Pages

Friday, July 17, 2015

ഒരു യുക്തിവാദിയുടെ മനസ്സില്‍ മാത്രമേ ഒരു ദൈവത്തിനു ഏറ്റവും മനോഹരമായി നില്ക്കാന്‍ കഴിയൂ !!!

"നിങ്ങളുടെ വിശ്വാസം എനിക്ക് മനസ്സിലാവുന്നില്ല !! "

ഞാന്‍ ഒരു യുക്തിവാദിയും കമ്മ്യൂണിസ്റ്റും ആണെന്ന് പറഞ്ഞു അത് വിശദീകരിച്ചപ്പോള്‍ ഒരു സുഹൃത്ത്‌ പറഞ്ഞതാണിത് . ഞാന്‍ ബ്ലോഗില്‍ അല്‍പ്പം വിശദമായി പറഞ്ഞതാണ് എന്റെ യുക്തിവാദ വീക്ഷണങ്ങളെ പറ്റി . അത് വായിക്കാത്ത പുതിയ സുഹൃതുക്കള്‍ക്കായി ചുരുക്കി പറയുന്നു , സദയം കേള്‍ക്കുക 

എനിക്കിഷ്ടമാണ് എല്ലാ മതങ്ങളെയും അതിന്റെ മിതുകളെയും ! പത്തു തലയുള്ള രാവണനെയും ചന്ദ്രനെ കീറിയ നബിയും വെള്ളത്തില്‍ നടന്ന , കുരിശില്‍ ഉയിര്‍ത ജീസസും ഗോപികമാരുടെ കൃഷ്ണനെയും , ഗ്രീക്ക് ദൈവങ്ങളും അപ്പോളോയും ട്രോയ്‌ വീരന്മാരും ഇന്‍കാ ഗോത്ര ദൈവങ്ങളും എല്ലാം ... എല്ലാം എനിക്കിഷ്ടമാണ് !

എന്നാല്‍ അവയെ ചരിത്ര പശ്ചാത്തലത്തില്‍ ആണ് ഞാന്‍ കാണുന്നത് ! നുണ പറയാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല !എന്തിനാണ് അവയെ സത്യം എന്ന് പറയുന്നത് ആ കഥാപാത്രങ്ങള്‍ക്കിടയില്‍ ചരിത്ര പുരുഷന്മാരും ഉണ്ടായേക്കാം . ജീസസും നബിയും ഒക്കെ ചരിത്ര പുരുഷന്മാര്‍ ആയിരുന്നു എന്ന് തന്നെ ഞാനും കരുതുന്നു . അന്നത്തെ ജനങ്ങളെ വരുതിയിലാക്കാന്‍ അവര്‍ പറഞ്ഞ അത്ഭുതങ്ങള്‍ , അല്ലാഹുവും ദൈവവും ഒക്കെ പച്ച കള്ളം ആണെന്നും എനിക്കറിയാം. കാരണം അവക്കെല്ലാം അവയുടെ ഗ്രന്ഥങ്ങള്‍ മാത്രമേ തെളിവായുള്ളൂ. ഇന്‍കാ ഗോത്രക്കാരുടെ ദൈവങ്ങള്‍ക്കും രവി വര്‍മ്മ സാരിയുടുപ്പിച്ച ഹിന്ദു ദേവതമാര്‍ക്കും, ഈ ചരിത്ര പുരുഷന്മാരുടെ വെള്ളത്തില്‍ നടക്കലിനും ഒരു ദൈവത്തെ സ്തുതിക്കലിനും ഒക്കെ ഒരേ നിലവാരവും മൂല്യവും മാത്രമേയുള്ളൂ എന്നും നമുക്കറിയാം !

നമുക്കറിയാം ഗുഹാ മനുഷ്യരുടെ ദൈവങ്ങളെ കുറിച്ച് , അവരോടു നിന്റെ ദൈവം ഉള്ളതാണോ എന്ന് ചോദിച്ചാല്‍ ഇന്നത്തെ മത ഭക്തന്‍ പറയുന്ന ഏതാണ്ട് അതെ മറുപടി ആയിരിക്കും അല്ലാതെ ഒരു യുക്തിവാദി പറയുന്നതാവില്ല !!! പറഞ്ഞു വന്നത് ഈ ദൈവങ്ങള്‍ മനുഷ്യരോടൊത് ജനിക്കുകയും അവനോടോത് വളരുകയും തുണി ഉടുക്കുകയും ഭാഷ പറയാന്‍ പഠിക്കുകയും കൃഷി ചെയ്യാന്‍ പഠിക്കുകയും ഒക്കെ ചെയ്ത ദൈവങ്ങള്‍ ആണ് എന്നതാണ് !!! മനുഷ്യന്‍ തളര്‍ന്നാല്‍ ഈ ദൈവങ്ങളും തളരും ... മനുഷ്യന് ഭ്രാന്ത് വന്നാല്‍ ഈ ദൈവങ്ങള്‍ക്കും ഭ്രാന്ത് വരും :)

അപ്പോള്‍ ഈ പ്രപഞ്ചത്തിനു ഒരു ശക്തിയുടെ നിയന്ത്രണം ഇല്ല എന്നാണോ ? ഒരു സ്രഷ്ടാവ് ഇല്ല എന്നാണോ ? 

അതിനുള്ള മറുപടി അറിയില്ല എന്നതാണ് !!! പക്ഷെ ഒന്നറിയാം അത് എന്തായാലും ഈ മത ദൈവങ്ങള്‍ അല്ല .. പിന്നെ ഭൂഗുരുത്വതെയോ ക്വാണ്ടം മെകാനിസതെയോ നമ്മള്‍ ദൈവങ്ങള്‍ എന്നല്ല വിളിക്കാന്‍ ആഗ്രഹിക്കുക അവയെ അങ്ങനെ ശാസ്ത്ര നാമങ്ങളില്‍ തന്നെ വിളിക്കുന്നതാണ് നല്ലത് .

നമ്മള്‍ ശാസ്ട്രാന്വേഷികള്‍ ആണ് ശാസ്ത്രത്തിന്റെ രീതിയില്‍ അറിയാത്തത് അന്വേഷിക്കുകയും അറിഞ്ഞതിനെ തന്നെ നിരന്തരം പുതുക്കുകയും പുതിയ അറിവുകല്‍ക്കനുസരിച്ചു അവയെ കൂടുതല്‍ പരിശോധിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ രീതി ..അതാണ്‌ വൃത്തിയായ സമീപന രീതി. നെഹ്‌റു പറഞ്ഞത് പോലെ എന്തിനെയും ശാസ്ത്ര ബുധിയാല്‍ സമീപിക്കണം അതാണ്‌ സത്യസന്ധരായ മനുഷ്യര്‍ ചെയ്യേണ്ടത്. ആ ശാസ്ത്ര രീതി പിന്തുടരുന്നവരെ ആണ് യുക്തിവാദികള്‍ എന്ന് പറയുന്നത്. അതിനര്‍ഥം അവരുടെ കയ്യില്‍ എല്ലാത്തിനും ഉത്തരം ഉണ്ട് എന്നല്ല പിന്നെയോ അവര്‍ ആരെയും സോപ്പിടാന്‍ കള്ളം പറയുന്നില്ല എന്ന് മാത്രം കാരണം വളരെ കഷ്ടപെട്ടു ഒരു നുണ പറഞ്ഞു ഉണ്ടാകേണ്ടത് ആണോ സത്യം !

പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ ദൈവങ്ങളെയും മതങ്ങളെയും ഇഷ്ടം എന്നതോ ? അതെങ്ങനെ ഒരു യുക്തിവാദിക്ക് ഇഷ്ടപെടാന്‍ കഴിയും ? അതില്‍ തന്നെ വിശദീകരിച്ചു എന്തിനെയും അതിന്റേതായ യാധര്ധ്യത്തില്‍ കാണുക. അതെ സമയം സംസ്കാരം എന്നത് സൌന്ദര്യം എന്നത് നമ്മള്‍ ശീലിക്കേണ്ട ഏറ്റവും മനോഹരമായ ഒന്നാണ് അതാണ്‌ കാര്യം.

ഈ സൌന്ദര്യങ്ങള്‍ കാണാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് മനുഷ്യന്‍ ആവാന്‍ കഴിയുക ? അവന്‍ ഷേവ് ചെയ്യാറില്ലേ മുടി കത്രിക്കരില്ലേ കക്കൂസ്സില്‍ അല്ലെ അവന്‍ മലം കളയുന്നത് , അവന്‍ ഡ്രസ്സ്‌ നന്നായി ധരിക്കുന്നത് സംഗീതം കേള്‍ക്കുന്നത് ചിത്രം വരക്കുന്നത് ഇത്തരം എന്തെങ്കിലും ചെയ്യുന്നു എങ്കില്‍ അവനു സൌന്ദര്യം ഇഷ്ടമാണ് എന്നാണ് അര്‍ഥം. എങ്കില്‍ പിന്നെ അത് കൂടുതല്‍ വിശാലമാക്കരുതോ മുതിര്‍ന്നവരെ ബഹുമാനിക്കുന്നത് പോലും സൌന്ദര്യം മാത്രമല്ലെ ... :)

ഹജ്ജു എന്നത് വെറും അന്ധവിശ്വാസം ആണെന് അറിയാം എങ്കിലും ഹജ്ജിനു പോകുന്ന ... ഏറ്റവും ആത്മാര്‍ഥതയോടെ തന്നെ ഹജ്ജിനു പോകുന്ന ആ വൃദ്ധന് ഹൃദയത്തില്‍ മുളക്കുന്ന ബഹുമാനത്തോടെ ഒന്ന് സലാം പറയുക. അതില്‍ മനുഷ്യരെ കാണാം ഓണത്തിന് മാവേലിയെ സങ്കല്‍പ്പിച്ചു പൂക്കളം ഇടുമ്പോള്‍ നിങ്ങള്ക്ക് മനുഷ്യരെ കാണാം ... അതാണ്‌ ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത് ചെറുശ്ശേരിയുടെ കവിതയിലെ രസം അറിയാന്‍ നിങ്ങള്‍ നല്ലൊരു ഭക്തനെ അറിയേണ്ടതുണ്ട് . അതുപോലെ നെരൂദയുടെ വിപ്ലവ കവിത ആസ്വദിക്കണം എങ്കില്‍ നിങ്ങള്‍ ഒരു വിപ്ലവകാരിയെ അറിയേണ്ടതുണ്ട് .

ഇതെല്ലം മനുഷ്യനെ സുന്ദരന്‍ ആക്കുന്ന രസായന വിദ്യകള്‍ ആണ് അപ്പോള്‍ എനിക്ക് ജയവിജയയുടെ പാട്ടില്‍ ഈ ലോകത്തെ സകല ദൈവങ്ങളെയും കാണാന്‍ കഴിയും !അതിന്റെ മാസ്മര ലഹരിയില്‍ എനിക്ക് അമരാന്‍ കഴിയും ! അപ്പോഴും ഞാന്‍ സത്യം പറയും ..കാരണം ആളുകള്‍ ഭയപ്പെടും പോലെ സത്യതാല്‍ ഇല്ലതാകുന്നതല്ല എന്റെ സൌന്ദര്യ ലഹരികള്‍ !  കാപട്യത്തിന് ആ ലഹരി തരാനും കഴിയില്ല !

മനുഷ്യന് സത്യം പറഞ്ഞുകൊണ്ട് സത്യം ശീലിച്ചുകൊണ്ട് ഇത്രയും സുന്ദരികളും സുന്ദരന്മാരും ആകാം എന്നിരിക്കെ നമ്മള്‍ എന്തിനു അനാവശ്യമായി ദൈവങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി നുണ പറയണം !  പറയാം ഈ വിഗ്രഹത്തില്‍ കാറി തുപ്പിയാലും ഒന്നും സംഭവിക്കില്ല ഈ ചുഴലിക്കാറ്റില്‍ ദൈവത്തിനു യാതൊരു കാര്യവും ഇല്ല ദൈവം എന്നത് ഒരു പ്രാകൃത സങ്കല്പം ആണെന്നും മത ഗ്രന്ഥങ്ങളില്‍ ഒരു പാട് കള്ളങ്ങള്‍ ഉണ്ട് എന്നും ഇന്നുവരെ ഒരു മത ദൈവത്തിന്റെ സാന്നിധ്യം തെളിയിക്കപെട്ടിട്ടില്ല എന്നും എല്ലാ ദൈവങ്ങള്‍ക്കും ഒരേ ചരിത്ര കഥാമൂല്യം മാത്രമേയുള്ളൂ എന്നും അത് പറഞ്ഞാല്‍ പൊളിയുന്നത് സ്വന്തം കാപട്യം അല്ലാതെ മറ്റൊന്നും ആയിരിക്കില്ല എന്നും അങ്ങനെ കള്ളങ്ങള്‍ കളഞ്ഞു നല്ലവ എടുക്കാം എന്നും ഇന്നത്‌ ശീലം കൊണ്ട് നമ്മുടെ ഉള്ളിലെ സൌന്ദര്യം ആണ് എന്നും പറയാന്‍ ആദ്യമായി നമ്മള്‍ ശീലിക്കും !!

പറയൂ അപ്പോള്‍ ബാബരി മസ്ജിദ്‌ ആണോ രാമ ജന്മ ക്ഷേത്രം ആണോ എന്ന് ചോദിച്ചാല്‍ നിങ്ങള്‍ പറയും എന്തായാലെന്ത് രണ്ടും സൌന്ദര്യം ആണല്ലോ എന്ന് അവിടെ കപ്പ നട്ടാലും മതി എന്ന് ! കാരണം അപ്പോള്‍ ഒന്നും നിങ്ങളെ പോള്ളിക്കില്ല ! അറിയാം ഇപ്പോള്‍ ഇത് വായിക്കുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നത്    അതാണ്‌ പ്രശ്നം ...അങ്ങനെ പറയാന്‍ ഇന്ന് നമ്മുടെ ഭക്തര്‍ക്ക്‌ അറിയില്ല എന്നതാണ് ദൈവ സങ്കല്‍പ്പത്തെ പോലും അശ്ലീലം ആക്കിയത്,

അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഒരു യുക്തിവാദിയുടെ മനസ്സില്‍ മാത്രമേ ഒരു ദൈവത്തിനു ഏറ്റവും മനോഹരമായി നില്ക്കാന്‍ കഴിയൂ !  കാരണം അവനു കള്ളം പറയേണ്ടതില്ല !  വാള്‍ എടുക്കേണ്ടതില്ല ശാസ്ത്ര സത്യത്തോട് മുഖം തിരിക്കെണ്ടാ...മനുഷ്യന് ഹാനികരമായ ഏതു ആചാരവും വലിച്ചെറിയാന്‍ ആലോചിക്കേണ്ടതില്ല .. ഈ ലോകത്തെ എല്ലാ സൌന്ദര്യവും അവനു അവകാശപെട്ടതാണ് കാരണം അവന്‍ ലോകത്തെ എല്ലാമനുഷ്യര്‍ക്കുമായി വാദിക്കുന്നു അവന്റെ മനസ്സില്‍ കാപട്യത്തിന് സ്ഥാനമില്ല !   അതുകൊണ്ടാണ് സഹോദരന്‍ അയ്യപ്പന്‍ എന്ന എക്കാലത്തെയും യുക്തിവാദി പറഞ്ഞത് " ഒരു യുക്തിവാദിക്ക് വിശ്വാസിയോ അവിശ്വാസിയോ ആകാം പക്ഷെ അത് അവനു യുക്തമായി ബോധ്യപ്പെടണം !  "

ചുരുക്കി പറഞ്ഞാല്‍ എല്ലാ ആഘോഷങ്ങളും അവനു മാത്രം ചെയ്യാന്‍ അവകാശപെട്ടതാണ് അല്ലാതെ മനസ്സ് നിറയെ മത കുശുമ്പും കാപട്യവും കള്ളവും വെച്ചുകൊണ്ട് അന്യന്റെ ജാതിയെതാ മതം ഏതാ എന്ന് നോക്കി മാത്രം ചിരിക്കാന്‍ അറിയുന്ന എന്റെ ദൈവവും നിന്റെ ദൈവവും എന്ന് അലറി കൊണ്ടിരിക്കുന്ന പരട്ട പന്ന മത ഭക്തര്‍ക്ക്‌ എന്ത് അവകാശം മനുഷ്യരായി ആഘോഷിക്കാന്‍ .... ഒരു എതീസ്റ്റ്‌ എത്ര സുന്ദരനും സുന്ദരിയും ആണ് അല്ലെ !

സത്യം പറയുക ധര്‍മ്മം ശീലിക്കുക :)

No comments:

Post a Comment