അങ്ങനെ ഓഷോയുടെ വായന ഞാന്‍ തുടരുകയാണ്...അറിയാം ഇത് ഏറെ വൈകിയെന്നു...ഒന്നുകില്‍ എഴുതാം അല്ലെങ്കില്‍ പ്രവര്‍ത്തിക്കാം.... ഇറോം ശര്മിലക്ക് അനുഭവം പ്രകടിപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കൂട്ടായ്മയുടെ ഉപവാസവും അതിനെ തുടര്‍ന്നുള്ള തിരക്കുകളും കാരണം എന്ന് വേണമെങ്കില്‍ പറയാം ഈ കാലതാമസത്തെ...
മേല്‍ പറഞ്ഞതില്‍ ഒരു ഓഷോ വിചാരം ഒളിഞ്ഞു കിടക്കുന്നുണ്ട് , ഓഷോ പറയുന്നു എല്ലാം ലൈംഗിക ഊര്‍ജമാണ് , അതിന്റെ രൂപ പരിണാമങ്ങള്‍ തന്നെയാണ് പ്രണയവും വാല്സല്യവും, കോപവും അനുകമ്പയും എല്ലാം...!! ഈ നിര്‍വചനം ചിലപ്പോള്‍ നമ്മുടെ നെറ്റി ചുളുപ്പിചെക്കാം, ഈ നിര്‍വചനം ശരിയായാലും തെറ്റായാലും എനിക്കത് നല്ലൊരു വിചാരം തരുന്നു, അതായത് എല്ലാ വികാരവും ഒരേ ഊര്‍ജ്ജ ഭാവങ്ങള്‍ തന്നെ...അത് ലൈംഗിക ഊര്‍ജ്ജമെന്നു പറഞ്ഞാലും മറിച്ചു, പ്രണയമാണ് ഈ എല്ലാ ഊര്‍ജ രൂപങ്ങള്‍ എന്ന് പറഞ്ഞാലും ശരിയാകാം..നേരെ പറഞ്ഞാലും തിരിച്ചു പറഞ്ഞാലും ഒന്ന് തന്നെ എന്ന് ചുരുക്കം, പക്ഷെ കൌതുകം അവിടെയല്ല, നിങ്ങള്‍ പ്രണയിക്കുമ്പോള്‍ നിങ്ങള്ക്ക് കോപിക്കാന്‍ കഴിയില്ലെന്ന് ഓഷോ അടിവരയിടുന്നു..!!!! എന്തസംബന്ധം അല്ലെ....വണ്ടിയോടിക്കുമ്പോള്‍ തെങ്ങ് കയറാന്‍ പറ്റില്ലെന്ന് പറയും പോലെ...ചിരി വരും..!!
ഞാന്‍ എന്റെ പ്രണയത്തില്‍ എത്രയോ പ്രാവിശ്യം കോപിചിരിക്കുന്നു, പക്ഷെ എന്നെ പിടിച്ചുലച്ചുകൊണ്ട് വീണ്ടും ഓഷോ പറയുന്നു, കോപിക്കുമ്പോള്‍ നിങ്ങള്ക്ക് പ്രണയിക്കാന്‍ കഴിയില്ല..!!! അതെന്റെ ചിരി പിടിച്ചു നിര്‍ത്തി, ശരിയാണോ, ശരിയായിരിക്കാം കോപം എന്റെ ഞാനെന്ന ബോധത്തിന്റെ മുറിപാടുകളിലെ രക്തമാനെന്കില്‍, ഞാന്‍ അത്ഭുതത്തോടെ തിരിച്ചറിയുന്നു, എന്റെ പ്രണയത്തെ എന്റെ ഈഗോ ആക്രമിച്ചിരിക്കുന്നു...അതെ, ഞാന്‍ കൊപിക്കുമ്പോള്‍ ഞാനെന്ന ബോധത്തിന്റെ വെറും കോപം മാത്രമായി മാറുന്നു....ഒന്ന് ഞാന്‍ മനസ്സിലാക്കാന്‍ തുടങ്ങുകയാണോ, നിങ്ങള്ക്ക് ഒരു സമയം ഒരു ഊര്‍ജ്ജ രൂപമേ കാണിക്കാന്‍ അല്ലെങ്കില്‍ അനുഭവിക്കാന്‍ കഴിയു...!!!!!
പുതിയൊരു നിര്‍വചനം ഞാന്‍ കേള്‍ക്കുകയായിരുന്നു ഒഷോവിലൂടെ, പ്രണയം എന്നാല്‍ അഹം ബോധങ്ങളുടെ മരണമാണ്....ഞാനത് നേടിയിട്ടില്ലെന്നു നിസ്സംശയം പറയാം എങ്കിലും എന്റെ മനസ്സ് പറയുന്നു ഈ മനുഷ്യന്‍ പറയുന്നതില്‍ യുക്തിയുന്ടെന്നു..ഊര്‍ജ്ജത്തിന് ഒഴുകാന്‍ ഒരു പാത വേണം...അത് ലൈംഗികത ആവാം, സ്പോര്‍ട്സ് ആകാം, നൃത്തം ആകാം, ചിത്രരചന ആകാം..എന്തും ആകാം....എന്തില്‍ കൂടിയും ഈ ഊര്‍ജ്ജ പ്രവാഹം തുടര്‍ന്നില്ല എങ്കില്‍ അവിടെ അത് കേട്ടികിടക്കുകയും വിഷമാകുകയും ചെയ്യും എന്ന് ഓഷോ സമര്‍ഥിക്കുന്നു....പലപ്പോഴും ഒരു സാഹിത്യ സൃഷ്ടി കഴിഞ്ഞാല്‍ രതിമൂര്ച്ചക്ക് ശേഷമുള്ള തളര്‍ച്ച പോലെ തൃപ്തമായ ശാന്തതയിലേക്ക് നമ്മള്‍ വീഴുകയായി...ഈ ഒര്ര്‍ജ്ജ പ്രവാഹത്തിന്റെ തടസ്സപെടുതലുകള്‍ കെട്ടികിടക്കലുകള്‍ ആണ് നമ്മുടെ ജീവിതത്തിലെ താളപ്പിഴകള്‍ എന്നും ഓഷോ സമര്‍ഥിക്കുന്നു എന്ന് മാത്രമല്ല അതിന്റെ നിവരനതിനായുള്ള മാര്‍ഗങ്ങള്‍ യുക്തമായി അവതരിപ്പിക്കുകയും ചെയ്യുന്നു.....ഈ ഈ ഊര്‍ജത്തിന്റെ രൂപമായ പ്രണയത്തിന്റെ പാഠങ്ങള്‍ മറ്റു നോട്ടുകളിലെക്കും കടന്നു വരുന്നുണ്ട്....അത് അപ്പോള്‍ തുടര്‍ന്ന് പറയാമെന്നു കരുതുന്നു....
കുഞ്ഞുണ്ണി മാഷിന്റെ കവിത ഓര്മ വരുന്നു, അകലാന്‍ കഴിയാത്തിടത്തോളം അടുതിട്ടുമില്ല...അടുക്കാന്‍ കഴിയാത്തിടത്തോളം അകന്നിട്ടുമില്ല...!!!!!
അകലാന്‍ കഴിയാത്തിടത്തോളം അടുക്കുക.....!!!ഓഷോയും പറയുന്നു അവിടെ മാത്രമേ പ്രണയം സംഭവിക്കൂ....!!!!!
മാത്രമല്ല പൂര്‍ണ ജാഗ്രതയാണ് പ്രണയം എനാണ് ഓഷോ കൂട്ടി ചേര്‍ക്കുന്നത്....ഇവിടെ ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു ഓഷോയുടെ വിചാര പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ രണ്ടു വാക്കുകള്‍ ആണ് ജാഗ്രതയും അവബോധവും....ജാഗ്രതയോടു കൂടിയിരിക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല നീതിയെന്ന് ഞാനതിനെ വായിചെടുക്കുന്നു, അനുകരിക്കാന്‍, അനുസരിക്കാന്‍ ഏറ്റവും വിഷമം പിടിച്ച പാഠവും...ജാഗ്രതയോടെ ജീവിക്കുക എളുപ്പമല്ല, പോട്ടെ ജാഗ്രതയോടെ ഒന്ന് കൊപിക്കാന്‍ കഴിയുമോ....!!!
തഥാഗതന്‍ നടക്കുകയാണ് പിന്നാലെ ശിഷ്യ ബുദ്ധന്മാരും,..പെട്ടന്നതാ ഒരാള്‍ ബുദ്ധന്റെ മുന്നിലേക്ക് കൊപക്രാന്തനായി ചാടി വീഴുന്നു, അയാള്‍ ബുദ്ധന്റെ കരണത്തടിച്ചു, മുഖത്ത് തുപ്പി...അയാള്‍ കോപം കൊണ്ട് നിന്ന് വിറക്കുകയാണ്...ശിഷ്യന്മാര സ്തംഭിച്ചു....ബുധന്‍ ചിരിച്ചു....കുറച്ചു നേരം നിന്ന് ചീത്തവിളിച്ചു അയാള്‍ അവിടെ തന്നെ നില്‍ക്കുകയാണ്..ബുധന്‍ സൌമ്യനായി നടത്തം തുടര്‍ന്ന്...ശിഷ്യര്‍ കടന്നാല്‍ കുത്തിയ മുഖ ഭാവത്തോടെ ബുദ്ധന്റെ പിന്നാലെയും...ആനന്ദന്‍ എന്നാ ശിഷ്യന് ഗുരുവിന്റെ സൌമ്യതയും മൌനവും സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു, അയാള്‍ പറഞ്ഞു,
" ഗുരോ, അങ്ങ് ഒരു വാക്ക് മിണ്ടിയാല്‍ മതി ആ അഹങ്കാരിയുടെ മദിപ്പ് ഇതാ ഈ നിമിഷം അവസാനിപ്പിക്കുന്നുണ്ട്..."
ഗുരു പറഞ്ഞു, " ആനന്ദാ, അയാള്‍ ഇപ്പോള്‍ തന്നെ സ്വയം വല്ലാതെ ശിക്ഷിക്കുകയാണ്, നോക്ക്, ഈ ദിവസത്തിനായി അയാള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായിരിക്കണം, അയാളുടെ ഉള്ളിലെ കോപത്തെ വര്‍ധിപ്പിക്കാന്‍ അയാള്‍ ആവതും ശ്രമിച്ചു കൊണ്ടാണിരുന്നത്, ശരിയല്ലേ, എന്നെ അവഹേളിക്കുന്നതിനു മുന്‍പ് അയാള്‍ പാട്ടുപാടുകയോ, നൃത്തം വെക്കുകയോ അല്ലല്ലോ ചെയ്തത്, അയാള്‍ തന്നെത്തന്നെ സ്വയം കോപത്താല്‍ പീഡിപ്പിക്കുകയായിരുന്നു, അല്ലെങ്കില്‍, സ്വയം കോപത്താല്‍ മറന്നു ജാഗ്രത നഷ്ടമാക്കിയില്ലെന്കില്‍ അയാള്‍ക്കിത് ചെയ്യാന്‍ ആകുമായിരുന്നില്ല..പാവം ഇന്നലെ ഉറങ്ങിയിട്ടെ ഉണ്ടാവില്ല....ആനന്ദാ..ആ മനുഷ്യന്‍ ഇത്രയും ദിവസം സ്വയം ശിക്ഷിക്കുകയായിരുന്നു..കൊപ തീയില്‍ സ്വയം പീഡിപ്പിക്കുകയായിരുന്നു, അയാളോട് സഹതപിക്കുക..ഇതില്‍ കൂടുതല്‍ ശിക്ഷിക്കതിരിക്കുക..അയാളുടെ കര്‍ത്തവ്യം സ്വയം എത്റെടുക്കതെയും ഇരിക്കുക...എനിക്കിതാ ഒന്ന് മുഖം തുടക്കുകയെ വേണ്ടൂ..."
അതെ ജാഗ്രത നഷ്ടമാക്കുമ്പോള്‍ കോപം ജനിക്കുന്നു....നമുക്ക് ഏറെ കുറുക്കു വഴികള്‍ അറിയാം ഈ ജാഗ്രത നഷ്ട്ടമാക്കാന്‍...മനസ്സിന്റെ സൂത്രങ്ങള്‍....അല്ലാതെ വരും വരായ്കകളും തെറ്റും ശരിയും ആലോചിച്ചല്ലല്ലോ ദേഷ്യപ്പെടുക...ഞാന്‍ ഇതാ ഇയാളെ തല്ലുകയാണെന്ന ബോധാതാല്‍ ആര്‍ക്കെങ്കിലും ഒരാളെ തല്ലാന്‍ കഴിയുമോ, ഇല്ല..!!! മനസ്സിന്റെ സ്വയം രൂപപെടുത്തിയ രൂപങ്ങളെ കുറിച്ച് ആവര്‍ത്തിച്ചു ചിന്തിച്ചു സ്വയം മറക്കുമ്പോള്‍ , കോപം ജനിക്കുകയായി....
പക്ഷെ ഓഷോ പറയുന്നതിന്റെ ചുരുക്കം നിങ്ങള്‍ ഒരിക്കലും കോപമേ വരുത്തരുത് എന്നല്ല...കൊ കോപിചോളൂ, സ്നേഹിചോളൂ, ചെയ്തോളു, കരഞ്ഞോളൂ..എല്ലാം ചെയ്തോളൂ അതാതിന്റെ ജാഗ്രതയില്‍ ശ്രമിച്ചുകൊണ്ട്....!!!!
അതാതിന്റെ ജാഗ്രതയില്‍, അതെങ്ങനെ..??? കഴിയില്ല.... പക്ഷെ എന്തിനു ശേഷവും നിങ്ങള്‍ തിരിച്ചുള്ള മാനസിക അവസ്ഥയില്‍ എത്തുമ്പോള്‍, മനസ്സിലോര്‍ക്കും ഈ ജാഗ്രതയെ കുറിച്ച്....ഇതൊരു പരിശീലനം ആണെന്ന് ഓഷോ പറയുന്നു..ആദ്യമാദ്യം കോപമോ അഹങ്കാരമോ എന്തു ചെയ്താലും കുറച്ചു കഴിഞ്ഞാല്‍ നമ്മള്‍ ഈ ജഗ്രതയെ കുറിചോര്‍ക്കാന്‍ ശ്രമിക്കൂ...പതിയെ പതിയെ ആ പ്രവൃത്തിയും ഈ ജഗ്രതയെ കുറിച്ചുള്ള ഓര്‍മയുടെ അകലവും കുറഞ്ഞു വരുന്നത് അനുഭവത്തില്‍ കാണാം എന്ന് ഓഷോ പറയുന്നു..ഒടുവില്‍ വിവേകവും ( ജാഗ്രത ഒരു വിവേകമാണല്ലോ) കോപവും ഒരേ സമയം പ്രത്യക്ഷമാകുന്ന സമയ കാലം വരും ..പക്ഷെ അവിടെ കോപം ദയനീയമായി പരാജയപ്പെടും..കാരണം ജാഗ്രതക്കും ( വിവേകതിനും) കോപത്തിനും ഒരേ സമയം നിലനില്‍ക്കാന്‍ കഴിയില്ലല്ലോ..!!!...ഒന്നുകില്‍ ജാഗ്രത..അല്ലെങ്കില്‍ കോപം...!!!!!
ഈ ജാഗ്രതയും വിവേകവും കൈവരിച്ചവരെ ഓഷോ ബുദ്ധന്മാര്‍ എന്ന് വിളിക്കുന്നു....യോഗീശ്വരന്മാര്‍ എന്ന് വിളിക്കുന്നു....എന്നെ ആകര്‍ഷിക്കുന്ന ഈ ചിന്തകളില്‍ ഇതാ എന്നെ അമ്പരപ്പിച്ചുകൊണ്ട്, ഓഷോ പറയുന്നു, അങ്ങനെ ജാഗ്രതയുള്ളവര്‍ക്ക് , വിവേകമുള്ളവര്‍ക്ക് മാത്രമേ 'ആയുധം' പ്രയോഗിക്കാന്‍ അര്‍ഹതയുള്ളൂ എന്ന് ഓഷോ പറയുന്നു...!!!!!
അങ്ങനെ യേശുവിനു 'ചാട്ട' ഉപയോഗിക്കാം എന്ന് ഓഷോ പറയുന്നു, കൃഷ്ണന് 'വാള്‍' ഉപയോഗിക്കാം എന്നും ....അവയില്‍ നിന്നും നന്മ മാത്രമേ ഉണ്ടാവുകയുള്ളൂ, എന്നും ഓഷോ പറയുന്നു....എന്റെ നാസ്തിക ചിന്തക്ക് ഈ ബിംബങ്ങള്‍ അസൌകര്യം ഉണ്ടാക്കുന്നു വെങ്കിലും ഈ ഉപമയെ ഞാന്‍ ഇഷ്ടപെടുന്നു....ജാഗ്രതയുള്ള കയ്യുകള്‍ക്ക് ആയുധം നന്മ ഉണ്ടാക്കുവാനെ കഴിയു, കാരണം നന്മ ഉണ്ടാവുന്നില്ലെന്കില്‍ ആ വിവേകമുള്ള ജാഗ്രതയുള്ള മനസ്സുകള്‍അവ പ്രയോഗിക്കുക തന്നെയില്ല എന്നും ഞാന്‍ ഉറപ്പിക്കുന്നു.... ( നേരത്തെ കണ്ട ബിംബങ്ങള്‍ അങ്ങനെയാണോ എന്നത് എന്റെ പ്രശ്നമല്ല, മറിച്ചു ആ മനസ്സുകള്‍ അങ്ങനെയാണെങ്കില്‍, എന്ന് മാത്രമേ ഞാനെടുക്കുന്നുള്ളൂ)
അതെ വലിയൊരു പാഠം!!!.രക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ ശിക്ഷിക്കാന്‍ കഴിയും!!! ..രക്ഷിക്കല്‍ എന്നത് ജാഗ്രതയാണ്....ജാഗ്രത എന്നത് സ്വന്തം സമൂഹതെയും ഭൂമിയേയും അതിന്റെ പരിമിതികളെയും, അതിന്റെ സാധ്യതകളെയും, എല്ലാം മുന്‍വിധിയില്ലാതെ, സമീപിക്കുന്ന പ്രവണതയാണെന്ന് ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു.....ഓഷോയുടെ എന്നിലെ വികാസമായി ഞാനതിനെ എടുക്കുന്നു...എല്ലാവര്ക്കും ഈ ഭൂമിയില്‍ തുല്യ അവകാശമുണ്ടെന്ന , ഇവിടത്തെ എന്ത് വികസനവും എന്ത് പുരോഗമന ചിന്തയും ബഹുഭൂരിപക്ഷത്തിനും നീതി ഉറപ്പാക്കാന്‍ കഴിയെണ്ടുന്ന വിധമായിരിക്കണം എന്ന ചിന്തയാനെന്നു ഞാന്‍ കൂട്ടി ചേര്‍ക്കുന്നു...അതെ എന്റെ മനസ്സില്‍ ജാഗ്രത വലിയൊരു ബിംബമായി വളരുന്നു....
ഒരമ്മ കുട്ടിയെ തല്ലുന്നത് കണ്ടിട്ടില്ലേ....ഒരമ്മക്കെ കുട്ടികളെ തല്ലാന്‍ അറിയൂ, ..ഒരു ഇറാനിയന്‍ ചിത്രം ഓര്മ വരുന്നു പേര് മറന്നു പോയി, അതില്‍ സ്വന്തം കുട്ടിയെ അദ്ധ്യാപകന്‍ ശിക്ഷിക്കുന്ന രീതി കണ്ടു ( തന്റെ കുട്ടിയെ കൊണ്ട്, ഒരു വലിയ പെട്ടി പുസ്തക വണ്ടി ഒറ്റയ്ക്ക് അധ്യാപകന് ചുറ്റും വെയിലത്ത് വലം വെപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു, അധ്യാപകനെ ആ അമ്മ കാണുന്ന സമയത്ത്) ആ അമ്മ അധ്യാപകനോട് പറയുന്നു, " കുട്ടികളെ തല്ലുക വളരെ എളുപ്പമാണ് , ഇതാ ഇങ്ങനെ " എന്ന് പറഞ്ഞു കുട്ടിയെ തുരുതുരാ അടിക്കുന്നു,പക്ഷെ കുട്ടി കരഞ്ഞു അമ്മയെ കേട്ടിപിടിക്കുന്നു..ആ കുട്ടിയെ ച്ചുറ്റിപിടിച്ചു അമ്മ വീണ്ടും പറയുന്നു, ഇത്രയും എളുപ്പമായി അടിക്കമെന്നിരിക്കെ എന്തിനാണ് മറ്റുള്ള കൃത്യങ്ങള്‍...എന്ത് ക്രൂരമാണവ...അദ്ധ്യാപകന്‍ തളര്‍ന്നു പോയി....വാല്‍സല്യം നഷ്ടമായ ശിക്ഷകളെ കുറിച്ച് അന്നാദ്യമായി ആ അദ്ധ്യാപകന്‍ മനസ്സിലാക്കി....അമ്മ മനസ്സിന് മാത്രമേ ശിക്ഷിക്കാന്‍ അര്‍ഹാതയുല്ല്...എന്ന് !!!!! അതെ യേശു വേണമെങ്കില്‍ ചാട്ട ഉപയോഗിചോട്ടെ ഞാനത് ഇഷ്ടപ്പെടുന്നു ..ഇഷ്ടപെടുന്നത് ചാട്ടയുടെ പ്രയോഗതെയല്ല അതുണ്ടാക്കുന്ന എന്ന് പറയുന്ന നന്മയെ ആണ് അങ്ങനെ ഉണ്ടാകുന്നുവെങ്കില്‍...!!!
ഞാനും ശിക്ഷ പോലും സ്നേഹത്തിന്റെ മറു രൂപമാകുന്ന ഊര്‍ജ്ജത്തിന്റെ മറുരൂപമാകുന്ന അത്ഭുത കാഴ്ച കണ്ടു.....ജാഗ്രതയുടെ കൈകള്‍ക്ക് അതെ വടി പിടിക്കാം...ജാഗ്രതയുടെ കൈകള്‍ക്ക് മാത്രം...!!! .ജാഗ്രത സമഗ്രമാണ് അനീതിയും അസമത്വവും ഒരു ജാഗ്രതയുള്ള മനസ്സിന് ന്യായീകരിക്കാന്‍ കഴിയുന്നതെങ്ങനെ..അതെ ജാഗ്രത എന്നത് സമ്പൂര്‍ണമായ ഒരാശയമാക്കി ഓഷോ വികസിപ്പിക്കുന്നത് അങ്ങനെയാണ് ,...അത് രക്ഷിക്കല്‍ കൂടിയാണ്....
പണ്ട് കണ്ട ഒരു ശ്രീലങ്കന്‍ ചിത്രത്തിലെ അവസാന രംഗത്തില്‍ കോടതി മുറിക്കുള്ളിലെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഒരു സാധു കര്‍ഷകനെ കോടതി ശിക്ഷിക്കുകയാണ്, ( കൃഷി നശിച്ചു കടം വീട്ടാന്‍ കഴിയാത്ത ഒരു പാവം കര്‍ഷകനെ ) അപ്പോള്‍ അറിയാതെ ആ മനുഷ്യന്‍ ഉറക്കെ ചോദിച്ചു പോകുന്നു, " അയ്യോ അപ്പോള്‍ എന്റെ ഭാര്യയും മക്കളും എന്ത് ചെയ്യും..????" കോടതി മുറിയില്‍ ഉറക്കെയുള്ള ചിരിയില്‍ ആ രംഗം അവസാനിക്കുന്നു..കോടതിക്കത്തില്‍ കാര്യമില്ലല്ലോ.....!!!!
എന്റെ ജാഗ്രത അവിടെ നീറി പുകയുന്നു..എന്താണ് ജാഗ്രത എന്നെന്നെ ഓര്‍മിപ്പിച്ചു കൊണ്ട്.....
ജാഗ്രത എന്നതിന് ശേഷം ഓഷോയുടെ വിചാര പ്രപഞ്ചത്തിലെ എന്നെ സ്വാധീനിച്ച രണ്ടാമത്തെ വാക്കാണ് 'അവബോധം' എന്നത് ഒരര്‍ഥത്തില്‍ ജാഗ്രത തന്നെ ..പക്ഷെ അല്‍പ്പം വ്യത്യസ്തമാണ് എന്ന് തോന്നുന്നു...അത് അടുത്ത ഭാഗത്തില്‍ ചര്‍ച്ച ചെയ്യാം....