Pages

Wednesday, January 6, 2016

"ചരിത്രപരമായ ഭൌതികവാദം " ഏറ്റവും ചുരുക്കം വാക്കുകളില്‍ !

എല്ലാ ചരിത്രങ്ങളും വ്യാഖ്യാനങ്ങള്‍ മാത്രമാണു . അതില്‍ ഏറ്റവും മികച്ചത് ചരിത്രപരമായ ഭൌതികവാദം തന്നെയാണ് . മനുഷ്യ ചരിത്രത്തെ അത് ഉല്‍പ്പാദന ബന്ധങ്ങളുടെ ക്രമമായ വളര്‍ച്ച ആയി കാണുന്നു.

ഉല്‍പ്പാദന ബന്ധം എന്നത് ലളിതമായി പറഞ്ഞാല്‍ മനുഷ്യര്‍ ഭക്ഷണം നേടാന്‍ ചെയ്യുന്ന അധ്വാനങ്ങളും ആ പ്രവര്‍ത്തനങ്ങളില്‍ ഉരുത്തിരിഞ്ഞു വരുന്ന മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളും ആ ബന്ധങ്ങള്‍ സൃഷ്ട്ടിക്കുന്ന അവരുടെ സാമൂഹിക ചട്ടങ്ങളും ഒക്കെയാണ് . 

കായ്കനികള്‍ മാത്രം പറിച്ചു ഭക്ഷിച്ചിരുന്ന, മാസം ചുട്ടു കഴിച്ചിരുന്ന മനുഷ്യര്‍ ഒരുതരം കൂട്ടായ്മ ഉണ്ടാക്കിയിരുന്നു അഥവാ ആ ഭക്ഷണം തേടല്‍ ഉണ്ടാക്കിയ സാമൂഹ്യ രീതി ഉണ്ടായിരുന്നു പ്രാകൃതം ആണവ എങ്കിലും.

എന്നാല്‍ ഭക്ഷണം കിട്ടാന്‍ പലവിധ തടസ്സങ്ങള്‍ നേരിട്ടു അവ 
പ്രകൃതി ക്ഷോഭങ്ങളും പ്രകൃതി മാറ്റങ്ങളും കൊണ്ടോക്കെയാണ് ...അവര്‍ ഭക്ഷണം തേടാന്‍ പുതു വഴികള്‍ കണ്ടെത്തണമായിരുന്നു ഒരു സ്ഥലത്ത് നിന്നും മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തു തുടങ്ങി ... ചെന്നെത്തുന്ന സ്ഥലത്ത് ആകട്ടെ പഴങ്ങളും മൃഗങ്ങളും ഉണ്ടാകണം എന്നില്ല എന്ന് വന്നു !

ഒരു പ്രധാന വഴിത്തിരിവ് അവിടെ നടന്നു ഭക്ഷണം തേടി അലയുന്നതിനു പകരം ഉറങ്ങുന്നിടത് തന്നെ ഭക്ഷണം ഉണ്ടാക്കാനുള്ള വഴികള്‍ !! കൃഷി യുടെ ആദ്യ ബീജങ്ങള്‍ ..കൂട്ടായ അധ്വാനത്തിന്റെ ആദ്യ തുടക്കം അവിടെ പതിയെ ആരംഭിക്കുകയായി ..അങ്ങനെ ഉല്‍പ്പാദനം നടത്തണം എങ്കില്‍ വെള്ളം വേണം എന്നായി .. ജലം ഒരു പ്രധാന വസ്തുവായി മാറുന്നു .. ജലം ശേഖരിക്കാനും വിത്ത് നടാനും ശേഖരിക്കാനും അവ സംരക്ഷിക്കാനും ഒക്കെ എല്ലാവര്ക്കും ഒരു പോലെ സമയം ഇല്ല എന്ന് വന്നു ..അവിടെ തൊഴില്‍ വിഭജനത്തിന്റെ ആദ്യ രൂപങ്ങള്‍ .. തൊഴില്‍ അധ്വാന ഭാരം ലഘൂകരിക്കാന്‍ നോക്കുന്നതിന്റെ/ എളുപ്പമാക്കാന്‍ നോക്കുന്നതിന്റെ, ഒക്കെ ഉപകരണങ്ങള്‍ ഉണ്ടാക്കുവാനും പുതിയവ അന്വേഷിക്കാനും തുടങ്ങുന്നു. അധ്വാനം പങ്കിട്ടു ചെയ്യലിന്റെ ആദ്യരൂപങ്ങള്‍ വരികയായി. അങ്ങനെ സാമൂഹ്യ ജീവിതത്തിന്റെ ആദ്യരൂപ്ങ്ങള്‍ ആ ഉല്‍പ്പാദന സബ്രടായങ്ങളും അതിന്റെ ബന്ധങ്ങളും ഉണ്ടാവുകയായി ചട്ടങ്ങള്‍ നിയമങ്ങള്‍ ഉണ്ടാവുകയായി ... അറിവുള്ളവരും പണിക്കരും പണി നയിക്കുന്നവരും എല്ലാം രൂപം കൊണ്ട് സാമൂഹ്യ ജീവിത പദവികള്‍ അതിനനുസരിച്ച് രൂപം കൊള്ളാന്‍ തുടങ്ങി ..
നോക്കൂ ഈ പറഞ്ഞ സാമൂഹ്യ ജീവിതത്തെ നിങ്ങള്ക്ക് എന്ത് പെരിട്ടും വിളിക്കാം പേരില്‍ പ്രത്യേകിച്ച് കാര്യമില്ല പക്ഷെ ഇവയെല്ലാം ഉണ്ടാക്കിയത് അന്നത്തെ കൃഷി എന്ന ഉല്‍പ്പാദന രീതിയും അവ ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പാദന ബന്ധങ്ങളും ആയിരുന്നു !! 

ഇന്നത്തെ കൃഷിരീതികളും അവ ഉല്‍പ്പാദിപ്പിക്കുന്ന മറ്റു ഉല്‍പ്പാദന ബന്ധങ്ങളും അല്ല അന്നത്തെ ... അതാകട്ടെ പ്രാകൃത കൃഷി സബ്രദായങ്ങള്‍ ആയിരുന്നു എങ്കിലും നായാടി കാട്ടുകിഴങ്ങുകളും മാംസവും ശേഖരിച്ച ഉല്‍പ്പാദന രീതി ഉണ്ടാക്കിയ സാമൂഹ്യ ജീവിതത്തില്‍ നിന്നും ഏറെ പുരോഗമിച്ചവ ആയിരുന്നു !!

നോക്കൂ ഒരു പഴയ ഉല്‍പ്പാദന ബന്ധങ്ങള്‍ , ഉല്‍പ്പാദനം മുരടിക്കുമ്പോള്‍ തടസ്സം നേരിടുമ്പോള്‍ പുതിയ ഉല്‍പ്പാദന രീതിക്കും ബന്ധങ്ങള്‍ക്കും അങ്ങനെ പുതിയ സാമൂഹ്യ ജീവിതത്തിനും തുടക്കം കുറിക്കുന്നത് !! അല്ലാതെ ഏതെന്കിലും ഒരാള്‍ക്ക്‌ ഒരു നേതാവിന് അല്ലെങ്കില്‍ ഒരു ഗോത്രത്തിന് മാത്രമായി തോന്നിയ ബുദ്ധിപരമായ വികാസതിന്റെയോ നേതാവിന്റെ കേവലമായ പ്രവര്‍ത്തനതിന്റെയോ ഫലമല്ല മനുഷ്യ സാമൂഹിക ജീവിത വികാസം.

എപ്പോള്‍ നിലവിലെ ഉല്‍പ്പാദന രീതികള്‍ക്ക് തടസ്സം നേരിടുന്നുവോ അവ ജീവിതങ്ങളെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തമാവാതിരിക്കുന്നുവോ അപ്പോള്‍ അവിടെ ഒരു മാറ്റം തനിയെ ഉണ്ടാവുന്നു... പഴയതിനെ തട്ടിത്തെറിപ്പിച്ചു പുതിയ ഉല്‍പ്പാദന രീതികള്‍ ഉണ്ടാവുന്നു ..ഉല്‍പ്പാദനം കൂടുതല്‍ നന്നായി ന്ടക്കുന്നു അവ ആവേശം വിതക്കുന്നു ..ആ പുതിയ ഉല്‍പ്പാദന രീതികള്‍ പുതിയ സാമൂഹ്യ വ്യവസ്ഥ ഉണ്ടാക്കുന്നു ...പുതിയ സാമൂഹ്യ ചട്ടങ്ങളും അധികാരികളും അവയുടെ ഉപയോഗങ്ങളും സാഹിത്യവും കലയും എല്ലാം ഉണ്ടാക്കുന്നു .

വീണ്ടും പഴയകാലതിലേക്ക് പോകാം ...ഒറ്റപെട്ട കൃഷി തരുന്നതിനെക്കാള്‍ സുരക്ഷയും അധ്വാന ഭാരം കുറയ്ക്കലും കൂട്ട് കൃഷി തരുന്നു എന്നായി .. ഓരോ കൂട്ടങ്ങളും ഓരോ മേഖലകള്‍ക്കും അധികാരികള്‍ ആയി ..പ്രകൃതി കാരണങ്ങളാല്‍ വിളകള്‍ മോശമായാല്‍ ദാരിദ്ര്യവും വരുന്നു എന്നായി പതിയേ കൂട്ടങ്ങള്‍ തമ്മില്‍ കരാറുകള്‍ രൂപം കൊള്ളുന്നു കരാറുകള്‍ സ്മ്രക്ഷിക്കപെടാനും ഈടാക്കാനും കൊള്ളയടിക്കപെടാതിരിക്കാനും അധികാരങ്ങള്‍ വളര്‍ന്നു വരുന്നു ... അധികാരങ്ങള്‍ ഇന്നും തുടരുന്നു ...

ഉല്‍പ്പാദനം എപ്പോള്‍ മുരടിക്കുന്നുവോ അപ്പോള്‍ അവ കലാപങ്ങള്‍ സൃഷ്ട്ടിച്ചു, അസ്വസ്ഥതകള്‍ സൃഷ്ട്ടിച്ചു, വിശപ്പുകൊണ്ട് മരിക്കാന്‍ തയ്യാര്‍ അല്ലാത്തവര്‍ പോരാടാന്‍ തയ്യാറായി ..ഈ പോരാട്ടങ്ങളെ തടയാനും ഉണര്‍ത്താനും വ്യത്യസ്ത ചിന്തകള്‍ ഉടലെടുത്തു മതം ആയും സാഹിത്യ ഉല്‍സവങ്ങള്‍ ആയും എല്ലാം പുതിയ സാമൂഹിക വിഭാഗങ്ങള്‍ ഉയര്‍ന്നു വന്നു ആചാരങ്ങള്‍ ദൈവങ്ങള്‍ എല്ലാം ... പോരാട്ടത്തില്‍ പരാജയപ്പെടുന്നവരെ അടിമകള്‍ ആക്കി കൂടുതല്‍ ഉല്‍പ്പാദനം നടത്താം എന്നായി ..
അടിമകളുടെ അധ്വാനത്തില്‍ വീണ്ടും ഉല്‍പ്പാദനം കൂടി അവ ഉണ്ടാക്കിയ സമൃദ്ധിയും ആ സമൃദ്ധി സൃഷ്ട്ടിച്ച സാമൂഹ്യ ജീവിതവും അരങ്ങു തകര്‍ത്തു രാജാക്കന്മാര്‍ അവരുടെ പടയോട്ടങ്ങള്‍ കൊണ്ട് കൂടുതല്‍ കൂടുതല്‍ ഉല്‍പ്പാദന മിച്ചങ്ങള്‍ ശേഖരിച്ചു ..പക്ഷെ അടിമകള്‍ എക്കാലവും ഒരേ വിളവു തരില്ല !! അവരുടെ ശേഷി കുറഞ്ഞു വന്നു ... അപ്പോള്‍ ഉല്‍പ്പാദനം കുറഞ്ഞു .. കൂടുതല്‍ കൂടുതല്‍ മൃഗീയമായി കീഴാലരെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചു അപ്പോഴും കീഴാള മനുഷ്യ ശരീരത്തിന്റെ ശേഷി തലമുറകളിലൂടെ ദാരിദ്രയ്താല്‍ കുരഞ്ഞുതന്നെ വന്നു ... ഉല്‍പ്പാദനം കൂട്ടാന്‍ പുതിയ നിയമങ്ങള്‍ ഉണ്ടായി കൃഷി ചെയ്യാന്‍ കൂടുതല്‍ ആളുകള്‍ വേണം എന്ന് വന്നു നിലവില്‍ ചെയ്യുന്നവര്‍ക്ക് അല്‍പ്പം ആനുകൂല്യങ്ങള്‍ അനുവദിക്കണം എന്നും വന്നു ..പുതിയ സാമൂഹ്യ നിയമങ്ങളും ആചാരങ്ങളും വ്യവസ്ഥകളും ഉണ്ടായി ..അപ്പോള്‍ ഉദയം ചെയ്ത പുതിയ വ്യവസ്ഥകളുടെ മതങ്ങളുടെ ആശയങ്ങള്‍ എല്ലാം കൂടുതല്‍ ഇളവുകള്‍ അടിമകള്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതമായി അവയെ പ്രാവച്ചകന്റെ കാരുണ്യം എന്നും എബ്രഹാം ലിങ്കന്റെ മന്സ്സലിവ് എന്നുമൊക്കെ കേവല ചരിത്രകാരന്മാര്‍ വിളിച്ചു ..പക്ഷെ യാഥാര്‍ഥ്യം ആ ഉല്‍പ്പാദന ബന്ധങ്ങള്‍ പറഞ്ഞു തരും ...

പുതിയ ഉല്‍പ്പാദന വ്യവസ്ഥകള്‍ അവയെ ഒക്കെ ഊട്ടിയുറപ്പിക്കുന്ന സാമൂഹ്യ ആഘോഷങ്ങളും സംസ്കാരങ്ങളും ഉടലെടുക്കാന്‍ കാരണമായി ... അടിമകളുടെ സ്ഥാനം കുടിയാന്മാര്‍ക്ക് കിട്ടി ..ശരിയാണ് പഴയ അടിമകളെക്കള്‍ അല്‍പ്പം പുരോഗമനം തന്നെ ആയിരുന്നു അത് ..പുരോഗമിച്ച ഉല്‍പ്പാദനവും ഉല്‍പ്പാദന ബന്ധങ്ങളും .. !!!

പണ്ട് ഗോത്രത്തലവന്മാര്‍ തുടങ്ങി മാടംബികളും രാജാക്കന്മാരും നാടുവാഴികളും ആയി വന്നു ഇപ്പോള്‍ രാഷ്ട്രങ്ങളിലും കുത്തക മുതലാളിമാരിലും എത്തി നില്‍ക്കുന്നു ! പണ്ടത്തെ നായാടി ജീവിച്ച ഉല്‍പ്പാദന രീതികലെക്കള്‍ ഇന്ന് ഏറെ മെച്ചപ്പെട്ടിരിക്കുന്നു !!
എല്ലാക്കാലവും , എപ്പോള്‍ ഉല്‍പ്പാദനം മുരടിച്ച നേരിടുന്നുവോ അപ്പോള്‍ അവ സാമൂഹ്യ ബന്ധങ്ങളെ ഉടച്ചുവാര്‍ത്തു മുന്നോട്ടു നീങ്ങാന്‍ ശ്രമിക്കുന്നു .. കോളനികള്‍ ഉണ്ടാക്കി സ്വന്തം രാജ്യത്തെ ഉല്‍പ്പാദനം കൂട്ടിയ കാലം മാറി ഇന്ന് രാജ്യാന്തര നിയമങ്ങളിലൂടെ ആയുധ ശേഷിയിലൂടെ, സാമ്പത്തിക നയങ്ങളുടെ അടിചെല്‍പ്പിക്കലുകളിലൂടെ എല്ലാം വികസിത രാജ്യങ്ങള്‍ കൊരപ്പരെട്ടുകള്‍ തങ്ങളുടെ ഉല്‍പ്പാദനം കൂടുതല്‍ വളര്‍ത്താനും ഉല്‍പ്പാദനം മുരടിക്കതിരിക്കാനും ശ്രമിക്കുന്നു.

ഇതൊക്കെയാണ് ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഉല്‍പ്പാദന ബന്ധങ്ങളിലൂടെ മനുഷ്യ ജീവിതം പുരോഗമിക്കുന്ന ചരിത്രമായി മുഴുവന്‍ ചരിത്രത്തെ നോക്കി കാണുന്ന ചരിത്രപരമായ ഭൌതികവാദ വീക്ഷണം