Pages

Wednesday, January 29, 2014

മാര്‍ക്സിസം എന്ന ആത്മീയത !!!

ആത്മീയ സൌന്ദര്യമേ നിനക്ക് സലാം !
***********************
മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വേറിട്ട്‌ നിര്‍ത്തുന്നത് അവന്റെ ആത്മീയ സൌന്ദര്യം ആണ് !! എന്നാല്‍ എന്താണ് ഈ ആത്മീയത ? സ്വന്തം സങ്കുചിത വികാരങ്ങള്‍ എല്ലാം ചേറ്റിക്കൊഴിക്കാന്‍ ശ്രമിക്കുന്ന  ഒരു നല്ല മനുഷ്യന്റെ വിചാരങ്ങളെ ആണ് ഞാന്‍ ആത്മീയത എന്ന് പറയുന്നത് !! 


സങ്കുചിത വികാരങ്ങള്‍ !! അത് പല വിധം ഉണ്ട് , തിരിച്ചറിയും വരെ അവ മഹനീയം തന്നെ ആയിരിക്കും തിരിച്ചറിയുംബോഴോ അവ വളരെ സങ്കുചിതവും ആയി പോയേക്കാം !!! ഈ ഭൂഗോളത്തിലെ എല്ലാ മനുഷ്യരും  എല്ലാ ജന്തുജാലങ്ങളും  ഈ ഭൂമിയുടെ അവകാശികള്‍ ആണെന്ന് പറഞ്ഞ,  എല്ലാവരും  ആത്മീയ സൌന്ദര്യം ഉള്ളവര്‍ തന്നെയാണ് !! അത്തരം ഒരു വീക്ഷണതിലേക്ക് അവര്‍ എത്തിയത് എങ്ങനെയാണ് ?? പലതും പല സന്കുചിതത്വങ്ങളും ചേറ്റിക്കൊഴിച്ചു തന്നെ !!


അപ്പോള്‍ എന്റെ പറമ്പിലെ പഴുതാര ഇനി എങ്ങോട്ട് പോകും ? എന്ന് ശങ്കിക്കുന്ന ബേപ്പൂര്‍ സുല്‍ത്താനും മതകാപട്യങ്ങള്‍ വെടിഞ്ഞു മാനവികതയിലേക്ക് ശിരസ്സുയര്‍ത്തി മനുഷ്യന്‍ നന്നാവുമ്പോള്‍ ദൈവങ്ങളും മതങ്ങളും നന്നാകും എന്ന് പറഞ്ഞ ശ്രീ നാരായണ ഗുരുവും യതിയും, വിവേകാനന്ദനും തുടങ്ങി മതമല്ല മതാത്മകതയാണ് വേണ്ടത്, നിങ്ങള്ക്ക് തന്നെ ജീസസും നബിയും കൃഷ്ണനും ഒക്കെ ആകാം എങ്കില്‍ എന്തിനു സകല കാപട്യവും ഉള്ള അവരുടെ അനുയായികള്‍ ആയിത്തീരണം എന്ന് ചോദിച്ച ഓഷോയും എല്ലാം ആത്മീയ സൌന്ദര്യം ഉള്ളവര്‍ തന്നെ !!!

അവരെല്ലാം തങ്ങളുടെ സങ്കുചിതത്വങ്ങള്‍ ചേറ്റിക്കൊഴിച്ചു കൊണ്ടിരുന്നവര്‍ ആണ് !!! പക്ഷെ ഇതെല്ലം ഒരു തുടര്‍ പ്രക്രിയകള്‍ ആണ് എത്ര സങ്കുചിത്വം കളയുന്നുവോ അത്രയും കൂടുതല്‍ നമുക്ക് ആത്മീയ ഉല്‍ക്കര്‍ഷം നേടാന്‍ കഴിയും !!! എന്താണീ ഉല്‍ക്കര്‍ഷം !!! ഇത് തമാശ പറഞ്ഞതല്ല അല്‍പ്പം കട്ടിക്കു കിടക്കട്ടെ എന്നും  കരുതി പറഞ്ഞതല്ല ...അവര്‍ ആ ആത്മീയ മനുഷ്യരുടെ കാഴ്ച സുന്ദരം ആയിരിക്കും അവരുടെ ഹൃദയങ്ങള്‍ക്ക് കൂടുതല്‍ സംവേദന ക്ഷമത ഉണ്ടായിരിക്കും ലളിതമായി പറഞ്ഞാല്‍ നമ്മള്‍ കാണുന്ന ലോകവും അവര്‍ കാണുന്ന ലോകവും രണ്ടായിരിക്കും !!!

പക്ഷെ ഈ ആത്മീയ സൌന്ദര്യത്തില്‍ മതങ്ങള്‍ക്ക് എന്ത് പ്രസക്തി !! ഒരു പ്രസക്തിയും ഇല്ല !!എന്ന് മാത്രമല്ല ചേറ്റി കൊഴിക്കാന്‍ നിങ്ങള്‍ തുടങ്ങുക ആണെങ്കില്‍ ആദ്യം കൊഴിക്കേണ്ടത് അവനവന്റെ മതം ആയിരിക്കും !!! ഒരു പക്ഷെ പിന്നീട് നിങ്ങള്‍ , ആത്മീയ സൌന്ദര്യം വീണ്ടു കിട്ടിയ നിങ്ങള്‍ , ഒരു പക്ഷെ മതം പറഞ്ഞേക്കാം ... എങ്കില്‍ കൂടിയും അത് ഈ മതം ആയിരിക്കില്ല തീര്‍ച്ച !!! അപ്പോള്‍ ഇന്നത്തെ ഭൂരിപക്ഷം മത വിശ്വാസികള്‍ !! അവര്‍ക്ക് നമ്മള്‍ പറയുന്ന ഈ ആത്മീയതയുമായി പുല ബന്ധം പോലുമില്ല ക്ഷമിക്കണം !! പക്ഷെ അവര്‍ സമ്മതിക്കില്ല !! തലമുറകളായി അവര്‍ വിശ്വസിക്കുന്നു അവര്‍ ആത്മീയാന്വേഷകരും ആത്മീയന്മാരും ആണെന്ന് !!! അതങ്ങനെയാണ് ബുദ്ധി എപ്പോഴും മനസ്സിനെ പറ്റിക്കാന്‍ ഓരോ സൂത്രങ്ങള്‍ സമര്‍ഥമായി ഒരുക്കിയെടുക്കും !! അതുകൊണ്ട് അവര്‍ ഇപ്പോഴും ആണയിട്ടു പറയും ഞങ്ങള്‍ ആത്മീയ മനുഷ്യര്‍ ആണ് ..ആണ് ..ആണ് ...അവര്‍ അവരെ വിശ്വസിപ്പിക്കാന്‍ പാടുപെട്ടുകൊന്ടെയിരിക്കുന്നു ...!!! ഭൂരിപക്ഷത്തെ മൃഗങ്ങള്‍ എന്ന് വിളിക്കാതിരിക്കാന്‍ മനുഷ്യത്വം ചെയ്യുന്നവരെ മനുഷ്യര്‍ എന്ന് വിളിക്കാതെ മഹാന്മാര്‍ എന്ന് വിളിക്കുന്ന നമ്മുടെ അതെ ചെപ്പടി വിദ്യ തന്നെ !!!പക്ഷെ നമുക്കറിയാം സങ്കുചിതത്വങ്ങള്‍ ഉള്ള മനസ്സുകളില്‍ എങ്ങനെ ആണ് ആത്മീയ സൌന്ദര്യം ഉണ്ടാവുക ??

ലളിതമായി പറഞ്ഞാല്‍ ആത്മീയത എന്നത് നീതി പൂര്‍വ്വമായ സൌന്ദര്യം തന്നെയാണ് ..അതിന്റെ ഏറ്റക്കുറച്ചിലുകള്‍ നമ്മള്‍ പറഞ്ഞു ... അതിന്റെ ഉദാത്തമായ ശ്രുംഗം മാര്‍ക്സിസം ആണെന്ന് ഞാന്‍ കരുതുന്നു !!!

ചിലര്‍ എങ്കിലും ഞെട്ടുന്നുണ്ടാവും ഈ ചെക്കന്‍ പറഞ്ഞു പറഞ്ഞു ദാണ്ടെ മാര്‍ക്സിസത്തെ ആത്മീയതയുടെ വാലില്‍ കെട്ടുന്നു !!! അല്ല സത്യം ആണ് ..ആത്മീയതയുടെ വാലില്‍ അല്ല മാര്‍ക്സിസം തന്നെ ആണ് ഏറ്റവും ശുദ്ധമായ ആത്മീയത !!! അവിടെ മനുഷ്യര്‍ എല്ലാവര്‍ക്കും വേണ്ടി ചിന്തിക്കുന്നു !!! ആ ചിന്തകളില്‍ കുറ്റങ്ങളും കുറവുകളും ഉണ്ടാവാം അത് തിരുതപ്പെടും എന്നുറപ്പാണ് കാരണം അവരുടെ ലക്ഷ്യം ഈ ഭൂമി എല്ലാ മനുഷ്യര്‍ക്കും , ജന്തു ജാലങ്ങള്‍ക്കും കൂടി അവകാശപെട്ടതാണ് എന്ന ലളിതമായ്‌ ചിന്തയാണ് ലക്‌ഷ്യം വെക്കുന്നത് !!!

മുതലാളിത്തം രൊക്കം പണത്തിന്റെ ബന്ധങ്ങള്‍ ഒഴിച്ച് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ആത്മീയമായ യാതൊന്നും അവശേഷിപ്പിക്കാത്ത വണ്ണം അവരെ വെറും യന്ത്രങ്ങള്‍ ആക്കി അധപ്പതിപ്പിക്കുകയാണ് ചെയ്യുന്നത് എന്നും മനുഷ്യര്‍ മനുഷ്യരെ ചൂഷണം ചെയ്യാത്ത , ലാഭത്തിനു വേണ്ടിയല്ലാതെ മനുഷ്യരുടെ ക്ഷേമത്തിന് വണ്ടി മാത്രം ഉല്‍പ്പാദനം നടത്തുന്ന .....പകല്‍ ചുരുങ്ങിയ സമയം മാത്രം യാന്ത്രികമായി പണിയെടുക്കുകയും ശേഷം വിശ്രമിക്കുകയും ശേഷം സാഹിത്യ കലാ സാംസ്കാരിക രംഗങ്ങളില്‍ ഇടപെടുകയും മീന്‍ പിടിക്കുകയും യാത്ര ചെയ്യുകയും അലസമായി നടക്കുകയും പാട്ട് പാടുകയും മനുഷ്യരെ മനുഷ്യര്‍ നോക്കുന്ന പോലെ നോക്കുകയും ചിരിക്കുകയും , സാമൂഹിക തിന്മകള്‍ സൃഷ്ടിക്കുന്ന ഞരമ്പ്‌ രോഗങ്ങളെ പറ്റി കേട്ടിട്ട് പോലും ഇല്ലാത്തവരായ ആ നല്ല ജനതയുടെ സമൂഹത്തിന്റെ സ്വപനം പണിത മാര്‍ക്സിസം അല്ലെ യഥാര്‍ഥ ആത്മീയ സൌന്ദര്യം !!!

ഞാന്‍ പറയും മാര്‍ക്സിസം എന്നാല്‍ ഒരു തുള്ളി കണ്ണീര്‍ മാത്രമാണ് ...ഒരു മനുഷ്യന് ഈ ലോകത്തെങ്ങുമുള്ള എല്ലാ മനുഷ്യരോടും ജന്തു ജാലങ്ങലോടും തോന്നിയ ഒരു തുള്ളി കണ്ണീര്‍ !!! ലാല്‍സലാം ആത്മീയ സന്ദര്യമേ ..നിന്റെ പ്രഭാതത്തിലെ കുളിര്‍ക്കാറ്റില്‍ ഭൂമിയില്‍ ആത്മീയത പെയ്യട്ടെ ....ഒരു മുടിഞ്ഞ മാര്‍ക്സിസ്ട്ടിന്റെ അഭിവാദ്യങ്ങള്‍ ! ( ഇത് എന്റെ മാത്രം അവകാശ വാദം ആണ് പ്രിയ മാര്‍ക്സിസ്റ്റുകള്‍ ക്ഷമിക്കുക ! ) 

2 comments:

  1. പ്രകൃതി ഭാഷ്യം കയ്യൂക്ക് ഉള്ളവൻ കാര്യം നേടുക, അല്ലെങ്കിൽ പ്രകൃതിയുടെ മാറ്റത്തെ അതിജീവിച്ചവർ അവശേഷിക്കുക എന്നാണല്ലോ. അതിനെ ഒന്ന് തിരുത്തി വായിപ്പിക്കാൻ, അല്ലെങ്കിൽ കൂട്ടമായ ഊക്കിലൂടെ വ്യക്ത്യാദിസ്ഥിത ഊക്കിന്റെ ബലഹീനതയെ അതിജീവിക്കുക എന്നാണല്ലോ മാർക്സ് പറഞ്ഞു വെച്ചത്. . അതിജീവന തന്ത്രത്തിൽ മനുഷ്യൻ ഇത് പല നിലക്കും ഉപയോഗിക്കുന്നുണ്ട്. മാർക്സ് ചെറിയ ഒരു തന്ത്രം പറഞ്ഞു തന്നു എന്ന് മാത്രം. പുതിയ തന്ത്രങ്ങൾ ഇനിയും ആവിഷ്ക്കരിക്കാം. അവിടെ വ്യക്തിയുടെ ആത്മാവ് അല്ല സമൂഹത്തിന്റെ ആത്മാവ് ആണ് അതിജീവനം തേടുന്നത്.

    ReplyDelete
  2. Thangalude reethiyum kazchapadamuenika valare ishta pettu. well done.

    thaalparyam undengi leats have a healthy discussion,

    ente dharmam, ellathilum eeshwarane athava eeshwara chaithanyarthe dharshikanum athine bahumanikanum padipichu. njan enna ahambodham nasich ellathineayum sneahathodeayum bahumanthodeyum kaanan padipichu.
    Yatharatha sanathana dharmam ithanu, ithine hinduism ennu purame ninnu vanna aalkar vilichu. ellayidathum sambavikunna pole, kure kaalam kazinjapo manushyarude manasum budhiyum kalangapedan thudangyapo, avr ithoke maranu.

    like in the case of how we respected ladies. sthreeye devi aayi kandu, athu kkondu nammude poorvikar anushasichu, sthree orikalum purathu poyi joli cheyuo kashtapeduo veanda, avalku veandunathellam kuttiyavumbo achanum,yavunathil barthavum vaarthakyathil makanum cheythukodukanamenuu. but kaalam maariyapo maunshyan ithine vyakyanicha reethiyum maari.

    appo ente chodhyam ithanu, elogathile ellathineyum eeshwaranyi dharshikanum, paavnaglade unnathiku veandi pravarthikanum ulla chindhayundayal, avan marxisto atho oru sanathana dharama vishwasiyo?????!

    ReplyDelete