Pages

Tuesday, July 28, 2015

" വേശ്യ ( സ്ത്രീ / പുരുഷന്‍ ) "


വേശ്യ എന്നത് എതിര്‍ക്കപ്പെടേണ്ടതു ആണോ ? അതോ അവര്‍ക്കും മറ്റു സമൂഹത്തിലെ നാനാജാതി ആളുകളുടെ  പോലെ അവകാശവും അഭിമാനവും ഒക്കെ ഉണ്ടോ ? 

ഇതൊരു ചോദ്യമാണ് പല 'ഫെമിനിച്ചി കൊച്ചമ്മമാരും' ( ഫേസ്ബുക്കിലെ ചില ജീവികളെ മാത്രമേ ഈ വാക്ക് പ്രതിനിധീകരിക്കുന്നുള്ളൂ )  അവരുടെ ആരാധകരും  ഉറഞ്ഞു തുള്ളുന്ന വിഷയം. ആരൊക്കെ എന്തൊക്കെ പട്ടം ചാര്‍ത്തി തന്നാലും വേശ്യയോടുള്ള എന്റെ വീക്ഷണം ഞാന്‍ പറയുന്നു 

ഒന്ന് വേശ്യ അശ്ലീലം ആണ് തനി അശ്ലീലം !! എങ്ങനെ അസ്ലീലമാകും ? അത് സ്വന്തം ലൈംഗികതയെ കാശിനു വില്‍ക്കുന്നു എന്നുള്ളതാണു അതിന്റെ അശ്ലീലം അല്ലാതെ ആരുമായും ലൈംഗികതയ്ക്ക് സന്നദ്ധ / സന്നദ്ധന്‍ ആകുന്നു എന്നതോ ലൈംഗികത തന്നെയോ അല്ല ! പിന്നെയോ അത് വില്പ്പനക്കുള്ള ഉപാധി ചൂഷണത്തിനുള്ള ഉപാധി ആകുന്നു എന്നിടത്താണ് അതിന്റെ അസ്ലീലത വരുന്നത് .

ശരിയാണ് ഒരാള്‍ വേശ്യ ആകുന്നതില്‍ സമൂഹത്തിനു പങ്കുണ്ട് !! എന്താ സംശയം സമൂഹത്തിനു പങ്കുണ്ട് അതുപോലെ തന്നെ  അയാള്‍ക്ക്‌ തന്നെയും പങ്കുണ്ട് എന്നത് നമ്മള്‍ സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു !!

എല്ലാ വേശ്യാവൃത്തിയും അവ്സാനിപ്പിക്കപ്പെടെണ്ടത് തന്നെയാണ് എന്ന് പറഞ്ഞാല്‍ നീ അടങ്ങുന്ന പുരുഷ വര്‍ഗ്ഗം പിന്നെ  എന്ത് ചെയ്യുമെടാ എന്ന് ചോദിക്കും ഫെമിനിച്ചി കൊച്ചമ്മമാര്‍ !! ഇതിന്റെ ഒരു മണ്ടത്തരം ലൈംഗികത എന്നാല്‍ പുരുഷന് മാത്രം ആണ് ആവശ്യം എന്നവര്‍ തെറ്റിധരിക്കുന്നതുകൊണ്ടാണ് !! ഈ ലൈംഗികത സ്ത്രീയും ആഗ്രഹിക്കുന്നതുകൊണ്ടാണല്ലോ ഇവര്‍ കുറ്റപ്പെടുത്തുന്ന പോലെ__ " കാശുകൊടുത്തു അച്ചനും അമ്മയും മകള്‍ക്ക് വാങ്ങി കൊടുക്കുന്ന  പുരുഷ വ്യഭിചാരികളെ ഒപ്പം മറ്റു വ്യഭിചാരികളില്‍ നിന്നും സ്മരക്ഷിക്കുന്നതുമായ ഭര്‍ത്താവ് വ്യഭിചാരികളെ ആഗ്രഹിക്കുന്നത് അല്ലെങ്കില്‍ വേണ്ട എന്ന് പറയാത്തതും  !! "

വേശ്യ എന്നത് അശ്ലീലം ആണ് അവ മുതലാളിത കാലത് നിലനില്‍ക്കുക തന്നെ ചെയ്യും കാരണം വേശ്യയെ മാത്രമായി ഇല്ലാതാക്കാന്‍ നമുക്ക് കഴിയില്ല  അത് ഒരു സാമൂഹ്യ അവസ്ഥയുടെ സൃഷ്ട്ടി കൂടിയാണ് ..അതുകൊണ്ട് സാമൂഹ്യ അവസ്ഥയുടെ സൃഷ്ട്ടികൂടിയാണ് എന്നതുകൊണ്ട് അത് പുണ്യമോ അവകാശങ്ങള്‍ വേണ്ടതോ ആവുന്നുണ്ടോ ? ഉണ്ട്നെകില്‍ എന്തവകാശങ്ങള്‍ ആണ് അവര്‍ക്കുണ്ടാവുക ? ഇതാണ് ചോദ്യം , 

നമുക്ക് ഉത്തരങ്ങള്‍ പറയാന്‍ തുടങ്ങാം വേശ്യ എന്നത് അശ്ലീലവും അവ്സാനിപ്പിക്കെണ്ടതും അപഹസിക്കപെടെണ്ടതും ആണെന്ന് തന്നെ ഞാന്‍ കരുതുന്നു ..കാരണം വേശ്യയെ അപഹസിക്കുമ്പോള്‍ അപഹസിക്കുന്നത് ഒരു സമൂഹത്തെ തന്നെയാവണം !! സ്വകാര്യ സ്വത്തിന്റെ ഉള്ഭവത്തോടെ സ്ത്രീകള്‍ക്ക് ചരിത്രപരമായി തന്നെ നഷ്ട്ടമായ ആ സമത്വ അവകാശങ്ങളുടെ ഇന്നോളമുള്ള തുടര്‍ച്ചയായ ഈ സാമൂഹിക മുതലാളിത സമൂഹത്തെ  തന്നെയാണു നമ്മള്‍ അപഹസിക്കുക !! അപ്പോള്‍ വേശ്യ എന്നുപയോഗിക്കാമോ  തീര്‍ച്ചയായും ഉപയോഗിക്കാം അപഹസിക്കം പക്ഷെ അത് പുരുഷ അധമ  ബോധത്തിന്റെ നിലയില്‍ ആവരുത് പകരം സ്ത്രീ പുരുഷ സമത്വം ഉള്ളിലുള്ളവന്റെ സാമൂഹിക്‌ യാഥാര്‍ഥ്യങ്ങള്‍ ഉള്ളിലുള്ളവന്റെ സ്വാഭാവികമായ രോഷതാല്‍ അപഹസിക്കുക തന്നെ വേണം !

വേശ്യകള്‍ക്ക് അവകാശങ്ങള്‍ അപ്പോള്‍ ഇല്ലേ ?  തീര്‍ച്ചയായും അവകാശങ്ങള്‍ ഉണ്ട് വേശ്യകള്‍ക്ക് ? എന്തവകാശം ? അതില്‍ നിന്നും പുറത്തു കടക്കുവാനുള്ള അവകാശം ! മനുഷ്യനായി സ്വന്തം ലൈംഗികതയെ മറ്റൊന്നിനു വേണ്ടിയും അല്ലാതെ സ്വാഭാവികമായ ജൈവ പ്രകൃതിയാല്‍ മാത്രം ആസ്വദിക്കാനുള്ള അവകാശം ! ഇതൊക്കെ ലഭിക്കുവാനായി നിലവിലെ സാമൂഹ്യ അവസ്ഥയെ പോളിചെഴുതാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവകാശം .... ഒപ്പം വേശ്യ ആയത് കൊണ്ട് മാത്രം കൂലി വാങ്ങുന്നത് കൊണ്ടുമാത്രം സമൂഹത്തില്‍ നിന്നും ആട്ടി പ്പായിക്കപെടാതിരിക്കാനുള്ള, ആക്രമിക്കപെടാതിരിക്കാനുള്ള  അവകാശം കാരണം  ഒരു സുപ്രഭാതത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നതല്ല സാമൂഹികപരിവര്‍ത്തനങ്ങള്‍ !

അപ്പോഴും വെളിവുള്ള ചരിത്ര ബോധമുള്ള സ്ത്രീ പുരുഷ സമത്വ ബോധമുള്ള ജനത എന്ന നിലക്ക് നാം ഉറക്കെ  പറയുക  തന്നെ ചെയ്യും വേശ്യ എന്നത് അവസാനിപ്പിക്കേണ്ട നിരുല്സാഹപ്പെടുതെണ്ട  അപഹ്സിക്കേണ്ട ഒരു സാമൂഹ്യ അപകടം ആണെന്ന് !! ആ അപകടത്തില്‍  ലൈമ്ഗികതക്കല്ല പങ്കു മറിച്ചു അതിന്റെ വില്‍പ്പനയ്ക്ക് തന്നെയാണ് ! അത് വ്യക്തിയുടെ വ്യക്തിത്വത്തെ അപകടപ്പെടുത്തുക തന്നെ ചെയ്യുന്നു . 

വേശ്യകളെ സംഘടിപ്പിക്കെണ്ടതുണ്ടോ ? ഉണ്ട് ! ഏതു അര്‍ഥത്തില്‍,  അത് മുകളില്‍ പറഞ്ഞ മനുഷ്യരായി ജീവിക്കാന്‍ അതില്‍ നിന്നും പുറത്തു കടക്കാന്‍ സാധ്യമായ അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ..അത് സൃഷ്ട്ടിക്കുംബോഴേക്കും പുരുഷ അധികാര കൊയ്മകളുടെ ആക്രമണങ്ങളില്‍ പെട്ട് ചതഞ്ഞു അരയാതിരിക്കാന്‍ , എല്ലാം അവരെ സംഘടിപ്പിക്കേണ്ടത് ആവശ്യം ആണ് ..ഈ അര്‍ഥത്തില്‍ മാത്രം ... അല്ലാതെ വലിയൊരു തൊഴില്‍ സംഘടന എന്ന നിലയില്‍ ആയാല്‍ അത് അവരോടും സമൂഹത്തോടും ചെയ്യുന്ന ചതി മാത്രമായി അധപ്പതിക്കുകയും ചെയ്യും !

ഈ വീക്ഷണത്തില്‍ മാത്രമേ വേശ്യകളോട് നമുക്ക് സമീപിക്കാന്‍ അവകാശം ഉള്ളൂ അല്ലാതെ ഫെമിനിചികളുടെ കൂവലുകള്‍ പോലെ വേശ്യയെ വിശുദ്ധ ആക്കുവാനോ പുരുഷ അധികാരങ്ങള്‍ പറയും പോലെ  അശ്ലീലം ആക്കുവാനോ അല്ല .. രണ്ടിനും ഇടയ്ക്കു ഇരു വരംബുണ്ട് ചരിത്രബോധതാല്‍ സ്ത്രീ പുരുഷ സമത്വ ബോധാതാല്‍ വേശ്യ എന്ന അശ്ലീലത്തെ എതിര്‍ക്കുകയും വേശ്യകളെ ആക്രമിക്കുന്ന പുരുഷ സ്ത്രീ ബോധങ്ങളെ തുറന്നു കാട്ടുകയും ചെയ്യുന്ന ശരിയായ മാനവിക വീക്ഷണം :) 

Saturday, July 25, 2015

" യാന്ത്രികമായ തൊഴില്‍ സമയം കുറക്കുക " എന്ന മാര്‍ക്സിയന്‍ ആശയം, അഥവാ ജീവിക്കാന്‍ എത്ര പണിയെടുക്കണം ?

" യാന്ത്രികമായ തൊഴില്‍ സമയം കുറക്കുക " എന്ന മാര്‍ക്സിയന്‍ ആശയം ആദ്യമായി വായിച്ചപ്പോള്‍ അമ്പരപ്പും ആശയ കുഴപ്പവും തോന്നിയിരുന്നു. 

പിന്നെയാണ് ഈ ആശയത്തിന്റെ മനോഹാരിത മനസ്സിലായത്‌ . ഇന്ന് മുതലാളിത്തം നമുക്ക് തരുന്നത് യാന്ത്രികമായ , യന്ത്ര സമാനമായ തൊഴില്‍ ആണല്ലോ..കാരണം ജീവിക്കാന്‍ വേണ്ടി നിവൃത്തിയില്ലാതെ മാടുകളെ പോലെ തുച്ചമായ ശമ്പളത്തില്‍ ജോലി എടുക്കാന്‍ വിധിക്കപെട്ട ബഹു ഭൂരിപക്ഷം ജനത ! അതാണല്ലോ ഇന്ന് ലോകത് ഉള്ളത്. 

 ഈ ജോലി ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അവരുടെ ഉത്തരം ആസ്വദിക്കനല്ല ജീവിക്കാന്‍ ആണ് പണിയെടുക്കുന്നത് എന്നാവും. ശരിയാണ് ജീവിക്കാന്‍ ആണ് എന്നിട്ട് ജീവിതം എവിടെ ?

 പണിയെടുക്കാന്‍ വേണ്ടി ജീവിക്കുന്നവരുടെ ബഹുഭൂരിപക്ഷം തങ്ങള്‍ ജീവിക്കാന്‍ വേണ്ടി പണിയെടുക്കുകയല്ല  മറിച്ചു പണിയെടുക്കനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞു വെക്കപെടുകയാണ് ചെയ്യുന്നത് എന്ന് ചിന്തിക്കുന്നില്ല.! അത് അത്ര മേല്‍ സ്വാഭാവികമായി അവര്‍ വിചാരിക്കുന്നു..ഓ..ഇതില്‍ എന്ത് ചോദിയ്ക്കാന്‍, ജീവിക്കണം എങ്കില്‍ പണിയെടുക്കണം !!! 

 ഇവിടെയാണ്‌ അടുത്ത ചോദ്യം വരുന്നത് ജീവിക്കാന്‍ എത്ര പണിയെടുക്കണം ? ഒരുപക്ഷെ ചരിത്രത്തില്‍ ഈ ചോദ്യം ആദ്യമായി ചോദിച്ചതും, കൃത്യമായ ഉത്തരം  കണ്ടെത്തിയതും ഒരേ ഒരു ആള്‍ ആണ് കാറല്‍ മാര്‍ക്സ്‌ !! ( ഒരു മതവും ഒരു ദൈവവും ആ ചോദ്യം ചോദിച്ചില്ല !!! ) 

ഒരായുസ്സു മുഴുവന്‍  പഠിച്ചു വിശകലനം ചെയ്തു ആ സത്യം മാര്‍ക്സ്‌ ലോകത്തോട് വിളിച്ചു പറഞ്ഞു മനുഷ്യരാശിക്ക് മുഴുവന്‍ ജീവിക്കാന്‍ വേണ്ടി ദിവസവും വളരെ ചുരുങ്ങിയ സമയം പണിയെടുത്താല്‍ മതിയാവും..! 

അപ്പോള്‍ ഇപ്പോഴോ...അങ്ങനെ ചുരുങ്ങിയ സമയം പണിയെടുത്താല്‍ മതി എങ്കില്‍ ഇപ്പോള്‍ ഉണ്ടാവുന്നത് അതിലേറെ ധനവും മിച്ചമൂല്യവും സമ്പത്തും ആയിരിക്കണം അല്ലോ എന്നിട്ടും തങ്ങള്‍ക്കെന്തേ , ഈ ഗതി...ബഹുഭൂരിപക്ഷവും എന്തെ നരകിക്കുന്നു....ബാക്കി സ്വത്തുക്കള്‍ ലാഭം ഇവയൊക്കെ എവിടേക്ക് പോകുന്നു !

ഈ ചോദ്യത്തിന് ഉത്തരം  അറിയില്ല എന്ന് ഭാവിക്കുകയാണ് നമ്മള്‍ .... നോക്കണം കണ്ണ് തുറന്നു നോക്കണം,  ഈ ലോകത് എന്ത് സംഭവിക്കുന്നു എന്ന്....കോടീശ്വരന്മാരും കൊരപ്രേട്ടുകളും അടക്കം കേവലം പത്തു ശതമാനം ബാക്കി തൊണ്ണൂറു ശതമാനം ജനത്തെ എങ്ങനെ കൊള്ളയടിക്കുന്നൂ എന്ന് ! അങ്ങനെ കൊള്ളയടിക്കാന്‍ അവരുണ്ടാക്കിയ സാമ്പത്തിക ശാസ്ത്രവും സാമ്പത്തിക വിശാരദന്മാരും മാത്രമല്ല  അവരുടെ പിണിയാളുകളായി നില്‍ക്കുന്ന ഇതെല്ലം ദൈവ ഹിതം എന്ന് പറയുന്ന പൊന്നിലും ധൂര്‍ത്തിലും വീഞ്ഞിലും മദിക്കുന്ന മത സാമ്രാജ്യങ്ങളും കോടതികളും മാധ്യമങ്ങളും നിഷപക്ഷ കപട ബുദ്ധിജീവികളും എല്ലാം കൂടി പറയുന്നു :


"  പണിയെടുക്കണം ഹേ  ജീവിക്കാന്‍ " തൊണ്ണൂറു ശതമാനത്തിന്റെ അധ്വാന മൂല്യം കൊണ്ട് പതിനായിരം വര്ഷം സുഭിക്ഷമായി ജീവിക്കാനുള്ളത് കൊയ്ത്തു കൂട്ടിയ ആ പത്തു ശതമാനത്തിന്റെ വക്താകളെയും നീതിപീടതെയും മാധ്യമങ്ങളെയും കണ്ണും കാതും പൂട്ടി , വിശ്വസിക്കുന്നു, അനുസരിക്കുന്നു നമ്മള്‍ തൊണ്ണൂറു ശതമാനം...! അതെ പെട്രോള്‍ കമ്പനികള്‍ നഷ്ടത്തിലാണ് !

ലളിതമായി ചിന്തിക്കാം എനഗ്നെ ആണ് മുതലാളി ലാഭം ഉണ്ടാക്കുന്നത് ? ഒരിക്കലും മുതലാളിക്ക് ഒറ്റയ്ക്ക് ലാഭം ഉണ്ടാക്കാന്‍ കഴിയില്ല . അതിനു തൊഴിലാളികളുടെ അധ്വാനം വേണം . അദ്വാനിക്കാന്‍ ഉപകരണങ്ങള്‍ വേണം ഉപകരണങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവ്ശ്യമായ്‌ പശ്ചാത്തല സൌകര്യങ്ങള്‍ കെട്ടിടം വെള്ളം വൈദ്യതി തുടങ്ങിയവ വേണം .. ശരി മുതലാളി മൂലധനം മുടക്കുന്നു തൊഴിലാളി അധ്വാനിക്കുന്നു ലാഭം ഉണ്ടാകുന്നു . എന്താണീ ലാഭം അത് മുതലാളിയുടെ ചെലവ് കാശും തൊഴിലാളിയുടെ കൂലിയും കഴിച്ചു ബാക്കിയായ തുക ! ഈ തുകയില്‍ നിന്നും മേയിന്ടന്‍സ് അടക്കമുള്ളവ മാരും നമുക്ക് ലളിതമായി എല്ലാ ചിലവും കഴിച്ചു മുതലാളിയുടെ കയ്യില്‍ കുറച്ചു രൂപ ലാഭം ഉണ്ടായി എന്ന് കരുതാം . ആരാണ് ഈ ലാഭത്തിനു അവകാശി ? മുതലാളി നിസ്സംശയം നമ്മള്‍ പറയും . 

എങ്ങനെ ആണ് ലാഭത്തിനു ഉടയോന്‍ മുതലാളി ആകുന്നതു ? സിമ്പിള്‍ അയാള്‍ കാശുമുടക്കി ലാഭം ഉണ്ടാക്കി ..അല്ലെ .. എന്നാല്‍ അയാള്‍ക്ക് ലാഭം ഒറ്റയ്ക്ക് ഉണ്ടാക്കിയാല്‍ പോരായിരുന്നോ ? അതുപറ്റില്ല കാരണം പണിയെടുക്കാന്‍ തൊഴിലാളിവേണം  ( ലാഭം ഉണ്ടാക്കാന്‍ എന്ന് പറയില്ല അങ്ങനെ പറഞ്ഞാല്‍ നമ്മള്‍ നെറ്റിച്ചുളിക്കും അപ്പോള്‍ ലാഭം ഉണ്ടാക്കിയത് തൊഴിലാളി ആണല്ലേ എന്ന് ചോദിക്കും അതൊഴിവാക്കാന്‍ നമുക്ക് തൊഴിലാളി ചുമ്മാ പണിയെടുക്കുന്നു  എന്ന് തന്നെ പറയാം ) 

എന്നാല്‍ ലോകത് ആദ്യമായി മാര്‍ക്സ്‌ വിളിച്ചു പറഞ്ഞു പ്രിയ തൊഴിലാളികളെ നിങ്ങള്‍ ആനുണ്ടാക്കിയത് ആ ലാഭം !! നിങ്ങള്ക്ക് കൂലി കിട്ടി ശരി അതുകൊണ്ട് നിങ്ങള്‍ ജീവിക്കാനുള്ള സാധനം വാങ്ങി . മുതലാളിക്കും കൂലി കിട്ടി അയാളും ജീവിക്കാനുള്ള സാധനം വാങ്ങി !! ഏതില്‍ നിന്നും? ലാഭത്തില്‍ നിന്നും !! എന്നിട്ടും ലാഭം ബാക്കി... അയാള്‍ ആ ബാക്കിയായ തുക ബാങ്കില്‍ ഇട്ടു. അങ്ങനെ ശേഖരിച്ച കാഷില്‍  കുറച്ചു ഉപയോഗിച്ച് പുതിയ ഫാക്റ്ററിക്ക് തുടക്കം ഇട്ടു . ഇതെല്ലം എങ്ങനെ സാധ്യം ആയി.. ശേഖരിച്ച ബാക്കി തുക അതായത് ലാഭം ..ആ ലാഭം ഉണ്ടാക്കിയത് മുതലാളിയും തൊഴിലാളിയും ചേര്‍ന്ന് ..മുതലാളിയും തൊഴിലാളിയും ജീവിത ചെലവ് അതില്‍ നിന്നെടുത് മുതലാളിയുടെ മൊത്തം കമ്പനി ചിലവും എടുത്തു അപ്പോള്‍ എന്നിട്ടും ബാക്കിയായി അധ്വാനത്തിന്റെ ലാഭം മുഴുവനും മുതലാളി ഒറ്റക്കെടുത്തു !! 

ഈ ലാഭം ആണ് ...തൊഴിലാളിക്കും കൂടി പകുത്തു നല്‍കാതെ മുതലാളി ഒറ്റക്കെടുത്ത ഈ ലാഭങ്ങള്‍ ആണ് ,,, സുഹൃത്തുക്കളെ ഇന്നോളം ഈ ലോകത് കെട്ടിപ്പൊക്കിയ എല്ലാം ഉണ്ടാക്കിയത് ! ആകെ പത്തു ശതമാനം കോടീശ്വരന്മാരും ബാക്കി തൊണ്ണൂറു ശതമാനം ആളുകളും ഉണ്ടാക്ക്പെടുന്നത് അങ്ങനെ ആണ് ..അപ്പോള്‍ ഈ ലാഭം പോരെ എല്ലാവര്‍ക്കും സുഭിക്ഷമായി ജീവിക്കാന്‍ അത് എല്ലാവര്‍ക്കും കിട്ടുക ആണെങ്കില്‍ ..അപ്പോള്‍ എല്ലാവര്ക്കും ജീവിക്കാന്‍ ആവശ്യമായ അത്രയും മാത്രം അധ്വാനിച്ചാല്‍ പോരെ ? മതിയാവുമല്ലോ ..അതിനായി യന്ത്രങ്ങളെ പോലെ ഫക്സ്ട്ടരിയിലും മാടുകളെ പോലെ കൃഷി ഇടങ്ങളിലും എത്ര സമയം അധ്വാനിക്കണം ..? എത്ര ആയാലും ആ യന്ത്രികമായ്‌ അധ്വാനം കുറഞ്ഞു വരിക തന്നെ ചെയ്യും കാരണം നമ്മള്‍ എല്ലാം ഉണ്ടാക്കുന്ന ലാഭം അപ്പോള്‍ ഏതാനും  കൊടീശ്വരന്മാരെ ഉണ്ടാക്കുകയില്ല  പകരം എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കും ..അപ്പോള്‍ കുറച്ചു സമയത്തെ അധ്വ്വനം കൊണ്ട് തന്നെ മുഴവന്‍ ജനതക്കും അവരുടെ ക്ഷേമം ഉറപ്പാക്കാനുള്ള വഴികളുടെ സാധ്യതകള്‍ ആവും നമ്മള്‍ അന്വേഷിക്കുക ..ഈ അന്വേഷണം ആണ് സോഷ്യലിസത്തിന്റെ പാത .എന്തിനു ഇങ്ങനെ അധ്വാന സമയം കുറയ്ക്കുന്നത് ?

ഈ യാന്ത്രികമായ തൊഴില്‍ കുറച്ചിട്ടു എന്താണ് പരിപാടി ? 

ബാക്കി സമയം ആണ് ഒരുവന്‍ മനുഷ്യന്‍ ആകുന്നതു എന്ന് മാര്‍ക്സ്‌ പറയുന്നു...രക്ത ബന്ധങ്ങളെ പോലും സാമ്പത്തിക ലാഭ കണക്കില്‍ എഴുതിക്കൂട്ടുന്ന മുതലാളിത്തം യന്ത്രമാക്കിയ മനുഷ്യന് സഹാനുഭൂതിയും സര്‍ഗ്ഗ വാസനയും വീണ്ടു കിട്ടുന്ന സമയം ... അവന്‍ അവന്റെ സര്‍ഗാത്മക പ്രവര്‍ത്തനത്തിനായി ബാക്കി സമയം വിനിയോഗിക്കുന്നു..അവനു നായാട്ടിനു പോകാം സംഗീതം ആസ്വദിക്കാം, പുഴയിലേക്ക് പോകാം...ചിത്രം വരക്കാം അവനു ഇഷ്ടമായ പ്രവൃത്തികളില്‍ ജോലികളില്‍ ഏര്‍പ്പെടാം...അത് അവന്‍ വളരെ താല്പര്യതോടും ഉന്മേഷതോടും കൂടി ചെയ്യുന്നു..ആ ജോലികള്‍ അവനു മടുപ്പുളവാക്കുകയില്ല മടുപ്പ് തോന്നിയാല്‍ തന്നെ അത് നിര്‍ത്തി അടുത്തതിലേക്ക് പോകും അവന്‍ സര്‍ഗ്ഗാത്മകന്‍  ആകുന്നു . അവന്‍ അവനും സമൂഹത്തിനും ശാന്തി എകും,  കാരണം അവന്‍ ശാന്തനാണ്..!!  അവന്‍ അവന്റെ യാന്ദ്രികമായ തൊഴില്‍ പരമാവധി കുറച്ചിരിക്കുന്നു അവനും അവന്‍ അടങ്ങിയ സമൂഹത്തിനും ആവശ്യമായത് അവന്‍ കൂട്ടായി ഉണ്ടാക്കുവാന്‍ ദിവസവും കുറച്ചു സമയം ചിലവാക്കുന്നു...മനുഷ്യന്‍ എല്ലാവര്ക്കും വേണ്ടി ചിന്തിക്കാന്‍ തുടങ്ങുന്നു കാരണം അവന്‍ കൂട്ടായി ആണ് എല്ലാം ചെയ്യുന്നത്..അവന്‍ തിരിച്ചറിയുന്നു ഈ ഭൂമി എല്ലാവരുടെയും ആണെന്ന് ..... ലാഭമല്ല  മനുഷ്യരുടെ ക്ഷേമം ആണ് നമ്മുടെ ലക്‌ഷ്യം എന്ന്..

മാനവികതയുള്ള  സമൂഹത്തിന്റെ സാമ്പത്തിക ശാസ്ത്രം ലാഭതിനല്ല ക്ഷേമതിനാണ് ഉണ്ടാവേണ്ടത് എന്ന ഏറ്റവും കൃത്യമായ സാമ്പത്തിക ശാസ്ത്രം ( മുതലാളിത്തത്തിന്റെ ലാഭം എന്നാ സാമ്പത്തിക ശാസ്ത്രത്തിന് നേരെ എതിര് )  അവനു മനസ്സിലാവുന്നൂ...തങ്ങളെ കാര്‍ന്നു തിന്നിരുന്ന മാരകമായ്‌ മുതലാളിത്തം എന്ന രോഗത്തെ അവന്‍ കടലിലെക്കെറിഞ്ഞിരിക്കുന്നു.....! അവര്‍ ചേര്‍ന്ന് മാത്രമേ ഒരു നല്ല സമൂഹം സൃഷ്ടിക്കപെടുകയുള്ളൂ....

അതെ ഞാന്‍ ഇഷ്ടപെടുന്നു ഈ ആശയം..." യാന്ത്രികമായ തൊഴില്‍ സമയം പരമാവധി ചുരുക്കി കൊണ്ട് വരേണ്ടതിന്റെ ഈ ആശയം..പക്ഷെ എന്നാണു നമ്മുടെ സമൂഹം അത് മനസിലാക്കുക..ഇല്ല നമ്മുടെ സമുദായ പുരോഹിതരും രാഷ്ട്രീയ നേതാക്കളും ഇത് പറയില്ല ..."പണിയെടുക്കണം ഹേ...ജീവിക്കാന്‍ ? "  ഹാ..ഹാ..ഈ പറയുന്നവര്‍ എന്ത് പണിയാനെടുക്കുന്നത്  എന്ന് നമുക്കറിയാം... :)

Friday, July 17, 2015

ഒരു യുക്തിവാദിയുടെ മനസ്സില്‍ മാത്രമേ ഒരു ദൈവത്തിനു ഏറ്റവും മനോഹരമായി നില്ക്കാന്‍ കഴിയൂ !!!

"നിങ്ങളുടെ വിശ്വാസം എനിക്ക് മനസ്സിലാവുന്നില്ല !! "

ഞാന്‍ ഒരു യുക്തിവാദിയും കമ്മ്യൂണിസ്റ്റും ആണെന്ന് പറഞ്ഞു അത് വിശദീകരിച്ചപ്പോള്‍ ഒരു സുഹൃത്ത്‌ പറഞ്ഞതാണിത് . ഞാന്‍ ബ്ലോഗില്‍ അല്‍പ്പം വിശദമായി പറഞ്ഞതാണ് എന്റെ യുക്തിവാദ വീക്ഷണങ്ങളെ പറ്റി . അത് വായിക്കാത്ത പുതിയ സുഹൃതുക്കള്‍ക്കായി ചുരുക്കി പറയുന്നു , സദയം കേള്‍ക്കുക 

എനിക്കിഷ്ടമാണ് എല്ലാ മതങ്ങളെയും അതിന്റെ മിതുകളെയും ! പത്തു തലയുള്ള രാവണനെയും ചന്ദ്രനെ കീറിയ നബിയും വെള്ളത്തില്‍ നടന്ന , കുരിശില്‍ ഉയിര്‍ത ജീസസും ഗോപികമാരുടെ കൃഷ്ണനെയും , ഗ്രീക്ക് ദൈവങ്ങളും അപ്പോളോയും ട്രോയ്‌ വീരന്മാരും ഇന്‍കാ ഗോത്ര ദൈവങ്ങളും എല്ലാം ... എല്ലാം എനിക്കിഷ്ടമാണ് !

എന്നാല്‍ അവയെ ചരിത്ര പശ്ചാത്തലത്തില്‍ ആണ് ഞാന്‍ കാണുന്നത് ! നുണ പറയാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല !എന്തിനാണ് അവയെ സത്യം എന്ന് പറയുന്നത് ആ കഥാപാത്രങ്ങള്‍ക്കിടയില്‍ ചരിത്ര പുരുഷന്മാരും ഉണ്ടായേക്കാം . ജീസസും നബിയും ഒക്കെ ചരിത്ര പുരുഷന്മാര്‍ ആയിരുന്നു എന്ന് തന്നെ ഞാനും കരുതുന്നു . അന്നത്തെ ജനങ്ങളെ വരുതിയിലാക്കാന്‍ അവര്‍ പറഞ്ഞ അത്ഭുതങ്ങള്‍ , അല്ലാഹുവും ദൈവവും ഒക്കെ പച്ച കള്ളം ആണെന്നും എനിക്കറിയാം. കാരണം അവക്കെല്ലാം അവയുടെ ഗ്രന്ഥങ്ങള്‍ മാത്രമേ തെളിവായുള്ളൂ. ഇന്‍കാ ഗോത്രക്കാരുടെ ദൈവങ്ങള്‍ക്കും രവി വര്‍മ്മ സാരിയുടുപ്പിച്ച ഹിന്ദു ദേവതമാര്‍ക്കും, ഈ ചരിത്ര പുരുഷന്മാരുടെ വെള്ളത്തില്‍ നടക്കലിനും ഒരു ദൈവത്തെ സ്തുതിക്കലിനും ഒക്കെ ഒരേ നിലവാരവും മൂല്യവും മാത്രമേയുള്ളൂ എന്നും നമുക്കറിയാം !

നമുക്കറിയാം ഗുഹാ മനുഷ്യരുടെ ദൈവങ്ങളെ കുറിച്ച് , അവരോടു നിന്റെ ദൈവം ഉള്ളതാണോ എന്ന് ചോദിച്ചാല്‍ ഇന്നത്തെ മത ഭക്തന്‍ പറയുന്ന ഏതാണ്ട് അതെ മറുപടി ആയിരിക്കും അല്ലാതെ ഒരു യുക്തിവാദി പറയുന്നതാവില്ല !!! പറഞ്ഞു വന്നത് ഈ ദൈവങ്ങള്‍ മനുഷ്യരോടൊത് ജനിക്കുകയും അവനോടോത് വളരുകയും തുണി ഉടുക്കുകയും ഭാഷ പറയാന്‍ പഠിക്കുകയും കൃഷി ചെയ്യാന്‍ പഠിക്കുകയും ഒക്കെ ചെയ്ത ദൈവങ്ങള്‍ ആണ് എന്നതാണ് !!! മനുഷ്യന്‍ തളര്‍ന്നാല്‍ ഈ ദൈവങ്ങളും തളരും ... മനുഷ്യന് ഭ്രാന്ത് വന്നാല്‍ ഈ ദൈവങ്ങള്‍ക്കും ഭ്രാന്ത് വരും :)

അപ്പോള്‍ ഈ പ്രപഞ്ചത്തിനു ഒരു ശക്തിയുടെ നിയന്ത്രണം ഇല്ല എന്നാണോ ? ഒരു സ്രഷ്ടാവ് ഇല്ല എന്നാണോ ? 

അതിനുള്ള മറുപടി അറിയില്ല എന്നതാണ് !!! പക്ഷെ ഒന്നറിയാം അത് എന്തായാലും ഈ മത ദൈവങ്ങള്‍ അല്ല .. പിന്നെ ഭൂഗുരുത്വതെയോ ക്വാണ്ടം മെകാനിസതെയോ നമ്മള്‍ ദൈവങ്ങള്‍ എന്നല്ല വിളിക്കാന്‍ ആഗ്രഹിക്കുക അവയെ അങ്ങനെ ശാസ്ത്ര നാമങ്ങളില്‍ തന്നെ വിളിക്കുന്നതാണ് നല്ലത് .

നമ്മള്‍ ശാസ്ട്രാന്വേഷികള്‍ ആണ് ശാസ്ത്രത്തിന്റെ രീതിയില്‍ അറിയാത്തത് അന്വേഷിക്കുകയും അറിഞ്ഞതിനെ തന്നെ നിരന്തരം പുതുക്കുകയും പുതിയ അറിവുകല്‍ക്കനുസരിച്ചു അവയെ കൂടുതല്‍ പരിശോധിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ രീതി ..അതാണ്‌ വൃത്തിയായ സമീപന രീതി. നെഹ്‌റു പറഞ്ഞത് പോലെ എന്തിനെയും ശാസ്ത്ര ബുധിയാല്‍ സമീപിക്കണം അതാണ്‌ സത്യസന്ധരായ മനുഷ്യര്‍ ചെയ്യേണ്ടത്. ആ ശാസ്ത്ര രീതി പിന്തുടരുന്നവരെ ആണ് യുക്തിവാദികള്‍ എന്ന് പറയുന്നത്. അതിനര്‍ഥം അവരുടെ കയ്യില്‍ എല്ലാത്തിനും ഉത്തരം ഉണ്ട് എന്നല്ല പിന്നെയോ അവര്‍ ആരെയും സോപ്പിടാന്‍ കള്ളം പറയുന്നില്ല എന്ന് മാത്രം കാരണം വളരെ കഷ്ടപെട്ടു ഒരു നുണ പറഞ്ഞു ഉണ്ടാകേണ്ടത് ആണോ സത്യം !

പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ ദൈവങ്ങളെയും മതങ്ങളെയും ഇഷ്ടം എന്നതോ ? അതെങ്ങനെ ഒരു യുക്തിവാദിക്ക് ഇഷ്ടപെടാന്‍ കഴിയും ? അതില്‍ തന്നെ വിശദീകരിച്ചു എന്തിനെയും അതിന്റേതായ യാധര്ധ്യത്തില്‍ കാണുക. അതെ സമയം സംസ്കാരം എന്നത് സൌന്ദര്യം എന്നത് നമ്മള്‍ ശീലിക്കേണ്ട ഏറ്റവും മനോഹരമായ ഒന്നാണ് അതാണ്‌ കാര്യം.

ഈ സൌന്ദര്യങ്ങള്‍ കാണാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് മനുഷ്യന്‍ ആവാന്‍ കഴിയുക ? അവന്‍ ഷേവ് ചെയ്യാറില്ലേ മുടി കത്രിക്കരില്ലേ കക്കൂസ്സില്‍ അല്ലെ അവന്‍ മലം കളയുന്നത് , അവന്‍ ഡ്രസ്സ്‌ നന്നായി ധരിക്കുന്നത് സംഗീതം കേള്‍ക്കുന്നത് ചിത്രം വരക്കുന്നത് ഇത്തരം എന്തെങ്കിലും ചെയ്യുന്നു എങ്കില്‍ അവനു സൌന്ദര്യം ഇഷ്ടമാണ് എന്നാണ് അര്‍ഥം. എങ്കില്‍ പിന്നെ അത് കൂടുതല്‍ വിശാലമാക്കരുതോ മുതിര്‍ന്നവരെ ബഹുമാനിക്കുന്നത് പോലും സൌന്ദര്യം മാത്രമല്ലെ ... :)

ഹജ്ജു എന്നത് വെറും അന്ധവിശ്വാസം ആണെന് അറിയാം എങ്കിലും ഹജ്ജിനു പോകുന്ന ... ഏറ്റവും ആത്മാര്‍ഥതയോടെ തന്നെ ഹജ്ജിനു പോകുന്ന ആ വൃദ്ധന് ഹൃദയത്തില്‍ മുളക്കുന്ന ബഹുമാനത്തോടെ ഒന്ന് സലാം പറയുക. അതില്‍ മനുഷ്യരെ കാണാം ഓണത്തിന് മാവേലിയെ സങ്കല്‍പ്പിച്ചു പൂക്കളം ഇടുമ്പോള്‍ നിങ്ങള്ക്ക് മനുഷ്യരെ കാണാം ... അതാണ്‌ ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത് ചെറുശ്ശേരിയുടെ കവിതയിലെ രസം അറിയാന്‍ നിങ്ങള്‍ നല്ലൊരു ഭക്തനെ അറിയേണ്ടതുണ്ട് . അതുപോലെ നെരൂദയുടെ വിപ്ലവ കവിത ആസ്വദിക്കണം എങ്കില്‍ നിങ്ങള്‍ ഒരു വിപ്ലവകാരിയെ അറിയേണ്ടതുണ്ട് .

ഇതെല്ലം മനുഷ്യനെ സുന്ദരന്‍ ആക്കുന്ന രസായന വിദ്യകള്‍ ആണ് അപ്പോള്‍ എനിക്ക് ജയവിജയയുടെ പാട്ടില്‍ ഈ ലോകത്തെ സകല ദൈവങ്ങളെയും കാണാന്‍ കഴിയും !അതിന്റെ മാസ്മര ലഹരിയില്‍ എനിക്ക് അമരാന്‍ കഴിയും ! അപ്പോഴും ഞാന്‍ സത്യം പറയും ..കാരണം ആളുകള്‍ ഭയപ്പെടും പോലെ സത്യതാല്‍ ഇല്ലതാകുന്നതല്ല എന്റെ സൌന്ദര്യ ലഹരികള്‍ !  കാപട്യത്തിന് ആ ലഹരി തരാനും കഴിയില്ല !

മനുഷ്യന് സത്യം പറഞ്ഞുകൊണ്ട് സത്യം ശീലിച്ചുകൊണ്ട് ഇത്രയും സുന്ദരികളും സുന്ദരന്മാരും ആകാം എന്നിരിക്കെ നമ്മള്‍ എന്തിനു അനാവശ്യമായി ദൈവങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി നുണ പറയണം !  പറയാം ഈ വിഗ്രഹത്തില്‍ കാറി തുപ്പിയാലും ഒന്നും സംഭവിക്കില്ല ഈ ചുഴലിക്കാറ്റില്‍ ദൈവത്തിനു യാതൊരു കാര്യവും ഇല്ല ദൈവം എന്നത് ഒരു പ്രാകൃത സങ്കല്പം ആണെന്നും മത ഗ്രന്ഥങ്ങളില്‍ ഒരു പാട് കള്ളങ്ങള്‍ ഉണ്ട് എന്നും ഇന്നുവരെ ഒരു മത ദൈവത്തിന്റെ സാന്നിധ്യം തെളിയിക്കപെട്ടിട്ടില്ല എന്നും എല്ലാ ദൈവങ്ങള്‍ക്കും ഒരേ ചരിത്ര കഥാമൂല്യം മാത്രമേയുള്ളൂ എന്നും അത് പറഞ്ഞാല്‍ പൊളിയുന്നത് സ്വന്തം കാപട്യം അല്ലാതെ മറ്റൊന്നും ആയിരിക്കില്ല എന്നും അങ്ങനെ കള്ളങ്ങള്‍ കളഞ്ഞു നല്ലവ എടുക്കാം എന്നും ഇന്നത്‌ ശീലം കൊണ്ട് നമ്മുടെ ഉള്ളിലെ സൌന്ദര്യം ആണ് എന്നും പറയാന്‍ ആദ്യമായി നമ്മള്‍ ശീലിക്കും !!

പറയൂ അപ്പോള്‍ ബാബരി മസ്ജിദ്‌ ആണോ രാമ ജന്മ ക്ഷേത്രം ആണോ എന്ന് ചോദിച്ചാല്‍ നിങ്ങള്‍ പറയും എന്തായാലെന്ത് രണ്ടും സൌന്ദര്യം ആണല്ലോ എന്ന് അവിടെ കപ്പ നട്ടാലും മതി എന്ന് ! കാരണം അപ്പോള്‍ ഒന്നും നിങ്ങളെ പോള്ളിക്കില്ല ! അറിയാം ഇപ്പോള്‍ ഇത് വായിക്കുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നത്    അതാണ്‌ പ്രശ്നം ...അങ്ങനെ പറയാന്‍ ഇന്ന് നമ്മുടെ ഭക്തര്‍ക്ക്‌ അറിയില്ല എന്നതാണ് ദൈവ സങ്കല്‍പ്പത്തെ പോലും അശ്ലീലം ആക്കിയത്,

അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഒരു യുക്തിവാദിയുടെ മനസ്സില്‍ മാത്രമേ ഒരു ദൈവത്തിനു ഏറ്റവും മനോഹരമായി നില്ക്കാന്‍ കഴിയൂ !  കാരണം അവനു കള്ളം പറയേണ്ടതില്ല !  വാള്‍ എടുക്കേണ്ടതില്ല ശാസ്ത്ര സത്യത്തോട് മുഖം തിരിക്കെണ്ടാ...മനുഷ്യന് ഹാനികരമായ ഏതു ആചാരവും വലിച്ചെറിയാന്‍ ആലോചിക്കേണ്ടതില്ല .. ഈ ലോകത്തെ എല്ലാ സൌന്ദര്യവും അവനു അവകാശപെട്ടതാണ് കാരണം അവന്‍ ലോകത്തെ എല്ലാമനുഷ്യര്‍ക്കുമായി വാദിക്കുന്നു അവന്റെ മനസ്സില്‍ കാപട്യത്തിന് സ്ഥാനമില്ല !   അതുകൊണ്ടാണ് സഹോദരന്‍ അയ്യപ്പന്‍ എന്ന എക്കാലത്തെയും യുക്തിവാദി പറഞ്ഞത് " ഒരു യുക്തിവാദിക്ക് വിശ്വാസിയോ അവിശ്വാസിയോ ആകാം പക്ഷെ അത് അവനു യുക്തമായി ബോധ്യപ്പെടണം !  "

ചുരുക്കി പറഞ്ഞാല്‍ എല്ലാ ആഘോഷങ്ങളും അവനു മാത്രം ചെയ്യാന്‍ അവകാശപെട്ടതാണ് അല്ലാതെ മനസ്സ് നിറയെ മത കുശുമ്പും കാപട്യവും കള്ളവും വെച്ചുകൊണ്ട് അന്യന്റെ ജാതിയെതാ മതം ഏതാ എന്ന് നോക്കി മാത്രം ചിരിക്കാന്‍ അറിയുന്ന എന്റെ ദൈവവും നിന്റെ ദൈവവും എന്ന് അലറി കൊണ്ടിരിക്കുന്ന പരട്ട പന്ന മത ഭക്തര്‍ക്ക്‌ എന്ത് അവകാശം മനുഷ്യരായി ആഘോഷിക്കാന്‍ .... ഒരു എതീസ്റ്റ്‌ എത്ര സുന്ദരനും സുന്ദരിയും ആണ് അല്ലെ !

സത്യം പറയുക ധര്‍മ്മം ശീലിക്കുക :)

Thursday, July 9, 2015

ഗാഡ്ഗിലും പരിസ്ഥിതി വാദവും !

ഇന്ന് ആ നല്ല സുഹൃത്ത്‌ എന്നോട് കയര്‍ത്തതു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളത്തില്‍ പോയിട്ട് പുറത്തെ സംസ്ഥാനങ്ങളില്‍ പോലും പൂര്‍ണ്ണമായും നടപ്പാക്കാന്‍ ഇന്നത്തെ സാമൂഹികാവസ്ഥയില്‍ കഴിയില്ല എന്ന് പറഞ്ഞതിനാണ് !! ചീത്ത പറയാന്‍ ഓരോരോ കാരണങ്ങള്‍ !!

സുഹൃത്തേ ഗാഡ്ഗില്‍ പൂര്‍ണ്ണമായും നടപ്പായി കാണാന്‍ ആണ് എനിക്കിഷ്ട്ടം ! പക്ഷെ അത് ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമാവില്ല !

 കാരണം വളരെ നല്ല ഒരു സോഷ്യലിസ്റ്റ്‌ വീക്ഷണമുള്ള സര്‍ക്കാര്‍ ആണ് ഭാരതം ഭരിക്കുന്നത് എങ്കില്‍ മാത്രം പൂര്‍ണ്ണമായും നടപ്പാക്കാന്‍ കഴിയുന്ന ഒന്നാണ് ഗാട്ഗില്‍ ! എന്നാണ് എന്റെ ധാരണ. അതിനു കാരണം അവ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ജനജീവിതത്തെ കാര്യമായി ബാധിക്കും എന്നതുകൊണ്ട് തന്നെയാണ് .

ഒന്നുരണ്ടു കാര്യം മാത്രം പറയാം കൃഷി ഭൂമി കൃഷി ആവശ്യങ്ങള്‍ക്കായും വനഭൂമി വന ആവ്ശ്യങ്ങല്‍ക്കുമായും അല്ലാതെ കൈമാറാന്‍ പാടില്ല ! 30 ഡിഗ്രി ചരിവുള്ള സ്ഥലങ്ങളില്‍ ഹ്രസ്വ കാല കൃഷികള്‍ പാടില്ല അവ മണ്ണ് ഇടയ്ക്കിടെ ഇളകാന്‍ ഇടയാക്കുന്നതുകൊണ്ട് ഉരുള്‍ പൊട്ടല്‍ ഭീഷണി ഒഴിവാക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ദീര്‍ഘ കാല വിളകള്‍ മാത്രമേ കൃഷി ചെയ്യാവൂ , കൂടാതെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ജൈവ കൃഷിയിലെക്കും മാറണം ഈ പറഞ്ഞതെല്ലാം ചില ഇളവുകള്‍ വരുന്നുണ്ട് സോണ്‍ 3 ല്‍ പെടുന്ന സ്ഥലങ്ങളില്‍ !

സത്യത്തില്‍ ഇവ അക്ഷരര്ധത്തില്‍ മികച്ച പ്രകൃതി സംരക്ഷണ ഉപാധികള്‍ തന്നെയാണ് ഒരു തര്‍ക്കവും ഇല്ലതന്നെ . പക്ഷെ സുഹൃത്തേ , എങ്ങനെയാണ് നിങ്ങള്‍ പെണ്മക്കളെ കേട്ടിക്കണം എങ്കില്‍ സ്വന്തം പുരയിടമോ കൃഷിസ്തലമോ വില്‍ക്കേണ്ടി വരുന്ന കൈമാറ്റം ചെയ്യേണ്ടിവരുന്ന കര്‍ഷകനോട് അവ മറ്റു ആവശ്യങ്ങള്‍ക്ക് വാങ്ങാന്‍ വരുന്നവര്‍ക്ക് കൊടുക്കരുത് എന്ന് പറയുക ? അയാള്‍ക്ക്‌ മികച്ച വില തരുന്നത് ഒരുപക്ഷെ മറ്റു ആവ്ശ്യങ്ങല്‍ക്കായ്‌ ഭൂമി നോട്ടം ഇടുന്നവര്‍ ആയിരിക്കും !!

 ഇവിടെ ജീവിതവും നമ്മളുടെ പരിസ്ഥിതി സംരക്ഷണവും തമ്മില്‍ ഒരു യുദ്ധം ഉണ്ട് !

അതുപോലെ എങ്ങനെയാണു പെട്ടെന്ന് ലാഭം കിട്ടുന്ന വിളകള്‍ ഉപേക്ഷിക്കുകയും ദീര്‍ഘകാല വിളകളിലേക്ക് മാറുകയും ചെയ്യുക. കാരണം പലപ്പോഴും മാര്‍ക്കറ്റ്‌ ആണ് ഹ്രസ്വകാല വിലവുകളെ തീരുമാനിക്കുന്നത് തന്നെ ! അപ്പോള്‍  അതിനു ഗാട്ഗില്‍ തന്നെ പറയും പോലെ ശക്തമായ സര്‍ക്കാര്‍ പിന്തുണ സാമ്പത്തികമായും മറ്റു രീതികളിലും നല്‍കണം , അവ എന്തൊക്കെയാണു എന്ന് തീരുമാനിക്കേണ്ടതും അയല്‍ക്കൂട്ടവും സര്‍ക്കാരും അടങ്ങിയ സമിതികള്‍ ആയിരിക്കണം ഇതെല്ലം സുന്ദരം ആണ് ..നല്ലതും പ്രാക്ട്ടിക്കളും ആയ ഗാഡ്ഗില്‍ നിര്‍ദേശങ്ങള്‍ ആണ്

അതുപോലെ ജൈവ കൃഷിയുടെ കാര്യത്തിലും ഈ ജാഗ്രതയും അതുവരെയുള്ള കുടുംബ ബട്ജട്ടും ലാഭവും ഒക്കെ നിലനിര്‍ത്തി കൊണ്ടുപോവുകയും ഒപ്പം ജൈവതിലേക്ക് മാറുകയും ചെയ്യുക എന്നതൊക്കെ ശക്തമായ സര്‍ക്കാര്‍ പിന്തുണയോടെ സാമൂഹിക പിന്തുണയോടെ മാത്രമേ നടപ്പാക്കാന്‍ കഴിയൂ അവക്കാകട്ടെ വന്‍ തുക വകയിരുത്തണം കാരണം കര്‍ഷകരുടെ കുടുംബങ്ങള്‍ക്കും വിദ്യാഭ്യാസം വേണം ആശുപത്രിയില്‍ പോണം എല്ലാം വേണം അതിനൊക്കെ ഈ ജൈവം ഒന്ന് പച്ചപിടിക്കട്ടെ എന്ന് പറയാന്‍ പറ്റുമോ അല്ലെങ്കില്‍ ആരറിഞ്ഞു ജൈവകൃഷിയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തൊക്കെ എന്ന് അവയെ തരണം ചെയ്യാനും കര്‍ഷകരെ തങ്ങി നിര്‍ത്താനും ഒക്കെ വലിയി തുക വകയിരുത്തണം .,.

ഇന്ന് ഗാഡ്ഗില്‍ ഗാഡ്ഗില്‍ എന്ന് പറഞ്ഞു സുരക്ഷിതമായി സ്വന്തം മാലിന്യം പോലും ഒന്ന് സംസ്കരിക്കാന്‍ മേനക്കെടാത്തവര്‍ തങ്ങള്‍ക്കും കൂടി വേണ്ട സംസ്ഥാന ബഡ്ജറ്റില്‍ നിന്നും ഇത്തരം നീക്കങ്ങളെ എങ്ങനെ കാണും ??

ഇനി ഇവരെല്ലാം എങ്ങനെ സര്‍ക്കാരിനെ വിശ്വസിക്കും ? ഇന്നോളം സര്‍ക്കാര്‍ പൊതു സമൂഹത്തിനു ആദിവാസികള്‍ക്ക് വിവിധ പദ്ധതികള്‍ക്കു കുടിയോഴിക്കപെട്ടവര്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിച്ചിട്ടുണ്ടോ ? ഇല്ല എന്നിരിക്കെ എങ്ങനെ ഈ ജനത ഗാഡ്ഗില്‍ പറയും പോലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും ഞ്ങ്ങല്‍ക്കുണ്ടാവുന്ന ഏതു അടിയന്തിര സാഹചര്യത്തിനും സര്‍ക്കാര്‍ താങ്ങാകും എന്ന് വിശ്വസിക്കും ?

ഇതുതന്നെയാണ് ഞാന്‍ പറഞ്ഞത് സുഹൃത്തേ ഗാട്ഗില്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വലിയൊരു പിന്തുണ ഒരു നല്ല സര്‍ക്കാരില്‍ നിന്നും നല്ല സമൂഹത്തില്‍ നിന്നും ലഭിക്കേണ്ടതുണ്ട് ..അങ്ങനെ ലഭിക്കണം എങ്കിലോ മിനിമം അതിനുള്ള ബോധം ജനതക്കുണ്ടാവനം ..അങ്ങനെ ഉണ്ടാവണം എങ്കിലോ ഘട്ടം ഘട്ടമായി വേണം ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാനും പ്രച്ചരിപ്പിക്കന്മും ..

അപ്പോഴോ ആദ്യം നിലവിലുള്ള വന നിയമം ആദ്യം കാര്യക്ഷമം ആക്കണം ..പിന്നെയോ നഗരത്തില്‍ സ്വത്തുള്ള കര്‍ഷകരെയും ആകെ അല്‍പ്പം സ്വത്തു മലയോരതുള്ള കര്‍ഷകരെയും തരം തിരിക്കണം മാഫിയകളെ വേര്‍തിരിക്കണം ഇവരോടൊക്കെ വ്യത്യസ്ത സമീപനങ്ങള്‍ പുലര്‍ത്തനം അതിനുള്ള നിയമ ഇളവുകള്‍ വേണം അതായത് ഇത്തിരി പറമ്പും കൃഷിയും മാത്രമുല്ലവന്റെ വീടിനും വില്‍പ്പനയ്ക്കും ഇളവുകള്‍ നല്‍കണം അല്ലെങ്കില്‍ അത്തരക്കാരെ സര്‍ക്കാര്‍ നന്നായി സാമ്പത്തികമായി പിന്തുണയ്ക്കണം അവരുടെ കുട്ടികളുടെ വിദ്യാഭ്യാസ വായ്പ്പകളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകണം  അല്ലെങ്കില്‍ മറ്റു സ്ഥലങ്ങളില്‍ അതിനുള്ള പോംവഴി ഒരുക്കണം ... അങ്ങനെ പലതും ഉണ്ട്

പറയൂ ങ്ങള്‍ കരുതുന്നുവോ ഈ സര്‍ക്കാരും ഭരണവും സമൂഹവും ഗാഡ്ഗില്‍ നടപ്പാക്കും എന്ന് അല്ല നടപ്പാക്കാന്‍ കഴിയും എന്ന് 
:)