Pages

Saturday, July 25, 2015

" യാന്ത്രികമായ തൊഴില്‍ സമയം കുറക്കുക " എന്ന മാര്‍ക്സിയന്‍ ആശയം, അഥവാ ജീവിക്കാന്‍ എത്ര പണിയെടുക്കണം ?

" യാന്ത്രികമായ തൊഴില്‍ സമയം കുറക്കുക " എന്ന മാര്‍ക്സിയന്‍ ആശയം ആദ്യമായി വായിച്ചപ്പോള്‍ അമ്പരപ്പും ആശയ കുഴപ്പവും തോന്നിയിരുന്നു. 

പിന്നെയാണ് ഈ ആശയത്തിന്റെ മനോഹാരിത മനസ്സിലായത്‌ . ഇന്ന് മുതലാളിത്തം നമുക്ക് തരുന്നത് യാന്ത്രികമായ , യന്ത്ര സമാനമായ തൊഴില്‍ ആണല്ലോ..കാരണം ജീവിക്കാന്‍ വേണ്ടി നിവൃത്തിയില്ലാതെ മാടുകളെ പോലെ തുച്ചമായ ശമ്പളത്തില്‍ ജോലി എടുക്കാന്‍ വിധിക്കപെട്ട ബഹു ഭൂരിപക്ഷം ജനത ! അതാണല്ലോ ഇന്ന് ലോകത് ഉള്ളത്. 

 ഈ ജോലി ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അവരുടെ ഉത്തരം ആസ്വദിക്കനല്ല ജീവിക്കാന്‍ ആണ് പണിയെടുക്കുന്നത് എന്നാവും. ശരിയാണ് ജീവിക്കാന്‍ ആണ് എന്നിട്ട് ജീവിതം എവിടെ ?

 പണിയെടുക്കാന്‍ വേണ്ടി ജീവിക്കുന്നവരുടെ ബഹുഭൂരിപക്ഷം തങ്ങള്‍ ജീവിക്കാന്‍ വേണ്ടി പണിയെടുക്കുകയല്ല  മറിച്ചു പണിയെടുക്കനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞു വെക്കപെടുകയാണ് ചെയ്യുന്നത് എന്ന് ചിന്തിക്കുന്നില്ല.! അത് അത്ര മേല്‍ സ്വാഭാവികമായി അവര്‍ വിചാരിക്കുന്നു..ഓ..ഇതില്‍ എന്ത് ചോദിയ്ക്കാന്‍, ജീവിക്കണം എങ്കില്‍ പണിയെടുക്കണം !!! 

 ഇവിടെയാണ്‌ അടുത്ത ചോദ്യം വരുന്നത് ജീവിക്കാന്‍ എത്ര പണിയെടുക്കണം ? ഒരുപക്ഷെ ചരിത്രത്തില്‍ ഈ ചോദ്യം ആദ്യമായി ചോദിച്ചതും, കൃത്യമായ ഉത്തരം  കണ്ടെത്തിയതും ഒരേ ഒരു ആള്‍ ആണ് കാറല്‍ മാര്‍ക്സ്‌ !! ( ഒരു മതവും ഒരു ദൈവവും ആ ചോദ്യം ചോദിച്ചില്ല !!! ) 

ഒരായുസ്സു മുഴുവന്‍  പഠിച്ചു വിശകലനം ചെയ്തു ആ സത്യം മാര്‍ക്സ്‌ ലോകത്തോട് വിളിച്ചു പറഞ്ഞു മനുഷ്യരാശിക്ക് മുഴുവന്‍ ജീവിക്കാന്‍ വേണ്ടി ദിവസവും വളരെ ചുരുങ്ങിയ സമയം പണിയെടുത്താല്‍ മതിയാവും..! 

അപ്പോള്‍ ഇപ്പോഴോ...അങ്ങനെ ചുരുങ്ങിയ സമയം പണിയെടുത്താല്‍ മതി എങ്കില്‍ ഇപ്പോള്‍ ഉണ്ടാവുന്നത് അതിലേറെ ധനവും മിച്ചമൂല്യവും സമ്പത്തും ആയിരിക്കണം അല്ലോ എന്നിട്ടും തങ്ങള്‍ക്കെന്തേ , ഈ ഗതി...ബഹുഭൂരിപക്ഷവും എന്തെ നരകിക്കുന്നു....ബാക്കി സ്വത്തുക്കള്‍ ലാഭം ഇവയൊക്കെ എവിടേക്ക് പോകുന്നു !

ഈ ചോദ്യത്തിന് ഉത്തരം  അറിയില്ല എന്ന് ഭാവിക്കുകയാണ് നമ്മള്‍ .... നോക്കണം കണ്ണ് തുറന്നു നോക്കണം,  ഈ ലോകത് എന്ത് സംഭവിക്കുന്നു എന്ന്....കോടീശ്വരന്മാരും കൊരപ്രേട്ടുകളും അടക്കം കേവലം പത്തു ശതമാനം ബാക്കി തൊണ്ണൂറു ശതമാനം ജനത്തെ എങ്ങനെ കൊള്ളയടിക്കുന്നൂ എന്ന് ! അങ്ങനെ കൊള്ളയടിക്കാന്‍ അവരുണ്ടാക്കിയ സാമ്പത്തിക ശാസ്ത്രവും സാമ്പത്തിക വിശാരദന്മാരും മാത്രമല്ല  അവരുടെ പിണിയാളുകളായി നില്‍ക്കുന്ന ഇതെല്ലം ദൈവ ഹിതം എന്ന് പറയുന്ന പൊന്നിലും ധൂര്‍ത്തിലും വീഞ്ഞിലും മദിക്കുന്ന മത സാമ്രാജ്യങ്ങളും കോടതികളും മാധ്യമങ്ങളും നിഷപക്ഷ കപട ബുദ്ധിജീവികളും എല്ലാം കൂടി പറയുന്നു :


"  പണിയെടുക്കണം ഹേ  ജീവിക്കാന്‍ " തൊണ്ണൂറു ശതമാനത്തിന്റെ അധ്വാന മൂല്യം കൊണ്ട് പതിനായിരം വര്ഷം സുഭിക്ഷമായി ജീവിക്കാനുള്ളത് കൊയ്ത്തു കൂട്ടിയ ആ പത്തു ശതമാനത്തിന്റെ വക്താകളെയും നീതിപീടതെയും മാധ്യമങ്ങളെയും കണ്ണും കാതും പൂട്ടി , വിശ്വസിക്കുന്നു, അനുസരിക്കുന്നു നമ്മള്‍ തൊണ്ണൂറു ശതമാനം...! അതെ പെട്രോള്‍ കമ്പനികള്‍ നഷ്ടത്തിലാണ് !

ലളിതമായി ചിന്തിക്കാം എനഗ്നെ ആണ് മുതലാളി ലാഭം ഉണ്ടാക്കുന്നത് ? ഒരിക്കലും മുതലാളിക്ക് ഒറ്റയ്ക്ക് ലാഭം ഉണ്ടാക്കാന്‍ കഴിയില്ല . അതിനു തൊഴിലാളികളുടെ അധ്വാനം വേണം . അദ്വാനിക്കാന്‍ ഉപകരണങ്ങള്‍ വേണം ഉപകരണങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവ്ശ്യമായ്‌ പശ്ചാത്തല സൌകര്യങ്ങള്‍ കെട്ടിടം വെള്ളം വൈദ്യതി തുടങ്ങിയവ വേണം .. ശരി മുതലാളി മൂലധനം മുടക്കുന്നു തൊഴിലാളി അധ്വാനിക്കുന്നു ലാഭം ഉണ്ടാകുന്നു . എന്താണീ ലാഭം അത് മുതലാളിയുടെ ചെലവ് കാശും തൊഴിലാളിയുടെ കൂലിയും കഴിച്ചു ബാക്കിയായ തുക ! ഈ തുകയില്‍ നിന്നും മേയിന്ടന്‍സ് അടക്കമുള്ളവ മാരും നമുക്ക് ലളിതമായി എല്ലാ ചിലവും കഴിച്ചു മുതലാളിയുടെ കയ്യില്‍ കുറച്ചു രൂപ ലാഭം ഉണ്ടായി എന്ന് കരുതാം . ആരാണ് ഈ ലാഭത്തിനു അവകാശി ? മുതലാളി നിസ്സംശയം നമ്മള്‍ പറയും . 

എങ്ങനെ ആണ് ലാഭത്തിനു ഉടയോന്‍ മുതലാളി ആകുന്നതു ? സിമ്പിള്‍ അയാള്‍ കാശുമുടക്കി ലാഭം ഉണ്ടാക്കി ..അല്ലെ .. എന്നാല്‍ അയാള്‍ക്ക് ലാഭം ഒറ്റയ്ക്ക് ഉണ്ടാക്കിയാല്‍ പോരായിരുന്നോ ? അതുപറ്റില്ല കാരണം പണിയെടുക്കാന്‍ തൊഴിലാളിവേണം  ( ലാഭം ഉണ്ടാക്കാന്‍ എന്ന് പറയില്ല അങ്ങനെ പറഞ്ഞാല്‍ നമ്മള്‍ നെറ്റിച്ചുളിക്കും അപ്പോള്‍ ലാഭം ഉണ്ടാക്കിയത് തൊഴിലാളി ആണല്ലേ എന്ന് ചോദിക്കും അതൊഴിവാക്കാന്‍ നമുക്ക് തൊഴിലാളി ചുമ്മാ പണിയെടുക്കുന്നു  എന്ന് തന്നെ പറയാം ) 

എന്നാല്‍ ലോകത് ആദ്യമായി മാര്‍ക്സ്‌ വിളിച്ചു പറഞ്ഞു പ്രിയ തൊഴിലാളികളെ നിങ്ങള്‍ ആനുണ്ടാക്കിയത് ആ ലാഭം !! നിങ്ങള്ക്ക് കൂലി കിട്ടി ശരി അതുകൊണ്ട് നിങ്ങള്‍ ജീവിക്കാനുള്ള സാധനം വാങ്ങി . മുതലാളിക്കും കൂലി കിട്ടി അയാളും ജീവിക്കാനുള്ള സാധനം വാങ്ങി !! ഏതില്‍ നിന്നും? ലാഭത്തില്‍ നിന്നും !! എന്നിട്ടും ലാഭം ബാക്കി... അയാള്‍ ആ ബാക്കിയായ തുക ബാങ്കില്‍ ഇട്ടു. അങ്ങനെ ശേഖരിച്ച കാഷില്‍  കുറച്ചു ഉപയോഗിച്ച് പുതിയ ഫാക്റ്ററിക്ക് തുടക്കം ഇട്ടു . ഇതെല്ലം എങ്ങനെ സാധ്യം ആയി.. ശേഖരിച്ച ബാക്കി തുക അതായത് ലാഭം ..ആ ലാഭം ഉണ്ടാക്കിയത് മുതലാളിയും തൊഴിലാളിയും ചേര്‍ന്ന് ..മുതലാളിയും തൊഴിലാളിയും ജീവിത ചെലവ് അതില്‍ നിന്നെടുത് മുതലാളിയുടെ മൊത്തം കമ്പനി ചിലവും എടുത്തു അപ്പോള്‍ എന്നിട്ടും ബാക്കിയായി അധ്വാനത്തിന്റെ ലാഭം മുഴുവനും മുതലാളി ഒറ്റക്കെടുത്തു !! 

ഈ ലാഭം ആണ് ...തൊഴിലാളിക്കും കൂടി പകുത്തു നല്‍കാതെ മുതലാളി ഒറ്റക്കെടുത്ത ഈ ലാഭങ്ങള്‍ ആണ് ,,, സുഹൃത്തുക്കളെ ഇന്നോളം ഈ ലോകത് കെട്ടിപ്പൊക്കിയ എല്ലാം ഉണ്ടാക്കിയത് ! ആകെ പത്തു ശതമാനം കോടീശ്വരന്മാരും ബാക്കി തൊണ്ണൂറു ശതമാനം ആളുകളും ഉണ്ടാക്ക്പെടുന്നത് അങ്ങനെ ആണ് ..അപ്പോള്‍ ഈ ലാഭം പോരെ എല്ലാവര്‍ക്കും സുഭിക്ഷമായി ജീവിക്കാന്‍ അത് എല്ലാവര്‍ക്കും കിട്ടുക ആണെങ്കില്‍ ..അപ്പോള്‍ എല്ലാവര്ക്കും ജീവിക്കാന്‍ ആവശ്യമായ അത്രയും മാത്രം അധ്വാനിച്ചാല്‍ പോരെ ? മതിയാവുമല്ലോ ..അതിനായി യന്ത്രങ്ങളെ പോലെ ഫക്സ്ട്ടരിയിലും മാടുകളെ പോലെ കൃഷി ഇടങ്ങളിലും എത്ര സമയം അധ്വാനിക്കണം ..? എത്ര ആയാലും ആ യന്ത്രികമായ്‌ അധ്വാനം കുറഞ്ഞു വരിക തന്നെ ചെയ്യും കാരണം നമ്മള്‍ എല്ലാം ഉണ്ടാക്കുന്ന ലാഭം അപ്പോള്‍ ഏതാനും  കൊടീശ്വരന്മാരെ ഉണ്ടാക്കുകയില്ല  പകരം എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കും ..അപ്പോള്‍ കുറച്ചു സമയത്തെ അധ്വ്വനം കൊണ്ട് തന്നെ മുഴവന്‍ ജനതക്കും അവരുടെ ക്ഷേമം ഉറപ്പാക്കാനുള്ള വഴികളുടെ സാധ്യതകള്‍ ആവും നമ്മള്‍ അന്വേഷിക്കുക ..ഈ അന്വേഷണം ആണ് സോഷ്യലിസത്തിന്റെ പാത .എന്തിനു ഇങ്ങനെ അധ്വാന സമയം കുറയ്ക്കുന്നത് ?

ഈ യാന്ത്രികമായ തൊഴില്‍ കുറച്ചിട്ടു എന്താണ് പരിപാടി ? 

ബാക്കി സമയം ആണ് ഒരുവന്‍ മനുഷ്യന്‍ ആകുന്നതു എന്ന് മാര്‍ക്സ്‌ പറയുന്നു...രക്ത ബന്ധങ്ങളെ പോലും സാമ്പത്തിക ലാഭ കണക്കില്‍ എഴുതിക്കൂട്ടുന്ന മുതലാളിത്തം യന്ത്രമാക്കിയ മനുഷ്യന് സഹാനുഭൂതിയും സര്‍ഗ്ഗ വാസനയും വീണ്ടു കിട്ടുന്ന സമയം ... അവന്‍ അവന്റെ സര്‍ഗാത്മക പ്രവര്‍ത്തനത്തിനായി ബാക്കി സമയം വിനിയോഗിക്കുന്നു..അവനു നായാട്ടിനു പോകാം സംഗീതം ആസ്വദിക്കാം, പുഴയിലേക്ക് പോകാം...ചിത്രം വരക്കാം അവനു ഇഷ്ടമായ പ്രവൃത്തികളില്‍ ജോലികളില്‍ ഏര്‍പ്പെടാം...അത് അവന്‍ വളരെ താല്പര്യതോടും ഉന്മേഷതോടും കൂടി ചെയ്യുന്നു..ആ ജോലികള്‍ അവനു മടുപ്പുളവാക്കുകയില്ല മടുപ്പ് തോന്നിയാല്‍ തന്നെ അത് നിര്‍ത്തി അടുത്തതിലേക്ക് പോകും അവന്‍ സര്‍ഗ്ഗാത്മകന്‍  ആകുന്നു . അവന്‍ അവനും സമൂഹത്തിനും ശാന്തി എകും,  കാരണം അവന്‍ ശാന്തനാണ്..!!  അവന്‍ അവന്റെ യാന്ദ്രികമായ തൊഴില്‍ പരമാവധി കുറച്ചിരിക്കുന്നു അവനും അവന്‍ അടങ്ങിയ സമൂഹത്തിനും ആവശ്യമായത് അവന്‍ കൂട്ടായി ഉണ്ടാക്കുവാന്‍ ദിവസവും കുറച്ചു സമയം ചിലവാക്കുന്നു...മനുഷ്യന്‍ എല്ലാവര്ക്കും വേണ്ടി ചിന്തിക്കാന്‍ തുടങ്ങുന്നു കാരണം അവന്‍ കൂട്ടായി ആണ് എല്ലാം ചെയ്യുന്നത്..അവന്‍ തിരിച്ചറിയുന്നു ഈ ഭൂമി എല്ലാവരുടെയും ആണെന്ന് ..... ലാഭമല്ല  മനുഷ്യരുടെ ക്ഷേമം ആണ് നമ്മുടെ ലക്‌ഷ്യം എന്ന്..

മാനവികതയുള്ള  സമൂഹത്തിന്റെ സാമ്പത്തിക ശാസ്ത്രം ലാഭതിനല്ല ക്ഷേമതിനാണ് ഉണ്ടാവേണ്ടത് എന്ന ഏറ്റവും കൃത്യമായ സാമ്പത്തിക ശാസ്ത്രം ( മുതലാളിത്തത്തിന്റെ ലാഭം എന്നാ സാമ്പത്തിക ശാസ്ത്രത്തിന് നേരെ എതിര് )  അവനു മനസ്സിലാവുന്നൂ...തങ്ങളെ കാര്‍ന്നു തിന്നിരുന്ന മാരകമായ്‌ മുതലാളിത്തം എന്ന രോഗത്തെ അവന്‍ കടലിലെക്കെറിഞ്ഞിരിക്കുന്നു.....! അവര്‍ ചേര്‍ന്ന് മാത്രമേ ഒരു നല്ല സമൂഹം സൃഷ്ടിക്കപെടുകയുള്ളൂ....

അതെ ഞാന്‍ ഇഷ്ടപെടുന്നു ഈ ആശയം..." യാന്ത്രികമായ തൊഴില്‍ സമയം പരമാവധി ചുരുക്കി കൊണ്ട് വരേണ്ടതിന്റെ ഈ ആശയം..പക്ഷെ എന്നാണു നമ്മുടെ സമൂഹം അത് മനസിലാക്കുക..ഇല്ല നമ്മുടെ സമുദായ പുരോഹിതരും രാഷ്ട്രീയ നേതാക്കളും ഇത് പറയില്ല ..."പണിയെടുക്കണം ഹേ...ജീവിക്കാന്‍ ? "  ഹാ..ഹാ..ഈ പറയുന്നവര്‍ എന്ത് പണിയാനെടുക്കുന്നത്  എന്ന് നമുക്കറിയാം... :)

2 comments:

  1. ലേഖനം നന്നായി.
    ചിന്തിച്ചാല്‍ ജീവിക്കാം.

    ReplyDelete
    Replies
    1. നന്ദി ..പട്ടേപ്പാടം :)

      Delete