്യുകയാനിവിടെ. 

ധീരതയുടെ ലൈംഗികത ഒന്ന് നോക്കാം, ടെസ്സ എന്ന പെണ്‍കുട്ടി പഴയകാലത്തെ മൂട് പടങ്ങള്‍ എല്ലാം തച്ചുടച്ചു കാമുകനോട് താന്‍ വഴ്തപെട്ട  കന്യക ഒന്നും അല്ലെന്നു തുറന്നു പ്രഖ്യാപിക്കുന്നതിലൂടെ, മലയാളികള്‍ ഇത്രയും കാലം തുടര്‍ന്ന് പോന്ന  ലൈംഗിക കപട സദാചാരത്തെ പോളിചെഴുതുകയാണ് , ധീരത പ്രഖ്യാപിക്കുകയാണ്, ആണിനോപ്പം ആകാശം പങ്കിടുന്ന പുതിയ  സ്ത്രീ ജനിക്കുകയാണ് , എന്നാണ്  ധീരമായ  ചുവടുവെപ്പായി സിനിമയുടെ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. അത് പുരോഗമനപരം ആണെന്നും അവര്‍ പറയുന്നു. 

ലളിതമായി ഈ പറഞ്ഞത് ശരി ആണോ എന്ന് പരിശോധിക്കണം എങ്കില്‍ ആ പറഞ്ഞതിലെ ഏറ്റവും ശക്തമായ ആശയം നമ്മലെടുക്കണം എന്താണ് അത്  ? അത് ടെസ്സ കാമുകനോട് ചന്കൂട്ടതോടെ പലതും പറയുന്നു എന്നതല്ല, മറിച്ചു അത് പുരോഗമനപരം ആണെന്നത് ആണ് !!! ആണോ അങ്ങനെ ആണോ..? തുറന്നു പറയല്‍ ആര്‍ക്കും ചെയ്യാം. അതായത് എന്തും തുറന്നു പറയുന്നതിനെ അല്ല, മറിച്ചു സമൂഹത്തിനെ ഗുണപരമായി പരിവര്തിപ്പിക്കുന്ന തുറന്നു പരചിലുകളെ ആണ് നമ്മള്‍ പുരോഗമനം എന്ന് പറയുന്നത്...അതായത് പുരോഗമനം അല്ലാതെ ഒരു തുറന്നു പറചിലിനെയും നമ്മള്‍ അത്ര അന്ഗീകരിക്കുന്നില്ല എന്ന്..അല്ലെ....

പക്ഷെ എങ്ങനെയാണ്  ഒരു പ്രവൃത്തി പുരോഗമനം ആണോ എന്ന് പരിശോധിക്കുക..?? എന്താണ് അതിന്റെ അളവുകോലുകള്‍ ?? അതിലേക്കു പിന്നീട് വരാം...

ടെസ്സ ഏതു  സദാചാര സങ്കല്‍പ്പങ്ങളെ ആണിവിടെ പൊളിക്കുന്നത്?? അതാണ്‌ ചോദ്യം, പെണ്ണിനെ വെറും പുരുഷന്റെ അടിമയാക്കുന്ന അവളുടെ ചാരിത്ര്യതിലും ശരീരത്തിലും അനാവശ്യമായി  പുരുഷ മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുന്ന വിശുദ്ധ /അവിശുദ്ധ സങ്കല്‍പ്പങ്ങളെ അവള്‍ പോളിചെറിയുകയാണോ, അങ്ങനെ പോളിചെറിഞ്ഞു പുരോഗമനതിലെക്കാണോ അവള്‍ പോകുന്നത് ..? ഇതാണ് നമുക്കിവിടെ പരിശോധിക്കാനുള്ള വിഷയം...

ഇത്തരം തുറന്നു പറച്ചില്‍ കൊണ്ട് എന്താണ് ഒരു പെണ്‍കുട്ടി നേടുന്നത് അഥവാ നേടേണ്ടത് ?? ഞാന്‍ സത്യം പറയുന്നു നീയും സത്യം പറയണം...എന്നാണോ ??? അതോ ഞാന്‍ തുറന്നു പറയും പോലെ നീയും തുറന്നു പറയണം എന്നാണോ ?? അതോ ഞാന്‍ ഇങ്ങനോക്കെയാണ് വേണമെങ്കില്‍ നീ ഇഷടപെട്ടാല്‍ മതി എന്നാണോ ?? ഒരു സ്ത്രീ തന്റെ ജാരന്മാരെ കുറിച്ചോ, ഒരു പുരുഷന്‍ താന്‍ ബന്ധപെട്ടിട്ടുള്ള സ്ത്രീകളെ കുറിച്ചോ ഇങ്ങനെ തുറന്നു പറയുന്നതില്‍ സത്യത്തില്‍ ഞാന്‍ ഒരു പുരോഗമനവും കാണുന്നില്ല !!!!! നേരെ മറിച്ചു ആ അനുഭവങ്ങള്‍ എങ്ങനെയാണ് ജീവിതത്തെ അവള്‍ അല്ലെങ്കില്‍ അവന്‍ കൂടുതല്‍ സാര്ധകമാക്കി നോക്കി കാണാന്‍ അവനെ സഹായിക്കുന്നത്  എന്നതിനെ അടിസ്ഥാനമാക്കി ആവണം ഒരു കൃത്യം പുരോഗമനം ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍..സ്വതന്ത്ര രതിയും ലൈംഗിക സ്വാതന്ത്ര്യവും പുരോഗമനം കൈവരിപ്പിക്കും എന്ന് ഞാന്‍ കരുതുന്നില്ല ,...ഈ പറഞ്ഞ സ്വാതന്ത്ര്യം പിന്തിരിപ്പന്‍ ആണെന്നും ഞാന്‍ കരുതുന്നില്ല !!!

ഇതാണ് ഞാന്‍ പറഞ്ഞു വരുന്ന ആശയം, എനിക്കിഷ്ടമുള്ള പെണ്‍കുട്ടികളുമായി ( പെണ്‍കുട്ടികള്‍ക്ക് ആന്കുട്ടികലുമായും ) ലൈംഗിക ബന്ധം  നേടാന്‍ കഴിയുന്നതോ അവരുമായി വാടാ പോടാ സൗഹൃദം സ്ഥാപിക്കാന്‍ അനുവദിക്കപെടുന്നതോ അനുവദിക്കപെടാതിരിക്കുന്നതോ  അല്ല പുരോഗമനപരം ..അത്  പുരുഷനും സ്ത്രീക്കും പ്രണയം ആവോളം ലഭ്യമാക്കുന്ന ഇണകളെ ലഭിക്കുന്നതും ആ ഇണകള്‍ ചേര്‍ന്ന് ഈ ലോകത് ആഹ്ലാദപൂര്‍വ്വം ജീവിച്ചു മനോഹരമായ ഒരു പുതു തലമുറയ്ക്ക്  , പ്രനയമുള്ള ഒരു പുതു തലമുറയ്ക്ക്  നന്മ നിറഞ്ഞ  ഒരു തലമുറക്ക്‌ അവസരം ഒരുക്കുന്നതും ആണ് പുരോഗമനപരം എന്ന് ഞാന്‍ വിശ്വസിക്കുന്നു...!!!

അറിയാം ഇത് പലര്‍ക്കും ദഹിക്കാത്ത സംഗതി ആണ്....പ്രണയം എന്നത് ഒരു മിഥ്യ ആണെന്നാണ്  നമ്മുടെ ഭൂരിപക്ഷം കരുതുന്നത് അവര്‍ പ്രണയത്തിന് വേണ്ടി വാദിക്കും എങ്കിലും...പ്രണയപൂര്‍ണര്‍ അല്ലാത്ത ഒരു രക്ഷിതാക്കളെയും ഒരു കുട്ടിയും ആഗ്രഹിക്കില്ല....പ്രനയാതുരാര്‍ ആയ മാതാപിതാക്കള്‍ ആണ് ഈ ഭൂമിയിലെ ഏറ്റവും മനോഹര സൃഷ്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരം പ്രണയാതുരമായ മനസ്സുകല്‍ക്കെ കാലുഷ്യവും കുശുമ്പും കുന്നായ്മയും കളഞ്ഞു പ്രപഞ്ചത്തെയും സഹ ജീവികളെയും മാനവികത്യോടെ നോക്കാന്‍ ആകൂ...!!! ഈ പ്രണയം ഇഷടമായവര്‍ക്ക് പോലും ഞാന്‍ അവസാനം പറഞ്ഞ വരികള്‍ പിടിചിട്ടുണ്ടാവില്ല..പിന്നെ പ്രണയം ഇല്ലാത്തവര്‍ക്ക് മാനവികത ഉണ്ടാവില്ലല്ലോ ഒന്ന് പോടെയ്‌...ശരിയാണ് പ്രണയം എന്നത് ഇണകള്‍ മാത്രമല്ല പ്രകൃതിയുമായും ഉണ്ടാവും..പക്ഷെ എങ്ങനെയാണ് കുശുമ്പും അല്പ്പതവും വെച്ച് പ്രണയം ഉണ്ടാക്കുക...അതിനു നിലനിക്കാന്‍ സാധിക്കുമോ ??  ഉദാഹരണമായി അയാള്‍ അവളെ ആത്മാര്‍ഥമായി സ്നേഹിക്കുന്നു പക്ഷെ നല്ല  വര്‍ഗ്ഗീയ വാദിയാണ്  ..!!! എങ്കില്‍ ആ സ്വഭാവം പലപ്പോഴും പല ഒത്തുതീര്‍പ്പുകള്‍ക്കും കാലുശ്യങ്ങള്‍ക്കും ഇട നല്‍കില്ലേ...?? പറഞ്ഞു വന്നത് ഇതാണ് നിങ്ങള്ക്ക് അങ്ങനെ എളുപ്പം പ്രണയം ഉണ്ടാക്കാന്‍ കഴിയില്ല....!!! പ്രണയത്തിനും വേണം മിനിമം ക്വാളിഫികെഷന്‍സ്!!!! അല്ലാത്ത പ്രണയം പൊളിയും, ദയനീയമായി, ... അതിന്റെ സത്യങ്ങളില്‍ ചെന്ന് മുട്ടുമ്പോള്‍ !!!!

എന്താണ് ആ  ക്വാളിഫികെഷന്‍സ്, അതില്‍ തീര്‍ച്ചയായും തുറന്നു പറയല്‍ പെടുന്നു..!! പക്ഷെ അത് മാത്രമല്ല...ഈ തുറന്നു പറയല്‍ ഇവിടെയാണ്‌ നല്ല സ്വഭാവം ആകുന്നതു ,എങ്ങനെ, അത് പിന്നീട് കൂടുതല്‍ അബ്ധങ്ങളിലേക്ക് പോകാതെ സ്വന്തം ശരീരതെയ്യം മനസ്സിനെയും അറിഞ്ഞു ഒരു നല്ല ഇണയെ നെടുന്നതിലേക്ക് നയിക്കപെടുമ്പോള്‍ ..അപ്പോള്‍... അപ്പോളാണ്  അത് പുരോഗമനപരം ആകുന്നതു. 

ഇവിടെയും ഒരു ചോദ്യം ഉണ്ട്  നീ പറയുന്ന ഈ  ഇണയുടെ ജീവിതം എല്ലാം പഴഞ്ചന്‍ അല്ലെ...??ആര്‍ക്കാണ് അത്രയും സത്യ്സ്ന്ധത്യും നീതിയും ഇണയോട് പുലര്‍ത്താന്‍ കഴിയുക ? ഈ ചോദിക്കുന്നതില്‍ ഉള്ള ഒരു വിശ്വാസം എന്താണ് എന്ന് വെച്ചാല്‍, പ്രണയം , സത്യസന്ധത എന്നിവയെല്ലാം വളരെ ബുദ്ധിമുട്ടി ആച്ചരിക്കെണ്ടതും പുലര്തെണ്ടതും ആണെന്ന പരമ്പരാഗത സങ്കല്പം ആണ്....അതെ ഞാന്‍ പറയുന്ന ഏറ്റവും ശക്തമായ പോയന്റു ഇതാണ്, പ്രണയവും സത്യസന്ധതയും എല്ലാം പുലര്‍ത്താന്‍ വളരെ വിഷമം ആണെന്നതാണ് പഴയ സങ്കല്പം... അതാണ്‌ നൂറ്റാണ്ടുകളായി നമ്മള്‍ കേട്ടിപോക്കി വെച്ചിരിക്കുന്ന ദാമ്പത്യം  എന്ന മിഥ്യ . ഇതുവരെ നമ്മള്‍ തുറന്നു പറഞ്ഞിട്ടില്ല സത്യസന്ധമായ മാനവികമായ്‌ ഒരു മനുഷ്യന് മാത്രമേ സുതാര്യമായ പ്രണയം സാധ്യമാകൂ എന്ന് !!!! ആ പ്രണയത്തിന് ഈ തുറന്നു പറച്ചിലുകള്‍ മാത്രമല്ല വേണ്ടത് അതിനേക്കാള്‍ വലിയ സത്യസന്ധത വേണം..!!

എന്താണ് ആ സത്യസന്ധത ???
അത് ആദ്യമായി ചരിത്ര ബോധം ആണ് . ഒരു കാര്യം മനസിലാക്കുക ഇന്നോളം ഉണ്ടായ ചരിത്രം വര്‍ഗ സംഘര്‍ഷങ്ങളുടെ മാത്രം ചരിത്രം അല്ല അത് ലൈംഗിക സംഘര്‍ഷങ്ങളുടെയും കൂടി ചരിത്രം ആണ്...!!!! അതെ കൃത്യമായി പറഞ്ഞാല്‍ , കണ്ണ് തുറന്നു നോക്കിയാല്‍ നമുക്ക് കാണാന്‍ ആകും സ്ത്രീയും പുരുഷനും കൂടി വേട്ടയാടി കഴിഞ്ഞിരുന്ന ഗോത്ര പരമ്പരകളില്‍ നിന്നും സ്ത്രീയെയും അധ്വാന മൂലയ്തെയും ( അധ്വാന മൂല്യമാണ് പിന്നീട് സ്വര്ന്നമായും പണമായും ഒക്കെ മാറുന്നത് ) വെട്ടിപിടിക്കാനുള്ള അവന്റെ  പുരുഷന്റെ ത്വര ആണ് മനുഷ്യരാശിയുടെ ഭൂരിപക്ഷ സമര ചരിത്രം....!!!! കുത്തഴിഞ്ഞ ആ ലൈംഗിക അരാജകത്വത്തില്‍ നിന്നും ഇന്നത്തെ ഒരു പുരുഷന് ഒരു ഇണ എന്ന നിലയിലേക്ക് വന്നത് ഒരു ദിവസം വെളുക്കുമ്പോള്‍ ഉണ്ടായ സംഭവം  അല്ല..ഒരു പാട് പരീക്ഷണങ്ങള്‍ കഴിഞ്ഞാനത് സംഭവിച്ചത് അതില്‍ "പ്രണയം" എന്ന മൂനക്ഷരത്തിന് വിലമതിക്കാന്‍ ആവാത്ത മൂല്യം ഉണ്ട്....നിനക്ക് നൂറെണ്ണം ആകാമെങ്കില്‍ എനിക്കും ആകാം എന്നും സ്ത്രീ പറയുമ്പോഴും...യവ്വ്വനം നശിക്കുമ്പോള്‍ അവളെ സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്ന ദാരുണാവസ്ഥ ഉണ്ടായിരുന്നു....ധനവും അധികാരത്തിന്റെയും പിന്നാലെ പുരുഷന്‍ പാഞ്ഞപ്പോള്‍ വാര്‍ധക്യത്തില്‍ അവനും സമൂഹത്തിന്റെ പുരംപോക്കുകളിലേക്ക് എരിയപെട്ടു അവിടെ അധികാരവും സന്ദര്യവും വൃധരായി നരകിച്ചു ...!!!! ( ഇതെല്ലം ഏറ്റവും ചുരുക്കിയ വാക്കുകളില്‍ പറയുകയാണ്‌ ) 

സ്നേഹത്തിന്റെ വില പതിയെ മനുഷ്യര മനസ്സിലാക്കി തുടങ്ങിയ കാലം ആയിരുന്നിരിക്കണം മനുഷ്യ  ചരിത്രത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ മാറ്റം സംഭവിച്ച കാലം...അതെ പ്രണയം...അങ്ങനെ ഭൂമിയില്‍ സംഭവിക്കുകയായിരുന്നു...അതിനായി അവനും അവളും പരസ്പരംപലതും ഒഴിവാക്കാന്‍ ശീലിച്ചു..അവന്‍ അവളോടും അവള്‍ അവനോടും ഹൃദയം പകുത്തുവിശ്വാസ്യത പകുത്തു...കാരണം എത്ര കുത്തഴിഞ്ഞ ലൈമ്ഗികതക്കും പുരുഷനെയും സ്ത്രീയെയും  ത്രുപ്തമാക്കാന്‍ കഴിയില്ല  അതിനു പ്രണയം വേണം...പ്രണയത്തിന് മാത്രമേ അവനെയും അവളെയും ത്രുപതമാക്കാന്‍ കഴിയൂ എന്നത് കാലം അങ്ങനെ തെളിയിച്ചു...അതിനായി അവര്‍ സ്വയം മാറുക ആയിരുന്നിരിക്കണം

ഇത് പലപ്പോഴായി സമൂഹത്തില്‍ ചിലയിടങ്ങളില്‍ മാത്രം സഭവിച്ചതാണ് അല്ലാതെ ഇവ ഒരു പൊതു സ്വഭാവം ആയിരുന്നില്ല..നല്ലതിനെ വികൃതമായി അനുകരിക്കലും..നല്ലതിനെ ചില സമൂഹ നേതാക്കള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നത് പോലെ എല്ലാവരാലും ആ പ്രണയ കുടുംബങ്ങളെ അടിചെല്പ്പിക്കളും ചെയ്യുകയുണ്ടായി ഫലമോ പ്രണയത്തിനായി ഒരുങ്ങാതെ തന്നെ സ്വയം സത്യ്സന്ധതയില്ലാതെ തന്നെ അനേകം കുടുംബങ്ങള്‍ ഒരു ഇണ എന്ന സങ്കല്പ്പതിലേക്ക് വന്നു ഇതൊരു വലിയ വിഷയം ആണ് ഞാനതിലേക്ക് പോകുന്നില്ല മതവും രാഷ്ട്രീയവും എല്ലാം ഈ ലൈംഗിക  ചരിത്രത്തില്‍ അവരുടെതായ റോളുകള്‍ വഹിച്ചിട്ടുണ്ട്....ഞാന്‍ നേരത്തെ പറഞ്ഞല്ലോ...മനുഷ്യ  ചരിത്രം വര്‍ഗ സംഘര്‍ഷങ്ങളുടെത് മാത്രമല്ല  അത് ലൈംഗിക സംഘര്‍ഷങ്ങളുടെതും കൂടിയാണ്....!!

അങ്ങനെ അവര്‍ സത്യസന്ധരാകാന്‍ ശ്രമിച്ചു..കാരണം അവര്‍ക്കറിയമായിരുന്നു തന്റെ യവ്വനം നിത്യമല്ല എന്നും അത് ഏറ്റവും ഉദാത്തമായ പ്രണയം നേടാനായി ചിലവാക്കിയില്ലെന്കില്‍ താന്‍ കറിവേപ്പില പോലെ എരിയപ്പെടും എന്നും അവള്‍, അവനും  തിരിച്ചറിഞ്ഞു...!!! അവര്‍  പ്രണയത്തിനായി അവര്‍ക്ക്  മാത്രമായി ഹൃദയം പങ്കുവയ്ക്കാന്‍ പഠിച്ചു....അത് എളുപ്പമല്ലെന്നും അതിനായി തങ്ങള്‍ മാനവികതയുടെ ഏറ്റവും ഉയര്‍ന്ന എല്ലാ ഗുണങ്ങളും അതിന്റെ നൈര്‍മല്യവും എല്ലാം സ്വന്തമാക്കണം എന്നും, അങ്ങനെ സ്വന്തമാക്കണം എങ്കില്‍ മനസ്സിലേക്ക് വിശാലമായ ഭൂമിയും ആകാശവും അവിടെ എല്ലാ സഹ്ജീവികള്‍ക്കും തുല്യമായ നീതിയും വേണമെന്ന  അവിടെ ഇണകള്‍ ഏറ്റവും മധുരമായ പ്രണയം ആസ്വദിക്കും എന്നും കണ്ടെത്തി....കാരണം എല്ലാ പക്ഷ പാതിത്വവും നിങ്ങളുടെ ഹൃദയത്തിന്റെ നൈര്‍മല്യം നഷ്ടമായേക്കും....അങ്ങനെ  പ്രണയം നേടാനുള്ള യോഗ്യതയും...!!!

അതിലും വലിയ കണ്ടെത്തല്‍ ആയിരുന്നു, അങ്ങനെയുള്ള സത്യസന്ധമായ മനസ്സുകളുടെ തുറന്നു പറച്ചിലുകള്‍ മാത്രമേ നിത്യമായ ശാന്തതിയിലെക്കും നന്മയിലേക്കും പ്രണയത്തിലേക്കും തങ്ങളെ നയിക്കൂ  എന്നും അപ്പോള്‍ മാത്രമേ ശരിയായ ഇണയെ തങ്ങള്‍ക്കു ലഭിക്കൂ എന്നും അവര്‍ തിരിച്ചറിയുന്നത്‌..!!!! അതാണ്‌ തിരിച്ചറിവ്..എന്തിനുള്ള തിരിച്ചറിവ് ?? ജീവിതത്തിനുള്ള തിരിച്ചറിവ്...ചരിത്രത്തിന്റെ തിരിച്ചറിവ്..മാനവികതയുടെ തിരിച്ചറിവ്..പ്രണയത്തിന്റെ ഉണ്ടാവലുകള്‍..അങ്ങനെ സത്യസന്ധരായ ആളുകള്‍ക്കാണ് പ്രണയം സാധ്യമാവുക എങ്കില്‍, അങ്ങനെ സത്യസന്ധരായ മാതാപിതാക്കള്‍ ആണ് ഭൂമിയില്‍ ഉണ്ടാവുന്നത് എങ്കില്‍ ഞാന്‍ നേരത്തെ പറഞ്ഞ ഒരു നല്ല പരനയമുള്ള തലമുറ തന്നെയാവില്ലേ ഭൂമിയില്‍ ഉണ്ടാവുക...!!! അപ്പോള്‍ ഞാന്‍ പറഞ്ഞത് അത്ര അതിശയോക്തിയാണോ....

അപ്പോള്‍ നമ്മുടെ പുരോഗമന ആശയങ്ങളെ ഏതു മാനദന്ടങ്ങള്‍ വെച്ചാണ് പുരോഗമനം ആണോ എന്ന് നോക്കേണ്ടത് പറയൂ...ഏതു തുറന്നു പറച്ചിലുകള്‍ ആണ് വിപ്ലവകരമായ്‌ ഉടക്കലുകള്‍ ആകുന്നതു ?? അത്തരം സിനിമയാണോ നമ്മള്‍ തുടക്കത്തില്‍ പറഞ്ഞ കോട്ടയം  പെന്കുട്ടിയുടെ   സിനിമ പറയുന്നത്, അതോ ഓഷോ പറഞ്ഞ കഥയിലെ പോലെയോ..!!!!.

ഒഷോയോടു  പറഞ്ഞു ഡേവിഡ്‌ പിന്നെയും വിവാഹ മോചനം നേടി ഗുരോ .... അയാള്‍ പിന്നെയും വേറെ കെട്ടാന്‍ പോകുന്നു.......ഓഷോ പറഞ്ഞു " അയാള്‍ അതിനെയും ഒഴിയും കാരണം അയാള്‍ മാറുന്നില്ലല്ലോ...ഇപ്പോഴും ഒരേ തരത്തിലുള്ള പെന്കുട്ടിക്ലാല്‍ മാത്രമേ അയാള്‍ ആകര്ഷിക്കപെടുകയുള്ളൂ...എല്ലാം പതിവ് പോലെ....ആകര്ഷിക്കപെടും വിവാഹം ചെയ്യും ...കുറച്ചു നാള്‍ കഴിഞ്ഞു താന്‍ പ്രതീക്ഷിച്ച പെന്നിനെയല്ല തനിക്ക് കിട്ടിയതെന്ന് മനസ്സിലാക്കും അതോഴിയും.... വീണ്ടും അത്തരത്തിലുള്ള പെന്നിനാല്‍ തന്നെ ആകര്ഷിക്കപെടും, കാരണം വേറൊരു പെണ്ണിനാല്‍ ആക്ര്ഷിക്കപെടനം എങ്കില്‍ അയാള്‍ മാറേണ്ടതുണ്ട്....!! അയാളുടെ സങ്കല്പങ്ങള്‍ മാറേണ്ടതുണ്ട്...!!!! അതില്ലാത്തിടത്തോളം അയാളുടെ ഇതേ മനോഭാവങ്ങളെ ആകര്‍ഷിക്കാന്‍  അതെ പെണ്ണിനെ കഴിയൂ അങ്ങനെ  കഥ വീണ്ടും തുടരും ..!!! " 

പറയൂ നമ്മുടെ ഉറക്കെ പറയുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും എല്ലാം ഉയര്ന്നുവോ...അവരുടെ വീക്ഷണങ്ങള്‍ മാറിയോ....അവരുടെ ജീവിതങ്ങളില്‍ പ്രണയം ഉണ്ടാകുമോ..അവരുടെ ജീവിതങ്ങള്‍ സുന്ദരം ആകുമോ.. എങ്കില്‍ ഈ തുറന്നു പറച്ചിലുകളും തന്റേടവും, ലൈംഗിക സ്വാതന്ത്ര്യവും എല്ലാം പുരോഗമനം ആണെന്ന് ഞാന്‍ പറയും ഇല്ലെങ്കില്‍ ഇതും വെറും വേഷം കേട്ടലുകള്‍ ആണെന്നും....

Wednesday, March 21, 2012

Why I Am An Atheist? by Bhagat Singh.." ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദി ആയി"_ സഖാവ്. ഭഗത് സിംഗ്


ഭാരതത്തിന്റെ വിപ്ലവ നക്ഷത്രം, ഭഗത് സിംഗ് ഒരു നിരീശ്വര വാദി ആണോ...? അദ്ദേഹം ഒരു  മാര്‍ക്സിസ്ടുകൂടി ആണോ..? 
ഈ രണ്ടു ചോദ്യങ്ങള്‍ നിങ്ങളെ പോലെ എന്നെയും കുറെ നാള്‍ അലട്ടിയിരുന്നു...ഇനി നിരീശ്വരവാദി ആണെങ്കിലും അദ്ദേഹത്തിന്റെത് , ഭാരതത്തിന്റെ അടിമത്തത്തിന്റെ പേരില്‍ ദൈവത്തിനോടുള്ള രോഷം കൊണ്ടുള്ള ഒരു നിഷേധമാണോ..?  ഞാനും പഠിക്കുക ആയിരുന്നു ഒരു ഉജ്ജ്വല രക്ത താരകതെ കുറിച്ച്....പഠിക്കും തോറും, അറിയും തോറും, അസാധാരണമായ മാനവികതയുടെയും ധിഷനയുടെയും പ്രകാശം നമ്മെ അത്ഭുതപ്പെടുത്തും....തീര്‍ച്ച...!!

ആരാണ് ഭഗത്സിംഗ്...?

ലോകത്തില്‍ വിപ്ലവകാരികളും രക്ത സാക്ഷികളും ധാരാളം ഉണ്ട്....ഭഗത് സിംഗ് എന്നും ഇന്ത്യന്‍ വിപ്ലവകാരികളുടെ ആവേശവും അഭിമാനവും ആണ്...തന്റെ പ്രത്യയ ശാസ്ത്രത്തില്‍ നിന്നും വ്യതിചലിക്കാന്‍ തയ്യാറായിരുന്നു എങ്കില്‍ , തൂക്കുമരത്തില്‍ നിന്നും അദ്ദേഹം രക്ഷപെടുമായിരുന്നു...!!! എന്നാല്‍ കൊലമരത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോഴും, വിപ്ലവ പാതയിലും വിശ്വാസ പ്രമാണതിലും ആ യുവ  വിപ്ലവകാരി ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറായിരുന്നില്ല....!!!

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചോര പൊടിഞ്ഞ ഈ വീരേതിഹാസം ലോകത്തിനു തന്നെ മാതൃക ആണ്..മരണത്തിന്റെ നാളുകള്‍ എണ്ണി കിടക്കുമ്പോഴും, ഒടുങ്ങാത്ത വിജ്ഞാന ദാഹത്തോടെ വായിക്കുകയും, പഠിക്കുകയും എഴുതുകയും ചെയ്ത അനശ്വര വിപ്ലവകാരി, ചെറു പുഞ്ചിരിയോടെ, കൊലക്കയറിനു മുന്നില്‍ മരണം സ്ഥിരീകരിക്കാന്‍ നിന്ന ഡോക്ടറോട് പറഞ്ഞു, " താന്കള്‍ ഭാഗ്യവാന്‍ ആണ്....ഒരു ഇന്ത്യന്‍ വിപ്ലവകാരി   എങ്ങനെയാണ് ചിരിച്ചുകൊണ്ട് തൂക്കു കയര്‍ സ്വീകരിക്കുന്നത് കാണാന്‍ താങ്കള്‍ക്കു  ഭാഗ്യമുണ്ട്....!!!."

ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ ആയിരുന്ന ബാബാ രണ്ധീര്‍ സിംഗ്,  മരണ ശിക്ഷ വിധിക്കപെട്ട ഭഗത് സിങ്ങുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്തി.!!..കാരണം അന്നേ കൂട്ടുകാര്‍ക്കിടയിലും പാര്‍ട്ടികുള്ളിലും ഭഗത്തിന്റെ നിരീശ്വരവാദം, രഹസ്യമായ പരസ്യം  ആയിരുന്നു...അവസാന നിമിഷങ്ങളില്‍ ദൈവിക ചിന്തയാല്‍ ഭഗത്തിന്റെ മനസ്സ് നിറക്കാന്‍ അയാള്‍ ആഗ്രഹിച്ചു...ദൈവം ഉണ്ടെന്നു ഭഗതിനെ ബോധ്യപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും അതില്‍ അദ്ദേഹം പരാജയപ്പെട്ടു..!!  ബാബാ രോഷം കൊള്ളുകയും ഉറക്കെ ശകാരിക്കുകയും ചെയ്തു...ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തില്‍ കൊലമരം കാത്തു കിടന്ന ആ മനുഷ്യനോട് ആ ഭക്തന്‍ അലറി, : " ഭഗത്, പ്രശസ്തി നിന്റെ തലയ്ക്കു പിടിച്ചിരിക്കുന്നു...നീ അഹങ്കാരി ആയിരിക്കുന്നു...!! നിങ്ങള്‍ക്കും ദൈവത്തിനും ഇടയില്‍ ആ അഹങ്കാരം  ഒരു തിരശീല വീഴ്ത്തിയിരിക്കുന്നു......ഇനി ആര്‍ക്കും നിന്നെ രക്ഷിക്കാനാവില്ല..." !!

സുഹൃത്തിന്റെ ഈ രോഷ പ്രകടനം ഭഗതിനെ അംബരപ്പിച്ചു...!!! ഇതിനു മറുപടിയായി, അന്ന് രാത്രി ഭഗത്സിംഗ് ഒരു ലേഖനം എഴുതി, " ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദി ആയി......Why I am an Atheist " ( ഈ ആര്ടികിലും ഭഗത്തിന്റെ മറ്റു കുറിപ്പുകളും എല്ലാം നിങ്ങള്ക്ക് നെറ്റില്‍ കിട്ടും ഇത് മലയാളത്തില്‍ ആണെന്നു എന്ന് മാത്രം ) . ഈ ലേഖനം ആകട്ടെ ഒരു   ക്ലാസിക്‌ ആയി തീര്‍ന്നു...!!!

മരണത്തിന്റെ ഗന്ധമുള്ള  അന്തിമ ദിനങ്ങളില്‍ അവിശ്വാസികളും ദൈവത്തെ വിളിക്കുമെന്ന സ്ഥിരം വരട്ടു വാദങ്ങള്‍ക്കുള്ള തീയില്‍ ചുട്ട മറുപടി കൂടിയാണിത്..!!!. ഞാനത് ഇവിടെ പകര്‍ത്തുന്നു..രക്തത്തിനു തീ പിടിപ്പിക്കുന്ന രക്ത സാക്ഷികളുടെ ഓര്‍മകള്‍ക്ക് മുന്നില്‍....,....

930 ഒക്ടോബര്‍ 6 നു എഴുതപെട്ടതാന്  ഈ ലഖു ലേഖ ..

 " ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദി ആയി"_ സഖാവ്. ഭഗത് സിംഗ് 
****************************************

പൊടുന്നനെ ഒരു ചോദ്യം   ഉയര്‍ന്നു വന്നിരിക്കുന്നു..!!! സര്‍വ ശക്തനും സര്‍വ വ്യാപിയും സര്‍വജ്ഞനും ആയ ഒരു ദൈവത്തിന്റെ അസ്തിത്വത്തില്‍ ഞാന്‍ വിശ്വസിക്കാത്തത്, അഹങ്കാരം കൊണ്ടാണോ എന്നതാണ് ആ ചോദ്യം. ഇത്തരത്തില്‍ ഒരു ചോദ്യത്തെ നേരിടേണ്ടി വരും എന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. എന്നാല്‍ ചില സുഹൃത്തുക്കളുമായുള്ള സംഭാഷണത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത് , എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ (അവര്‍ സുഹൃത്തുക്കള്‍ ആണെന്ന് കരുതുന്നതില്‍ അപാകത ഇല്ലെങ്കില്‍, ഞാന്‍ അങ്ങനെ തന്നെ വിളിക്കട്ടെ) വളരെ ചുരുങ്ങിയ കാലം ഞാനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതില്‍ നിന്നും ദൈവത്തിന്റെ അസ്തിത്വത്തെ ഞാന്‍ നിഷേധിക്കുന്നത് വലിയ കടുംകൈ ആണെന്ന ധാരണ ഉണ്ടായിട്ടുണ്ടെന്ന് ഒരു സൂചന ലഭിച്ചു. എന്റെ ഈ അവിശ്വാസത്തിനു കാരണം എന്റെ അഹങ്കാരം ആണെന്ന നിഗമനതിലും ആണ് അവര്‍ എതിചെര്‍ന്നിരിക്കുന്നതത്രേ...!!!

ആകട്ടെ എന്തായാലും ഇതൊരു ഗുരുതരമായ പ്രശ്നം തന്നെയാണ്...പ്രശ്നം ഗുരുതരം ആണെങ്കിലും മനുഷ്യ സഹജമായ ഇത്തരം സ്വഭാവ വിശേഷങ്ങളില്‍ നിന്നും മുക്തനാനെന്ന ഡംഭോന്നും എനിക്കില്ല..ഞാന്‍ ഒരു കേവലം മനുഷ്യന്‍ മാത്രം. ആര്‍ക്കും അതില്‍ കൂടുതല്‍ എന്തോ ആണെന്ന് അവകാശപെടാന്‍ ആകില്ല..എനിക്കും ഈ ദൌര്‍ബല്യം ഉണ്ട്..!!!അഹങ്കാരം എന്റെ സ്വഭാവത്തിന്റെ ഭാഗം തന്നെയാണ്...!!!എന്റെ സഖാക്കള്‍ സ്വേച്ചാധിപതി എന്നാണു എന്നെ വിളിച്ചിരുന്നത്‌...,..!!! ബി കെ ദത്തു പോലും ചിലപ്പോള്‍ അങ്ങനെ വിളിച്ചിട്ടുണ്ട് !! അപ്പോഴൊക്കെ   സ്വേച്ചാധിപതി  എന്ന പേരില്‍ ഞാന്‍ അപലപിക്കപെട്ടിട്ടുണ്ട്...ഞാന്‍ മനപ്പൂര്‍വ്വം അല്ലാതെ മറ്റുള്ളവരുടെ മേല്‍ എന്റെ അഭിപ്രായം അടിചെല്‍പ്പിക്കരുന്ടെന്നും അവരെ എന്റെ നിര്‍ദേശങ്ങള്‍ അന്ഗീകരിപ്പിക്കാറുണ്ട് എന്നും ചില സുഹൃത്തുക്കള്‍ പരാതി പെടാറുണ്ട്. 

ഒരു പരിധി വരെ ഇത് ശരിയാണ്..ഞാന്‍ അക്കാര്യം നിഷേധിക്കുന്നില്ല...ഒരു വേള ഇതൊരു അഹംഭാവം ആയിരിക്കാം..ജനപ്രീതിയുള്ള മറ്റു വിശ്വാസ പ്രമാണങ്ങല്‍ക്കെതിരായ  നമ്മുടെ വിശ്വാസ പ്രമാണത്തെ  സംബന്ധിച്ചിടത്തോളം എന്നില്‍ അഹംഭാവം ഉണ്ട് , എന്നാല്‍ അത് വ്യക്തിഗതം ആയ ഒന്നല്ല തന്നെ.....  നമ്മുടെ വിശ്വാസ പ്രമാണത്തെ കുറിച്ചുള്ള ന്യായമായ അഭിമാനം മാത്രം ആണത്, അല്ലാതെ അത് അഹങ്കാരം ആകുന്നില്ല.

അര്‍ഹത ഇല്ലാത്ത തന്നെ പറ്റി , അമിതമായ നിലയില്‍ അഭിമാനം കൊള്ളുന്ന ദുരഭിമാനം ആണ് അഹങ്കാരം. ഇത്തരത്തിലുള്ള ന്യായമല്ലാത്ത ദുരഭിമാനം ആണോ എന്നെ നിരീശ്വര വാദതിലെക്കെതിച്ചത്.?? അതോ ആ വിഷയത്തെ കുറിച്ച് സൂക്ഷ്മ പഠനം നടത്തിയ ശേഷം സുചിന്തിതം ആയി ആണോ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കാത്തവന്‍ ആയത് ???? ആ പ്രശ്നം ആണ് ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. 

ഒന്നാമതായി, ഒരാള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതിനു ദുരഭിമാനവും അഹങ്കാരവും എങ്ങനെയാണ് തടസ്സമായി നില്‍ക്കുന്നത് എന്ന് എനിക്കൊട്ടും മനസ്സിലാകുന്നില്ല...അര്‍ഹതയില്ലതെയോ, യഥാര്‍ഥത്തില്‍ ആവശ്യവും ഒഴിച്ച് കൂടാനാവാത്തതും ആയ ഗുണങ്ങള്‍ ഒന്നും ഇല്ലാതെ എനിക്ക് കുറെയൊക്കെ ജന പ്രീതി നേടാന്‍ കഴിഞ്ഞാല്‍, യഥാര്‍ഥത്തില്‍ മഹാനായ ഒരാളുടെ മഹത്വം ഞാന്‍ അന്ഗീകരിക്കാതിരുന്നെക്കാം എന്നത് സംഭാവ്യമായ ഒരു കാര്യം ആണ്.

എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്‌ വ്യക്തിപരമായുള്ള ദുരഭിമാനം കൊണ്ട് മാത്രം ദൈവ വിശ്വാസം ഇല്ലാതാകുന്നത് എങ്ങനെയാണ്..?? അങ്ങനെ ഒരവസ്ഥയില്‍ രണ്ടു രീതിയില്‍ എത്താം, ഒന്നുകില്‍ ആ മനുഷ്യന്‍ സ്വയം ദൈവത്തിന്റെ എതിരാളി ആണെന്ന് വിശ്വസിക്കുന്നു..!!! അല്ലെങ്കില്‍ താന്‍ തന്നെയാണ് ദൈവം എന്ന് വിശ്വസിക്കുന്നു..!!! ഈ രണ്ടു മാര്‍ഗങ്ങളില്‍ ഏതെന്കിലും ഒന്നിലൂടെ അവിശ്വാസി ആയി തീരുന്നയാള്‍ ഒരു യഥാര്‍ഥ നിരീശ്വര വാദി ആകുന്നില്ല..!! ആദ്യം പറഞ്ഞ ആള്‍ എതിരാളിയായി കരുതുന്ന ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കുന്നില്ല...!!രണ്ടാമത്തെ മാര്‍ഗം സ്വീകരിക്കുന്ന ആളും പ്രകൃതിയിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ദ്രിക്കുന്ന, സ്വബോധമുള്ള ഒരു ചൈതന്യം തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു നില്‍ക്കുന്നു എന്ന് കരുതുകയോ, അത് താന്‍ തന്നെയാണ് എന്ന് കരുതുകയോ ചെയ്യുന്നു...രണ്ടായാലും ഇവരാരും നിരീശ്വര വാദികള്‍ അല്ല...

ഇനി എന്റെ കാര്യം. ഞാന്‍ ഒന്നാമത്തെ വിഭാഗത്തിലോ, രണ്ടാമത്തെ വിഭാഗത്തിലോ പെടുന്നില്ല..!!! സര്‍വ ശക്തനായ സര്‍വ ശ്രേഷ്ഠനായ ഒരു ദൈവത്തിന്റെ അസ്തിത്വത്തെ ഞാന്‍ നിഷേധിക്കുന്നു...എന്ത് കൊണ്ട് നിഷേധിക്കുന്നു എന്ന് പിന്നീട് വ്യക്തമാക്കാം. എന്നാല്‍ ഒരു കാര്യം വളരെ വ്യക്തമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അഹങ്കാരം അല്ല നിരീശ്വര വാദത്തിന്റെ തത്വം അംഗീകരിക്കാന്‍ പ്രേരിപ്പിച്ചത്.  ഞാന്‍ സര്‍വ ശക്തനായ ആ മൂര്‍ത്തിയുടെ എതിരാളിയോ അവതാരമോ അല്ല...!!! ഞാന്‍ തന്നെയാണ് ആ ശക്തി എന്നും പറയുന്നില്ല...അപ്പോള്‍ ഈ ചിന്താഗതിയിലേക്ക് എന്നെ നയിച്ചത് പോങ്ങച്ചമല്ല എന്ന് തീര്ച്ചയാനല്ലോ. ഇനി ഈ ആരോപണം തെറ്റാണ് എന്ന് ഞാന്‍ പറയുന്നതിനുള്ള വസ്തുതകള്‍ അവതരിപ്പിക്കാം...

അവര്‍ പറയുന്നു, അത് ഒരു വേള ഈ കേസുകളുടെ ( ദല്‍ഹി ബോംബു കേസ് , ലാഹോര്‍ ഗൂടാലോച്ചനാ കേസ് ) വിചാരണ കാലയളവില്‍ എനിക്ക് ലഭിച്ച അനര്‍ഹമായ ജനപ്രീതി കാരണമാകാം. അവരുടെ ഈ അനുമാനങ്ങള്‍ ശരിയാണോ എന്ന് നോക്കാം..

എന്റെ നിരീശ്വര വാദം ഈ അടുത്ത കാലത്തൊന്നും ഉണ്ടായതല്ല...!!! ഞാന്‍ അറിയപ്പെടാത്ത ഒരു ചെറുപ്പക്കാരന്‍ ആയിരുന്ന കാലത്ത് തന്നെ ഞാന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല..!!! ആ കാലത്തെ കുറിച്ച് ഈ സുഹൃത്തുക്കള്‍ക്ക് അറിയില്ലായിരുന്നു. ഏതായാലും ഒരു കോളേജു വിദ്യാര്‍ഥിക്ക് നിരീശ്വര വാദത്തിലേക്ക് നയിക്കപെടാന്‍ ആവശ്യമായ അഹങ്കാരം ഉണ്ടാകാന്‍ സാധ്യതയില്ലല്ലോ..!!! ചില പ്രോഫസര്‍മാരുടെ ഇഷ്ടവും ചിലരുടെ അനിഷ്ടവും എനിക്ക് കിട്ടിയിരുന്നു.

ഞാന്‍ ഒരിക്കലും കഠിന പ്രയത്നിയായ ഒരു വിദ്യാര്‍ഥി ആയിരുന്നില്ല. പഠിത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചോ, അഹങ്കാരത്തില്‍ രസിച്ചോ നടക്കുന്ന ശീലം എനിക്കില്ലായിരുന്നു.നേരെ മറിച്ചു ലജ്ജാ ശീലനായ ഒരു കുട്ടി ആയിരുന്നു. ഭാവിയെ കുറിച്ചുള്ള വിശ്വാസം  അത്ര ശുഭാപ്തി ഉള്ളതും ആയിരുന്നില്ല. ആ കാലങ്ങളില്‍ ഞാന്‍ ഒരു തികഞ്ഞ നിരീശ്വര വാദി ആയിരുന്നുമില്ല.!!! 

ഒരു ആര്യ സമാജക്കാരന്‍ ആയിരുന്ന എന്റെ മുത്തച്ഛന്റെ സ്വാധീനത്തില്‍ ആണ് ഞാന്‍ വളര്‍ന്നത്‌. . ഒരു ആര്യ സമാജക്കാരന്‍ മറ്റെന്തായാലും ഒരു നിരീശ്വര വാദി ആവില്ല..!!! എന്റെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ ഞാന്‍ ലാഹോറിലെ ഡി. എ. വി. സ്കൂളില്‍ ചേരുകയും  ഒരു വര്ഷം മുഴുവനും ഭക്ഷണം കഴിച്ചു താമസിച്ചു പഠിക്കുകയും ചെയ്തു...അവിടെ രാവിലെയും വൈകിട്ടും ഉള്ള പ്രാര്‍ഥനയ്ക്ക് പുറമേ ഒരു മണിക്കൂറോളം ഗായത്രി മന്ത്രം ഉരുവിട്ട് കൊണ്ട് സമയം കഴിക്കുകയും ചെയ്തിരുന്നു.

അക്കാലങ്ങളില്‍ ഞാന്‍ തികച്ചും ഒരു ഭക്തന്‍ ആയിരുന്നു. പിന്നീട് ഞാന്‍ അച്ഛനോടൊപ്പം താമസം തുടങ്ങി. മതപരമായ യാധാസ്ഥിതികരോട് താരതമ്യം ചെയ്‌താല്‍, അദ്ദേഹം വിശാല മനസ്കന്‍ ആയ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ അധ്യാപനത്തിലൂടെ ആണ് ഞാന്‍ സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തിനു വേണ്ടി എന്റെ  ജീവിതം വിനിയോഗിക്കണം എന്ന അഭിലാഷം പുലര്‍ത്താന്‍ തുടങ്ങിയത്. പക്ഷെ അദ്ദേഹം ഒരു നിരീശ്വര വാദി അല്ലെന്നു മാത്രമല്ല, ഉറച്ച ദൈവ വിശ്വാസിയും ആയിരുന്നു. ദിവസവും പ്രാര്ഥന്‍ നടത്താന്‍ അദ്ദേഹം എന്നെ പ്രോല്‍സാഹിപ്പിച്ചു. ഇത്തരത്തില്‍ ആണ് എന്നെ വളര്‍ത്തി കൊണ്ട് വന്നത്.

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്ത് ഞാന്‍ നാഷണല്‍ കോളേജില്‍ ചേര്‍ന്ന്. അവിടെ വെച്ചാണ് ഞാന്‍ പുരോഗമന പരമായി ചിന്തിക്കുവാനും , മതപരമായ പ്രശ്നങ്ങളെ പറ്റി ചര്‍ച്ച ചെയ്യുവാനും വിമര്‍ശനം ചെയ്യുവാനും തുടങ്ങിയത്. ദൈവത്തെ കുറിച്ച് പോലും ചര്‍ച്ചകളും വിമര്‍ശനങ്ങളും നടന്നു. എങ്കില്‍ പോലും ഞാന്‍ അന്ന് തികഞ്ഞ ദൈവ വിശ്വാസി ആയിരുന്നു. ആ കാലം ആയപ്പോഴേക്കും ഞാന്‍ മുടി ക്രോപ്പ് ചെയ്യാതെ വളര്‍ത്താന്‍ തുടങ്ങി. എങ്കിലും എനിക്ക് പുരാണങ്ങളിലും സിഖു മതത്തിന്റെയോ, മറ്റു മതങ്ങളുടെയോ, തത്വ സംഹിതകളിലും വിശ്വാസം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ദൈവത്തിന്റെ അസ്തിത്വത്തില്‍ എനിക്ക് ദൃഡ വിശ്വാസം ഉണ്ടായിരുന്നു.

പിന്നീട് ഞാന്‍ വിപ്ലവ പാര്‍ട്ടിയില്‍ ചേര്‍ന്ന് . അതില്‍ എനിക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞ ആദ്യ നേതാവും ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കാന്‍ ധൈര്യപെട്ടിരുന്നില്ല. ദൈവത്തെ കുറിച്ച് ഞാന്‍ നിരന്തരം ഉന്നയിച്ചു പോന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പരയാരുണ്ടായിരുന്നത് ഇങ്ങനെയാണ്, " ആവശ്യം ഉണ്ടെന്നു തോന്നുമ്പോഴൊക്കെ പ്രാര്‍ഥിക്കുക " 


പാര്‍ട്ടിയില്‍ രണ്ടാമതായി എനിക്ക് ബന്ധപെടാന്‍ കഴിഞ്ഞ നേതാവ് തികഞ്ഞ ദൈവ വിശ്വാസി ആയിരുന്നു. അദ്ധേഹത്തിന്റെ പേര് ഞാന്‍ പറയട്ടെ _ കകോരി ഗൂടാലോച്ചനാ കേസില്‍ ജീവപര്യന്തം നാട് കടത്തപെട്ട സഖാവ് സചിന്ദ്രനാധ് സന്യാല്‍ ആണ് അദ്ദേഹം. അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ ആ ഒരേയൊരു കൃതിയായ " ബന്ദിജീവന്‍ " ( തടവിലാക്കപ്പെട്ട ജീവിതം ) എന്ന പുസ്തകത്തിന്റെ ആദ്യ പേജു മുതല്‍ തന്നെ ദൈവത്തിന്റെ മഹിമയെ കുറിച്ച് അദ്ദേഹം അഭിനിവേശതോടെ പാടുന്നുണ്ട്. ആ കമനീയമായ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തിന്‍റെ അവസാന പുറത്തില്‍ ദൈവത്തിനു മേല്‍ ചൊരിയുന്ന ഗൂഡാര്‍ഥ തത്വപരമായ സങ്കീര്‍ത്തനം അദ്ദേഹത്തിന്റെ ചിന്തയുടെ അതി വിശിഷ്ടമായ ഭാഗമാണ്.

1925 ജനുവരി 28 നു ഇന്ത്യയില്‍ ഒട്ടാകെ പ്രച്ചരിപ്പിക്കപെട്ട " വിപ്ലവ ലഖുലേഖ " അദ്ദേഹത്തിന്റെ ബൌദ്ധിക പ്രയത്നത്തിന്റെ ഫലമായുള്ളതാണ്. ഈ ഈ രഹസ്യ കൃതിയില്‍ അദ്ദേഹം തന്റെ പ്രിയങ്കരമായ വീക്ഷണങ്ങള്‍ പ്രതിപാദിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ പോലും മറ്റു പ്രവര്‍ത്തകര്‍ അത് അന്ഗീകരിക്കെണ്ടതാണ്. ഈ ലഖു ലേഖയില്‍ സര്‍വ ശക്തനെ കുറിച്ചും അദ്ധേഹത്തിന്റെ ആഹ്ലാദതെയും പ്രവര്‍ത്തനത്തെയും പ്രകീര്തിക്കാനായിട്ടാണ്, ഒരു ഖണ്ഡിക മുഴുവന്‍ വിനിയോഗിചിരിക്കുന്നത്. അതാകെ ആജ്ഞെയവാദപരമായ പ്രതിപാദനങ്ങള്‍ആണ് . ഞാന്‍ ഇവിടെ ചൂണ്ടി കാണിക്കാന്‍ ആഗ്രഹിക്കുനത് അവിശ്വാസത്തിന്റെ ആശയം വിപ്ലവ പാര്‍ട്ടിയില്‍ അന്ന് അന്കുരിചിരുന്നില്ല എന്നതാണ്.

കാകോരി കേസിലെ സ്മരനീയരായ രക്തസാക്ഷികള്‍ നാലുപേരും തങ്ങളുടെ അന്ത്യ ദിനങ്ങള്‍ പ്രാര്‍ഥനയില്‍ മുഴുകി കഴിയുകയായിരുന്നു. രാമപ്രസാദ്‌ ബിസ്മില്‍ യാഥാസ്ഥിതികന്‍ ആയ ഒരു ആര്യ സമാജക്കാരന്‍ ആയിരുന്നു. സോഷ്യലിസത്തിന്റെയും കമ്മുനിസതിന്റെയും രംഗത്ത് വിപുലമായ പഠനങ്ങള്‍ നടത്തിയിട്ട് പോലും രാജന്‍ ലാഹിരിക്ക് ഉപനിഷത്തുക്കളില്‍ നിന്നും ഗീതയില്‍ നിന്നുമുള്ള സ്തോത്രങ്ങള്‍ പാടാനുള്ള ആഗ്രഹത്തെ അടക്കി വെക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരിക്കലും പ്രാര്‍ഥന നടത്താത്ത ഒരേ ഒരാളെ മാത്രമേ ഇവര്‍ക്കിടയില്‍ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളു. അദ്ദേഹം ജീവപര്യന്തം നാടുകടത്തല്‍ ശിക്ഷ വിധിക്കപെട്ടു കഴിയുകയായിരുന്നു. എങ്കിലും അദ്ദേഹവും ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കാന്‍ ധൈര്യപെട്ടിരുന്നില്ല.!!!

ആ കാലഘട്ടം വരെ ഞാന്‍ കാല്‍പ്പനിക ഭാവനക്ളോട് കൂടിയ ഒരു ആദര്‍ശ വാദി മാത്രമായിരുന്നു. അപ്പോഴാണ്‌ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കെണ്ടതായ സന്ദര്‍ഭം വന്നത്. കുറെ നാളുകളായി അനിവാര്യമായും നേരിടേണ്ടി വന്ന തിരിച്ചടികളുടെ ഫലമായി പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അസാധ്യമായി തീരുന്ന സ്ഥിതി കുറെ നാളത്തേക്ക് ഉണ്ടായിരുന്നു. ആവേശഭരിതരായ സഖാക്കള്‍, ( നേതാക്കന്മാര്‍ പോലും ) ഞങ്ങളെ പരിഹസിക്കാന്‍ തുടങ്ങിയിരുന്നു. കുറെ നാളത്തേക്ക് ഞാനും ഭാവിയില്‍ ഒരു കാലത്ത് ഞങ്ങളുടെ പരിപാടിയുടെ നിഷ്ഫലത്വത്തെകുറിച്ച് ബോധവാനാകാന്‍ ഇടവരുമോ എന്ന് ഭയപ്പെട്ടിരുന്നു.


എന്റെ വിപ്ലവ ജീവിതത്തിലെ ഒരു വഴിത്തിരിവിന്റെ ഘട്ടമായിരുന്നു അത്. "പഠിക്കുക..കൂടുതല്‍, കൂടുതല്‍ പഠിക്കുക..!!  "....എന്റെ മനസ്സിന്റെ ഉള്ളറയില്‍ പ്രതിധ്വനി ഉയര്‍ത്തിയ ആഹ്വാനം ആയിരുന്നു " പഠനം " എതിരാളികള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്കെതിരായി നിങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ക്കനുകൂലമായ വാദങ്ങള്‍ കൊണ്ട് സ്ജ്ജമാകാന്‍ ആവശ്യമായ പഠനം...അങ്ങനെ പഠനം തുടങ്ങി. മുന്‍കാലത്ത് എനിക്കുണ്ടായ വിശ്വാസവും ബോധവും ഗണനീയമായ മാറ്റങ്ങള്‍ക്കു വിധേയമായി. നമ്മുടെ മുന്‍ഗാമികള്‍ക്കിടയില്‍ പ്രാമുഖ്യം വഹിച്ചിരുന്ന അക്രമ മാര്‍ഗങ്ങളെ കുറിച്ചുള്ള കാല്‍പ്പനികാശയങ്ങള്‍ക്കു പകരം കുറെ കൂടി ഗൌരവപരമായ ആശയങ്ങള്‍ വളര്‍ന്നു വന്നു. ഇനിയുമങ്ങോട്ടു ഗൂഡാര്‍ഥവാദമോ അന്ധമായ വിശ്വാസമോ ഒന്നും ഉണ്ടാവില്ല. യാഥാര്‍ധ്യ വാദം ( realism) ഞങ്ങളുടെ വിശ്വാസ പ്രമാണം ആയി തീര്‍ന്നു. അവശ്യം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം ശക്തി പ്രയോഗം ന്യയീകരിക്കാവുന്നതാണ്. എല്ലാ ബഹുജന പ്രസ്ഥാനങ്ങള്‍ക്കും അക്രമരാഹിത്യം ഒഴിച്ച് കൂടനാവാത്തതാണ്..!!! മാര്‍ഗങ്ങളെ കുറിച്ച് ഇത്ര മാത്രമേ പറയാനുള്ളൂ.

നാം പൊരുതുന്നത് ഏതു ലക്ഷ്യത്തിനു വേണ്ടിയായിരിക്കണം എന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണയാണ് ഏറ്റവും പ്രധാനം. പ്രധാനപെട്ട പ്രവര്‍ത്തനങ്ങള്‍ ഒന്നും ആ സമയത്ത് നടത്താനില്ലാതതിനാല്‍ ലോക വിപ്ലവങ്ങള്‍ക്ക് ആധാരമായ വിവിധ ആദര്‍ശങ്ങളെ കുറിച്ച് പഠിക്കാന്‍ ധാരാളം അവസരം ലഭിച്ചു. അരാജകവാദി നേതാവായ ബക്കുനിന്റെ കൃതികളും കമ്മുനിസ്ട് ആശയത്തിന്റെ പിതാവായ കാറല്‍മാര്‍ക്സിന്റെ കുറെ കൃതികളും തങ്ങളുടെ രാജ്യത് വിപ്ലവം നടത്തിയ ലെനിന്‍, ട്രോട്കി എന്നിവരുടെ ( പിന്നീട് കോടതിയില്‍ നിന്നും ലെനിന്‍ വാര്‍ഷികത്തിന് സോവിയറ്റ് വിപ്ലവ ജനതയ്ക്ക് അഭിവാദ്യം നേര്‍ന്നു കൊണ്ട് ഭഗത് അയച്ച സന്ദേശം പ്രസിദ്ധം ആണ് _രഞ്ജിത്  ) ഒട്ടേറെ കൃതികളും ഞാന്‍ വായിച്ചു. ഇവരെല്ലാം നിരീശ്വര വാദികള്‍ ആയിരുന്നു. ബക്കുനിന്റെ "ദൈവവും ഭരണകൂടവും" എന്ന കൃതി അപൂര്‍ണമാണെങ്കിലും ഈ വിഷയത്തെ കുറിച്ചുള്ള രസകരമായ ഒരു പഠനം ആണ്. പിന്നീട് നിരാലംബസ്വാമി രചിച്ച  " സാമാന്യ ബോധം " കാണാനിടയായി. അതൊരുതരം ഗൂഡാര്‍ധപരമായ നിരീശ്വര വാദം മാത്രമായിരുന്നു. ഈ വിഷയത്തില്‍ എനിക്ക് അങ്ങേയറ്റം താല്പര്യം തോന്നി.

1926 അവസാനത്തോടെ പ്രപഞ്ചത്തെയാകെ സൃഷ്ടിക്കുകയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സരവ്‌ ശക്തനായ സര്‍വാധീശനായ ഒരാള്‍ ഉണ്ടെന്ന തത്വം അടിസ്ഥാന രഹിതമായ ഒന്നാണെന്ന് എനിക്ക് ബോധ്യപ്പെടാന്‍ തുടങ്ങിയിരുന്നു. ഈ അവിശ്വാസം ഞാന്‍ പ്രകടിപ്പിച്ചു തുടങ്ങി. എന്റെ സുഹൃത്തുക്കളുമായി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തു തുടങ്ങി ഞാന്‍ അതോട് കൂടി സ്പഷട്മായ ഒരു നിരീശ്വര വാദി ആയി ക്കഴിഞ്ഞിരുന്നു.!!!  എന്നാല്‍ അതിന്റെ അര്‍ഥം എന്താണെന്ന് ഇനി ചര്‍ച്ച ചെയ്യാം.

1927 മെയ്‌ മാസത്തില്‍ എന്നെ അറസ്റ്റു ചെയ്തു. പോലീസുകാര്‍ എന്നെ തിരക്കി കൊണ്ടിരിക്കുകയാണെന്ന കാര്യം എനികറിയാനേ പാടില്ലായിരുന്നു. ഒരു ഉദ്യാനതിലൂടെ ഞാന്‍ നടന്നു പോവുകയായിരുന്നു. അപ്പോഴാണ്‌ പോലീസുകാര്‍ എന്നെ വലയം ചെയ്തിരിക്കുകയാണെന്ന് ഞാന്‍ കണ്ടത്. ആ സമയത്ത് ഞാന്‍ വളരെ ശാന്തനായി നിന്ന് എന്നത് എനിക്ക് തന്നെ അത്ഭുതം ഉളവാക്കി. !! എനിക്ക് യാതൊരു വികാരവും ഉണ്ടായില്ല. സംഭ്രമവും തോന്നിയില്ല. എന്നെ പോലീസ്‌ കസ്ടടിയിലെടുത്തു. അടുത്ത ദിവസം എന്നെ റെയില്‍വേ പോലീസ്‌ ലോക്കപ്പിലേക്ക് കൊണ്ടുപോയി. അവിടെ എനിക്ക് ഒരു മാസം മുഴുവനും കഴിയേണ്ടി വന്നു. പല ദിവസവും പോലീസ്‌ ഉദ്യോഗസ്ഥന്മാരുമായും നടത്തിയ സംഭാഷണങ്ങളില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് കാക്കോരി പാര്‍ട്ടിയുമായി എനിക്ക് ബന്ധം ഉണ്ടെന്നതിനെ കുറിച്ചും വിപ്ലവ പ്രസ്ഥാനത്തിലെ എന്റെ മറ്റു പ്രവര്‍ത്തനങ്ങളെ കുറിച്ചും പോലീസിനു ഏതോ കുറെ വിവരങ്ങള്‍ കിട്ടിയിട്ടുണ്ടെന്നാണ്. കേസ് വിചാരണ നടക്കുമ്പോള്‍ ഞാന്‍ ലഖ്നോവില്‍ പോയിരുന്നു എന്നും ആ കേസിലെ പ്രതികളെ രക്ഷപെടുതുന്നതിനുള്ള ഒരു പദ്ധതിയെ കുറിച്ച് അവരുമായി കൂടിയാലോചനകള്‍ നടത്തിയെന്നും,  അവരുടെ  സമ്മതം കിട്ടിയ ശേഷം ഞങ്ങള്‍ കുറെ ബോംബുകള്‍ കൈവശപ്പെടുതിയെന്നും , ബോംബുകള്‍ പരീക്ഷിച്ചു നോക്കാനായി 1926 ദസറ ഉത്സവ വേളയില്‍ ഒരു ബോംബു ആള്‍ക്കൂട്ടതിലേക്ക് എറിഞ്ഞു !!!! എന്നും മറ്റുമുള്ള വിവരങ്ങള്‍ അവര്‍ക്ക് ലഭിച്ചതായി അവര്‍ തന്നെ എന്നോട് പറഞ്ഞു..!!! മാത്രമല്ല എന്റെ തന്നെ താല്പര്യത്തിനു വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ട് അവര്‍ എന്നെ ധരിപ്പിച്ചത്, വിപ്ലവ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് എന്തെങ്കിലും കുറെ വിവരങ്ങള്‍ കൊടുക്കാമെങ്കില്‍ എന്നെ തടവിലാക്കുകയില്ലെന്നും, നേരെ മറിച്ചു ഒരു മാപ്പുസാക്ഷിയാക്കി കോടതിയില്‍ ഹാജരാക്കുക പോലും ചെയ്യാതെ പാരിതോഷികവും നല്‍കി വിട്ടയക്കമെന്നും ഒക്കെയാണ്...

ഈ നിര്‍ദ്ദേശം കേട്ടപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചുപോയി...!!ഇതെല്ലാം വെറും പിതലാട്ടങ്ങള്‍ ആണ്..!!! ഞങ്ങളെ പോലുള്ള ആദര്‍ശ വിശ്വാസികളായ ആളുകള്‍ നിരപരാധികളായ ആളുകള്‍ക്ക് നേരെ ബോംബു എറിയാന്‍ തുനിയുകയില്ല..!!!ഒരു സുപ്രഭാതത്തില്‍ അപ്പോഴത്തെ സി ഐ ഡി സീനിയര്‍ സൂപ്രണ്ട് , മി. ന്യൂമാന്‍ എന്റെ അടുക്കല്‍ വന്നു എന്നോട് അനുകംബാപൂര്‍വ്വം കുറെ സംസാരിച്ച ശേഷം ഒരു ദുഖകരമായ ( അദ്ദേഹത്തെ സംബന്ധിച്ചാണ് അത് ദുഖകരം ) വാര്‍ത്ത എന്നെ ധരിപ്പിച്ചു, അത് ഇങ്ങനെയാണ്, അവര്‍ ആവശ്യപെട്ടത്‌ പോലെയുള്ള ഒരു പ്രസ്താവന ഞാന്‍ കൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍ , കാകോരി കേസുമായും, ദസറ ബോംബാക്രമനതിലൂടെ നടത്തിയ മൃഗീയമായ കൊലയുമായും ബന്ധപ്പെടുത്തി കേസെടുത്തു എന്നെ വിചാരണക്കയക്കാന്‍ അവര്‍ നിര്‍ബന്ധിതരായി തീരും എന്നായിരുന്നു ആ വാര്‍ത്ത എന്ന് മാത്രമല്ല എനിക്ക് ശിക്ഷ ലഭിക്കുവാനും _തൂക്കിലെട്ടാനും _ഉള്ള തെളിവുകള്‍ അവരുടെ പക്കല്‍ ഉണ്ടെന്നും എന്നെ ധരിപ്പിച്ചു. ഞാന്‍ തികച്ചും നിരപരാധി ആയിരുന്നെങ്കിലും ആ കാലത്ത് പോലീസുകാര്‍ക്ക്‌ വേണമെങ്കില്‍ ഇതെല്ലാം സാധിച്ചെടുക്കാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിച്ചു. അതെ ദിവസം തന്നെ ഞാന്‍ ദിവസവും രണ്ടു നേരം പ്രാര്‍ഥന നടത്തണം എന്ന് പറഞ്ഞു കൊണ്ട് ചില പോലീസ്‌ ഉദ്യോഗസ്ഥന്മാര്‍ പ്രേരണകള്‍ ചെലുത്താനും തുടങ്ങി. സമാധാനവും സുഖവും ഉള്ള കാലത്ത് മാത്രമാണോ നിരീശ്വര വാദിയാണെന്ന് വീമ്പ് പറയാന്‍ എനിക്ക് സാധിക്കുന്നത്, ?? അതോ ഇത്തരത്തില്‍ കഷ്ടപാടുകള്‍ അനുഭവിക്കേണ്ടി വരുന്ന സമയത്തും എനിക്ക് തത്വങ്ങളില്‍ മുറുകെ പിടിച്ചു നിക്കാന്‍ കഴിയുമോ..???ഇക്കാര്യത്തില്‍ ഞാന്‍ തന്നെ ഉറച്ച തീരുമാനം എടുക്കണം എന്ന് തീരുമാനിച്ചു. വളരെ ഗാഡമായി ചിന്തിച്ചു ഞാനൊരു തീരുമാനത്തിലെത്തി. എനിക്ക് ദൈവത്തില്‍ വിശ്വസിക്കാനും ദൈവത്തോട് പ്രാര്ധിക്കാനും കഴിയില്ല എന്നതായിരുന്നു ആ തീരുമാനം. ഇതായിരുന്നു യഥാര്‍ഥ പരീക്ഷണം. ഇതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തു. മറ്റു പല പ്രധാനപെട്ട കാര്യങ്ങളും നഷ്ടപ്പെടുതികൊണ്ട് എന്റെ ജീവന്‍ രക്ഷിക്കണം എന്ന് ഒരു നിമിഷം പോലും ചിന്തിച്ചില്ല.അതുകൊണ്ട് തന്നെ ഞാന്‍ ഒരു ഉറച്ച അവിശ്വാസിയായി. അതില്‍ പിന്നീട് അങ്ങനെ തന്നെ ഉറച്ചു നിന്ന്.

ആ പരീക്ഷണത്തിന്റെ കടുപ്പം താങ്ങുന്നത് അത്ര എളുപ്പമുള്ള കാര്യം ആയിരുന്നില്ല. വിശ്വാസം പ്രയാസങ്ങളെ മൃദുല മാക്കുന്നു എന്നത് മാത്രമല്ല, അവ സന്തോഷപ്രദം ആക്കുക പോലും ചെയ്തേക്കാം. മനുഷ്യന് ദൈവത്തില്‍ വളരെയേറെ ആശ്വാസവും പിന്തുണയും കണ്ടെത്തുവാന്‍ കഴിഞ്ഞേക്കും അങ്ങനൊരു ദൈവം ഇല്ല എങ്കില്‍ മനുഷ്യന് തന്നെ തന്നെ ആശ്രയിക്കണം. കൊടുംകാറ്റുകള്‍ക്കും കോളുകള്‍ക്കും ഇടയില്‍ സ്വന്തം കാലില്‍ നിലയുറപ്പിക്കുക എന്നത് കുട്ടിക്കളിയല്ല.!!! അത്തരം പരീക്ഷണ ഘട്ടങ്ങളില്‍ ' അഹങ്കാരം'  ( അതുണ്ടെങ്കില്‍) ) ആവിയായി പോകും..!!! പൊതുവായ വിശ്വാസങ്ങളെ എതിര്‍ക്കുവാന്‍ ധൈര്യം വരുകയുമില്ല. അതിനു അയാള്‍ക്ക്‌ കഴിയുന്നെങ്കില്‍ അയാളില്‍ വെറും അഹങ്കാരത്തിനു പുറമേ മറ്റെന്തോ ശക്തിയുണ്ടെന്നു നമുക്ക് തീര്ച്ചയാക്കാം.

തീര്‍ച്ചയായും ഇത് തന്നെയാണ് ഇപ്പോഴത്തെ സ്ഥിതി. വിധി എന്താണെന്ന് ഇപ്പോള്‍ തന്നെ പരക്കെ അറിയപ്പെടുന്ന കാര്യമാണ്. ഒരാഴ്ചക്കുള്ളില്‍ അത് പ്രഖ്യാപിക്കുകയും ചെയ്യും. ഒരു ലക്ഷ്യത്തിനു വേണ്ടിയാണ്  ജീവന്‍ ത്യജിക്കാന്‍ ഞാന്‍ തയ്യാറാവുന്നതെന്ന ബോധാമാല്ലാതെ മറ്റെന്താണ് ഒരാശ്വാസം. !! ദൈവ വിശ്വാസിയായ ഒരു ഹിന്ദുവിന് ഒരു വേള ഒരു രാജാവായിട്ടായിരിക്കും താന്‍ പുനര്‍ ജനിക്കാന്‍ പോകുന്നതെന്ന ഒരു പ്രതീക്ഷ ഉണ്ടാകാം..!! ഒരു മുസ്ലീമോ ക്രിസ്ത്യാനിയോ ആണെങ്കില്‍ അയാള്‍ക്ക്‌ സ്വര്‍ഗ്ഗ ലോകത് ആസ്വദിക്കാന്‍ പോകുന്ന സുഖഭോഗങ്ങളെ കുറിച്ച് സ്വപ്നം കാണാം. പക്ഷെ ഞാന്‍ എന്താണ് പ്രതീക്ഷിക്കുക..??? എന്റെ കഴുത്തില്‍ കയറിന്റെ കുറുക്കു വീഴുകയും എന്റെ കാലിനടിയില്‍ നിന്നും കൊലമരത്തിന്റെ  കഴുക്കോല്‍ പലക എടുത്തു മാറ്റുകയും ചെയ്യുമ്പോള്‍ അന്തിമ നിമിഷം ആയി...അതാണ്‌ ജീവിതത്തിന്റെ അവസാന നിമിഷം. അവിടം കൊണ്ട് ഞാനും അഥവാ ആധ്യാധ്മികളുടെ  ഭാഷയില്‍ എന്റെ ആത്മാവും, എല്ലാം അവസാനിക്കും. പിന്നെ അങ്ങോട്ട്‌ ഒന്നും ഇല്ല. ഇത്തരത്തിലുള്ള ഉജ്ജ്വലമായ അന്ത്യത്തോട് കൂടിയ ഹ്രസ്വമായ സമര ജീവിതം തന്നെയാണ് അതിന്റെ പാരിതോഷികം. ആ വീക്ഷണത്തോടെ കാര്യങ്ങള്‍ കാണാന്‍ എനിക്ക് ധൈര്യം വേണമെന്ന് മാത്രം..

ഇവിടെ വെച്ചോ ഇവിടത്തെ ജീവിതത്തിനു ശേഷമോ എന്തെങ്കിലും പാരിതോഷികം ലഭിക്കണം എന്നുള്ള സ്വാര്‍ഥമായ ഉദേശമോ വിചാരമോ ഒന്നും കൂടാതെ തികച്ചും താല്പര്യ രഹിതനായിട്ടാണ് , സ്വാതന്ത്ര്യം നേടാനുള്ള ലക്ഷ്യത്തിനു വേണ്ടി ഞാന്‍ എന്റെ ജീവിത കാലം വിനിയോഗിച്ചത്. ഇതേ മനോഭാവത്തോടു കൂടിയവരും മറ്റെന്തിനെക്കാളുമുപരി മനുഷ്യ രാശിയുടെ സേവനത്തിനു വേണ്ടിയും, ദുരിതം അനുഭവിക്കുന്ന ജന സമാന്യതിന്റെ മോചനത്തിന് വേണ്ടിയും, തങ്ങളുടെ ജീവിതം അര്‍പ്പിക്കുന്ന കൂടുതല്‍ കൂടുതല്‍ പുരുഷന്മാരും സ്ത്രീകളും മുന്നോട്ടു വരുന്നതായി നാം കാണുന്ന ആ ദിവസം ആയിരിക്കും, സ്വാതന്ത്ര്യത്തിന്റെ യുഗം ഉത്ഘാടനം ചെയ്യപ്പെടുന്നത്. 

ഒരു രാജാവാകാനോ മറ്റെന്തെകിലും പാരിതോഷികം ഇവിടെയോ അടുത്ത ജന്മതിലോ , അല്ലെങ്കില്‍ മരണ ശേഷം സ്വര്‍ഗതിലോ, നേടാനായിട്ടല്ലാതെ, ആണെങ്കില്‍ മാത്രമേ, അവര്‍ മര്‍ദ്കരെയും ചൂഷകരെയും സ്വേചാധിപതികളെയും വെല്ലുവിളിക്കുവാനും, മനുഷ്യരാശിയുടെ ചുമലില്‍ നിന്നും അടിമത്തത്തിന്റെ നുകം വലിചെറിയുവാനും , സ്വാതന്ത്ര്യവും സമാധാനവും സ്ഥാപിക്കാനും വേണ്ടിയുള്ള സമരത്തിലെര്‍പ്പെടാന്‍ അവര്‍ക്ക് ആവേശം ലഭിക്കുകയുള്ളൂ...! ഇത് വ്യക്തിപരമായി അവര്‍ക്ക് ആപത്കരവും, അവരുടെ ശ്രേഷ്ഠമായ വ്യക്തിത്വത്തിന് സങ്കല്പ്പിക്കാവുന്നതില്‍ ഏറ്റവും ശ്ലാഘനീയവുമായ പന്ഥാവായിരിക്കും. ശ്രേഷ്ഠമായ അവരുടെ ലക്ഷ്യത്തെ കുറിച്ച് അവര്‍ക്കുള്ള സ്വാഭിമാനത്തെ അഹങ്കാരം എന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ശരിയാണോ..? ആരാണ് ഇത്തരത്തില്‍ നിന്ദ്യമായ ഒരു പേര് ഇതിനു നല്‍കാന്‍ ധൈര്യപെടുക..!!!?? അങ്ങനെ  ഒരാളുണ്ടെങ്കില്‍ അയാള്‍ ഒന്നുകില്‍ ഒരു  വിഡ്ഢിയായിരിക്കും, അല്ലെങ്കില്‍ ഒരു നീചനായിരിക്കും..  എന്നാണു ഞാന്‍ പറയുക...നമുക്ക് അയാള്‍ക്ക്‌ മാപ്പു നല്‍കാം. കാരണം അയാള്‍ക്ക്‌ ആവേശത്തിന്റെയും വികാരത്തിന്റെയും ശ്രേഷ്ഠമായ സഹാനുഭാവത്തിന്റെയും ഗരിമ മനസ്സിലാകില്ല. അയാളുടെ ഹൃദയം വെറുമൊരു മാംസപിണ്ഡം മാത്രമായി നിര്ജീവമായിരിക്കനം. അയാളുടെ കാഴ്ച ക്ഷയിചിരിക്കുകയാണ്. മറ്റു താല്‍പര്യങ്ങളുടെ സ്വാശ്രയത്തെ എല്ലായ്പ്പോഴും അഹങ്കാരമായി വ്യാഖ്യാനിചെക്കാം ...അത് പരിതാപകരം ആണ്, പക്ഷെ മറ്റു നിവൃത്തിയോന്നുമില്ലല്ലോ...


നിങ്ങള്‍ നിലവിലുള്ള വിശ്വാസത്തെ എതിര്‍ക്കാന്‍ മുതിരുകയോ, തെറ്റുചെയ്യാതവരായി പൊതുവേ കരുതുന്ന ഏതെന്കിലും വീര പുരുഷനെയോ , മഹാനേയോ വിമര്‍ശിക്കുകയോ ചെയ്‌താല്‍ , നിങ്ങളുടെ വാദത്തിന്റെ കരുത്ത് കാരണം ആള്‍ക്കൂട്ടം നിങ്ങള്‍ അഹങ്കാരിയാണെന്ന് പറഞ്ഞു അവഹേളിചെക്കാം.!!! ഇത് മാനസികമായ മുരടിപ്പ് കാരണമാണ്. ഒരു വിപ്ലവകാരിക്ക് വിമര്‍ശനവും സ്വതന്ത്രമായ ചിന്താഗതിയും ഒഴിച്ചുകൂടാനാവാത്ത രണ്ടു ഗുണങ്ങളാണ്. മഹാത്മാ ഗാന്ധി മഹാനായതുകൊണ്ട് അദ്ദേഹത്തെ വിമര്‍ശിക്കാന്‍ പാടില്ല. അദ്ദേഹം പറയുന്നതെന്തും _അത് രാഷ്ട്രീയത്തെ കുറിച്ചോ , സാമ്പത്തിക കാര്യങ്ങളെ കുറിച്ചോ, മതത്തെ കുറിച്ചോ, ധാര്‍മിക കാര്യങ്ങളെ കുറിച്ചോ ഉള്ളതായാലും, അദ്ദേഹം പറയുന്നതെന്തും_ ശരിയാണ്. നിങ്ങള്‍ക്ക് ബോധ്യപെട്ടാലും ഇല്ലെങ്കിലും " അങ്ങ് പറയുന്നത് ശരിയാണ് " എന്ന് പറയണം..!!!! ഇത്തരത്തിലുള്ള മനോഭാവം പുരോഗതിയിലേക്ക് നയിക്കില്ല. നേരെ മറിച്ചു അത് പ്രത്യക്ഷത്തില്‍ തന്നെ പിന്തിരിപ്പന്‍ മനോഭാവം ആണ്.

നമ്മുടെ പ്രപിതാമഹന്മാര്‍ ഏതോ ഒരു സര്‍വ ശക്തനില്‍ വിശാസം അര്‍പ്പിച്ചിരുന്നു എന്നത് കൊണ്ട് ആ വിശ്വാസത്തിന്റെ സാധുതയേയോ സര്‍വ ശക്തന്റെ അസ്തിത്വത്തെ തന്നെയോ വെല്ലുവിളിക്കാന്‍ ധൈര്യപ്പെടുന്ന ഏതൊരാളെയും നാസ്തികന്‍ എന്നോ വിശ്വാസ ഖാതകന്‍ എന്നോ, അപഹസിക്കും. അയാളുടെ വാദഗതികള്‍ എതിര്‍ വാദങ്ങള്‍ കൊണ്ട് ഖണ്ടിക്കാനവാത്തവിധം യുക്തമായിരിക്കുകയും, സര്‍വശക്തന്റെ ക്രോധതിനാല്‍ വന്നുഭവിക്കുന്ന ദൌര്ഭാഗ്യങ്ങളെ കുറിച്ചുള്ള ഭീഷണികള്‍ കൊണ്ടൊന്നും, അയാളുടെ വീര്യം കെടുത്താന്‍ കഴിയാതിരിക്കുകയും ചെയ്‌താല്‍ അയാളെ 'അഹങ്കാരി' എന്ന മുദ്ര കുത്തി , അയാളുടെ ഊര്‍ജ്വസ്വലമായ സത്യസന്ധതയെ 'നിഷേധി'  എന്ന് പേരിടുകയും ചെയ്യും. അപ്പോള്‍ പിന്നെ എന്തിനാണ് വ്യര്‍ഥമായ ഈ ചര്‍ച്ച നടത്തുന്നത്. എന്തിനാണ് ഇതിനെക്കുറിച്ച് ആകെ വാദവിവാദങ്ങള്‍ നടത്തുന്നത് ??. ഈ ചോദ്യം പൊതുജനങ്ങളുടെ മുന്‍പില്‍ ഇതാദ്യമായാണ് ഉയര്‍ന്നുവരുന്നത് .അതുകൊണ്ടാണ് ഈ ദീര്‍ഘമായ ചര്‍ച്ച.

ആദ്യത്തെ ചോദ്യത്തെ സംബന്ധിച്ചിടത്തോളം നിരീശ്വര വാദത്തിലേക്ക് എന്നെ നയിച്ചത്, അഹങ്കാരം അല്ലെന്നു ഞാന്‍ വ്യക്തമാക്കി കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു. എന്റെ വാദഗതി മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഒന്നാണെന്ന് തെളിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല, എന്റെ വായനക്കാരാണ്.

നിലവിലുള്ള സാഹചര്യങ്ങളില്‍ എനിക്ക് ദൈവ വിശ്വാസം ഉണ്ടായിരുന്നെങ്കില്‍ എന്റെ ജീവിതം കുറേകൂടി സ്വസ്ഥത ഉള്ളതായി തീര്‍ന്നേനെ എന്നെനിക്കറിയാം. അതുപോലെ തന്നെ ദൈവത്തില്‍ എനിക്ക് വിശ്വാസമില്ലാത്തതിനാല്‍ സാഹചര്യങ്ങളാകെ രൂക്ഷമായിരിക്കുന്നു. അല്‍പ്പം ദൈവീകവാദം കൂടി ചേര്‍ന്നാല്‍ ഇത്  ഉന്മാദമുള്ള കവിതാമയവുമാകാം. പക്ഷെ എന്റെ ഭാവിയെ നേരിടുന്നതിന് എനിക്ക് ഉന്മാദത്തിന്റെ സഹായമൊന്നും വേണ്ട..!!!! ഞാന്‍ ഒരു യാഥാര്‍ധ്യ വാദിയാണ്. യുക്തിയുടെ സഹായത്തോടെ എന്റെ ഉള്ളിലുള്ള ജന്മവാസനകളെ അധീനമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. ഈ ലക്‌ഷ്യം നേടുന്ന കാര്യത്തില്‍ എല്ലായ്പ്പോഴും എനിക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മനുഷ്യന്റെ കടമ പരിശ്രമിക്കുകയും കഠിനമായി അദ്ധ്വാനിക്കുകയും ചെയ്യുക എന്നതാണ്. വിജയം എല്ലായ്പ്പോഴും ആകസ്മികതയെയും പതസ്ഥിതിയെയും ആശ്രയിച്ചാണിരിക്കുന്നത്.

രണ്ടാമത്തെ ചോദ്യത്തെ സംബന്ധിച്ച് എനിക്ക് പറയാനുള്ളത്, അഹങ്കാരമല്ല കാരണമെങ്കില്‍, ദൈവത്തിന്‍റെ അസ്ഥിത്വത്തിലുള്ള പഴയതും ഇപ്പോഴും നിലനില്ല്ക്കുന്നതുമായ വിശ്വാസത്തെ നിഷേധിക്കുന്നതിന് മറ്റെന്തെങ്കിലും ഒരു കാരണം ഉണ്ടായിരിക്കനമല്ലോ.  അതിലേക്കാണ് ഇപ്പോള്‍ ഞാന്‍ വരുന്നത്.

എന്റെ അഭിപ്രായത്തില്‍ ഒരാള്‍ക്ക്‌ യുക്തിസഹമായി ചിന്തിക്കാനുള്ള കഴിവ് കുറെയെങ്കിലും ഉണ്ടെങ്കില്‍ അയാള്‍ തനിക്ക് ചുറ്റുമുള്ള പരിതസ്ഥിതിയെ കുറിച്ച് യുക്തിയുക്തമായി ചിന്തിച്ചു തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കും. പ്രത്യക്ഷമായ തെളിവുകളുടെ അഭാവത്തിലാണ് തത്വജ്ഞാനം ഒരു പ്രധാനസ്ഥാനം വഹിക്കുനത്. വിപ്ലവകാരിയായ എന്റെ ഒരു സുഹൃത്ത്‌ പറയാറുണ്ടായിരുന്നത്,  തത്വജ്ഞാനം മാനുഷിക ദൌര്‍ബല്യങ്ങളില്‍ നിന്നാണ് ഉടലെടുക്കുന്നത് എന്നാണ്.

നമ്മുടെ പൂര്‍വികര്‍ക്ക് ഈ പ്രപഞ്ചം എന്തെന്നും എന്തുകൊണ്ടെന്നും ഒക്കെയുള്ള കാര്യങ്ങളെ കുറിച്ച് പഠിക്കാനും ഉത്തരം തേടാനുമുള്ള ഒഴിവുസമയം വേണ്ടെത്ര ഉണ്ടായിരുന്നുവെങ്കിലും പ്രത്യക്ഷത്തിലുള്ള തെളിവുകള്‍ ലഭ്യമല്ലതിരുന്നത് കാരണം, അവരവരുടെ വഴിക്ക് ഉത്തരങ്ങള്‍ തേടാന്‍ ശ്രമിക്കുകയായിരുന്നു. അതുകൊണ്ടാണ് വിവിധ മതങ്ങളുടെ വിശ്വാസ പ്രമാണങ്ങളുടെ അടിസ്ഥാന തത്വങ്ങളില്‍ വലിയ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയുന്നത്,  ഈ അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും ശത്രുതാപരവും, സംഘട്ടനാത്മകവും ആയി തീരാറുണ്ട്. പൌരസ്ത്യ പാശ്ചാത്യ തത്വശാസ്ത്രങ്ങള്‍ക്കിടയില്‍ മാത്രമല്ല, ഓരോ ഭൂഖണ്ടതിലെയും വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള വിവിധ ചിന്താസരണികള്‍ക്കിടയിലും വ്യത്യാസങ്ങള്‍ ഉണ്ട്. പൌരസ്ത്യ രാജ്യങ്ങളിലെ മതങ്ങളില്‍ ഇസ്ലാം മതവിശ്വാസവും, ഹിന്ദുമതവിശ്വാസവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ഭാരതത്തില്‍ ബുദ്ധമതവും ജൈന മതവും ബ്രാഹ്മണ മത വിശ്വാസങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നു. ബ്രാഹ്മണ മത വിശ്വാസം തന്നെ ആര്യസമാജം, സനാതനധര്‍മ്മം, തുടങ്ങിയവയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.

മുന്‍കാലങ്ങളിലെ ഒരു സ്വതന്ത്ര തത്ത്വചിന്തകനായിരുന്നു, ചാര്‍വാകന്‍. ആ പഴയ കാലത്ത് തന്നെ അദ്ദേഹം ദൈവത്തിന്‍റെ അധീശത്വത്തെ വെല്ലുവിളിച്ചു. അടിസ്ഥാന പ്രശ്നങ്ങളില്‍ ഈ മത വിശ്വാസം എല്ലാം പരസ്പര വിരുദ്ധം ആണ്..! ഇവരില്‍ ഓരോരുത്തരും തങ്ങളുടെതാണ് ഏറ്റവും ശരിയായ മതവിശ്വാസം എന്ന് ശഠിക്കുകയും ചെയ്യുന്നു. ഇവിടെയാണ്‌ നമ്മുടെ ദൌര്‍ഭാഗ്യം.  പ്രാചീനകാലത്തെ ജ്ഞാനികളുടെയും ചിന്തകരുടെയും അനുഭവങ്ങളെയും ആശയ പ്രകാശനങ്ങളെയും ഭാവിയില്‍ നമുക്ക് അജ്ഞതക്കെതിരായി നടത്തേണ്ട സമരങ്ങള്‍ക്ക് വേണ്ട ഒരു അടിസ്ഥാനമായി ഉപയോഗിക്കുകയും, നിഗൂഡമായ പ്രശ്നങ്ങള്‍ക്ക് ഉത്തരം തേടാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് പകരം, ഉദാസീനരാനെന്നു തെളിയിക്കപെട്ടു കഴിഞ്ഞ നമ്മള്‍ വിശ്വാസത്തെ ചൊല്ലി മുറവിളി കൂട്ടുകയാണ് ചെയ്യുന്നത്. അങ്ങനെ ഇവരെല്ലാം തന്നെ മനുഷ്യ സമൂഹത്തിന്റെ പുരോഗതിയെ സ്തംഭിപ്പിച്ചു നിര്‍ത്തുന്ന കുറ്റമാണ് ചെയ്യുന്നത്.


പുരോഗതിക്ക് നിലകൊള്ളുന്ന ഏതൊരാള്‍ക്കും പഴയ വിശ്വാസ പ്രമാണങ്ങളെ അവിശ്വസിക്കുകയും, വെല്ലുവിളിക്കേണ്ടതും ഉണ്ട്. അവയുടെ ഓരോ മുക്കും മൂലയും പരിശോധിച്ച് ഇനം തിരിച്ചു യുക്തി യുക്തം വിമര്‍ശിക്കേണ്ടി വരും. അങ്ങനെ ചെയ്യുന്ന ഒരാളുടെ വാദഗതികളുടെ യുക്തി ചിലപ്പോള്‍ തെറ്റായിപോകാം ! അത് ചിലപ്പോള്‍ വഴിതെറ്റിക്കുന്നതും അബദ്ധവും ആകാം. ! എന്നാല്‍ ജീവിതത്തില്‍ അയാളുടെ മാര്‍ഗനിര്‍ദ്ദേശതാരകം 'യുക്തി' ആയത് കൊണ്ട് അയാള്‍ തെറ്റ് തിരുത്തും. !

ഒരു യാഥാര്‍ധ്യവാദി എന്നവകാശപ്പെടുന്ന ഒരാള്‍ക്ക്‌ പഴയ കാലത്തെ വിശ്വാസപ്രമാണങ്ങളെയാകെ വെല്ലുവിളിക്കേണ്ടിവരും. യുക്തിയുടെ വെളിച്ചത്തില്‍ തകരുന്നവ ആണെങ്കില്‍ അവ നിലംപതിക്കും. അപ്പോള്‍ അയാള്‍ക്ക്‌ ആദ്യമായി ചെയ്യേണ്ടിവരുനത് അവയെ ആകെ തകര്‍ത്തു നിലംപതിപ്പിക്കുകയും ഒരു പുതിയ തത്വശാസ്ത്രം കെട്ടിപടുക്കാനുള്ള കളമോരുക്കുകയുമാണ്. വളരെ ഗുണാത്മകമായ ഈ നിര്‍മ്മാണം തുടങ്ങികഴിഞ്ഞാല്‍ , പഴയ വിശ്വാസപ്രമാനങ്ങളിലെ യുക്തമായവ പുതിയ തത്വശാസ്ത്രത്തിന് സഹായകമാവുകയും ചെയ്യും.

എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ എനിക്ക് ഇക്കാര്യത്തില്‍ വളരെയൊന്നും പഠിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തുറന്നു സമ്മതിക്കാന്‍ തയ്യാറാണ്. പൌരസ്ത്യ തത്വശാസ്ത്രം പഠിക്കാന്‍ എനിക്ക് വലിയ താല്പര്യം ഉണ്ടായിരുന്നു. എങ്കിലും അതിനുള്ള സൌകര്യമോ, അവസരമോ ലഭ്യമായില്ല. എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നത്, ദൈവ വിശ്വാസ നിഷേധത്തെ കുറിച്ചുള്ള പഠനമാണല്ലോ. പഴയ വിശ്വാസങ്ങളുടെ സാധുതയെ ചോദ്യം ചെയ്യാന്‍ എനിക്ക് കഴിയുമെന്ന് ഉറപ്പുണ്ട്.

പ്രപഞ്ചത്തിന്റെ ചലനങ്ങളെ നയിക്കുകയും, അവയുടെ ഗതി നിര്‍ണ്ണയിക്കുകയും ചെയ്യുന്ന സ്വബോധമുള്ള സര്‍വാധീശനായ ഒരു ശക്തി ഇല്ലെന്ന കാര്യത്തിലും എനിക്ക് തികഞ്ഞ ബോധ്യമുണ്ട്. പ്രകൃതിയില്‍ നാം വിശ്വസിക്കുന്നു. പുരോഗമന പ്രസ്ഥാനതിന്റെയാകെ ലക്ഷ്യം മനുഷ്യ സേവനത്തിനായി പ്രകൃതിയുടെ മേല്‍ മനുഷ്യന്റെ മേധാവിത്വം സാധ്യമാക്കിതീര്‍ക്കുക എന്നതാണ്. അതിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ സ്വബോധമുള്ള ഒരു ശക്തി അതിന്റെ പിന്നിലില്ല. ഇതാണ് ഞങ്ങളുടെ തത്വശാത്രം.

നിഷേധാത്മകമായ വശം പരിഗണിക്കുമ്പോള്‍, ഞങ്ങള്‍ക്ക് വിശ്വാസികളോട് കുറച്ചു ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്.

സര്‍വ ശക്തനും സര്‍വജ്ഞനും സര്‍വ വ്യാപിയുമായ ആയ ഒരു ദൈവമാണ് ഭൂമിയെ അല്ലെങ്കില്‍ ലോകത്തെ സൃഷ്ടിച്ചതെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍, എന്തിനാണ് അദ്ദേഹം അതിനെ സൃഷ്ടിച്ചത് എന്ന് ദയവായി പറഞ്ഞു തരുമോ..? ദുഖവും ദുരിതവുംകൊണ്ട് ഈ ലോകം നിറചിരിക്കുന്നു..ഒരാള്‍ പോലും ഇതില്‍ തികച്ചും തൃപ്തരല്ല.!..

ദയവായി ഇതെല്ലാം അദ്ദേഹത്തിന്റെ നിയമമാണ് എന്ന് മാത്രം പറയാതിരിക്കുക. ഏതെന്കിലും നിയമത്തിനു വ്ധേയനാണെങ്കില്‍ അദ്ദേഹം സര്‍വപ്രഭാവാന്‍ അല്ലല്ലോ..! അദ്ദേഹവും നമ്മെപോലെ നിയമങ്ങള്‍ക്ക് അടിമയായിരിക്കണമല്ലോ..! ഇതെല്ലം ദൈവത്തിന്റെ കളികളാണെന്നും പറയാതിരിക്കുക...നീറോ ചക്രവര്‍ത്തി ഒരു റോമാ നഗരത്തെ മാത്രമേ തീ വെച്ച് നശിപ്പിച്ചുള്ള്‌...,..! അയാള്‍ വധിച്ചവരുടെ എണ്ണം പരിമിതമാണ്. ഇതെല്ലം അയാളുടെ വിനോദം മാത്രമായിരുന്നു...! എന്നാല്‍ ചരിത്രത്തില്‍ നീറോയുടെ സ്ഥാനം എവിടെയാണ്..? വിഷം വമിപ്പിക്കുന്ന എത്ര പേരുകളാണ് ചരിത്രം അയാള്‍ക്ക്‌ കൊടുത്തത്..!!സ്വേചാധിപതിയും ദുഷ്ടനുമായ നീറോയെ നിന്ദിച്ചുകൊണ്ടുള്ള ദുര്ഭാഷണങ്ങള്‍ കൊണ്ട് ചരിത്ര ഗ്രന്ഥങ്ങളുടെ എത്രയോ താളുകള്‍ കറുത്ത്പോയി.!

ഒരു ചെങ്കിസ്ഖാന്‍ തന്റെ സുഖ ജീവിതത്തിനായി ആയിരക്കണക്കിനാളുകളെ കൊലചെയ്തു..!! ആ പേര് തന്നെ നമ്മില്‍ അങ്ങേയറ്റം വെറുപ്പുണ്ടാക്കുന്നു..!!അപ്പോള്‍ പിന്നെ ഇത്രയും ജനതയെ ദുരിതത്തിലും ദുഖതിലുമാഴ്തുന്ന , നിങ്ങളുടെ ഒരു നീറോ ആയ സര്‍വ ശക്തനെ എങ്ങനെയാണ് ന്യായീകരിക്കുക ? ദിവസം തോറും എണ്ണിയാലൊടുങ്ങാത്ത ദുരന്തങ്ങള്‍ സൃഷ്ടിക്കുകയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ആളല്ലേ അദ്ദേഹം..? ഓരോ നിമിഷത്തിലും, ചെങ്കിസ്ഖാനെ, നീറോയെ , കടത്തിവേട്ടുകയല്ലേ..? യഥാര്‍ഥ നരകമായ ഈ ലോകം സൃഷ്ടിച്ചതെന്തിനാണ്...? സൃഷ്ടിക്കാതിരിക്കാനും കഴിവുള്ളയാളായിരിക്കെ, എന്തിനാനിവ സൃഷ്ടിച്ചത് ?

ഇതിനെല്ലാം എന്താണ് ന്യായീകരണം ?? നിരപരാധികളായ പീഡിതര്‍ക്ക് പിന്നീട് അനുഗ്രഹം ചൊരിയാനും, പീഡിപ്പിക്കുന്നവരെ പിന്നീട് ശിക്ഷിക്കാനുമോ...? നിങ്ങള്‍ എന്ത് പറയുന്നു ? നിങ്ങളുടെ ശരീരത്തില്‍ ബോധപൂര്‍വം മുറിവുകള്ണ്ടാക്കുകയും പിന്നീട് മൃദുലവും ആശ്വാസകരവുമായ മരുന്ന് പുരട്ടിതരുന്ന ഒരാളെ നിങ്ങള്‍ എത്രത്തോളം ന്യായീകരിക്കും.?

മനുഷ്യരെ അര്‍ദ്ധപട്ടിണിക്കിട്ടു ക്രൂരനായ സിംഹത്തിനു മുന്നിലേക്ക്‌ എറിഞ്ഞുകൊടുക്കുകയും, പോരാട്ടം നടത്തി ജീവന്‍ രക്ഷിച്ചു ആരെങ്കിലും പുറത്തു വന്നാല്‍, അവരെ പരിരക്ഷിക്കുകയും, പരിചരിക്കുകയും ചെയ്യുന്ന 'ഗ്ലാടിയെട്ടര്‍' എന്ന പുരാതന കാടന്‍ പരിപാടിയുടെ സംഘാടകര്‍ക്കും അതിനെ പിന്തുനക്കുന്നവര്‍ക്കും , ഈ വിനോദത്തെ എത്രത്തോളം ന്യായീകരിക്കാന്‍ കഴിയും ?
അതുകൊണ്ടാണ് ഞാന്‍ ചോദിക്കുന്നത്, സുബോധമുള്ള പരമാത്മാവ് എന്തിനാണ് ഈ ലോകത്തെ സൃഷ്ടിക്കുകയും അതില്‍ മനുഷ്യനെ സൃഷ്ടിച്ചു വസിപ്പിക്കുകയും ചെയ്തത്..? വിനോദമോഉല്ലാസമോ കാംഷിച്ചു ചെയ്തതാണോ..? എങ്കില്‍ അദ്ദേഹവും നീറോയും തമ്മിലെന്താണ് വ്യത്യാസം..!

മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്ക് ,നിങ്ങള്‍ മുഹമ്മദീയരും ക്രിസ്ത്യാനികളും എന്ത് മറുപടിയാണ് പറയുക? നിങ്ങള്‍ മുജ്ജന്മം എന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നവരല്ലല്ലോ..ഹിന്ദുക്കളാണെങ്കില്‍ മറ്റൊരു വാദവുമായി ശങ്കിച്ച് നില്‍ക്കും, മുജ്ജന്മത്തില്‍ ചെയ്ത പാപകൃത്യങ്ങലാണ് ഇപ്പോഴുള്ള ദുരിതങ്ങള്‍ക്ക് കാരണം എന്ന് ഹിന്ദുക്കള്‍ വാദിക്കുനത് പോലെ നിങ്ങള്ക്ക് പറയാനകില്ലല്ലോ...!

സര്‍വശക്തന്‍ തന്റെ അരുളപ്പാടിലൂടെ  ഈ ലോകം സൃഷ്ടിക്കാന്‍ വേണ്ടി ആറു ദിവസം അദ്ധ്വാനിച്ചത് എന്തുകൊണ്ടാണ് ? ഓരോ ദിവസവും സര്‍വം മംഗളം എന്ന് അരുളിചെയ്യാന്‍ വേണ്ടി പരിശ്രമിച്ചത് എന്തിനാണ്, ?ഇന്ന് നിങ്ങള്‍ അദ്ദേഹത്തെ ഒന്ന് വിളിച്ചുവരുത്തി മുന്‍കാല ചരിത്രം കാണിച്ചു കൊടുക്കുകയും നിലവിലുള്ള പരിതസ്ഥിതികളെകുരിച്ചു പഠിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുമോ,? അത് കഴിഞ്ഞാല്‍ പിന്നെയും സര്‍വം മംഗളം എന്ന് പറയാന്‍ അദ്ദേഹം ധൈര്യപ്പെടുമോ..?

ജയിലുകളുടെ ഇരുട്ടറകളില്‍ നിന്നും ചേരികളിലും കുടിലുകളിലും ഉള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ അദ്ധ്വാനത്തെ നഷ്ടമാക്കിക്കളയുന്ന പട്ടിണി ക്കലവറകളില്‍ നിന്നും  മുതലാളിത്തത്തിന്റെ രക്തദാഹികളായ വെതാളങ്ങള്‍ തങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന പ്രക്രിയയേയും , സാമാന്യ ബോധം ഉള്ളവര്‍ക്ക് ഞെട്ടലും ഭീതിയും ഉളവാക്കും വിധം മനുഷ്യ അധ്വാനം പാഴാക്കിക്കളയുന്ന  അവസ്ഥയെയും ക്ഷമയോടെ - നിസ്സംഗതയോടെ- നോക്കികൊണ്ടിരിക്കുന്ന ചൂഷിതരായ തൊഴിലാളികളില്‍ നിന്നും അത്യാവശ്യക്കരായ ഉല്‍പ്പാദകര്‍ക്ക് വിതരണം ചെയ്തു കൊടുക്കുനതിനു പകരം, അധികം വന്ന ഉല്‍പ്പന്നങ്ങള്‍ കടലിലേക്ക്‌ വലിചെരിയുന്നതാണ് നല്ലതെന്നു കരുതി പോന്നവരില്‍നിന്നുമാരംഭിച്ചു മനുഷ്യാസ്ഥികളുടെ അടിത്തറയില്‍ കെട്ടിപടുക്കുന്ന രാജകൊട്ടാരങ്ങള്‍ വരേയ്ക്കുംഉള്ളതെല്ലാം നിങ്ങളുടെ ദൈവം കാണട്ടെ , എന്നിട്ട് 'സര്‍വം മംഗളം' എന്ന് പറയുമോ...? എന്തിനു എന്തുകൊണ്ട് അതാണെന്റെ ചോദ്യം ? ഓ നിങ്ങള്‍ മൌനം പാലിക്കുകയാണോ എന്നാല്‍ ഞാന്‍ തുടരട്ടെ...

കൊള്ളാം നിങ്ങള്‍ ഹിന്ദുക്കള്‍ പറയുന്നത്, ഇപ്പോള്‍ ദുരിതം അനുഭവിക്കുന്നവരെല്ലാം മുജ്ജന്മ പാപികളായിരുന്നു അല്ലെ... ഇപ്പോള്‍ മര്ദ്ദകര്‍ ആയിരിക്കുന്നവരോ മുജ്ജന്മത്തില്‍ ദിവ്യന്മാര്‍ ആയിരുന്നു അല്ലെ..?? അതുകൊണ്ടാണ് അവര്‍ അധികാരത്തിന്റെ ഗുണ ഫലങ്ങള്‍ അനുഭവിക്കുന്നത് എന്നല്ലേ നിങ്ങള്‍ പറയുന്നത് . തീര്‍ച്ചയായും നിങ്ങളുടെ പൂര്‍വികന്മാര്‍ നല്ല മിടുക്കന്മാര്‍ ആയിരുന്നു എന്ന് ഞാന്‍ സമ്മതിക്കാം. മുഴുവന്‍ ബോധത്തിന്റെയും പരിശ്രമങ്ങളെഎല്ലാം ചുറ്റികകൊണ്ട് അടിച്ചു താഴ്ത്താന്‍ കഴിയുന്നത്ര ശക്തമായ തത്വങ്ങള്‍ കണ്ടുപിടിക്കലായിരുന്നു അവരുടെ പ്രധാന ജോലി.!

എന്നാല്‍ ഈ വാദം എത്രത്തോളം നിലനില്‍ക്കും എന്ന് നമുക്ക് വിശകലനം ചെയ്യാം..

ഏറ്റവും പ്രശസ്തരായ പ്രഗല്‍ഭരായ നിയമ ശാസ്ത്ര പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ തെറ്റ് ചെയ്ത ആള്‍ക്കെതിരെ ശിക്ഷ ചുമത്തുന്നത് , മൂന്നോ നാലോ ഉദ്ദേശങ്ങള്‍ക്ക് വേണ്ടിയയാല്‍ മാത്രമേ നീതീകരിക്കാനാവുകയുള്ള്.  ആ ഉദ്ദേശങ്ങള്‍ ഇവയാണ്, _ പകരം വീട്ടല്‍, ദുര്‍ഗുണ പരിഹാരം, ശിക്ഷ കിട്ടുമെന്ന ഭയം ഉളവാക്കി തടയുക.

ഇതില്‍ പകരം വീട്ടല്‍ എന്ന തത്വത്തെ പുരോഗമന വാദികളായ എല്ലാവരും തന്നെ ഇപ്പോള്‍ അപലപിക്കുന്നുണ്ട്. അതുപോലെ ഭയപ്പെടുത്തി തടയുക എന്നതിന്റെ കാര്യത്തിലും സ്ഥിതി അത് തന്നെയാണ്. ദുര്‍ഗുണ പരിഹാരം എന്ന തത്വമാണ് മനുഷ്യ പുരോഗതിക്ക് അത്യ്ന്താപെക്ഷിതവും ഒഴിച്ച് കൂടാനവാതതുമായി അന്ഗീകരിക്കപെടുന്നത്. അത് കുറ്റവാളിയെ പ്രാപ്തനും സമാധാന പ്രേമിയും ആക്കി സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളവയാണ്.

മനുഷ്യര്‍ കുറ്റവാളികള്‍ എന്ന് കരുതിയാല്‍ പോലും അവരുടെ മേല്‍ ദൈവം ചുമത്തുന്ന ശിക്ഷയുടെ സ്വഭാവം എന്താണ് ? അവരെ ഒരു പശുവോ, പൂച്ചയോ ചെടിയോ ഒക്കെ ആക്കി അടുത്ത ജന്മത്തില്‍ തിരിച്ചയക്കാനാണ് ദൈവം നിശ്ചയിക്കുന്നത് എന്ന് ഒരുവേള നിങ്ങള്‍ പറഞ്ഞേക്കാം. ഇത്തരം ശിക്ഷകളുടെ എണ്ണം നിങ്ങളുടെ കണക്കനുസരിച്ച് 84 ലക്ഷമാണ്..!

ഞാന്‍ ഒന്ന് ചോദിക്കട്ടെ ഈ ശിക്ഷകള്‍ മനുഷ്യനില്‍ എന്ത് ദുര്‍ഗുണ പരിഹാരം ആണുണ്ടാക്കുന്നത്‌ ? മുജ്ജന്മത്തില്‍ കഴുതയായി ജനിച്ചത്‌ അതിനും മുന്‍പ് പാപം ചെയ്തതിന്റെ ഫലമായിട്ടനെന്നു തിരിച്ചറിഞ്ഞു എത്ര പേര്‍ നിങ്ങളുടെ അടുക്കല്‍ വന്നിട്ടുണ്ട് ?ആരുമില്ല..! നിങ്ങള്‍ പുരാണങ്ങളോന്നും ഉദ്ധരിക്കണ്ട..നിങ്ങളുടെ പുരാണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കോപ്പൊന്നും എന്റെ പക്കലില്ല.

അതിനെല്ലാം പുറമേ ഈ ലോകത് ഏറ്റവും വലിയ പാപം ദരിദ്രരായി കഴിയുക എന്നതാണെന്ന് നിങ്ങള്‍ക്കറിയുമോ...? ദാരിദ്ര്യം പാപമാണ് . അതൊരു ശിക്ഷയാണ്. കൂടുതല്‍ കൂടുതല്‍ കുറ്റം ചെയ്യാനുള്ള തരത്തില്‍ നിങ്ങളെ ശിക്ഷിച്ചാല്‍ ആ ശിക്ഷ തരുന്ന നിയമപീടത്തെ നിങ്ങള്‍ എത്രത്തോളം മാനിക്കും...? നിങ്ങളുടെ ദൈവം ഇതൊന്നും ചിന്തിച്ചില്ലേ...? അതോ അദ്ദേഹത്തിനും അനുഭവം ഉണ്ടായാലേ പഠിക്കാന്‍ പറ്റൂ എന്നാണോ....ആ അനുഭവങ്ങള്‍ അല്ലെ ലക്ഷക്കണക്കിന് ആളുകളുടെ ദുരിത ജീവിതം....!!! ദരിദ്രനും നിരക്ഷരനും ആയ ഒരു തോട്ടിയുടെയോ, തൂപ്പുകാരന്റെയോ കുടുംബത്തില്‍ ജനിച്ചു പോയ ഒരു മനുഷ്യന്റെ ഗതിയെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ...? അവന്‍ ദരിദ്രനായത് കൊണ്ട് അവനു പഠിക്കനാകുന്നില്ല. ഉന്നത ജാതിക്കാര ആയ സഹജീവികള്‍ അവനെ ആട്ടിയകട്ടുന്നു...ദാരിദ്ര്യവും അന്ജതയും ഉയര്‍ന്നവരുടെ വെറുപ്പും പരിഹാസവും എല്ലാം കൂടി  അവനു സമൂഹത്തോട് തോന്നുന്ന മനോഭാവത്തില്‍ അവന്‍ ഒരു കുറ്റകൃത്യം ചെയ്തു എന്ന് കരുതുക..അതിന്റെ ഫലം അനുഭവിക്കുന്നത് ആരായിരിക്കും? അവന്‍ തന്നെയോ, അതോ ദൈവമോ...? അതോ സമൂഹത്തിലെ പണ്ടിതന്മാരോ..? അഹന്തയും തന്പ്രമാണിതവും ഉള്ള ബ്രാഹ്മണര്‍ ബോധപൂരവം അജ്ഞരാക്കി അടക്കി വെച്ചിരുന്ന ആളുകളുടെ ശിക്ഷയെ പറ്റി  നിങ്ങള്‍ എന്ത് പറയുന്നു..? അതുപോലെ നിങ്ങളുടെ ഗ്രന്ഥങ്ങളിലെ കുറെ വാക്കുകള്‍ കേട്ട് പോയ കുറ്റത്തിന് ചെവിക്കു പിടിക്കപെട്ടവരുടെ ശിക്ഷയെ പറ്റി എന്ത് പറയുന്നു. ? അവര്‍ എന്തെങ്കിലും കുറ്റം ചെയ്തെങ്കില്‍ തന്നെ ആരാണ് അതിന്റെ ആഖാതം താങ്ങേണ്ടത് ??

എന്റെ പ്രിയ സുഹൃത്തുക്കളെ, ഈ ന്യായ വാദങ്ങളെല്ലാം വിശേഷാധികാരങ്ങള്‍ ആസ്വദിക്കുന്ന സമൂഹത്തിലെ ഉന്നത വിഭാഗങ്ങളുടെ കല്‍പ്പിത സൃഷ്ടികളാണ്..!!!  ഈ ന്യായ വാദങ്ങളുടെ സഹായത്തോടെയാണ് അവര്‍ തട്ടിയെടുത്ത അധികാരം, സമ്പത്ത്, പ്രതാപം എന്നിവക്കെല്ലാം ന്യായീകരണം കണ്ടെത്തുന്നത്.

അതെ 'അപ്ടന്‍ സിംക്ലെയര്‍ ' ആണെന്ന് തോന്നുന്നു, ഇങ്ങനെ പറഞ്ഞത്, " എവിടെയോ എഴുതിയ അമരത്വത്തില്‍ വിശ്വാസിയാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ അവന്റെ സമ്പത്തും ആസ്തിയും എല്ലാം കൊള്ളയടിക്കാന്‍ വളരെ എളുപ്പമായിരിക്കും. മാത്രമല്ല അക്കാര്യത്തില്‍മുറുമുറുപ്പോന്നും കൂടാതെ അവന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.!!!!"
മത പ്രചാരകരും അധികാരം കയ്യാളുന്നവരും തമ്മിലുള്ള  സഖ്യമാണ് ജയിലുകളും കൊലമരങ്ങളും ചാട്ടവാറടികളും എല്ലാം ഏര്‍പ്പെടുത്തിയത്.


ഏതെന്കിലും ഒരാള്‍ പാപമോ കുറ്റമോ ചെയ്യാന്‍ മുതിരുമ്പോള്‍ തന്നെ, നിങ്ങളുടെ സര്‍വ ശക്തനായ ദൈവം, അയാളെ അതില്‍ നിന്നും തടയാത്തത് എന്താണെന്ന് ഞാനൊന്ന് ചോദിച്ചോട്ടെ ?! അദ്ദേഹത്തിന് വളരെ എളുപ്പം അത് ചെയാല്ലോ. യുദ്ധ കുതുകികളായ ഭരണാധികാരികളെ അദ്ദേഹം വധിക്കതെതെന്തുകൊണ്ടാണ്..?  അല്ലെങ്കില്‍ അവരുടെ യുദ്ധ ഭ്രാന്തെന്കിലും അവസാനിപ്പിക്കതെതെന്തുകൊണ്ടാണ് ?.  അങ്ങനെയായിരുന്നെങ്കില്‍ മഹായുദ്ധത്തിന്റെ വിപത് മനുഷ്യരാശിയുടെ തലയിലെക്കെറിയപെട്ടത്‌, ഒഴിവാക്കാമായിരുന്നില്ലേ..?

ബ്രിട്ടീഷ്‌ ജനതയുടെ മനസ്സില്‍ ഭാരതത്തിന്റെ മോചനതിനനുകൂലമായ വികാരം അദ്ദേഹത്തിന് ജനിപ്പിക്കമായിരുന്നില്ലേ...?? എല്ലാ മുതലാളിമാരുടെയും ഹൃദയത്തില്‍, ഉല്‍പ്പാദനോപാധികളുടെ വ്യക്തിപരമായ ഉടമാവകാശം ഉപേക്ഷിക്കാനും ( ഇന്നും ലോകത് മാര്‍ക്സിസം ശരിയായി ഗ്രഹിക്കാതെ സ്വകാര്യ സ്വത്ത് നിര്‍മാര്‍ജ്ജനം, കേവല ദേശസാല്‍ക്കരണം ആണോ  , അതോ ഉല്‍പ്പാദന ഉപാധികളുടെ അവകാശം തുല്യമാക്കുകയാണോ എന്നും അനാവശ്യ ചര്‍ച്ചകള്‍ നടക്കുമ്പോള്‍, എനിക്ക് തോന്നുന്നു ഇതാ ഭഗത് എത്ര വ്യക്തമായി മാര്‍ക്സിസം പറയുന്നു _രഞ്ജിത് ) അങ്ങനെ അധ്വാനിക്കുന്ന ജനങ്ങളെ മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിയെയും, മുതലാളിത്തത്തിന്റെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കാനും സഹായകമാകും വിധം  ഭൂതദയാപരമായ വികാരങ്ങള്‍ ഉണ്ടാക്കാനും ദൈവം മുതിരാതതെന്തുകൊണ്ടാണ്..??

സോഷ്യലിസ്റ്റു തത്വശാസ്ത്രത്തിന്റെ പ്രായോഗികതയെ പറ്റി ന്യായവാദം നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആ തത്വം പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ നിങ്ങളുടെ സര്‍വശക്തന് വിട്ടുകൊടുക്കട്ടെ...? സോഷ്യലിസത്തിന്റെ ഗുണ ഫലങ്ങളില്‍ നിങ്ങള്‍ അവിശ്വസിക്കുന്നില്ല പക്ഷെ അത് അപ്രായോഗികം ആണെന്നാണല്ലോ നിങ്ങള്‍ പറയുന്നത്, എങ്കില്‍ ദൈവം കാര്യങ്ങള്‍ നേരെയാക്കട്ടെ, എന്താ, 

ഞാന്‍ നിങ്ങളോട് പറയട്ടെ, ബ്രിട്ടീഷ്‌ ഭരണം ഇവിടെ വന്നത് ദൈവത്തിന്റെ ഇചാശക്തി കൊണ്ടൊന്നുമല്ല, അവര്‍ക്ക് അധികാര ശക്തി ഉള്ളത് കൊണ്ടും, നാം അതിനെ എതിര്‍ക്കാന്‍ ധൈര്യപെടാത്തത് കൊണ്ടും ആണ് അതിവിടെ ഉണ്ടായത്. നമ്മെ അവര്‍ കീഴടക്കി വെച്ചിരിക്കുന്നത്, ദൈവത്തിന്റെ സഹായത്തോടെ അല്ല. തോക്കുകളും പീരങ്കികളും ബോംബുകളും പോലീസും പട്ടാളവും എല്ലാം അവര്‍ പ്രയോഗിക്കുകയും, നാം ഉദാസീനരായി ഇരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് , അവര്‍ അങ്ങേയറ്റം നിന്ദ്യമായ പാപക്രുത്യങ്ങള്‍ നമ്മുടെ സമൂഹത്തിനെതിരെ കാട്ടുന്നതില്‍ വിജയിക്കുന്നത്. 

ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ ക്രൂരമായി ചൂഷണം ചെയ്യുന്ന പാപകൃത്യമാണ് അവര്‍ ചെയ്യുന്നത്...അപ്പോള്‍ ദൈവം എവിടെ പോയി..? അദ്ദേഹം എന്ത് ചെയ്യുന്നു..? മനുഷ്യരാശി അനുഭവിക്കുന്ന ഈ ദുരിതങ്ങള്‍ അയാളുടെ ലീലകള്‍ ആണോ..? അതില്‍ ആഹ്ലാദിക്കുകയാണോ അയാള്‍ ? ഒരു നീറോ ചക്രവര്‍ത്തിയായി...! ഒരു ചെന്കിസ്ഘാനായി...! എങ്കില്‍ അയാള്‍ തുലയട്ടെ...!!!

ഈ ലോകത്തിന്റെ ഉല്‍പ്പത്തിയെ കുറിച്ചും മനുഷ്യനെ കുറിച്ചും വിശദീകരിക്കുവാന്‍ നിങ്ങള്‍ പറയുന്നു. ശരി ഞാന്‍ പറയാം, ചാള്‍സ് ഡാര്‍വിന്‍ (Charles Darwin) ഈ വിഷയത്തില്‍ കുറെ വെളിച്ചം തെളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ പഠിക്കുക. സോഹം സ്വാമിയുടെ സാമാന്യ ബോധം (Sohan Swami’s “Commonsense.”) എന്ന കൃതി വായിക്കുക. അത് നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കും. ഈ വിഷയം ജീവശാസ്ത്രമായും ചരിത്രവുമായും ബന്ധപെട്ടിരിക്കുന്നു... ഇത് പ്രകൃതിയുടെ പ്രതിഭാസമാണ്. വിവിധ പദാര്‍ഥങ്ങളുടെ നെബുലയുടെ രൂപത്തിലുള്ള  ആകസ്മികമായ കൂടിചെരലുകലാണ്  ഈ ഭൂമി സൃഷ്ടിച്ചത്. (The accidental mixture of different substances in the form of Nebulae gave birth to this earth. ) എപ്പോഴായിരുന്നു ഇത് ? അതറിയാന്‍ ചരിത്രം പഠിക്കുക..ഇതേ പരിണാമം ആണ് സസ്യജാലങ്ങളെയും ജന്തുജാലങ്ങളെയും അതിലൂടെ മനുഷനെയും സൃഷ്ടിച്ചത്, കൂടുതല്‍ അറിയാന്‍, ഡാര്‍വിന്റെ ജീവോല്പ്പതി വായിക്കുക ('origin of species' by Darwin) പിന്നീടുണ്ടായ പുരോഗതിയെല്ലാം മനുഷ്യനും പ്രകൃതിയും തമ്മിലുള്ള നിരന്തരമായ സംഘട്ടനത്തിന്റെയും പ്രകൃതിയെ മേരുക്കിയെടുക്കാനുള്ള അവന്റെ കഴിവിന്റെയും ഫലമായി ഉണ്ടായതാണ്...സുഹൃത്തുക്കളെ ഈ പ്രതിഭാസത്തെ കുറിച്ച് സാധ്യമായ ഏറ്റവും ചെറിയ സംക്ഷിപ്ത വിവരണം ആണ് ഞാന്‍ ഇവിടെ നല്‍കിയത്. 

ഇനി നിങ്ങള്‍ ചോദിചെക്കാവുന്ന മറ്റൊരു ചോദ്യം ഇങ്ങനെയാകാം, മുജ്ജന്മത്തില്‍ പാപക്രുത്യങ്ങള്‍ ചെയ്തത് കൊണ്ടല്ല എങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ഒരു ശിശു ജനിക്കുമ്പോള്‍ തന്നെ അന്ധണോ മുടന്തനോ ആയിപോകുന്നത് ? ഈ പ്രശ്നത്തിന് ജീവ ശാസ്ത്രഞ്ഞന്മാര അര്‍ദ്ധശങ്കക്കിടയില്ലാത്ത വിശദീകരണം നല്‍കി കഴിഞ്ഞു , ഇത് തികച്ചും ഒരു ജീവ ശാസ്ത്ര പ്രതിഭാസം മാത്രമാണ്. അതിന്റെ ഉത്തരവാദിത്വം ആ കുട്ടിയുടെ മാതാപിതാക്കളില്‍ തന്നെയാണ്. അവരുടെ ഭാഗത്ത്‌ നിന്നും ബോധപൂര്‍വമോ അബോധപൂര്‍വമോ ഉണ്ടായ ഏതെന്കിലും പ്രവൃതിയുടെയോ പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ ഇടയായതോ ആയ സന്ദര്‍ഭങ്ങള്‍ മാത്രമാണ്. അതിന്റെ ഫലമായാണ് ഇവ ഉണ്ടാകുന്നത്.

ഇനിയും നിങ്ങള്‍ മറ്റൊരു ചോദ്യം കൂടി ചോദിച്ചേക്കാം, സാരാംശത്തില്‍ ബാലിശമാനെങ്കിലും. ദൈവം ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മനുഷ്യര്‍ അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിക്കാന്‍ തുടങ്ങിയത് ??? ഇതിനു എന്റെ മറുപടി വളരെ വ്യക്തവും ഹ്രസ്വവും ആണ്. അവര്‍ ഭൂത പ്രേതങ്ങളില്‍ എങ്ങനെ വിശ്വസിച്ചുവോ അങ്ങനെതന്നെ. ഒരു വ്യത്യാസം മാത്രമേയുള്ളൂ, ദൈവത്തിലുള്ള വിശ്വാസം സാര്‍വത്രികമാണ്. അത് വികസിത തത്വ ശാത്രം ഉണ്ടാകിയതാണ്. ചില തീവ്ര റാഡികലുകള്‍ പറയും പോലെ ചൂഷകരുടെ സങ്കല്‍പ്പനാചാതുര്യമാണ് ഇവയെ ഉല്‍പ്പാദിപ്പിച്ചത് എന്ന് ഞാന്‍ കരുതുന്നില്ല. തങ്ങളുടെ എല്ലാ ചൂഷണ പ്രക്രിയകള്‍ക്കും തങ്ങളെ ആ ദൈവീകത പിന്തുനക്കുന്നുണ്ടെന്നും അങ്ങനെ ആ വിശ്വാസത്തെ അവര്‍ക്കനുകൂലമായി ഉപയോഗിക്കുകയാണ് , ചൂഷകര്‍ ചെയ്യുന്നത് എന്ന വാദം ഞാന്‍ പക്ഷെ അംഗീകരിക്കുന്നു.രാജാവിനെതിരായ കലാപം എല്ലാ മതങ്ങളും പാപമായാണ് പ്രചരിപ്പിച്ചത്.

ദൈവം എന്ന സങ്കല്‍പ്പത്തിന്റെ ഉല്‍പ്പത്തിയെ സംബന്ധിച്ചിടത്തോളം എന്റെ വ്യക്തിപരമായ അഭിപ്രായം ഇങ്ങനെയാണ് , പ്രകൃതിയുടെ മുന്നില്‍ മനുഷ്യന്റെ പരിമിതികളെയും ദൌര്‍ബല്യങ്ങളെയും പോരായ്മകളെയും  കുറിച്ച്  ധാരനയുണ്ടായതോട് കൂടി അവന്റെ നിസ്സഹായാവസ്ഥ ആണ് അവനെ കൊണ്ട് ദൈവത്തെ ഉണ്ടാക്കിയത്. അതോടെ പ്രതിബന്ധങ്ങളെ നേരിടുന്നതിനും, ജീവിത അഭിവൃധികളില്‍ വിനയാന്വിതനായിരിക്കുവാനും അവനതുയര്തികൊണ്ട് വന്നു. ദൈവത്തിന്റെ അധികാരവും പിത്രുതുല്യമായ നിയമങ്ങളും എല്ലാം ഉണ്ടാക്കപെട്ടു..ദൈവ കൊപതെയും അവന്റെ നിയമങ്ങളുടെ ചര്‍ച്ചയിലൂടെയും ഒരുതരത്തിലുള്ള സാമൂഹ്യ നിയന്ത്രണം സാധ്യമാക്കി..എല്ലാ ദുരിതത്തിലും ഒരു സര്‍വ ശക്തന്‍ പിന്തുനക്കനുന്ടെന്ന സങ്കല്പം ആ പ്രാകൃത യുഗങ്ങളില്‍ മനുഷ്യന് ഒരളവോളം ഉപകാര പ്രദവുമായിരുന്നു.

വിഗ്രഹരാധനക്കും , അന്ധവിശ്വാസങ്ങള്‍ക്കും, സങ്കുചിത കാഴ്ചപ്പാടിനും  എതിരായി പോരുതുന്നതുപോലെ തന്നെ സമൂഹം ഇത്തരം ദൈവ വിശ്വാസതിനെതിരെയും പോരുതെണ്ടതുണ്ട്. അതുപോലെ മനുഷ്യന്‍ സ്വന്തം കാലില്‍ നില്‍ക്കുവാന്‍ ശ്രമിക്കുകയും ഒരു യധാര്‍ധ്യവാദിയായി (realistic) മാറുകയും ചെയ്യുമ്പോള്‍ അവന്‍ ഈ കപട വിശ്വാസങ്ങളെയാകെ വലിച്ചെറിയുകയും, എല്ലാ സാഹചര്യ ദുരിതങ്ങളേയും പ്രയാസങ്ങളെയും പൌരുഷത്തോടെ നേരിടുകയും ചെയ്യും. ഇതാണ് യഥാര്‍ഥത്തില്‍ എന്റെ സ്ഥിതി. സുഹൃത്തുക്കളെ ഇതെന്റെ അഹങ്കാരമല്ല.!! എന്റെ ചിന്തകളുടെ ഈ രീതിയാണ് എന്നെ ഒരു നിരീശ്വരവാദി ആക്കിയത്...

ദൈവ വിശ്വാസം മനുഷ്യനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സ്വാര്ധപരവും അപമാനകരവും ആണെന്ന് ഞാന്‍ കരുതുന്നു. ദൈനംദിന പ്രാര്‍ഥ നടത്തി ദൈവ വിശ്വാസം ബലപ്പെടുതനം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അത് അങ്ങേയറ്റം അപമാനകരം ആണ്. ലോകത് ഒരു പാട് നിരീശ്വരവാദികള്‍ ഉണ്ടായിട്ടുണ്ട് , അവരെ ഞാന്‍ വായിച്ചിട്ടുണ്ട്, അവരെല്ലാം എല്ലാ പ്രതിബന്ധങ്ങളെയും ധീരമായി നേരിട്ടവരാന്. അതുപോലെ കഴുമരത്തിലും  ശിരസ്സുയര്‍ത്തി ഒരു മനുഷ്യനെപോലെ നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 

ഞാന്‍ എങ്ങനെയാണത് നിര്‍വഹിക്കുന്നതെന്ന് നിങ്ങള്ക്ക് കാണാം. എന്റെ സുഹൃത്ത്‌ എന്നോട് പ്രാര്ധിക്കനാണ് പറഞ്ഞത്, എന്റെ നിരീശ്വര വാദം അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു,: " നിന്റെ അവസാന ദിനങ്ങളില്‍ നീ വിശ്വസിക്കാന്‍ തുടങ്ങും" 

ഞാന്‍ പറഞ്ഞു, : " ഡിയര്‍ സര്‍, അങ്ങനെയാവില്ല, എന്നെ സംബന്ധിച്ചിടത്തോളം അത് അപമാനകരവും ലജ്ജവഹവും ആണ്. സ്വാര്ധപരമായ ആ പ്രവൃത്തി ഞാന്‍ ചെയ്യില്ല." 

പ്രിയ സുഹൃത്തുക്കളെ വായനക്കാരെ ഇത് എന്റെ അഹങ്കാരമാണോ..? ഇനി അങ്ങനെയാണെങ്കില്‍ കൂടി ഞാന്‍ അതില്‍ ഉറച്ചു നില്‍ക്കുന്നു...അഭിമാനത്തോടെ..."- ഭഗത് സിംഗ് 
( ലേഖനം അവസാനിക്കുന്നു.)
***************************************************
കേവലം ഇരുപത്തിമൂന്നു വയസ്സില്‍ ആ ധീരനായ വിപ്ലവകാരി രക്തസാക്ഷിയായി....അതെ തിളയ്ക്കുന്ന യൌവ്വനതിലും അറിവിന്റെ ചക്രവാളങ്ങള്‍ തേടിപ്പിടിച്ചു തൊള്ളായിരത്തി മുപ്പതുകളില്‍ തന്നെ മാര്‍ക്സിസത്തിന്റെ വിപ്ലവ പാഠങ്ങള്‍ പഠിച്ചു സമാനതയില്ലാത്ത സത്യസന്ധതയുടെയും മാനവികതയുടെയും ആ പോരാളി നമുക്ക് മുന്നില്‍ എരിഞ്ഞു നില്‍ക്കുന്നു....ഉജ്ജ്വല ശോഭയോടെ..ഈ വിപ്ലവ പ്രകാശത്തിന്‍ ചൂടെല്‍ക്കാതെ പോകാന്‍ നമുക്കാവുമോ..പ്രിയ സുഹൃത്തുക്കളേ.......നന്ദി.