Pages

Monday, December 19, 2011

ഇവിടെ സത്യം നിലവിളിക്കുന്നു....അഥവാ എയിട്സിനു മരുന്നുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു...


അക്ഷരങ്ങള്‍ക്ക് നീറ്റ്ലുണ്ടെന്നു നമ്മള്‍ ആലങ്കാരികമായി പറയാറുണ്ട്‌......  അക്ഷരാര്‍ഥത്തില്‍ ഞാനത് അനുഭവിക്കുക ആയിരുന്നു, അല്ല..! എന്റെ കണ്ണും മനസ്സും പൊള്ളുകയായിരുന്നു....ജോജി എഴുതിയ 'ഇവിടെ സത്യം നിലവിളിക്കുന്നു...!' എന്ന പുസ്തകം എന്റെ കയ്യില്‍ വിറയോടെ ഇരുന്നു... തൊണ്ടയില്‍ പലപ്പോഴും ഗദ്ഗദം കൊണ്ട് വിങ്ങി...അടുത്ത നിമിഷം മനുഷ്യത്വത്തിന്റെ ഉദാത്തതയില്‍ കണ്ണുകള്‍ നിറഞ്ഞു....എനിക്കറിയാം ഈ വരികള്‍ കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങളുടെ മനസ്സില്‍ ഒരായിരം സംശയങ്ങള്‍..,ചോദ്യങ്ങള്‍..., ഉണരുന്നത്.. എന്റെ മനസ്സിലും വേറൊന്നല്ല ഈ പുസ്തകം വായിക്കാനിരിക്കുമ്പോള്‍ ഉണ്ടായിരുന്നത്....ഞാനറിഞ്ഞ ഉത്തരങ്ങളും ചോദ്യങ്ങളും ഇവിടെ സവിസ്തരം പകര്‍ത്താന്‍ ഞാന്‍ അശക്തനാണ്....എങ്കിലും അറിയുന്ന ഭാഷയില്‍ എനിക്കിവ നിങ്ങളോട് പങ്കുവേച്ചേ പറ്റൂ....! അതെ ഇത് എയിഡ്സ് എന്ന മാരക രോഗത്തിന്റെ മരുന്നിനെ കുറിച്ചും അത് കണ്ടെത്തിയ മജീദ്‌ എന്ന മനുഷ്യനെ കുറിച്ചും ആണ്.!.ഇവിടെ വികാരങ്ങള്‍ക്ക് സ്ഥാനമില്ല...ഇവ എങ്ങനെയാണ് എഴുതേണ്ടത് എന്നെനിക്കറിയില്ല എഴുതാതിരിക്കാനും ആവില്ല.....!

പുസ്തകത്തില്‍ പറയുന്ന എല്ലാം  സവിസ്തരം പറയാന്‍ ഇവിടെ മുതിരുന്നില്ല....കാരണം പലപ്പോഴും സിനിമാകഥ പോലെയാണ് അവ...മജീദ്‌ എന്ന മനുഷ്യന്റെ വളര്‍ച്ചയും തകര്‍ച്ചയും  നിലവിളികളും നൊമ്പരങ്ങലും എയിഡ്സ് മരുന്നിന്റെ കണ്ടുപിടുത്തവും, മരുന്ന് കമ്പനികളുടെ ഓഹരി ചോദിച്ചുള്ള വിലപേശലും വധ ശ്രമവും, ഗള്‍ഫിലെ ആദ്യ പരീക്ഷണങ്ങളും, ഇന്നത്തെ എയിഡ്സ് മരുന്നിന്റെ വിപണന സാമ്പത്തിക കാര്യങ്ങളും രോഗം മാറിയവരുടെ സചിത്ര വിവരണവും ആദ്യ പരാജയങ്ങളും (ഞാനത് താഴെ പറയുന്നുണ്ട്) അവരുടെ സെര്ടിഫികറ്റുകളും റിപ്പോര്‍ട്ടുകളും മേല്‍വിലാസങ്ങളും ഒക്കെയായി ഒരുപാടുണ്ടവ .

" നിങ്ങള്‍ എയിഡ്സ് വൈറസ്‌ സിറിഞ്ച് കൊണ്ട് വരൂ ഞാനത് നിങ്ങളുടെ മുന്നില്‍ വെച്ച് എന്റെ ശരീരത്തില്‍ സ്വയം കുത്തി വെച്ച്, എന്റെ മരുന്ന് കഴിച്ചു ഞാനീ മരുന്ന് തെളിയിക്കാം  ( ഇനി നിങ്ങള്‍ കുത്തി എന്നെ കൊന്നെന്ന പരാതി ഒഴിവാക്കാന്‍ ആണ് സ്വയം കുത്തിവെക്കാം എന്ന് പറയുന്നത്) "
എന്ന് വെല്ലുവിളിക്കുന്ന ഒരു മനുഷ്യന്റെ മരുന്ന് എന്ത് കൊണ്ട് പരിശോധിക്കപെടുന്നില്ല..?

ആദ്യ ഡോസ് മരുന്നിന്റെ പ്രയോഗം തന്നെ നിങ്ങളില്‍ ഫലം കാണും എന്നും, ശേഷം ഏതാണ്ട് രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രകടമായ മാറ്റം, തൂക്കം കൂടുകയും രക്തത്തിലെ വെള്ള രക്താണുക്കളുടെ അളവ് കൂടുകയും ചെയ്യും എന്നൊക്കെയുള്ള അനുഭവങ്ങളെ എന്തിനു കണ്ടില്ലെന്നു നടിക്കണം....ഈ മരുന്ന് കഴിച്ചു വൈദ്യ ശാസ്ത്രം കയ്യൊഴിഞ്ഞ...കേവലം ഒരു മാസവും ആറു മാസവും മാത്രം ആയുസ്സ് പറഞ്ഞവര്‍, വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും നമ്മുടെ ഇടയില്‍ ആരോഗ്യത്തോടെ (എയിഡ്സ് ടെസ്റ്റില്‍ വൈറസ്‌ ബാധയില്ലെന്ന നെഗറ്റീവ് ടെസ്റ്റ്‌ റിപ്പോര്‍ട്ടുമായി) ജീവിതം തുടരുമ്പോള്‍......  ഒന്ന് ചോദിക്കണ്ടേ...കോടികളുടെ ബിസിനെസ്സ്‌ നടക്കുന്ന എയിഡ്സ് മരുന്നുകള്‍ കഴിച്ചു ഒരാളെങ്കിലും രക്ഷപെട്ടിട്ടുണ്ടോ..? നമ്മുടെ ആരോഗ്യ വകുപ്പ് കൂട്ടുനിന്ന് കാണിക്കുന്ന  നിരുത്തരവാദപരമായ  ഈ 'കൊലച്ചതി,' അങ്ങനെതന്നെ പറയണം കാരണം ഇത് എയിഡ്സ് രോഗം മാറ്റും എന്ന് അസന്ദിഗ്ദ്ധമായി ഇന്നും ജീവിക്കുന്ന തെളിവുകള്‍ പറയുമ്പോള്‍., വര്‍ക്കലക്കാരന്‍ ഷാജഹാനും, പെരിന്തല്‍മണ്ണക്കാരന്‍ ശുഹൈബും, ഭാരതത്തിലെ ആദ്യ വനിതാ ഫിഫ റഫറി ബെന്ടലയും അടക്കം പറയുമ്പോള്‍...(ഇവരുടെയെല്ലാം ഫോണ്‍ നമ്പര്‍ അടക്കം നിങ്ങള്ക്ക് ഈ പുസ്തകത്തില്‍ വായിക്കാം) പറയൂ,..ഇവിടെ കുറെ രാഷ്ട്രീയക്കാരും യുക്തിവാദികളും, ഭക്തന്മാരും കള്ളന്മാരും മാത്രമെയുള്ളൂ...മനുഷ്യരില്ലേ....?

ഈ വെല്ലുവിളി, ...മജീദ്‌ എന്ന മനുഷ്യന്‍ സ്വന്തം ശരീരത്തില്‍ വൈറസ്‌  കുത്തി വെച്ച് പോലും തെളിയിക്കാം എന്നു വെല്ലുവിളിക്കെ, എന്താണ് നമ്മുടെ ആരോഗ്യ വിദഗ്ധര്‍ ഇത് പരിശോധിക്കാന്‍ തയാറാകാത്തത്..? ഇന്ത്യവിഷനും റിപ്പോര്‍ട്ടെര്‍ ചനെലും അടക്കമുള്ള  നമ്മുടെ മാധ്യമങ്ങള്‍ ഇത് സര്‍ക്കാരിനെ കൊണ്ട് പരിശോധിപ്പിക്കാന്‍ തയ്യാറാകാത്തത്..?  

ഹൈകോടതി കേരള സര്‍ക്കാരിനോട് ഈ മരുന്ന് പരിശോധിക്കാന്‍ ആവ്ശ്യപെട്ടിട്ടും , ഓരോ കാരണങ്ങള്‍ പറഞ്ഞു അവ നീട്ടികൊണ്ടു പോകുന്നതെന്തിന്..? ഈ മരുന്ന് സത്യം ആണെങ്കില്‍ ഇതിന്റെ വിപണനം വൈകുന്നത് മനുഷ്യ രാശിയോടു ചെയ്യുന്ന കൊടിയ പാപം ആണെന്ന അസ്വസ്ഥത മനുഷ്യരായവര്‍ക്ക് എന്തെ ഉണ്ടാകുന്നില്ല....?

 അന്ഗീകൃത രാഷ്ട്രീയ പാര്‍ട്ടികളും വെല്‍ഫെയര്‍ പോലുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടികളും എന്തുകൊണ്ടിവ ചര്‍ച്ചാ വിഷയം ആക്കുന്നില്ല...?  ആയിരം വിപ്ലവ പ്രവര്തനങ്ങലെക്കാള്‍ ഫലപ്രദം ആണ് ഒരു മനുഷ്യ ജീവന്‍ രക്ഷിക്കാനുള്ള ഉൽകണ്ഠ എന്ന് എന്താണ് നമ്മള്‍ തിരിച്ചറിയാത്തത്...?  

പ്രൊഫസര്‍ എം എന്‍ വിജയന്‍ പലവട്ടം പത്ര സമ്മേളനം നടത്തി ആവ്ശ്യപെട്ടതാണ് ഈ മരുന്ന് സർക്കാർ പരിശോധിക്കണം എന്നത്....കാരണം അദ്ദേഹം മുന്‍കയ്യെടുത്തു എത്ര രോഗികള്‍ക്ക് ഈ അത്ഭുത മരുന്ന് കൊടുത്തു ജീവന്‍ തിരിച്ചു നല്‍കിയിരിക്കുന്നു....! ചോദ്യങ്ങള്‍ പെരുമഴ പോലെ ആര്‍ക്കുകയാണ്....മനുഷ്യത്വം എവിടെ..?

പ്രസവത്തിനു കൊണ്ട് വന്ന അനുജത്തിയെ എയിഡ്സ് രോഗി എന്ന് പറഞ്ഞു , വാര്‍ഡില്‍ അട്മിറ്റു ചെയ്യാതെ  കോട്ടയം മെടികല്‍ കോളേജിന്റെ വരാന്തയില്‍ കിടതിയപ്പോള്‍  തൂണിനു മറപറ്റി നിന്ന് വാ പൊത്തി തല തല്ലി കരഞ്ഞ ദാസനെ ഇവര്‍ക്കെങ്ങനെ മനസ്സിലാകാന്‍....... ... ഇന്ന് അയാളുടെ പെങ്ങളും കുട്ടിയും മാത്രമല്ല അനേകര്‍ രക്ഷപെട്ടിരിക്കുന്നു.... മെടികല്‍ ടെസ്റ്റുകളില്‍ അവര്‍ക്ക് രോഗം മാറിയിരിക്കുന്നു.. എത്ര പേര്‍...... ...എത്ര പേര്‍ കാത്തിരിക്കുന്നു..അവരില്‍ ഒരാള്‍ ചോദിച്ച പോലെ "എന്തേ എന്റെ ഏട്ടന് ഈ മരുന്ന് കൊടുത്തില്ല" എന്ന് ഹൃദയം കനത് ചോദിക്കുമ്പോള്‍..... , ...കൈവിട്ടു പോയ ജീവനുകള്‍ക്ക് പകരമല്ല, നിങ്ങളുടെ ഈ അളിഞ്ഞ നിയമങ്ങളും കച്ചവട മാഫിയകളുടെ ധന തത്വശാസ്ത്രങ്ങളും എന്ന് ഞങ്ങള്‍ എങ്ങനെ പറയാതിരിക്കും....നമ്മള്‍ എങ്ങനെ ഉറങ്ങും.... 

ഹൈക്കോടതി കേരള സര്‍ക്കാരിനോട് ഈ മരുന്ന് ലാബ് ടെസ്റ്റു നടത്തി അത് പരിശോധിക്കണം എന്നവ്ശ്യപെട്ടിട്ടും ഇത്ര കാലമായിട്ടും കേസ് നീട്ടി നീട്ടി കൊണ്ട് പോകല്‍ അല്ലാതെ എന്ത് കൊണ്ടിത് പരിശോധിക്കുന്നില്ല...! ഇത് മജീദ്‌ പറയുന്ന പോലെ എയിഡ്സ് വൈറസിനെ കൊല്ലുന്നു എങ്കില്‍ അത് അന്ഗീകരിക്കാനും ഇല്ലെങ്കില്‍ അയാളെ പിടിച്ചു ജയിലില്‍ ഇടാനും എന്താ സര്‍ക്കാരിനു കഴിയില്ലേ..മജീദിന്റെ ഭാഷയില്‍ വെറും ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് WHO ക്ക് ഇവ പരിശോധിക്കാം എന്നിരിക്കെ എന്ത് കൊണ്ട് പരിശോധിക്കുന്നില്ല....?  നമ്മള്‍ ഓരോരുത്തരും ഉത്തരം പറയേണ്ടതുണ്ട്...

ഇമ്മ്യൂണോ ക്യൂര്‍ എന്ന മരുന്ന് കഴിച്ചു എയിഡ്സ് രോഗം മാറിയവരുടെ, ലുക്കീമിയ മാറിയവരുടെ,  അനുഭവങ്ങള്‍ അവരുടെ മെടികല്‍ സെര്ടിഫികട്ടുകളുടെ സാക്ഷ്യപത്രങ്ങള്‍ അടക്കം , അവരുടെ ഫോണ്‍ നമ്പരും വിലാസവും ചിത്രവും അടക്കം , ഏതാണ്ട് നാനൂറോളം പേജുകളിലായി അടുക്കി വെച്ച പൊള്ളുന്ന ജീവിതങ്ങളും ഗവേഷണങ്ങളും എല്ലാം ഒരു ചെറിയ കുറിപ്പില്‍ ഒതുക്കാന്‍ ആകുന്നതല്ല...പിന്നെ വെറുതെ ഇങ്ങനെ പറഞ്ഞാല്‍ ആരും വിശ്വസിക്കും എന്നും ഞാന്‍ കരുതുന്നില്ല....... എങ്കിലും എന്റെ യുക്തിക്ക് അത് കൂടുതല്‍ സ്വീകാര്യമായിരിക്കുന്നു....ഞാനും വിശ്വസിക്കുന്നു.."ഇവിടെ സത്യം നിലവിളിക്കുന്നു...!  ഏതാണ്ട് ഒരു വര്ഷം മുന്‍പാണ് ഞാനീ പുസ്തകം വായിക്കുന്നത് അതിനു ശേഷം അല്‍പ്പകാലം പ്രവാസമായിരുന്നു പക്ഷെ

അന്ന് രാത്രി   ഒരുപാട് വൈകിയിരിക്കുന്നു എങ്കിലും ജോജിയെ വിളിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല..അല്ലാതെ ഉറങ്ങുന്നതെങ്ങനെ...ഈ മരുന്ന് സത്യം ആണെങ്കില്‍... ഈശ്വരാ ...'എത്ര കോടി ജനങ്ങള്‍'....എത്ര കോടി ജനങ്ങള്‍ ആണ് മരണത്തില്‍ നിന്നും ഉയിര്‍ക്കാന്‍ പോകുന്നത്.....ഇരുട്ടിന്റെ നിഴലുകളില്‍ മുഖം പൊത്തി കരഞ്ഞ...വാവിട്ടു നിലവിളിച്ച , എത്ര അച്ചന്മാര്‍ അമ്മമാര്‍, ഭര്‍ത്താക്കന്മാര്‍, ഭാര്യമാര്‍  തങ്ങളുടെ പിന്ചോമനകളെ വാരിപുണര്‍ന്നു തിരികെ ഈ ലോകത്തേക്ക് വരും....!!!

"നിങ്ങള്‍ ആരാണ് ..എന്താണ് രാത്രിയില്‍......  ? " അസമയത്തെ ഫോണ്‍ വിളിക്കുള്ള മറുപടിയില്‍  അല്‍പ്പം ചോദ്യ ഭാവം ഉണ്ടായിരുന്നു ജോജിക്ക് ...വീര്‍പ്പടക്കി ഒറ്റ ശ്വാസത്തില്‍ ഞാന്‍ പറഞ്ഞു എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല..ഞാനെങ്ങനെ ..അല്ല മനുഷ്യനായി പിറന്നവര്‍ എങ്ങനെയാണ് ...ഈശ്വരാ.... ഇത് സത്യം ആണെങ്കില്‍ ഉറങ്ങാന്‍ കഴിയുക.....! .ഒരു നിമിഷം മുന്പെന്കില്‍ അത്രയും നേരത്തെ വിളിച്ചു പറയണ്ടേ..ലോകത്തോട് എയിഡ്സ് എന്ന മാരക  വൈറല്‍ രോഗത്തിന് മരുന്നുന്ടെന്നു.. 

"രഞ്ജി , നിങ്ങള്‍ ഇപ്പോഴല്ലേ ഇതറിയുന്നത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാനനുഭവിക്കുന്നതും മറ്റൊന്നല്ലല്ലോ..." ജോജി ശാന്തമായി പറഞ്ഞു....

അവിചാരിതമായാണ് ജോജി എന്ന പത്രപ്രവര്‍ത്തകന്‍ ഈ മാനവിക ദൌത്യത്തില്‍ (ഇതൊരു മാനവിക ദൌത്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു) വന്നു പെട്ടത്..ബാന്ഗ്ലൂരിലെ തന്റെ പഴയ കാല സുഹൃത്തില്‍ നിന്നാണ് ജോജി അസ്വസ്ഥമാക്കുന്ന ആ സത്യം അറിയുന്നത്,  കേരളത്തില്‍ കൊച്ചിയിലെ ഫെയര്‍ ഫാര്മയിലെ മരുന്ന് കഴിച്ചിട്ടാണ് എയിഡ്സ് രോഗിയായിരുന്ന ആ സുഹൃത്ത്‌ ഇന്ന് ജീവിക്കുന്നതെന്ന സത്യം..!!! ജോജിയിലെ പത്ര പ്രവര്‍ത്തകന്‍ ഉണര്‍ന്നു കാരണം അന്നെ കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും പടിയടച്ചു പിണ്ഡം വെച്ചിരുന്നല്ലോ മജീദിനെയും അദ്ധേഹത്തിന്റെ മരുന്നിനെയും....

ഞാന്‍ വിശ്വസിക്കുന്നു.....എയിഡ്സ് രോഗത്തിന് മജീദിന്റെ പക്കല്‍ മരുന്നുട്.....ഇമ്മുണോ ക്യൂര്‍ എന്ന മരുന്ന്  എയിട്സ് മാറ്റും..! എനിക്കറിയാം അങ്ങനെ പറയാന്‍ പാടില്ലത്രേ....ഹൈക്കോടതി വിധിയുണ്ട് ആ മരുന്ന് എയിട്സിനു എന്ന പേരില്‍ വില്‍ക്കാന്‍ പാടില്ല..പക്ഷെ ആരാണ് അത് പരിശോധിച്ചത്...? 

പക്ഷെ  ചികുന്‍ ഗുനിയ എന്ന രോഗത്തിന്റെ മുന്നില്‍ നമ്മുടെ ആലപ്പുഴ ജില്ല പനിച്ചു വിറച്ചപ്പോള്‍ , അന്ന് നമ്മുടെ എം എന്‍ വിജയന മാഷ്‌ സഖാവ് വി എസിനെ വിളിച്ചുപറഞ്ഞു.. ചികുന്‍ ഗുനിയ വൈറല്‍ പനിയാണ് ആധുനിക മരുന്നുകള്‍ വൈറസിനെ കൊല്ലുന്നില്ല..പക്ഷെ മജീദിന്റെ ' ഇമ്മ്യൂണോ ക്യൂര്‍ ' വൈറസിനെ കൊല്ലും..അറിയാം മജീദിന്റെ എന്ന് പറഞ്ഞാല്‍ വിവാദം കത്തിപ്പടരുമല്ലോ..അങ്ങനെ പരമേശ്വരന്‍ വൈദ്യര്‍ മജീദിന്റെ ഫെയര്‍ ഫാര്മയുടെ പേര് മാറ്റിയ മരുന്നുകള്‍ ആലപ്പുഴയില്‍ വിതരണം ചെയ്തു....അവിശ്വസനീയമാം വണ്ണം രോഗം ..മാറി..അതെ രോഗം മാറി....  വൈറസുകള്‍ ചാവുന്നു..!! വിശ്വസിക്കാമോ ആലപ്പുഴകാരെന്കിലും വൈറസ്‌ ചാകുന്നു എന്ന്....!  നമ്മുടെ വിഖ്യാതരായ മരുന്ന് കമ്പനികള്‍ മുട്ട് കുത്തി  തോല്‍വി സമ്മതിച്ച വൈറസിനെ ഈ കൊച്ചു കേരളത്തില്‍ ഒരു ആയുര്‍ വേദ മരുന്ന്  നിഷ്പ്രയാസം കൊല്ലുന്നു എന്ന്....  എങ്കില്‍ ഉറക്കെ പറയുക വൈറസിനെ കൊല്ലാന്‍ കഴിയും......ലുകീമിയ ഒരു വൈറല്‍ രോഗം ആണെങ്കില്‍,... എയിഡ്സ് ഒരു വൈറല്‍ രോഗം ആണെങ്കില്‍............. ഇതാ ആ വൈറസും ഈ മരുന്ന് കൊണ്ട് ചാകുന്നു എന്ന് ഇന്നും ജീവിക്കുന്ന ലക്ഷങ്ങള് (നമ്മുടെ നാട്ടിലുള്ള നൂറുകണക്കിനാളുകള്‍, പലരും പേരുകള്‍ പറയുന്നില്ല എന്നേയുള്ളൂ) നമ്മോട് നെഞ്ചില്‍ കൈതോട്ടു പറയുന്നു....വായിക്കുക..ഈ പുസ്തകത്തില്‍, ചാവക്കാട് ഒരുമനയൂര്‍ ദാസന്‍ മുതല്‍ ഇന്ത്യയിലെ പ്രഥമ ഫിഫ വനിതാ റഫറി, ബെന്ടല ഡീകോട്ടു വരെയുള്ള അനുഭവസ്ഥര്‍ പറയുന്ന പച്ചയായ സത്യങ്ങള്‍ വായിച്ചു സ്വയം ചോദിക്കരുത് നമ്മള്‍ ഇരുണ്ട യുഗങ്ങളിലെ ഏതെന്കിലും അടിമ താവളത്തിലെ ഗിനി പന്നികള്‍ ആണോ എന്ന്.... 

അതെ ഒരു സരസമായ ചോദ്യം ഉയരുന്നു ലുക്കീമിയക്കും ചികുന്‍ ഗുനിയക്കും എയിട്സിനും എല്ലാം ഒരേ മരുന്നോ..? വൈറസിനെ കൊല്ലുന്ന പണിയാനു ഈ മരുന്നിനു..അത് കൊണ്ട് തന്നെ എന്തിനു വ്യത്യസ്ത പേരുകള്‍.....?  മജിദ്‌ ചോദിക്കുന്നു....

എന്നിട്ടും എന്ത് കൊണ്ട് ലോകം ഇതങ്ങീകരിക്കുന്നില്ല...?  എയിഡ്സ് വൈറസിനുള്ള കോക്ടെയില്‍ മരുന്ന് വ്യാപാരം എന്റെ കൊച്ചു കണക്കുകളില്‍ ഒതുങ്ങാത്തതായതുകൊണ്ട്  ആ പുസ്തകം തന്നെ അതിനുത്തരം സവിസ്തരമായി നിങ്ങള്ക്ക് തരും..

സാധാരണയായി എലീസ ടെസ്റ്റ്‌ നടത്തിയാണ് ഒരാള്‍ക്ക്‌ എയിഡ്സ് ഉണ്ടോ എന്ന് തീരുമാനിക്കുന്നത്. എയിട്സിനുള്ള അന്റിബോടി( പ്രതിദ്രവ്യം ) ശരീരത്തില്‍ ഉണ്ടോ എന്നറിയുകയാണ് ഈ ടെസ്റ്റു ചെയ്യുന്നത്. ശരീരത്തില്‍ എയിഡ്സ് വൈറസ്‌ കടന്നാല്‍ ശരീരം ഉല്‍പ്പാദിപ്പിക്കുന്ന പ്രതി ദ്രവ്യം ആണ് ഇങ്ങനെ എയിട്സിനുള്ള ലക്ഷണം ആയി പറയുന്നത്..പക്ഷെ പരമ്പരാഗതമായ ഈ രീതി തെറ്റാണ് എന്നാണു മജീദ്‌ പറയുന്നത്. നിങ്ങള്ക്ക് ടിബി വന്നു മാറിയാലും ടിബിയുടെ ആന്റി ബോഡി ശരീരത്തില്‍ കാണും അതിനര്‍ഥം നിങ്ങള്ക്ക് ടി ബി ഇപ്പോള്‍ ഉണ്ടെന്നല്ല ടി ബി ഉണ്ടായിരുന്നു എന്നാണു....! മാത്രവുമല്ല ശരീരത്തിലെ എയിഡ്സ് വൈറസിന് പ്രതികരിച്ചു ആന്റി ബോഡി ഉണ്ടാകുവാന്‍ ഏതാണ്ട് പതിനെട്ടു മാസമെന്കിലും എടുക്കും...!!  നമ്മള്‍ മറന്നു കാണില്ല കഴിഞ്ഞ യു ഡി എഫ ഭരണ കാലത്ത് രാമചന്ദ്രന്‍ മാസ്റര്‍ ഇറക്കിയ ഉത്തരവ്, കേരളത്തിലെ എല്ലാ രക്ത പരിശോധനകളും പി 24 അന്ടിജെന്‍ ടെസ്റ്റു നടത്തി വേണം സ്വീകരിക്കാന്‍ എന്ന്..അതിനു കാരണം  തിരുവനന്തപുരം ബ്ലഡ്‌ ബാങ്കില്‍ നിന്നും രക്തം സ്വീകരിച്ച കുട്ടിക്ക് HIV പിടിപെട്ടതായിരുന്നു...! അപ്പോള്‍ നേരത്തെ പറഞ്ഞ പതിനെട്ടു മാസം എങ്കിലും കഴിയുമ്പോള്‍ മാത്രമേ രോഗിക്ക് HIV പോസിറ്റീവ് കിട്ടുകയുള്ളൂ..അതിനര്‍ഥംഎന്താണ്, രക്തത്തില്‍ വൈറസിന്റെ കോര്‍ പ്രോട്ടെന്‍ ഉണ്ടോ എന്ന് പരിശോധിക്കണം. അത് ശരീരത്തില്‍ ആന്റി ബോഡി ഇല്ലെങ്കിലും എലീസ ടെസ്റ്റില്‍ നെഗറ്റീവ് അല്ലെങ്കിലും കോര്‍ പ്രോട്ടീന്‍ ഉണ്ടെങ്കില്‍ അയാള്‍ക്ക്‌ HIV ഉണ്ടാകും...അങ്ങനെ  വൈറസിനെ കണ്ടെത്താന്‍ പി 24 അന്ടിജെന്‍ ടെസ്റ്റു നടത്തണം. അത് രോഗിയുമായി രക്ത ബന്ധമുള്ളവരും നടത്തണം...കാരണം നേരത്തെ തിരിച്ചറിയുന്നത്‌ നേരത്തെ രക്ഷപ്പെടും എന്നാണു മജീദ്‌ പറയുന്നത്...ഇതൊരു പനി മാറുന്ന പോലെ മാറും...എന്നദ്ദേഹം ആണയിടുന്നു...പിന്നെ ചോദിക്കുന്നു  ഇവരാരും എന്തുകൊണ്ട് മജീദിന്റെ മരുന്ന് കഴിച്ചവരെ പരിശോധിക്കുന്നില്ല....!!!!

വൈറസ്‌ ആക്രമണത്തില്‍ ഒരാളുടെ ശരീരത്തിലെ വെള്ള രക്താണുക്കളുടെ എണ്ണം കുറയും...ഇന്ന് എയിഡ്സ് മരുന്നെന്ന പേരില്‍ തരുന്ന കൊക്ടയില്‍ നിരന്തരം ചെയ്യുന്ന കാര്യവും ഇത് തന്നെ (കോക്ടെയില്‍ എന്ന മരുന്നിന്റെ ഉത്ഭവവും വളര്‍ച്ചയും എല്ലാം പുസ്തകത്തില്‍ നന്നായി വിവരിക്കുനുണ്ട്) ..എന്നാല്‍ ഇമ്മ്യൂണോ ക്യൂര്‍ കഴിച്ചാല്‍ രക്തത്തിലെ വെളുത്ത രക്താണുക്കള്‍ ക്രമത്തില്‍ വര്‍ധിക്കും...അങ്ങനെ സി ഡി ഫോര്‍ കൌന്ടും wbc കൌന്ടും സാധാരണ നിലയില്‍ എത്തിയതിന്റെ നിരവധി റിപ്പോര്‍ട്ടുകള്‍ ഇതില്‍ അടക്കം ചെയ്തിരിക്കുന്നു...

മജീദിന്റെ മരുന്ന് കഴിച്ച ചിത്രയും ബാബുരാജും മരിച്ചു..!!!! ഒരു പക്ഷെ മജീദിന്റെ മരുന്നിനെതിരെ നടന്ന ഏറ്റവും ഫലപ്രദമായ ആക്രമണം ആയിരുന്നു ഈ വാര്‍ത്ത...മരണസന്നയായിരുന്ന ചിത്രയും ബാബുരാജും ഈ മരുന്ന് കഴിച്ചാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്...വൈറസ്‌ ടെസ്റ്റു നെഗടീവ്‌ എന്ന് ചിത്രയെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് കൊടുക്കതിരുന്നതും, പിന്നെ പേര് മാറ്റ് മുസ്ലിമായി വേഷം മാറിയ ചിത്രക്ക്  ബ്ലഡ്‌ ടെസ്റ്റു നടത്തി നെഗട്ടീവാനെന്നു സ്ഥിരീകരിച്ചതും എല്ലാം നേരത്തെ പറഞ്ഞല്ലോ ഒരു സിനിമാകഥ പോലെയാണ്....ചിത്രയ്ക്കും കുഞ്ഞിനും എയിട്സായിരുന്നു...ബാബുരാജ് എന്നോരാള്‍ക്കും രണ്ടു പേരും മജീദിന്റെ കേരളത്തിലെ ആദ്യ  പേഷ്യന്‍സ് ആയിരുന്നു..വിജയകരവും രണ്ടു പേര്‍ക്കും മരുന്ന് കഴിച്ചു വൈറസ്‌ ടെസ്റ്റുകളില്‍ നെഗറ്റീവ് കിട്ടി...അതോടെ കൂടുതല്‍ പ്രശസ്തരായി...അവരുടെ മരണം ഇപ്പൊഴു ദുരൂഹമാണ് (ആ ദുരൂഹത പുസ്തകത്തില്‍ നിന്നും വായിക്കുക..) പക്ഷെ മജീദ്‌ ആണയിടുന്നു എയിഡ്സ് മൂലമല്ല അവര്‍ മരിച്ചത്...!! പോസ്ടുമാര്ടം റിപ്പോര്‍ട്ടിലും എയിട്സവൈറസ്‌ അവരുടെ ശരീരത്തില്‍ ഇല്ലായിരുന്നു...മാത്രമല്ല  അവരുടെ എയിഡ്സ് ബാധിച്ച കുട്ടി ഇന്ന് മുതിര്‍ന്ന പെണ്‍കുട്ടിയായി ജീവിക്കുന്നു..അവര്‍ക്ക് ടെസ്റ്റ്‌ നെഗറ്റീവ്‌ ആണ്, അതായത് വൈറസ്‌ ബാധ ഇപ്പോള്‍ ഇല്ല..!!!

ഒന്ന് ചോദിക്കട്ടെ ഒരാളെങ്കിലും കച്ചവട മരുന്ന് മാഫിയയുടെ കോക്ടെയില്‍ കഴിച്ചു ജീവിചിട്ടുണ്ടോ..?  അവരോക്കെ ശരീരത്തില്‍ എയിഡ്സ് വൈറസുമായല്ലേ മരിച്ചത്...ഓ ഈ ചോദ്യം നമ്മള്‍ ചോദിക്കില്ലല്ലോ അല്ലെ....മജീദ്‌ പറയുന്നു, അയാളുടെ രോഗികളില്‍ എയിഡ്സ് വൈറസ്‌ ഉണ്ടാവില്ല ..വൈറസ്‌  നശിക്കും..ഒരിക്കല്‍ ഈ മരുന്നുപയോഗിച്ചാല്‍ ശരീരത്തിലെ മെമറി സെല്ല്സ് പിന്നീട് ഒരിക്കലും എയിഡ്സ് വരാതെ ആന്റി ബോടികള്‍ തയ്യാറാക്കി നിര്‍ത്തും....

അമേരികയില്‍ ഈ മരുന്ന് കൊണ്ട് ചികില്‍സിച്ചു ഒടുവില്‍ ഭീഷണികള്‍ക്ക് വഴങ്ങി ഇപ്പോള്‍ ചെക്ക് റിപ്പബ്ലിക്കില്‍ വിജയകരമായി ഇന്നും ഈ മരുന്ന് കൊണ്ട് ചികില്‍സിക്കുന്ന , ഡോക്ടര്‍ ജോര്‍ജ്ജും എല്ലാം ഈ പുസ്തകത്തിലെ അനവധി സാക്ഷ്യങ്ങളില്‍ ചിലവ മാത്രം ആണ്. ബംഗ്ലൂര്‍ യുണിവേര്സിടിയില്‍ നിന്നും എം. ഡി നേടിയതിനു ശേഷം അമേരികയിലെ ബോസ്ടനില്‍ സായ്ന്റിസ്ടായ ഡോക്ടര്‍ സുധീര്‍ ബെര്‍ഗോണ മുപ്പത്തിയൊന്ന് എയിഡ്സ് രോഗികളില്‍ ഈ മരുന്ന് 98 ല്‍ പ്രയോഗിക്കുകയും മുഴുവന്‍ പേരും രോഗം മാറി എന്ന ഗവേശന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.... ഇത്തരം മനുഷ്യനെ അത്ഭുതപ്പെടുത്തുന്ന  നിരവധിതെളിവുകള്‍ ഇരമ്പുന്നു ഈ പുസ്തകത്തിന്റെ ഓരോ താളിലും....

എനിക്കറിയാം ഇതൊരു സമഗ്രമോ ആധികാരികമോ ആയ പരിചയപ്പെടുത്തല്‍ ആയിട്ടില്ല..പക്ഷെ ഇതൊരു നിര്‍ദേശം ആണ് മനുഷ്യ മനസാക്ഷി മരവിചിട്ടില്ലെന്കില്‍ ഒരിക്കലെങ്കിലും നാമീ പുസ്തകം വായിക്കണം..

രണ്ടായിരത്തി ഏഴില്‍ കേവലം ഒരു മാസം കൂടി മാത്രം ആയുസ്സ് പറഞ്ഞ ലുക്കീമിയ രോഗി ആയിരുന്ന ഷുഹൈബ് എന്ന കുട്ടി ഇന്ന് വര്‍ഷങ്ങള്‍ക്കു ശേഷം പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറത്തു മജീദ്‌ എന്ന വലിയ മനുഷ്യനെ നന്ദിയോടെ ഓര്‍ത്തു ജീവിക്കുമ്പോള്‍.............അനേകം അമ്മമാരുടെയും മനുഷ്യരുടെയും കണ്ണീര്‍ നിറഞ്ഞ  സ്നേഹ നോട്ടങ്ങളും സ്പര്‍ശനങ്ങളും ഹൃദയത്തില്‍ ഏറ്റു വാങ്ങിയ ഈ മനുഷ്യരെ...ഞാന്‍ നമിക്കുന്നു....

യുക്തിവാദിയായ എന്റെ മനസ്സില്‍ ഒരു പാട് ദൈവങ്ങള്‍ ഉണ്ട്..കാള്‍ മാര്‍ക്സ് മുതല്‍ മതെര്‍ തെരേസ വരെ ..അവരുടെ കൂട്ടത്തിലേക്ക് മജീദ്‌ എന്ന  ഈ മനുഷ്യനെയും...ജോജി എന്ന പത്ര പ്രവര്‍ത്തകനെയും ഞാന്‍ ചേര്‍ത്ത് വെക്കുന്നു....ഇതൊരു അതിശയോക്തി ആണോ...അല്ല ഞാന്‍ മനുഷ്യത്വത്തെ ആണ്  ആരാധിക്കുന്നത്....

ജോജിയുടെ വാക്കുകള്‍ കടം കൊള്ളട്ടെ...." ഞാന്‍ നോക്കി നിന്ന്...അകന്നുപോകുന്ന ഒരു മനുഷ്യനില്‍ അനുഭവങ്ങളുടെ പൊള്ളുന്ന കടലിരംബുകയാണ്. എനിക്കെന്തോ തോന്നി...കണക്ക് കൂട്ടലുകളിലോക്കെ എന്നിലെ പത്ര പ്രവര്‍ത്തകന്‍ തോല്‍ക്കുകയാണ്...ഉള്ളിലെവിടെയോ...ഒരു കരച്ചിലിനു കാറ്റ് പിടിക്കുന്നു...ഒരു പക്ഷെ നിലവിളിക്കുന്ന സത്യത്തിലേക്ക് ആരോ വഴി കാട്ടുകയവാം...എനിക്ക് പിടി തരാത്ത ആരോ ഒരാള്‍.."" "  "

ലോകം മുഴുവനും ഇപ്പോഴും അവഞ്ജയോടും സംശയതോടും ശത്രുതയോടും ഈ മഹത്തായ കണ്ടുപിടുത്തത്തെ ആക്രമിക്കുമ്പോള്‍....    ഇത്രയം   ഉദാത്തമായ ഈ ഔഷധം എതെണ്ടവര്‍ക്ക് എത്തിക്കാന്‍ കഴിയാതെ മനം നീറ്‌ുമ്പോഴും......കണ്ണീരും കടപ്പാടും നീറ്റലായി നിറയുന്ന എണ്ണമറ്റ  കത്തുകളുടെ കൂമ്പാരം ജോജിക്ക്  ചൂണ്ടി കാണിച്ചു യുദ്ധം ഒറ്റയ്ക്ക് പടവെട്ടുന്ന...നന്മയുടെ  കടലിരമ്പം ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന... ഒരു മനുഷ്യന്റെ നൊമ്പരം , പടച്ചവനോട് പരാതി പറയാതെ, നന്ദി മാത്രം പറയുന്ന ഈ മനുഷ്യന്‍ തോല്‍ക്കുന്നില്ലല്ലോ.....തോല്‍ക്കുന്നത് നമ്മള്‍ മനുഷ്യർ എന്ന് വെറുതെ അഭിമാനിക്കുന്നവര്‍ അല്ലെ....

ശരിയാണ് അകത്തെവിടെയോ  ഒരു കരച്ചിലിനു കാറ്റ് പിടിക്കുന്നു....

"ഇവിടെ സത്യം നിലവിളിക്കുന്നു "
പ്രസാധകര്‍ : നിശാഗന്ധി പബ്ലികെഷന്‍സ്
ഗ്രന്ഥ കര്‍ത്താവ്  : ജോജി.
ഫോണ്‍ : 09446938634

രഞ്ജിത് : 09061490183


67 comments:

  1. ഈ പുസ്തകം ഒരു മുദ്രാവാക്യമാണ്.
    ഈ പുസ്തകം ഒരു സമരമാണ്.
    വിവരങ്ങള്‍ പൂഴ്ത്തിവെക്കപ്പെടുന്നത് കൊടിയ നീതി നിഷേധമെങ്കില്‍, ഈ പുസ്തകത്തെയും അത് ചര്‍ച്ച ചെയ്യുന്ന വിഷയത്തെയും.. അതിലൂടെ വായിക്കാനാകുന്ന ഭീകരമായ 'ചൂഷണത്തെയും' ലോകത്തെ അറിയിക്കേണ്ടതുണ്ട്. ഈ പുസ്തകം നമ്മോടു ചില ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. ഉത്തരങ്ങള്‍ വര്‍ത്തമാന ലോകം സാക്ഷ്യപ്പെടുത്തുന്നു.
    നമുക്കാകുമോ.. ഇതിനെ ചര്‍ച്ചക്ക് വെക്കാന്‍..? നമുക്കാകുമോ.. ഈ വിവരത്തിന്റെ പ്രചാരകരാവാന്‍..? നമുക്കാകുമോ... കച്ചവട ഭീമന്മാരുടെ കഴുക കണ്ണുകളില്‍ നിന്നും 'ഇരകളെ' രക്ഷിച്ചു പിടിക്കാന്‍..?

    ഇതിന്റെ ആധികാരികതയെ നമുക്ക് അന്വേഷിച്ചറിയാം. അനുഭവസ്ഥരെ നമുക്ക് ബന്ധപ്പെടാം.
    അവരിലൂടെ കാര്യങ്ങളെ പഠിക്കാന്‍ ശ്രമിക്കാം. അക്കൂടെ, ഇതിന്റെ ശാസ്ത്രീയ പഠനത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധയെ നിര്‍ബന്ധിക്കാം.. അതിനാവശ്യമായ തരത്തില്‍ കേരളക്കരയില്‍ നമുക്ക് ഇടപെടാം. ഒരുപക്ഷെ, അനേകങ്ങളുടെ ഭീതിക്ക് അറുതിയും, ആ ഭീതി കച്ചവടം ചെയ്യുന്ന ലാഭ കണ്ണുകള്‍ക്ക് ശക്തമായൊരു പ്രതിരോധവും തീര്‍ക്കാന്‍ ഈ പുസ്തകവും അതുയര്‍ത്തുന്ന ചര്‍ച്ചയും കാരണമാകും. അതുമൊരു സമരമാണ്.

    കഴിവതും, നമ്മുടെ സഹൃദയ കൂട്ടങ്ങളില്‍ ഇക്കാര്യം ചര്‍ച്ചക്ക് വെക്കാന്‍ നാം ശ്രദ്ധിക്കണം.
    ഒരു 'അവസാന വാക്കെന്ന' പോലെയല്ല, തുടര്‍ പഠനം എന്ന കണക്കിന്. നമുക്കീ വിവരത്തെ പരിചയപ്പെടുത്താം.

    ReplyDelete
  2. പ്രിയ നാമൂസ്.
    ഈ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ ഇയാളുടെ അവകാശവാദങ്ങള്‍ നിരര്‍ഥകമാണെന്ന്, ഇയാളെ വിശ്വസിച്ച് ചികില്‍സിച്ച് നിരാശപ്പെട്ട നിരവധി എച്ച് ഐ വി ബാധിതരുടെ സാക്ഷിമൊഴികള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകനും ബ്ലോഗറുമായ ഹംസ ആലുങ്ങല്‍ അവ പുസ്തകമാക്കിയിട്ടുണ്ട്. 'മുറിവേറ്റുവീണവരുടെ സാക്ഷിമൊഴികള്‍' എന്നാണ് ആ പുസ്തകത്തിന്റെ പേര്. ഇമ്മ്യൂണോക്യൂറിന്റെ രക്തസാക്ഷികള്‍ മുഖം മറക്കാതെ പ്രത്യക്ഷപ്പെടുന്നുണ്ട് ഈ പുസ്തകത്തില്‍. ടി എ മജീദിന്റെ മരുന്ന് കഴിച്ച് വഞ്ചിക്കപ്പെട്ട എച്ച് ഐ വി ബാധിതര്‍ 2007 നവംബര്‍ 31 ന് സെക്രട്ടേറിയറ്റ് നടയില്‍, ഈ മരുന്നിന്റെ പ്രചാരണത്തിനായി പുറത്തിറക്കിയ 'ഇവിടെ സത്യം നിലവിളിക്കുന്നു' എന്ന പുസ്തകം പരസ്യമായി കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

    ReplyDelete
  3. തീര്‍ച്ചയായും ഇതൊരു ഫേസ് ബുക്ക്‌ കാമ്പൈന്‍ ആക്കി മാറ്റി മരുന്ന് സര്‍ക്കാരിനെ കൊണ്ട് പരിശോധിപ്പിച്ചു സത്യം പുറത്തു കൊണ്ട് വരാന്‍ നമുക്ക് യത്നിക്കാം....

    അവസാന പിടിവള്ളി തേടി അലയുന്നവരെ, ഇനിയൊന്നും നഷ്ട്ടപ്പെടാനില്ലാത്ത സഹോദരങ്ങളെ ഈ വിവരം അറിയിക്കാം....

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ...!

    ReplyDelete
    Replies
    1. ഞാനും താങ്കളുടെ ആഭിപ്രായതിനോട് യോജിക്കുന്നു

      Delete
  4. സത്യം പുറത്ത് കൊണ്ട് വരാന്‍
    എല്ലാവരും ഒന്ന് പരിശ്രമിക്കുക
    ഇത് സത്യമാണെങ്കില്‍ ഔര്പാട് പേര്‍ക്ക് ഉപകാരപ്പെടട്ടെ
    കളവാണെങ്കില്‍ ഇപ്പോഴേ ദുരിതം പേറുന്നവര്‍ ഇനിയും കബളിപ്പിക്കപ്പെടാതിരിക്കട്ടെ

    ReplyDelete
  5. രെന്‍‌ജിത്
    നന്നായി എഴുതി. ഞാന്‍ അനുകൂലിക്കുന്നു. ആദ്യം ചര്‍ച്ച പിന്തുടരട്ടെ ..

    ReplyDelete
  6. പ്രിയ സുഹൃത്തുക്കളെ..ചര്‍ച്ച നടക്കട്ടെ..ഒരു കാര്യം തീര്‍ച്ചയാണ് ഈ മരുന്ന് പരിശോധിക്കാന്‍ കഴിയും എങ്കില്‍ എന്ത് കൊണ്ടിത് പരിശോധിക്കുന്നില്ല....മജീദ്‌ താന്‍ സ്വയം കുതിവേക്കാന്‍ ,തയ്യാര ആണെന്ന് പറഞ്ഞിട്ടും, അതിനു അയാള്‍ ഒരു നിബന്ധനയെ പറയുന്നുള്ളൂ ഒന്നാമത് കൊണ്ട് വരുന്നത് എയിഡ്സ് വൈറസ്സാണ് എന്ന് തെളിയിക്കണം, രണ്ടു, അത് മുഖ്യമന്ത്രിയുടെയും പൌര പ്രമുഖരുടെയും സാന്നിധ്യത്തില്‍ ആയിരിക്കണം , എന്ത് കൊണ്ടത്‌ മുഖ വിലക്കെടുത്ത് ഈ മരുന്ന് ലാബു പരിശോധനക്ക് തയ്യാര്‍ ആകുന്നില്ല....കോടതി സര്കാരിനോട് ആവ്ശ്യപെട്ടിട്ടു കാലമേറെയായി....പിന്നെ ഒരാളുടെ ശരീരത്തില്‍ എലീസ പോസിടീവ്‌ ആഉഅത് കൊണ്ട് മാത്രം എയിഡ്സ് വൈറസ്‌ ഉണ്ടാവണം എന്ന് നിര്‍ബന്ധം ഇല്ല എന്നതും ഈ നോട്ടില്‍ പറഞ്ഞിട്ടുണ്ട്..പിന്നെ ജീവിക്കന്നവര്‍ തെളിവുകള്‍ ആവുന്നത് അവര്‍ ജീവിക്കുന്നു എന്നത് കൊണ്ടല്ല മരിച്ചു രാസ പരിശോധനകളില്‍ വൈറസ്‌ ഇല്ല എന്ന് തെളിയുമ്പോള്‍ ആണ്....

    ReplyDelete
  7. ഇതിന്റെ സത്യാവസ്ഥ പുറത്ത് വരിക തെന്നെ വേണം. ഉപകാരപ്രദമാണെങ്കില്‍ അത് വര്‍ത്തമാന കാലത്ത് ഏറ്റവും ഉപകാരപ്രദമാകുന്ന ഒന്നായിരിക്കും അല്ലാത്ത പക്ഷം ഇതിനെക്കുരിച്ച്ചുള്ള നല്ലൊരു മുന്നറിയിപ്പും. രഞ്ജിത്ത് നന്നായി എഴുതി..

    ReplyDelete
  8. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു കഴിഞ്ഞാല്‍ ശാസ്ത്രം കയ്യൊഴിയും എന്നത് വിശ്വാസയോഗ്യമല്ല. പണ്ടൊരാള്‍ ഇലയില്‍ നിന്നും പെട്രോള്‍ ഉണ്ടാക്കിയ പോലെ. കാള പെറ്റെന്ന് കേട്ട് കയര്‍ എടുക്കാന്‍ പോകേണ്ടതില്ലല്ലോ. മുഖ്താറിന്റെ നിരീക്ഷണത്തിനു മറുപടി വേണം. ശാസ്ത്രം കഠിനമായി യത്നിക്കുന്ന ഒരു വിഷയത്തില്‍ അനുകൂല ഫലം കണ്ടെത്തിയ വ്യക്തിയെ ശാസ്ത്രലോകം ശ്രദ്ധിക്കുന്നില്ല എന്നു പറഞ്ഞാല്‍ ...??? എല്ലാ സാങ്കേതിക വിദഗ്ദ്ധരേയും അമേരിക്ക ദത്ത് പുത്രന്മാര്‍ ആക്കുമ്പോള്‍....??? ചോദ്യം അവശേഷിക്കുന്നു.

    ReplyDelete
  9. "എയ്ഡ്സ്" മരുന്നില്ലാത്ത മഹാരോഗം ഇതായിരുന്നു എന്റെ ചെറുപ്പം മുതലുള്ള ധാരണ . മതപ്രഭാഷകര്‍ "ദൈവത്തിന്റെ ശാപം മനുഷ്യന് " എന്ന് കൂടി അതിന് നിര്‍വചനം നല്‍കിയതും ഞാന്‍ ശ്രദ്ധിച്ചിരുന്നു . എനിക്ക് ചിരപരിചിതനായ ഒരു വൈദ്യര്‍ (കക്ഷി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല ) പത്ത്‌ പന്ത്രണ്ട് കൊല്ലം മുന്‍പ്‌ പെരിന്തല്‍മണ്ണയില്‍ ഒരു യുവതിയെയും കുട്ടിയേയും ചികിത്സിച്ച് സുഖപ്പെടുത്തിയ വിവരം അറിഞ്ഞതോടെ ഈ അസുഖം മാറില്ല എന്ന ധാരണകള്‍ ഞാന്‍ തീയിട്ടു കളഞ്ഞു .യുവതിയെയും കുട്ടിയേയും എനിക്ക് നേരിട്ട് പരിചയമുണ്ട് .ഭര്‍ത്താവ്‌ എയിഡ്സ് രോഗി ആയി മരണപ്പെട്ടുപോയിരുന്നു .പരിശോധനയില്‍ കുട്ടിക്കും ഭാര്യക്കും പോസിറ്റിവ് ആണെന്ന് തെളിഞ്ഞതും ആണ് .മഹേശ്വമംഗലത്ത്‌ നിന്നുള്ള ഒരു പഴയ പരിചയക്കാരന്‍ മുഖേനയാണ് പെണ്‍കുട്ടിയുടെ പിതാവ്‌ വൈദ്യരെ സമീപിച്ചത്‌....... ......, വൈദ്യരോട് ഒപ്പം കുട്ടിയായിരുന്ന ഞാനും പെരിന്തല്‍മണ്ണക്ക് പോയിരുന്നു .അന്ന് ആ കുടുംബം മുഴുവനും വൈദ്യരുടെ കാല്‍ കീഴില്‍ വീണ് പൊട്ടിക്കരഞ്ഞു .ആ കരച്ചില്‍ ഇപ്പോഴും ഒരു തീയായി എന്റെ മനസ്സില്‍ പിടയുന്നു . ഇതാ "സത്യം ഇവിടെയാണ് നിലവിളിക്കുന്നത് !!

    ReplyDelete
  10. ഈ മരുന്നിനെക്കുറിച്ച് രണ്ടു തരത്തിലുള്ള അവകാശങ്ങളും മുൻപേ തന്നെ കേട്ടിട്ടുണ്ട്. ഇതിൽ സത്യമേത് മിഥ്യയേതെന്നറിയാൻ സർക്കാർ മുകൈയ്യെടുത്ത് പരിശോധിപ്പിക്കാൻ മുന്നിട്ടിറങ്ങിയാൽ ഏവർക്കും വിശ്വാസമാകുകയും സത്യം ബോദ്ധ്യപ്പെടുകയും ചെയ്യും.

    അതിനെന്തിനാണ് സർക്കാർ സംവിധാനങ്ങൾ മടിക്കുന്നതെന്നു കാണുമ്പൊഴാണ് ഇതിനുള്ളിലുള്ള ദുരൂഹതകളിൽ ജനം സ്തംഭിച്ചു നിൽക്കുന്നത്.

    വാദങ്ങൾ ശരിയാണെങ്കിൽ എത്രയോ ലക്ഷങ്ങൾക്ക് ജീവിതം തിരിച്ചു പിടിക്കാനുള്ള അവസരമാണ് വെറുതെ നഷ്ടപ്പെടുത്തുന്നത്. മറിച്ചാണെങ്കിൽ ചതിവിൽ പേടാതെ രക്ഷപ്പെടുന്നതും ലക്ഷങ്ങൾ തന്നെ. എന്തായാലും സർക്കാരിനു തന്നെയാണ് ഉത്തരവാദിത്വം. അത് എത്രയും വേഗം സർക്കാർ നിറവേറ്റി ഉത്തരവാദിത്വം കാണിക്കുമെങ്കിൽ ലക്ഷങ്ങൾ രക്ഷപ്പെടും.

    ReplyDelete
  11. ഇതിനുള്ള മരുന്നാണ് എന്നും പറഞ്ഞു ഇവിടെ ഒരു തട്ടിപ്പ് നടന്നിരുന്നു. ഇപ്പോ ഒന്നും കേള്‍ക്കാനില്ല

    താഴെ അതിനെ പറ്റി വായിയ്ക്കാം
    http://mottamanoj.blogspot.com/2011/03/blog-post_24.html

    ReplyDelete
  12. തീര്‍ച്ചയായും നോക്കാം മനോജ്‌...,... നന്ദി...ഇവിടെ മജീദിന്റെ മരുന്ന് കഴിച്ചു ഫലം കിട്ടാത്തവര്‍ ആ ബുക്ക്‌ കത്തിച്ചു എന്ന് പറയുന്നു..ഇത് ഞാന്‍ വായിച്ചിട്ടില്ല.. പക്ഷെ ശുഹൈബും ഷാജഹാനും ബെന്ടലയും അതില്‍ പേര് പറഞ്ഞവര്‍ ഒക്കെയും വൈറസ്‌ ടെസ്റ്റില്‍ നെഗറ്റീവ് ആയിരിക്കുന്നു...!! അത് സത്യം ആണെങ്കില്‍ നിഷേധിക്കനോ...കൂട്ടത്തില്‍ ഒന്ന് കൂടി ചോടികണ്ടേ...മജീദിന്റെ മരുന്നിനെ കുറിച്ചെഴുതിയ ബുക്ക്‌ കതിചെന്കില്‍ ഇന്ന് എയിഡ്സ് മരുന്നെന്ന കോക്ടെയില്‍ കൊടുക്കുന്ന എല്ലാ ആശുപത്രികളും കതികണോ...കാരണം ആ രോഗികള്‍ എല്ലാവരും മരിക്കുകയാനല്ലോ....!!!!!!

    ReplyDelete
    Replies
    1. ആഭിപ്രായങ്ങള്‍ എല്ലാവര്ക്കും ഉണ്ടാകും അതില്‍ സത്യം ഇതാണ് എന്നാണ് ആരിയേണ്ടത്

      Delete
  13. ഈ മരുന്നിനെക്കുറിച്ചും മജീദ് എന്ന വ്യക്തിയെക്കുറിച്ചും കൊച്ചിയിലെ അദ്ദേഹത്തിന്റെ വൈറസ് എന്ന വീടിനെക്കുറിച്ചും എല്ലാം ധാരാളം വായിച്ചറിഞ്ഞിട്ടുണ്ട്.
    സത്യം എന്താണെന്ന് അറിയാൻ താല്പര്യമുണ്ട്.
    മുക്താറെഴുതിയതിന് മറുപടി കണ്ടില്ല.
    രഞ്ജിത് നന്നായി എഴുതി. എങ്കിലും അക്ഷരപ്പിശകുകൾ വലിയ കല്ലുകടിയാണ്. ഇത്തരം ഗൌരവമേറിയ വിഷയങ്ങൾ പ്രതിപാദിയ്ക്കുമ്പോൾ അക്ഷരപ്പിശകുകൾ ഒഴിവാക്കുന്നത് വായനയെ കൂടുതൽ സഹായിയ്ക്കും.

    ReplyDelete
  14. സുഹൃത്തേ സത്യം എന്താണ് എന്നറിയാന്‍ നമ്മള്‍ ഒന്നിച്ചു ശബ്ദം ഉയര്‍ത്തണം അതിനുള്ള അവകാശം നമുക്കുണ്ട്...നിശബ്ദരായിരിക്കാന്‍ നമുക്ക് അവകാശമില്ല...പ്രത്യേകിച്ച് ഇത് സത്യം ആണെങ്കില്‍ നമ്മുടെ ഈ അവഗണന പാപം എവിടെ കൊണ്ട് പോയി കഴുകും നമ്മള്‍....'...

    ReplyDelete
  15. സത്യസന്ധമായത് ഒരു ഭരണകൂടവും അംഗീകരിക്കില്ല എന്നാ സത്യം മാന്യ സുഹൃത്ത്‌ രണ്ജിതിനു അറിയില്ലേ....ഈ മരുന്നിനെയും അതിന്റെ ഉടമയും സമൂഹമധ്യത്തില്‍ അവതരിപ്പിക്കുക ,രോഗികള്‍ക്ക് മരുന്ന് ലഭിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുക തുടങ്ങിയവയാണ് കരണീയം ആയിട്ടുള്ളത്...സര്‍ക്കാര്‍ വിചാരിക്കുന്നത്,ഈ മരുന്ന് ഫലവത്തായാല്‍ ഇവിടെ ലൈംഗിക അരാജകത്വം നടമാടുമെന്നായിരിക്കാം....ആയതിനാല്‍ സാമൂഹ്യബോധവല്‍ക്കരണം നടത്തുക എന്നതാണ് പരിഹാരം....

    ReplyDelete
  16. prathikaranangal kollaam pakshe aarkkenkilum ithonnu parishodhikkuvaan ithuvare neram kittiyila ennu paranjaal ithenthu lokam, namukkathinoru vazhikaanaam koottukaare orumichoru charchayiloode oru parihaaram, enthaa akarutho????

    ReplyDelete
  17. രഞ്ജിത്തിന്റെ പുസ്തകക്കുറിപ്പ് നന്നായി. പക്ഷെ എറണാകുളത്ത് എളമക്കരയിലുള്ള മജീദിന്റെ കൊട്ടാ‍രസദൃശ്യമായ വൈറസ് എന്ന വീടിനെയും അദ്ദേഹത്തിന്റെ പല മരുന്നുകളേയും പറ്റി ഒട്ടേറെ സംവാദങ്ങള്‍ ഒരു കാലത്ത് പത്രങ്ങളിലെ നിരന്തരവാര്‍ത്തകള്‍ ആയിരുന്നു. പിന്നീടെപ്പോഴോ അതെല്ലാം ഒലിച്ചു പോയെന്നാണ് തോന്നുന്നത്. മുഖ്‌താര്‍ സൂചിപ്പിച്ചപോലെ കുറേയധികം പാഴ്‌ജന്മങ്ങളുടെ കഥകള്‍ അക്കാലത്ത് ടിവിയിലും നിറഞ്ഞു നിന്നിരുന്നു എന്ന് ഓര്‍മ്മ.

    പുസ്തക പരിചയം നന്നായെന്ന് പറയാം. പുസ്തകവിചാരത്തിലേക്ക് ഉപയോഗിക്കാമെങ്കില്‍ ഒരു മെയില്‍ വഴി അറിയിക്കുക.

    ReplyDelete
  18. പ്രിയപ്പെട്ട രഞ്‌ജിത്‌
    മുഖ്‌താര്‍ ഉദിരംപൊയില്‍ പറഞ്ഞ
    പുസ്‌തകം എഴുതിയ പത്രപ്രവര്‍ത്തകന്‍
    ഞാനാണ്‌. ജോജിയുടെ ഈ പുസ്‌തകം വായിച്ചുകഴിഞ്ഞപ്പോള്‍ താങ്കളുടേതു പോലുള്ള സംശയങ്ങള്‍ എനിക്കുമുണ്ടായി.
    ജോജിയെയും വിളിച്ചിരുന്നു. എന്റെ അന്വേഷണം അവിടെ അവസാനിപ്പിച്ചിരുന്നുവെങ്കില്‍ ഞാനും താങ്കളുടെ നിലപാടുമായി ഇപ്പോഴും കഴിയുമായിരുന്നു.
    ഒരു പത്രപ്രവര്‍ത്തകന്റെ അന്വേഷണവുമായി കയറി ചെന്നത്‌ കേരളത്തിലെ 200ല്‍ പരം എച്ച്‌ ഐ വി ബാധിതരുടെ വീടുകളിലാണ്‌. അതും ടി എ മജീദിന്റെ മരുന്ന്‌ കഴിച്ച്‌ കബളിപ്പിക്കപ്പെടുകയും അയാളിലൂടെ പുതിയ എച്ച്‌ ഐ വി ബാധിതരായി തീരുകയും ചെയ്‌ത ഇരകളുടെ നിലവിളികള്‍ കേള്‍ക്കാന്‍. ഒരര്‍ഥത്തില്‍ ഈ പുസ്‌തകത്തിനുള്ള മറുപടി കൂടിയാണ്‌ മുറിവേറ്റുവീണവരുടെ സാക്ഷിമൊഴികള്‍.
    അതിലും ഇരകളുടെ വിലാസവും ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്‌. ജോജിയുടെ പുസ്‌തകത്തില്‍ അസുഖം മാറി എന്ന്‌ പറഞ്ഞ്‌ പരിചയപ്പെടുത്തിയവരെ ഞാന്‍ വീണ്ടും സമീപ്പിച്ചിരുന്നു. എന്നാല്‍ അവര്‍ അസുഖം മാറിയതായി പറഞ്ഞിട്ടില്ലെന്നാണ്‌ എന്നോട്‌ പറഞ്ഞത്‌. മാത്രവുമല്ല അവര്‍ ഇന്നും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന്‌ എ ആര്‍ ടി ചികിത്സ തുടരുന്നുമുണ്ട്‌. എച്ച്‌ ഐ വി ബാധിതര്‍ക്കുള്ള ആനൂകൂല്യങ്ങള്‍ സ്വീകരിക്കുന്നുമുണ്ട്‌. ഈ മരുന്ന്‌ കഴിച്ച്‌ അസുഖം മാറിയിട്ടുണ്ടെങ്കില്‍ പിന്നെന്തിനാണ്‌ വീണ്ടും തുടരുന്നത്‌...?
    എന്റെ പുസ്‌തക പ്രകാശനം പ്രശസ്‌ത എഴുത്തുകാരന്‍ യു എ ഖാദര്‍ കോഴിക്കോട്‌ പ്രസ്‌ക്ലബ്ബില്‍ വെച്ചാണ്‌ നിര്‍വഹിച്ചത്‌. നിറഞ്ഞ സദസ്സില്‍ ഏറെയും പേര്‍ എച്ച്‌ ഐ വി ബാധിതരും ഈ മരുന്നിന്റെ രക്തസാക്ഷികളുമായിരുന്നു. അവര്‍ അന്ന്‌ മുഖം മറച്ച്‌ പത്രക്കാര്‍ക്കു മുമ്പില്‍ ഈ മരുന്നിനെതിരെ പൊട്ടിത്തെറിച്ചു. മജീദിനേയും ജോജിയേയും വെല്ലുവിളിച്ചു. ആ വാര്‍ത്ത മാധ്യമത്തിലെ എം ഋജു ബൈലൈന്‍ സ്റ്റോറി ചെയ്‌തിരുന്നു. പിന്നീടദ്ദേഹം മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ കവര്‍ സ്റ്റോറിയായും ചെയ്‌തു. മനോരമ ന്യൂസ്‌, ഇന്ത്യാവിഷന്‍, കൈരളി എന്നിവയിലും പ്രത്യേക സ്റ്റോറിയും വന്നിരുന്നു. വര്‍ത്തമാനം ആഴ്‌ചപ്പതിപ്പിലടക്കം തിരുത്തലിന്റെ പുസ്‌തകമെന്ന പേരില്‍ നിരവധി റിവ്യൂകളും വന്നിരുന്നു. ജോജിയുടേയും മജീദിന്റേയും അവകാശവാദങ്ങളെ എല്ലാം തള്ളിക്കളഞ്ഞും അവരെപ്രതിക്കൂട്ടില്‍ കയറ്റിയും പുറത്തിറങ്ങിയ പുസ്‌തകം ഇത്രയേറെ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടും ഇന്നുവരെ ഇതു സംബന്ധിച്ച്‌ പ്രതികരിക്കാനോ എന്റെ വെല്ലുവിളി സ്വീകരിക്കാനോ ജോജിയോ മജീദോ തയ്യാറായിട്ടില്ല.
    ഞാന്‍ ഇപ്പോഴും പറയുന്നു. ഇതൊരു സാംസ്‌കാരിക തട്ടിപ്പാണ്‌. അത്‌ അനുഭവത്തിലൂടെ മനസിലാക്കിയിട്ടുള്ളയാളാണ്‌ ഞാന്‍. അത്‌ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ എന്റെ കൂടെ വരാം. ഈ മരുന്ന്‌ കഴിച്ച്‌ കബളിപ്പിക്കപ്പെടുകയും ലക്ഷങ്ങള്‍ നഷ്‌ടമാവുകയും ചെയ്‌ത നൂറുകണക്കിന്‌ കുടുംബങ്ങളെ ഞാന്‍ കാണിച്ച്‌ തരാം. ഈ വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറുണ്ടോ ജോജി എന്ന്‌ ചോദിക്കൂ...
    എനിക്ക്‌ ജോജിയോടോ മജീദിനോടോ യാതൊരു വിരോധവുമില്ല. ഇത്തരമൊരു മരുന്നുണ്ടെങ്കില്‍ അതിനെ അംഗീകരിക്കുന്നതില്‍ മടിയുമില്ല. എന്നാല്‍ ഇതിനു പിന്നിലെ കളികള്‍ രഞ്‌ജിത്ത്‌ താങ്കളെ പോലുള്ളവര്‍ക്ക്‌ ഇനിയും മനസിലായിട്ടില്ല. അത്‌കൊണ്ട്‌ തന്നെ കാളപെറ്റെന്ന്‌ കേട്ടപ്പോഴേക്ക്‌ താങ്കള്‍ കയറെടുത്തത്‌ ഖേദകരമെന്നേ പറയാനാവൂ....

    ReplyDelete
  19. രഞ്ജിത്...
    എന്ത് ആണ് അങ്ങയോടു പറയേണ്ടത് എന്നറിയില്ല..
    അങ്ങയുടെ ഉദ്യമം വിജയിക്കട്ടെ.. ചര്‍ച്ച ചെയ്യപെടട്ടെ..
    എല്ലാ ഭാവുകങ്ങളും..

    ReplyDelete
  20. പ്രിയ ഹംസ നന്ദി താങ്കളുടെ ഈ ഇടപെടലിന്...താങ്കളുടെ നോട്ടില്‍ മജീടിനോടുള്ള വെല്ലുവിളി എന്താണെന്ന് മനസ്സിലായില്ല...ഒന്നാമത് എയിഡ്സ് ഉണ്ട് എന്നും മാറി എന്നും ലാബ് ടെസ്റ്റ്‌ നടത്തിയല്ലേ തീരുമാനിക്കേണ്ടത്...അത് ലളിതം ആണല്ലോ...എലീസ ടെസ്റ്റു പോസിറ്റീവ് ആയത് കൊണ്ട് മാത്രം ഒരാള്‍ക്ക്‌ എയിഡ്സ് ഉണ്ട് എന്ന് കരുതുന്നത് മണ്ടത്തരം അല്ലെ...മാത്രവുമല്ല താങ്കള്‍ യുക്തിയില്‍ ആദ്യം ചിന്തിക്കേണ്ട കാര്യം എത്രയോ രോഗികള്‍ ഇന്ന് ആധുനിക മരുന്ന് എന്ന കോക്ടെയില്‍ കഴിച്ചിട്ടും ചത്തൊടുങ്ങുന്നു..എന്തെ ആ മരുന്നിനോട് വെല്ലുവിളി ഇല്ലേ....സുഹൃത്തേ ഇത് ലളിതം ആണ് ഇവ പരിശോധിക്കാനും ലളിതം ആണ് സര്‍കാര ആണ് ഇത് ചെയ്യേണ്ടത്...അതിനു തനക്ള്‍ക്കും എനിക്കും ഒരുമിച്ചു ആവ്ശ്യപെടാവുന്നതെയുല്ല്..പിന്നെ താങ്കളുടെ ജോജിയോടുള്ള വെല്ലുവിളി തീര്‍ച്ചയായും ഞാന്‍ സമസാരിക്കാം..എന്നിട്ട് താങ്കളോട് പറയാം...നന്ദി...

    ReplyDelete
  21. മേല്‍ പറഞ്ഞ രണ്ടു ബുക്കും ഞാന്‍ വായിച്ചിട്ടില്ല .. എന്നിരുന്നാലും അറിഞ്ഞിടത്തോളം മജീദിന്റെ മറന്നു ഇതുവരെ പരിശോധിച്ചിട്ടില്ല .അത് എന്ത് കൊണ്ടാണ് എന്ന് ഇപ്പോഴും മനസിലാവുന്നില്ല ...രാമര്‍ പെട്രോള്‍ പോലെ ചില സ്ഥാപിത താല്പര്യ കഷികളുടെ കൈക്കടത്തല്‍ ആണോ ?
    എല്ലാവരെയും പോലെ ഇത് അറിയാന്‍ താല്പര്യം ഉണ്ട് ...മജീടിന്റെ മറന്നു തട്ടിപ്പാണ് എന്ന് പറയുന്നതിനു മുന്പ് എന്ത് കൊണ്ട് അത് ടെസ്റ്റ്‌ ചെയ്യുന്നില്ല ?
    ഇത് കഴിച്ചവര്‍ ആ ബുക്ക്‌ കത്തിക്കാനും ഇതിനു എതിരെ പ്രധിഷേധിക്കാനും ഇപ്പോഴും ജീവിക്കുന്നു എങ്കില്‍ അവര്‍ക്ക് ഒക്കെ ബാഗിഗമായിട്ടു എങ്കിലും രോഗം മാറി എന്ന് തന്നെ അല്ലെ തെളിവ്

    ReplyDelete
  22. രഞ്‌ജിത്ത്‌.
    ജോജിയുടെ പുസ്‌തകം നല്ല ഭാഷയിലെഴുതിയിരിക്കുന്നു എന്ന്‌ സമ്മതിക്കാം. ഇത്‌ കൊണ്ട്‌ പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നതല്ലാതെ ആധികാരികമല്ല. ഇത്‌ താങ്കള്‍ക്ക്‌ ബോധ്യപ്പെടണമെങ്കില്‍ എന്റെ പുസ്‌തകം കൂടി വായിക്കേണ്ടിയിരുന്നു.
    ഒരു പുസ്‌തകം വായിച്ചപ്പോഴേക്ക്‌ മറ്റൊന്നും ആലോചിക്കാതെയും ഈ വിഷയത്തെ കുറിച്ചുള്ള നിലപാടുകള്‍ എന്തൊക്കെയാണെന്ന്‌ പരിശോധിക്കാതെയും താങ്കള്‍ക്കെങ്ങനെ ഇങ്ങനെയൊരു നിലപാടിലെത്തിപ്പെടാന്‍ സാധിച്ചു...?
    ഇവിടെ സത്യം നിലവിളിക്കുന്നു അഥവാ എയ്‌ഡ്‌സിനു മരുന്നുണ്ടെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. എന്ന തലവാചകമിടാന്‍ കഴിഞ്ഞു...?
    ഇവിടെ തിരിച്ചറിയപ്പെടാതെ പോകുന്ന ഒരു സത്യമുണ്ട്‌. അതാണ്‌ താങ്കളെപോലുള്ളവര്‍ മനസ്സിലാക്കേണ്ടത്‌....മജീദും സംഘവും പറയുന്നത്‌ മാത്രം വിശ്വസിച്ചാല്‍ അങ്ങനെയെ വരൂ. അവര്‍ക്കറിയാം. എയ്‌ഡ്‌സൊരു മാരക രഹസ്യരോഗമാണ്‌. പുറത്തറിഞ്ഞാലുണ്ടാകുന്ന ഊരുവിലക്ക്‌, സാമൂഹിക ബഹിഷ്‌കരണം എന്നിവ ഓര്‍ത്ത്‌ ആരും തട്ടിപ്പില്‍ കുരുങ്ങിയാലും പുറത്ത്‌ പറയില്ല. അത്‌കൊണ്ട്‌ തന്നെ എത്രകാലം വേണമെങ്കിലും അവര്‍ക്കീ തട്ടിപ്പു തുടരാം. ഈ മരുന്നിനെ അലോപ്പതി ഡോക്‌ടര്‍മാര്‍ മാത്രമല്ല തള്ളിപ്പറയുന്നത്‌. ഐ എം എ എന്ന സംഘടന മാത്രമല്ല അവഗണിക്കുന്നത്‌. എയ്‌ഡ്‌സിനു മരുന്നില്ലെന്ന്‌ നേരത്തെ തീരുമാനിച്ചുറപ്പിച്ച ബഹുരാഷ്‌ട്ര കുത്തകകളും മരുന്ന്‌ കമ്പനികളുമല്ല. എയ്‌ഡ്‌സ്‌ ബോധവത്‌കരണത്തിന്റെ പേരില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കോടികള്‍ നഷ്‌ടമാകുമല്ലോ എന്ന്‌ ഭയക്കുന്ന സന്നദ്ധ സംഘടനകളുമല്ല. മറിച്ച്‌ അനുഭവത്തില്‍ നിന്ന്‌ പാഠം പഠിച്ച എച്ച്‌ ഐ വി ബാധിതര്‍ തന്നെയാണ്‌.
    ഞാന്‍ എന്റെ പുസ്‌തകത്തിനായി കോഴിക്കോട്‌, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്‌, പാലക്കാട്‌, തിരുവനന്തപുരം എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. 200ല്‍ പരം എച്ച്‌ ഐ വി ബാധിതരെ നേരില്‍കണ്ടു. നൂറില്‍പരം ആളുകളുമായി ഫോണില്‍ സംസാരിച്ചു. ആയിരത്തില്‍പരം ആളുകളുടെ വ്യത്യസ്‌ത അനുഭവങ്ങള്‍ പലരായി എനിക്ക്‌ മുമ്പില്‍ നിവര്‍ത്തിയിട്ടു. വിവിധ ആയൂര്‍വേദ, ഹോമിയോ ഡോക്‌ടര്‍മാരുമായും ആരോഗ്യപ്രവര്‍ത്തകരുമായും സംവദിച്ചു. ഇവരോടെല്ലാം ഞാന്‍ വിജയന്‍മാഷിന്റെ ചിന്തകള്‍ പങ്കുവെച്ചു. ടി എ മജീദ്‌ എന്ന വ്യക്തിയുടെ മരുന്നിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തു.
    ഞാന്‍ കണ്ടു മുണ്ടിട്ടിയ എച്ച്‌ ഐ വി ബാധിതരില്‍ പലരും മജീദിന്റെ മരുന്നുകള്‍ (192പേര്‍) പരീക്ഷിച്ച്‌ പരാജയ മടഞ്ഞവരായിരുന്നു. മുറി വൈദ്യങ്ങള്‍ പരീക്ഷിച്ച്‌ ധനനഷ്‌ടം വന്നവരും ഒട്ടേറെ. ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നു മജീദിയന്‍ മരുന്ന്‌ കഴിച്ച്‌ ധനനഷ്‌ടമുണ്ടായ പത്തുപേരെ കുറിച്ചെങ്കിലും. അത്തരത്തിലുള്ള 150 കുടുംബങ്ങളേയും നേരില്‍ കണ്ടു. അവരിലെവിടേയും എയ്‌ഡ്‌സ്‌ രോഗം മാറിയ ആഹ്ലാദം പങ്കുവെക്കുന്ന ഒരു മുഖം പോലും കണ്ടു കിട്ടിയില്ല.
    കെട്ടുതാലിയും കിടപ്പാടവും വിറ്റ്‌ ചികിത്സ നടത്തിയിട്ടും ജീവിതത്തിലേക്ക്‌ തിരിച്ച്‌ നടന്നവരേയും കണ്ടില്ല. അവരുടെ വാക്കുകളില്‍ നിന്ന്‌ ടി എ മജീദ്‌ എന്ന വ്യക്തിയുടെ മഹത്വവും കേട്ടില്ല.
    പെരിന്തല്‍മണ്ണയിലെ 27 കാരിയായ സരിത ഇയാളുടെ ഒരു രക്തസാക്ഷിയാണ്‌. ഇവരുടെ അസുഖം മാറിയെന്ന്‌ മജീദ്‌ ഡോക്‌ടര്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. ഇനി കുഴപ്പമില്ലെന്നും കുഞ്ഞിന്‌ ധൈര്യമായി മുലപ്പാല്‍ നല്‍കാമെന്നും പറഞ്ഞു. ഇത്‌ വിശ്വസിച്ചാണ്‌ എച്ച്‌ ഐ വി ബാധയില്ലാത്ത കുഞ്ഞിന്‌ സരിത മുലപ്പാല്‍ നല്‍കിയത്‌. അതിനെതുടര്‍ന്നാണ്‌ ആ പിഞ്ചു കുഞ്ഞുകൂടി എച്ച്‌ ഐ വി ബാധിതയായി തീര്‍ന്നത്‌. ആര്‍ക്കെങ്കിലും കാണണോ ഈ രക്തസാക്ഷികളെ...?
    എന്റെ കൂടെ വന്നാല്‍ മതി. ഞാന്‍ കാണിച്ച്‌ തരാം. ഇത്തരത്തിലുള്ള 200 ഓളം കുടുംബങ്ങളേ. നിത്യ വൃത്തിക്കു ഗതിയില്ലാത്ത സരിതക്കും കുടുംബത്തിനും നഷ്‌ടമായത്‌ രണ്ടു ജീവിതങ്ങള്‍ മാത്രമല്ല. 40 സെന്റ്‌ ഭൂമി കൂടിയാണ്‌. സരിതയുടെ മുമ്പില്‍ നിങ്ങള്‍ ഹാജരാക്കുമോ മജീദിനെ...? ജോജിയെ...? എങ്കില്‍ രണ്ടു കൊലപാതകത്തിന്‌ നിങ്ങള്‍ക്ക്‌ സാക്ഷി പറയേണ്ടി വരും ഉറപ്പ്‌. ഇത്തരത്തില്‍ എത്രയെത്ര ഹതഭാഗ്യര്‍. ഇനിയും വേണോ ഇരകള്‍...? ലോകയാത്രക്കിറങ്ങിയ നുണകളെക്കുറിച്ചുള്ള തെളിവുകള്‍...?

    ReplyDelete
  23. ഇത് ഒരു ബ്ലോഗ്‌ പോസ്റ്റില്‍ മാത്രം ഒതുക്കി കൈകാര്യം ചെയ്യേണ്ട ഒന്നല്ല ആവശ്യത്തിനും അനാവശ്യത്തിനും സമരങ്ങളും ധര്‍ണ കളും നടത്തുന്ന മലയാളി സമൂഹം ഇതിനു സമരമാക്കി ലക്ഷ്യത്തില്‍ എത്തിക്കേണ്ടത് എത്രയും പെട്ടന്ന് നടപ്പിലാക്കണ്ടേ ഒന്നാണ് ഒട്ടും സമയം കളയാതെ നമുക്കീ ദൌത്ത്യവുമായി മുന്നേരണം എല്ലാവരും ഒന്ന് ഒത്തു പിടിച്ചാല്‍ നമുക്ക് നടപ്പിലാക്കാന്‍ കഴിയും ഇതെന്ന് തോന്നുന്നു

    ReplyDelete
  24. മാനവരാശിയെ കാര്‍ന്നു തിന്നുന്ന എയ്ഡ്സ് പോലുള്ള മാരകരോഗങ്ങള്‍ക്ക് മരുന്നുണ്ടാവുന്നത് നല്ലതുതന്നെ... ജോജിയുടെ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമായി മാറുവാനാണ് ഞാനും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്...

    പക്ഷേ ഇതുപോലുള്ള ഒരു വിഷയത്തില്‍ വൈകാരികമായ ഒരു സമീപനമല്ല വേണ്ടത് എന്നാണ് എന്റെ പക്ഷം... കാര്യങ്ങളെ വസ്തു നിഷ്ഠമായി വിലയിരുത്തുക എന്നതാണ് ശാസ്ത്രത്തിന്റെ രീതി... ഭൗതികശാസ്ത്രങ്ങളാവുമ്പോള്‍ ലബോറട്ടറികളിലെ ഇഴകീറിയുള്ള പരീക്ഷണങ്ങളും, അതിലൂടെ ചെന്നെത്തുന്ന ഗണിതസമീകരണങ്ങളോട് ഉപമിക്കാവുന്ന വിധത്തിലുള്ള നിഗമനങ്ങളും അത്യാവശ്യമാണ്...

    ഇവിടെ തെളിവുകളായി നിരത്തപ്പെട്ട കാര്യങ്ങളൊന്നും ഈ രീതിയിലൂടെയുള്ള കൃത്യമായ പരീക്ഷണവഴികളിലൂടെ കടന്നു വന്നവ അല്ല തന്നെ... ചില സാമ്പിളുകളെയാണ് ജോജിയും ഹംസ ആലുങ്കലും തെളിവുകളായി നിരത്തുന്നത്... പത്തോ പതിനഞ്ചോ നൂറോ ആയിരമോ സാമ്പിളുകളില്‍ ശരിയായി എന്നതുകൊണ്ടു മാത്രം ഭൗതികശാസ്ത്രങ്ങള്‍ ഒരു കാര്യം സിദ്ധാന്തമായി അവതരിപ്പിക്കാറില്ല... ആയിരം സാമ്പിളുകളില്‍ ശരിയായ ഒരു കാര്യം ആയിരത്തി ഒന്നാമത്തെ സാമ്പിളിലും ശരിയായി പ്രവര്‍ത്തിക്കും എന്നത് കൃത്യമായ ലബോറട്ടറി പരീക്ഷണങ്ങളില്‍ നിന്ന് ഉരുവം കൊണ്ട് വസ്തു നിഷ്ടമായ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ കഴിയണം... എന്നാല്‍ മാത്രമേ അതു സ്വീകാര്യമാവുകയുള്ളു... അല്ലാതെ മജീദിന്റെ ശരീരത്തില്‍ എയ്ഡ്സ് വൈറസ് കുത്തിവെച്ച് മരുന്നു കൊടുത്ത് രോഗം മാറ്റിക്കാണിച്ചാല്‍ മാനവരാശി അതു വിശ്വസിക്കേണ്ട കാര്യമില്ല... പ്രത്യേകിച്ച് ഈ രോഗത്തിന്റെ ലക്ഷണ രീതികള്‍ തന്നെ അതീവ സങ്കീര്‍ണമാവുമ്പോള്‍...

    ഇവിടെ മജീദിനെയും ജോജിയെയും പോലുള്ള ആളുകള്‍ തന്നെ മുന്‍കൈയ്യെടുത്ത് ഈ ലബോറട്ടറി പരീക്ഷണങ്ങളിലൂടെ ഈ മരുന്നിന്റെ ശാസ്ത്രീയത തെളിയിക്കുവാനുള്ള പരിശ്രമങ്ങളിലാണ് ഏര്‍പ്പെടേണ്ടത് എന്നാണ് എന്റെ അഭിപ്രായം... അതിന് ഉത്തരവാദിത്വപ്പെട്ട ഏജന്‍സികളെ അതിനായി നിര്‍ബന്ധിക്കുവാനും അവര്‍ പരിശ്രമിക്കേണ്ടതുണ്ട്... കോടത് വിധി ഉണ്ട് എന്നു പറയുന്നു.. പക്ഷേ കോടതി വിധികള്‍ നടപ്പാക്കുന്നത് ഇങ്ങിനെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുന്നത് കോര്‍ട്ട അലക്ഷ്യമാവില്ലെ... എനിക്കു മനസിലാവുന്നില്ല... ഒന്നും... എന്തായാലും ഒരു കാര്യം സത്യം .- ഈ മരുന്നിന്റെ ശാസ്ത്രീയത എത്രയും വേഗം തെളിയിക്കപ്പെടണം... അതു വരെ ഇതിന്റെ ഉപഭോഗം നിര്‍ത്തിവെക്കണം... ഇത് ഒരു വഞ്ചന ആണെങ്കില്‍ നമ്മുടെ നിയമവ്യവസ്ഥിതി നല്‍കുന്ന ശിക്ഷ മജീദിന് നല്‍കണം.. അതല്ല നാമെല്ലാം ആഗ്രഹിക്കുന്നതുപോലെ ഇതു സത്യമാണെങ്കില്‍ നാം അദ്ദേഹത്തെ ആദരിക്കണം...

    ReplyDelete
  25. തീര്‍ച്ചയായും പ്രദീപ്‌ മാഷ്‌ പറഞ്ഞതിനോട് യോജിക്കുന്നു...ഇവിടെ ഹംസയോ ഞാനോ മജീടോ അല്ല ഇത് ശാസ്ത്രീയമോ അല്ലയോ എന്ന് പറയേണ്ടത്..അത് നമ്മളെല്ലാം അവരവരുടെ ഇഷ്ടത്തിനു പറയുന്നുമുണ്ട്..പക്ഷെ കാര്യം അത് സര്‍ക്കാര്‍ ചെയ്യണം എന്നതാണ്...കാരണം അതിനു ആധികാരികത ഉണ്ടാകും ...അവര്‍ക്ക് വെറുതെ പറയാന്‍ കഴിയില്ല അതിനു വിദഗ്ധര്‍ കാര്യ കാരണ സഹിതം പറയുന്ന റിപ്പോര്‍ട്ടുകളുടെ പിന്‍ ബലം ഉണ്ടാകണം...അതല്ലാതെ നൂറു പേര്‍ മരിചെന്നോ നൂറു പേര്‍ ജീവിചെന്നോ അല്ല ഒരു മരുന്ന് സത്യമോ അസത്യമോ ആകുന്നതു...അത് ആ മരുന്ന് അവകാശപ്പെടുന്നപോലെ വൈറസിനെ കൊല്ലുന്നോ എന്ന് നോക്കിയാണ്...അതിനു ഹംസക്കും എനിക്കും നമുക്കെല്ലാവര്‍ക്കും ഒറ്റകെട്ടായി സര്കാരിനോട് ആവ്ശയ്പെടാവുന്നതെയുല്ല് ..അതാണ്‌ കാര്യം...എന്ത് കൊണ്ട് ഈ ആവശ്യം നാം ശക്തമായി ഉന്നയിക്കുന്നില്ല.... കാരണം ഇത് സത്യം ആണെങ്കില്‍ പ്രിയപ്പെട്ടവരേ നഷ്ടമായ മനുഷ്യരുടെ ശാപങ്ങള്‍ കൊണ്ട് നാം ദ്രവീകരിച്ചു പോകും....പിന്നെ ഞാന്‍ ഇത് വിശ്വസിക്കുന്നു എന്ന് പറഞ്ഞതിന് കാരണം അതില്‍ പറഞ്ഞ പലരും ഇപ്പോഴും ഇത് ശരി എന്ന് പറയുന്നത് കൊണ്ടാണ് ....സര്കാരും എയിഡ്സ് സെല്ലും ബഹുജനങ്ങളും ഇത് ചതിയാനെന്കില്‍ എന്ത് കൊണ്ടാണ് പരിശോധിക്കാന്‍ തയ്യാറാകാത്തത് അപ്പോള്‍ ഇവരെല്ലാം കൂടി സമൂഹത്തെ പറ്റിക്കുകയാണ് ...അതാണ്‌ ചതി..സമൂഹത്തോട് ചെയ്യുന്ന ചതി...പിന്നെ ഹംസ താന്കള്‍ പറഞ്ഞവ തീര്‍ച്ചയായും ജോജിയോടു സംസാരിക്കുന്നുണ്ട്...എനിക്ക് അയാളെ കിട്ടിയിട്ടില്ല...നന്ദി.

    ReplyDelete
  26. ഈ പോസ്റ്റും കമന്‍റുകളും വായിച്ചിട്ട് ഒന്നും എനിക്ക് മനസിലായില്ല
    പ്രദീപ്‌ സാര്‍ പറഞ്ഞത് പോലെ മജീദ്‌ പറയുന്ന പോലെ അങ്ങിനെ ഒരു മരുന്നു ഉണ്ടെങ്കില്‍ തീര്‍ച്ച ആയും അത് വെളിയില്‍ കൊണ്ട് വന്നു അതിന്റെ ഫലം ശാസ്ത്രീയമായി തെളിയിക്കേണ്ടതാണ്. അദ്ധേഹത്തെ അധരികുകയും ചെയ്യണം
    പക്ഷെ ബഹു രാഷ്ട്ര കുത്തകകളും, സര്‍ക്കാരും ഇതിനോട് കണ്ണടക്കാന്‍ എന്തായിരിക്കും കാരണം. .എയിഡ്സ് എന്നാ വിപത് ലോകത്തെ കാര്‍ന്നു തിന്നുന്ന ഈ കാലത്ത് ഇങ്ങനെ ഒരു മരുന്നിന്റെ സാധ്യത വളരെ വലുതല്ലേ?
    ബില്‍ ഗേറ്റ്സ് പോലും തന്റെ സ്വത്തിന്റെ ഒരു പകുതി എയിഡ്സിന്റെ മരുന്ന്‍ കണ്ടുപിടിക്കാനുള്ള ഗവേഷണത്തില്‍ നിക്ഷേപിച്ചിരിക്കുന്നു.
    ആ സാഹചര്യത്തില്‍ ഈ മരുന്നിന്റെ സാങ്കേതിക വശം എങ്കിലും ചൂഴ്ന്നു നോക്കാന്‍ മരുന്ന് കമ്പനിക്കാര്‍ ശ്രമിക്കേണ്ടതാണ്. . . .
    എനിക്ക് തോന്നുന്നത് ഹംസ പറഞ്ഞത് പോലെ ഇതൊരു തട്ടിപ്പ് തന്നെ ആണെന്നാണ്

    ReplyDelete
  27. നല്ല രീതിയില്‍ പരിചയപെടുത്തി...ഇത് വരെ വായിച്ചിട്ടില്ല ഈ പുസ്തകം... ഈ ബ്ലോഗ്ഗില്‍ കിട്ടിയ അറിവ് മാത്രമേ ഉള്ളൂ... പോസ്റ്റും കമന്റും എല്ലാം വായിച്ചപ്പോള്‍ ഒരാളുടെയും പക്ഷം പിടിക്കാന്‍ പറ്റാത്ത കൂടുതല്‍ ചര്‍ച്ച ആവശ്യമായ വിഷയമാനിന്തെന്നു മനസിലായി...
    എന്തായാലും മുകളില്‍ പലരും പറഞ്ഞത് പോലെ ശാസ്ത്രീയമായി പരിശോദിച്ചു കണ്ടെതെണ്ടിയിരിക്കുന്നു...ഇതിലെ സത്യാവസ്ഥ... അതിനു നമ്മുടെ ഭരണ കേന്ദ്രങ്ങള്‍ തയ്യാറാകുന്നില്ല എന്നത് വിചിത്രമായി തോന്നുന്നു.. ഇത് പോസിറ്റീവ് ആയ റിസള്‍ട്ട്‌ തരുന്നുണ്ടെങ്കില്‍ എക്കാലത്തെയും മികച്ച കണ്ടുപിടുതമായിര്‍ക്കും എന്നതില്‍ സംശയമില്ല... നേരെ തിരിച്ചാണെങ്കില്‍ ഇനിയും ആളുകള്‍ പട്ടിക്കപെടാതിരിക്കാന്‍ അത് സഹായകമാകും...

    എഴുത്തുകാരന് അഭിനന്ദനങ്ങള്‍...

    ReplyDelete
  28. ഞാന്‍ ഹംസയുടെ (HAMZA ALUNGAL) വാക്കുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നു.

    ReplyDelete
  29. ആയിരങ്ങള്‍ക്ക് രോഗ മുക്തി നല്‍കിയ മരുന്നാണ് എന്ന് ഒരു വിഭാഗം . അല്ല വെറും തട്ടിപ്പെന്ന് വേറെ ചിലര്‍ . ഇത്തരുണത്തില്‍ ഇത് പരിശോധിച്ച് അത് ചികിത്സക്ക് ഉതകുന്നതാണോ എന്ന് നോക്കേണ്ട ബാധ്യത ഭരിക്കുന്ന സര്‍ക്കാരിന് ഇല്ലേ . ഇവിടെ രഞ്ജിത്ത് ആവശ്യപെടുന്നതും അത് തന്നെയല്ലേ ?

    കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും മാറി മാറി വന്ന സര്‍ക്കാരുകള്‍ ഈ വിഷയം കാണാതെ പോയതെന്തേ ? ഇനിയും എന്തിനു വൈകിക്കുന്നു ? ടെസ്റ്റുകള്‍ നടത്തട്ടെ .. ഔഷധം ചികിത്സക്ക് ഉപയുക്തമെങ്കില്‍ മജീദിനെ അംഗീകരിക്കുക . അല്ലെങ്കില്‍ വഞ്ചനാ കുറ്റം ചുമത്തി അയാള്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കാമല്ലോ സര്‍ക്കാരിന് ? ഈ പോസ്റ്റ്‌ മുന്നോട്ടു വെക്കുന്നത് തന്നെ ഇതേ തരത്തിലുള്ള ചോദ്യങ്ങളാണ് .

    ReplyDelete
  30. ഇതെല്ലം കൂടി വായിച്ചിട്ട് എനിക്ക് സങ്കടവും ദേഷ്യവും ചിരിയും, എന്തിനധികം ! മുഗത്ത് നവരസങ്ങള്‍......ഹൃദയത്തില്‍ കടലിരമ്പല്‍ ......
    ഹോ...എന്നെക്കൊണ്ട് വയ്യ...

    ReplyDelete
  31. അവസാനം രാമര്‍ പെട്രോള്‍ പോലെയാവാതിരുന്നാല്‍ മതിയായിരുന്നു. സത്യത്തില്‍ ഈ ലേഖനം വായിച്ചിട്ട്‌ എല്ലാം അവിശ്വസനീയമായി തോന്നുന്നു. ഇങ്ങനെ ഒരു മരുന്ന് കണ്‌ട്‌ പിടിച്ചിട്ടുണ്‌ടെങ്കില്‍ അത്‌ മുഖ്യധാരയിലേക്ക്‌ കൊണ്‌ടുവരാനുള്ള കഠിന ശ്രമം എന്ത്‌ കൊണ്‌ട നടത്തിയില്ല, മരുന്ന് കമ്പനികളുടെ കറുത്ത കൈകള്‍ക്ക്‌ ഈ ശ്രമം പരാജയപ്പെടുത്തുന്നതില്‍ പ്രധാന പങ്കുണ്‌ട എന്ന് ലേഖകന്‍ അര്‍ത്ഥശങ്കകള്‍ക്കിടയാക്കാത്ത വിധം വ്യക്തമാക്കുന്നു. യഥാര്‍ത്ഥത്തില്‍ നാം എവിടെയാണ്‌ ജീവിക്കുന്നത്‌. ആയിരക്കണക്കിന്‌ വാര്‍ത്താ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും അരങ്ങ്‌ തകര്‍ക്കുന്ന ഈ കാലഘട്ടത്തില്‍ അധിക പേരുമറിയാതെ ഇങ്ങനെ ഒരു മരുന്ന് എങ്ങനെ വിസ്മൃതിയിലായി എന്ന് എനിക്ക്‌ എത്ര ചിന്തിച്ചിട്ടും പിടി കിട്ടുന്നില്ല. ഈ മരുന്നിന്‌ അത്തരത്തിലുള്ള അത്ഭുത സിദ്ദിയുണ്‌ടായിരുന്നെങ്കില്‍ എന്ത്‌ കൊണ്‌ട്‌ അത്‌ അംഗീകരിക്കപ്പെടുന്നില്ല. വായനക്കാരനെ ഉത്തരം മുട്ടിപ്പിക്കുന്ന നിരവധി ചോദ്യങ്ങള്‍ ഈ ലേഖനം വായിച്ചതിന്‌റെ ഫലമായി ഉണ്‌ടായി എന്നത്‌ വാസ്തവം.

    ഇങ്ങനെ ഒരു മരുന്ന് കണ്‌ട്‌ പിടിച്ചിട്ടുണ്‌ടെങ്കില്‍ അത്‌ പരസ്യപ്പെടുത്തി മുഖ്യധാരയിലേക്ക്‌ കൊണ്‌ട്‌ വരാന്‍ നിക്ഷ്പക്ഷ മാധ്യമങ്ങള്‍ ഒരുപാടുള്ള കേരളത്തില്‍ കഴിഞ്ഞില്ല എന്നത്‌ ബുദ്ധിക്ക്‌ നിരക്കാത്തതാണ്‌. ഇങ്ങനെ ഒരു മരുന്നുണ്‌ടെങ്കില്‍ അത്‌ അനേകായിരം മനുഷ്യ ജീവനുകളെ രക്ഷപ്പെടുത്തും എന്നതില്‍ സംശയമില്ല. ഈ മാറാവ്യാധിക്ക്‌ മരുന്നില്ലെന്നാണ്‌ അറിവ്‌, മരുന്ന് കഴിച്ച്‌ പ്രതിരോധ ശേഷി വര്‍ദ്ദിപ്പിച്ച്‌ ജീവിതം നീട്ടിക്കൊണ്‌ട്‌ പോകാന്‍ കഴിയും എന്നാണ്‌ വായനയില്‍ നിന്നുള്ള എന്‌റെ പരിമിത അറിവ്‌.

    ReplyDelete
    Replies
    1. സത്യം!! രാമര്‍ പെട്രോള്‍ ആണ് ആദ്യം മനസ്സില്‍ വന്നത്.

      Delete
  32. This comment has been removed by the author.

    ReplyDelete
  33. പ്രിയ സുഹൃത്തുക്കളെ ആരും അവരവരുടെ കമന്റുകള്‍ ഡിലീറ്റ്‌ ചെയ്യരുതെന്ന് അഭ്യര്‍ഥിക്കുന്നു...കാരണം യോജിപ്പും വിയോജിപ്പും ഉറക്കെ പറയാന്‍ ഇവിടെ ഇടമുണ്ട്....ഞാനീ മരുന്നിനെ കുറിച്ച് വിശ്വസിക്കുന്നതും ശ്രീ ഹംസ അവിശ്വസിക്കുന്നതും ശരിയാകാം..കാരണം ഒരാളെങ്കിലും ഈ മരുന്ന് കഴിച്ചു ജീവിക്കുന്നു എങ്കില്‍ എനിക്കിത് വിശ്വസിച്ചേ പറ്റൂ....!!!ടി ബിക്കു മരുന്ന് കഴിച്ചിട്ട് എല്ലാവരും മരിക്കുന്നു പക്ഷെ പത്തു പേര്‍ ജീവിക്കുന്നു എങ്കില്‍ ഞാന്‍ ജീവിക്കുന്നവരുടെ അനുഭവത്തിന് പ്രാധാന്യം കൊടുക്കുന്നു....അതേസമയം ഇന്ന് എയിട്സിനു ഉള്ള കോക്ടെയില്‍ എന്ന മരുന്നിനു എന്ത് അനുഭവം ആണ് നമുക്ക് തരാന്‍ കഴിയുന്നത്,,???? എല്ലാവരും മരിക്കുന്നു..!!! ഈ മരുന്ന് കള്ളമാനെന്കില്‍ അത് ലളിതമായി തെളിയിക്കാം എന്നിരിക്കെ, വെറും വാചക കാസര്തുകലുമായി മലയാളികള്‍ തമ്മിലടിക്കണോ...?? അതോ ഈ മരുന്ന് പരിശോധിക്കാന്‍, എല്ലാവരും ഒറ്റകെട്ടായി സര്കാരിനോട് ആവ്ശ്യപെടണോ..???? അത് ചെയ്യാതെ ഉള്ള ഇതു വാചക കാസര്തും ഒരു ചതിയാനെന്നു വിളിച്ചു പറഞ്ഞാല്‍ അത് തെറ്റാകുമോ...????..അതെ ഇതൊരു ചതിയാണ്..നമ്മളെല്ലാം കൂട്ട് ചേര്‍ന്ന് ചെയ്യുന്ന ഒരു ചതി...ഇത് സത്യമാണെന്ന് നാളെ ആരും അവകാശപെടാതിരിക്കട്ടെ, കാരണം ഉറ്റവരെ നഷട്മായവരുടെ ശാപം ഉണ്ടല്ലോ, ഒരു ദിവസം കൊണ്ട് ഇത് പരിശോധിക്കാംആയിരുന്നിട്ടും അത് ചെയ്യാതെ പരസ്പരം വെല്ലുവിളിച്ചു ഇത്രയും ആളുകളെ മരണത്തിലേക്ക് തള്ളിയവരോടുള്ള ശാപം അത് മലയാളികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും....അതെ ഇവിടെ മനുഷ്യര്‍ കുറവാണ്....

    ReplyDelete
  34. തീര്‍ച്ചയായും ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയാണിത്!

    ReplyDelete
  35. രഞ്ജിത്ത്,
    ഹംസയുടെ പോസ്റ്റ്‌ വായിക്കുന്നതിനു മുന്‍പ് വരെ എന്നില്‍ വളരെ ആകാംഷയും പ്രത്യാശയും ഉണ്ടായിരുന്നു. അങ്ങനെയെങ്കിലും അനേകായിരങ്ങള്‍ ജീവിതത്തിലേക്ക് തിരികെ വരുമല്ലോ എന്നോര്‍ത്ത്! പക്ഷെ ഇന്നു കാണുന്ന പോലെ (ആളുകള്‍ വയാഗ്രക്ക് പിന്നാലെയാണ് മുസ്ളി പവര്‍, മസ്കോല്‍ ഓയില്‍, അവന്റമ്മേടെ ഓയില്‍......).,..എന്നിങ്ങനെ) മജീദു ലഭാക്കൊതിയോടെയും പിന്നാലെ ജോജി പുസ്തകം വില്‍ക്കപ്പെടാനും വേണ്ടി ഒരുമ്പിട്ടിരങ്ങിയതകാനും സാധ്യതയില്ലേ?. കഴിഞ്ഞ ദിവസം ഈസ്റെര്ന്‍ കറിപൌടെര്‍ ഫാക്ടറിയില്‍ 1200kg വ്യാജ മുളകുപൊടി റയിഡ് ചെയ്തു പിടിച്ച വാര്‍ത്ത പത്രങ്ങള്‍ മുക്കിയതായി ഒരു ചെറു വാര്‍ത്തയും കണ്ടു. സത്യം എന്താണ്? ആരാണ് അത് വെളിച്ചത്തു കൊണ്ടുവരേണ്ടത്? പൊയ്മുഖം ആരുടെതാണ്? ഇതൊക്കെ എങ്ങനെ തെളിയിക്കും? ലോകായുക്തയെ വല്ലോം നേരിട്ട് അന്വേഷണം ഏല്‍പ്പിക്കാന്‍ സാധാരണക്കാരായ നമള്‍ക്ക് കഴിയുമോ? വായിച്ചശേഷം ആകെ ഒരു വീര്‍പ്പുമുട്ടല്‍..

    ReplyDelete
  36. ജോസ്ലെറ്റ്‌, മജീദ്‌ ലാഭാകൊതിയുണ്ടാക്കിയോ, ആ മരുന്ന് കലവാണോ എന്നൊക്കെ നിസ്സാരമായി തെളിയിക്കമെന്നിരിക്കെ സംസ്ഥാന്‍ എയിഡ്സ് സെല്‍ പോലും ഇത് എന്തുകൊണ്ട് ആവശ്യപെടുന്നില്ല..???കോടികണക്കിനു ഡോളറുകള്‍ കൊയ്യുന്ന കോക്ടെയില്‍ വ്യാപാരത്തിന്റെ മുന്നില്‍ മജീദ്‌ വെറും ശിശു അല്ലെ..??? അതും ഒരാള്‍ പോലും രക്ഷപെടാതെ....ഒരു മരണത്തിന്റെയും ഉത്തരവാദിത്തം ഏല്‍ക്കാതെ..!!!!! അവരുടെ പണം നമ്മുടെ പത്രപ്രവര്‍ത്തകരും വാങ്ങിയിട്ടില്ലെന്നു എന്താണ് ഉറപ്പു....??? ശരിയാണ് നമുക്കിതിന്റെ പുറകെ പോകാന്‍ കഴിയില്ല..പക്ഷെ തന്റെ മരുന്ന് കഴിച്ചു അസുഖം മാറിയവര്‍ എന്ന് മജീദ്‌ ചൂണ്ടി കാണിക്കുന്നവരെ പരിശോധിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം അത് ഏതെന്കിലും ഹംസയോ, ജോജിയോ ഞാനോ നിങ്ങളോ അല്ല ചെയ്യേണ്ടത്....അപ്പോള്‍ ആരാണ് ഇവിടെ കള്ളന്മാര്‍..???? തന്റെ മരുന്ന് പരിശോധിക്കണം എന്ന് പറയുന്ന മജീടോ അതോ അതിനെതിരെ പരിശോധന ആവ്ശയ്പെടാതെ ഒച്ചയെടുക്കുന്നവരോ...ഞാന്‍ ഇക്കാര്യത്തില്‍ മജീടിനോപ്പം നില്ല്കുന്നു..അയാള്‍ കുറ്റക്കാരന്‍ ആണെന്ന് തെളിയും വരെ....താന്കലോ...

    ReplyDelete
  37. alla bhai....last reply on this post is "Dec 29, 2011 07:38 AM"

    kadayude baaki endaayi ... thangal jojiye vilichoo .. ayal endu paranju .. adoo ayal ippolum not reachable aano

    ReplyDelete
  38. ഒരു കാര്യം പറഞ്ഞു വന്നപ്പോള്‍ തനി കേരളീയ ശൈലിയില്‍ ഗ്വഗോ വിളികളാണ് ഇവിടെയും ഒരു പക്ഷെ മജീദിന്റെ മരുന്ന് ഫലപ്രദവും അത് മുഴുവന്‍ ആളുകളില്‍ ഫലപ്രദ മാകാത്തത് അതിന്‍റെ തുടര്‍ പരീക്ഷണ നവീകരണത്തിന്റെ അഭാവം മൂലം ആകാനും ഇടയുണ്ട് അത് കൊണ്ട് ഈ മരുന്ന് ഫലപ്രദമാണോ ഫലപ്രദം അകാത്തവരില്‍ എന്താണ് കാരണം എന്ന് പരിശോധിക്കാന്‍ കേരള ഗെവേര്‍മെന്റും ഒപ്പം മജീദും തയ്യാര്‍ ആവുകയാണ് വേണ്ടത് thanks to renji.........

    ReplyDelete
  39. ലുക്കീമിയ വൈറല്‍ ആകുന്നതെങ്ങിനെയാ ? അതൊരു തരാം ക്യാന്‍സര്‍ അല്ലെ ?

    ReplyDelete
    Replies
    1. അലെക്സ് ഏതാണ്ട് അറുപതു ശതമാനം കാന്‍സറുകളും വൈറസ്‌ മൂലമാണ് എന്നാണു ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് തോന്നുന്നു... വൈറസ്‌ മൂലമുള്ള ഇതു രോഗവും മാറുമെന്നാണ് ഇവര്‍ അനുഭവങ്ങള്‍ വെച്ച് പറയുന്നത്....താന്ക്ലക്ക് ആ ജോജിയുടെ നമ്പരില്‍ വിളിച്ചു അറിയാന്‍ ആണെങ്കില്‍ ചോദിക്കാം...തര്‍ക്കത്തിന് അയാള്‍ക്ക്‌ താല്പര്യം ഇല്ല...കോടതി വഴി യും ചോദ്യം ചെയ്യാം അങ്ങനെ എങ്കിലും ഇത് ചര്‍ച്ചയാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു..അന്വേഷണങ്ങള്‍ തുടരട്ടെ :)))

      Delete
  40. ഈ പുസ്തകം വായിക്കാന്‍ ഇടയായത് തന്നെ ഒരു നിമിത്തമെന്നു കരുതുന്നു...ഇതിനു പിന്നിലെ നിലവിളിക്കുന്ന സത്യം പുറത്തു കൊണ്ട് വരേണ്ടത് ഇന്നിന്റെ ആവശ്യമാണ്...

    ReplyDelete
    Replies
    1. അതെ സത്യം പുറത്തു വരട്ടെ :))))

      Delete
  41. ഈ പുസ്തകം വായിക്കാന്‍ ഇടയായത് തന്നെ ഒരു നിമിത്തമെന്നു കരുതുന്നു...ഇതിനു പിന്നിലെ നിലവിളിക്കുന്ന സത്യം പുറത്തു കൊണ്ട് വരേണ്ടത് ഇന്നിന്റെ ആവശ്യമാണ്...

    ReplyDelete
    Replies
    1. സത്യം ലളിതമായി തെളിയിക്കമെന്നിരിക്കെ .... നമ്മള്‍ തരക്കങ്ങളില്‍ ആണ് ... മാനവികത പക്ഷെ മരിക്കുന്നു....സത്യം തെളിയട്ടെ....

      Delete
  42. ഇതിപ്പോ ടെൻഷൻ ആയല്ലോ !!!

    ReplyDelete
    Replies
    1. സത്യം വദ ധര്‍മ്മം ചര :)))

      Delete
  43. പരീക്ഷണങ്ങൾ നടക്കട്ടെ... ഞാൻ മനസ്സിലാക്കിയത്, ഇവിടെ ഇതു പോസ്റ്റാക്കിയ രഞ്ജിത്തിനും പുസ്തകമെഴുതിയ ജോജിയും വിയോജനക്കുറിപ്പെഴുതിയ ഹംസയും കമന്റിയ ഞാനടക്കമുള്ള മലയാളികളും മാനുഷികമായ ആശങ്കയാണു പങ്കു വെച്ചത്. പരീക്ഷണങ്ങളിലൂടെ സ്ഥിരപ്പെടുത്താവുന്ന YES / NO ആണെന്നിരിക്കേ അതിലേക്ക് തന്നെയാണു കാര്യങ്ങൾ വരേണ്ടത്.

    രോഗിയിൽ പരീക്ഷിച്ച് അവനവനു വിശ്വാസ യോഗ്യമാക്കാൻ അത്തരം ജലദോഷപ്പനി അല്ലാത്തതു കൊണ്ട് സാധിക്കുകയുമില്ല. മജീദ് എന്ന വ്യക്തി വെല്ലുവിളിക്കുന്നതു പോലെ അത് ഏറ്റെടുക്കാൻ നമുക്കാവണം. ഒപ്പം ഹംസയെ പോലുള്ള സാമൂഹ്യ പ്രസക്തി മുൻനിർത്തി ഇതിനെ വിമർശിക്കുന്നവരേയും മുഖ വിലക്കെടുക്കണം. ചർച്ച തുടരട്ടെ..

    ReplyDelete
  44. എത്രയും പെട്ടെന്ന് ഇത് പരീക്ഷിച്ചു ഉറപ്പു വരുത്തി ..ശെരി ആണെങ്കില്‍ രോഗികള്‍ക്ക് നല്‍കേണ്ടത് തന്നെ...പരീക്ഷിക്കാലോ എന്തേ അതെന്നെ?

    ReplyDelete
  45. വിവാദവ്യവസായം

    ReplyDelete
  46. "ഡോക്ടര്‍ ജോര്‍ജ്ജും എല്ലാം ഈ പുസ്തകത്തിലെ അനവധി സാക്ഷ്യങ്ങളില്‍ ചിലവ മാത്രം ആണ്. ബംഗ്ലൂര്‍ യുണിവേര്സിടിയില്‍ നിന്നും എം. ഡി നേടിയതിനു ശേഷം അമേരികയിലെ ബോസ്ടനില്‍ സായ്ന്റിസ്ടായ ഡോക്ടര്‍ സുധീര്‍ ബെര്‍ഗോണ മുപ്പത്തിയൊന്ന് എയിഡ്സ് രോഗികളില്‍ ഈ മരുന്ന് 98 ല്‍ പ്രയോഗിക്കുകയും മുഴുവന്‍ പേരും രോഗം മാറി എന്ന ഗവേശന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു"

    ഈ പഠനങ്ങള്‍ താന്കള്‍ വായിച്ചുവോ ?

    അതിന്റെ വിവരങ്ങള്‍ നല്‍കാന്‍ ആവുമോ...പ്രസിദ്ധീകരിച്ചു എങ്കില്‍ എവിടെ ?ലിങ്ക് ഉണ്ടെങ്കില്‍ അതും

    "ഏതാണ്ട് അറുപതു ശതമാനം കാന്‍സറുകളും വൈറസ്‌ മൂലമാണ് എന്നാണു ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് തോന്നുന്നു"

    തോന്നുന്നു എന്ന് പറഞ്ഞതിനാല്‍ ...കൂടുതല്‍ ചോദ്യം ചോദിക്കാന്‍ പഴുതില്ല...എന്നാലും കണക്കൊക്കെ എഴുതുമ്പോള്‍ ചോദിക്കാതെ ഇരിക്കാനും വയ്യ....ഇതിനു reference വല്ലോം ഉണ്ടോ രഞ്ജിത് ?!

    ഞാന്‍ മനസ്സിലാക്കുന്നത് അനുസരിച്ച താരതമ്യേന അപൂര്‍വമായി ചില പ്രത്യേക തരാം കാന്‍സര്‍ മാത്രം ആണ് ചില പ്രത്യേക വൈറസ്‌ കാരണം ആവുന്നത്..(പല വിധ കണക്കുകള്‍ നോക്കിയാല്‍ 10-20% വരെ..ഈ അറുപതു ശതമാനം എങ്ങനെ എത്തി എന്നത് അത്ഭുതപ്പെടുത്തുന്നു).ഈ വൈറസ്‌ മൂലം ആ കാന്‍സര്‍ ഉണ്ടായാല്‍ പിന്നെ വൈറസ്‌ നെ നശിപ്പിക്കുക അല്ല അതിന്റെ ചികിത്സയും...ഒരിക്കല്‍ വൈറസ്‌ ബാധ ഉണ്ടായി പൂര്‍ണ്ണമായും വൈറസ്‌ ബാധ വിട്ടോഴിഞ്ഞതിനു ശേഷം പിന്നീടും ഇമ്മാതിരി കാന്‍സര്‍ ഉണ്ടാവാം...ആ അവസ്ഥയില്‍ വൈറസ്‌ നു എതിരെ ഉള്ള എന്ത് മരുന്നുണ്ടായിട്ടും എന്ത് കാര്യം എന്നാണു ?!അത്തരം കാന്‍സര്‍ ഉണ്ടാവാതെ ഇരിക്കാന്‍ ഉള്ള മാര്‍ഗ്ഗം വൈറസ്‌ ബാധ ഉണ്ടാവാതെ ഇരിക്കാന്‍ ഉള്ള വാക്സിനേഷന്‍ മാത്രം ആവും അല്ലാതെ രോഗ ബാധ ഉണ്ടായിട്ടു ചികില്സിക്കല്‍ ആയിരിക്കില്ല...

    Leukemia യുടെ കാര്യം എടുത്താലും 20% ആണ് വൈറസ്‌ കൊണ്ട് ഉണ്ടാവുന്നത്...

    "താങ്കള്‍ യുക്തിയില്‍ ആദ്യം ചിന്തിക്കേണ്ട കാര്യം എത്രയോ രോഗികള്‍ ഇന്ന് ആധുനിക മരുന്ന് എന്ന കോക്ടെയില്‍ കഴിച്ചിട്ടും ചത്തൊടുങ്ങുന്നു..എന്തെ ആ മരുന്നിനോട് വെല്ലുവിളി ഇല്ലേ."

    എന്താണ് ഇത് കൊണ്ട് താന്കള്‍ ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല...! എച്ച് ഐ വി ക്ക് cure ഉണ്ടെന്നു ആധുനിക വൈദ്യ ശാസ്ത്രം അവകാശപ്പെട്ടിട്ടില്ല...anti retro viral മരുന്നുകളെ പറ്റി ആണ് പ്രതിപാദിക്കുന്നത് എങ്കില്‍ ..അത് കൊണ്ട് രോഗം ഭേദം ആവും എന്ന് അവകാശപ്പെട്ടല്ല മരുന്ന് കൊടുക്കുന്നത്..വൈറസ്‌ കള്‍ക്ക് എതിരെ ഉള്ള ആ മരുന്നുകള്‍ വൈറസ്‌ വ്യാപന തോത് കുറയ്ക്കുകയും രോഗം progress ചെയ്യുന്നതിന് തടയിടാന്‍ ശ്രമിക്കുകയും ..മറ്റു രോഗാണു ബാധ സാധ്യത കുറയ്ക്കുകയും ഒക്കെ ആണ്...

    എം ബി ബി എസ പഠിച്ചു കൊണ്ടിരുന്ന സമയത്ത് മജീദിന്റെ മരുന്ന് കൊണ്ട് രോഗം ഭേദം ആവാത്ത കിടപ്പാടം വരെ നഷ്ടപ്പെട്ടു പേര് വഴിയില്‍ ആയ ചിലരെ മെഡിക്കല്‍ കോളേജിന്റെ 24 നമ്പര്‍ വാര്‍ഡില്‍ കണ്ടിരുന്നു..

    മജീദിന്റെ മരുന്ന് കഴിച്ചു ചിലര്‍ക്ക് അസുഖം ഭേദം ആയിട്ടുണ്ടെന്ന് മജീദും ബുക്ക്‌ എഴുതിയ ആളും അവകാശപ്പെടുന്നു...അത് വായിച്ചു താങ്കളും മുന്‍വിധികളോടെ "ഞാന്‍ വിശ്വസിക്കുന്നു " എന്ന് തല വാചകം എഴുതി വിടുന്നു...

    രാഷ്ട്രീയക്കാര്‍ നടത്തുന്നത് പോലെ ചില വെല്ലു വിളികളും !

    ഒരു പുതിയ മരുന്ന്/രാസ വസ്തു ഒക്കെ ആണ് കണ്ടെത്തിയത് എങ്കില്‍ അദ്ദേഹം ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ ?

    ഉണ്ടെങ്കില്‍ തെളിവ് സഹിതം അത് പൊതു സമൂഹത്തിനു മുന്നില്‍ /ശാസ്ത്ര ലോകത്തിനു മുന്നില്‍ സമര്‍പിക്കട്ടെ!

    http://cdsco.nic.in/
    മരുന്നുകളുടെ നിലവാരം പരിശോധിക്കുന്നതിനും,പുതിയ മരുന്നുകള്‍ക്ക് അംഗീകാരം നേടുന്നതിനും സര്‍ക്കാര്‍ ന്റെ വ്യവസ്ഥകള്‍ Central Drugs Standard Control Organization Directorate General of Health Services, Ministry of Health and Family Welfare, Government of India ഒക്കെ നിശ്ചയിക്കുന്നുണ്ടല്ലോ...അവിടെ സമീപിച്ചു അത് തെളിയിക്കുന്നതിന് പകരം ..തെരുവില്‍ വെച്ച് രോഗാണു വിനെ കൊണ്ട് വന്നു എന്നെ കുത്തി വെക്കൂ എന്നൊക്കെ പറയുക ആണോ ...അതും ശരിയായ മാര്‍ഗം ആണെങ്കില്‍ സ്വയം എയിഡ്സ് രോഗ ബാധിതന്‍ ആവാമല്ലോ ...ഒരു രോഗിയുടെ രക്തം സ്വയം എടുത്തു കുത്തി വെച്ച്..ഒടുക്കം P24 പരിശോധനാ ഫലം എല്ലാവരെയും കാണിച്ചു സ്വയം എയിഡ്സ് ബാധിതന്‍ ആണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടു...സ്വന്തം മരുന്ന് ഉപയോഗിച്ച് രോഗ ബാധ മാറ്റി എല്ലാരേയും തെളിയിക്കാമല്ലോ...

    എന്തിനു ഇതില്‍ ഉറച്ചു വിശ്വസിക്കുന്നു എങ്കില്‍ ശ്രീ ജോജിക്ക് പരീക്ഷണ വസ്തു ആവാമല്ലോ...മറ്റുള്ളവരെ വെല്ലു വിളിക്കുന്ന സമയത്ത് അത് വളരെ എളുപ്പം ചെയ്യാമല്ലോ...

    വാര്‍ത്തയ്ക്കായി വായും പോളിചിരിക്കുന്ന മാധ്യമങ്ങള്‍ ഉള്ള ഈ കാലത്ത് ഇത്തരം ഒരു പ്രവര്‍ത്തിക്കു അര്‍ഹിക്കുന്ന മാധ്യമ ശ്രദ്ധയും കിട്ടും ...അതിനു തയ്യാറാവുമോ !!


    ReplyDelete
    Replies
    1. ആദ്യമേ പറയെട്ടെ ഞാന്‍ ഒരു ശാസ്ത്ര വിദഗ്ധന്‍ അല്ല അതെ സമയം ശാസ്ത്ര വിദ്യാര്‍ഥി ആണ് ... മജീദിന്റെ എയിഡ്സ് മാറ്റും എന്ന് പറയുന്ന മരുന്നിനെ ആണ് ഞാനിവിടെ പ്രടിപാദ്യം ആക്കുന്നത് അദ്ദേഹത്തിന്റെ മറ്റു മരുന്നുകളെ കുറിച്ച് എനിക്കൊന്നും അറിയില്ല !!! മജീദ്‌ ഇപ്പോഴും എവിടെയും ഈ മരുന്നുകള എത്തിച്ചു കൊടുക്കാന്‍ തയ്യാര്‍ അല്ലെ എന്ന് ദീപു വിഷവസിക്കുന്നതായി തോന്നുന്നു .. ജോജിയോടുള്ള സംസാരം അനുസരിച്ച് ഈ മേരുന്നു ഏതു പരിശോധനക്കും എവിടെയും എത്തിച്ചു കൊടുക്കാന്‍ അവര്‍ തയ്യാര്‍ ആണ് !!! അതിന്റെ ചിലവും അവര്‍ ഏറ്റെടുക്കും .. പക്ഷെ ഒരുറപ്പു വേണം ഇത് ആധികാരികമായി ആണ് പരിശോധിക്കുന്നത് എന്നും ഇതില്‍ പരിശോധനാ ഫലം തെളിഞ്ഞാല്‍ ഈ മരുന്ന് അംഗീകരിക്കും എന്നും ലോകത്തോട് വിളിച്ചു പറയും എന്നും !!! എങ്കില്‍ ഈ വെല്ലുവിളി ഞാനും ഏറ്റെടുക്കാം ജോജിയെകൊണ്ട് ഈ മരുന്ന് എത്തേണ്ടിടത്ത് എത്തിക്കാം അല്ല എങ്കില്‍ ഞാനീ അവകാശ വാദങ്ങള്‍ പിന്‍വലിക്കാം നിങ്ങളോട് മാപ്പ് ചോദിക്കാം ..പോരെ :) ജീദ്‌ പറയുന്നത് hiv വൈറസ്‌ പൂര്‍ണമായും നശിക്കും എന്നും ആ രോഗി രേക്ഷപ്പെടും എനും ആണ് കോടതി കേസ് ഇപ്പോഴും നിലനില്‍ക്കുന്നു....അതില്‍ കൂടുതല്‍ പറയാന്‍ ഞാന്‍ മജീദിന്റെ വക്കാലത്ത് എടുത്തിട്ടില്ല ..ഞാന്‍ ആ പോസ്റ്റില്‍ ബ്ലോഗിലും പറയുന്നത് ഇത് തെറ്റ് എങ്കില്‍ അയാളെ ജയിലില്‍ ഇടണം എന്നാണു ശരി എങ്കില്‍ അയാളെ നമിക്കണം എന്നും .... ഏതാണ്ട് അറുപതു ശതമാനം കാന്‍സറുകളും വൈറസ്‌ മൂലമാണ് എന്നാണു ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് തോന്നുന്നു" ഇങ്ങനെ പറഞ്ഞത് എനിക്കതില്‍ ഉഅരപ്പില്ലാത്തത് കൊണ്ട് തന്നെയാണ് ... എന്നാല്‍ അങ്ങനെ വൈറസ്‌ മൂലം ആണെന്കില്‍ ഈ മരുന്ന് അവിടെയും ഫളിക്കെണ്ടാതല്ലേ എന്ന ലളിതമായ യുക്തി ആണ് ഞാനവിടെ മുന്നോട്ടു വെക്കുന്നതും ....ഡോക്ടര്‍ സുധീര്‍ ബെര്‍ഗോണ , ഡോക്ടര്‍ ജോര്‍ജ്ജും ഇവരുടെ എല്ലാം അട്രെസ്സുകളും മറ്റു റിപ്പോര്‍ട്ടുകളുടെ രേഖകളും വിവരങ്ങളും എല്ലാം ആ പുസ്തകത്തില്‍ തന്നെ പറയന്നു ..ഞാനത് മുഖവിലക്ക് എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യുന്നില്ല .. എനിക്കിഷ്ടം ഇക്കാരണത്താല്‍ ഒന്നുമല്ല എങ്കിലും ഈ മരുന്ന് പരിശോധിക്കപെടനം എന്നതാണ്....പ്രൊഫസര്‍ എം എന്‍ വിജയന്‍ മാഷും ഇത് നിരനത്രം ആവ്ശ്യപെട്ടിരുന്നു എന്നത് ബുദ്ധിക്ക് തകരാര്‍ ഉള്ളത് കൊണ്ടാണ് എന്ന് കരുതുന്നുവോ :)

      Delete
  47. http://www.virusmyth.com/aids/index/abayati.htm

    ReplyDelete
  48. ഒരു പുതിയ മരുന്ന്/രാസ വസ്തു ഒക്കെ ആണ് കണ്ടെത്തിയത് എങ്കില്‍ അദ്ദേഹം ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ ? എന്ന ദീപുവിന്‍റെ ചോദ്യമാണിവിടെ പ്രസക്തം അല്ലാതെ മരുന്ന് കുത്തിവക്കാം മാറ്റാം എന്നുള്ളതെല്ലാം വെറും വൈകാരിക പ്രകടനങ്ങള്‍ മാത്രം.

    ReplyDelete
    Replies
    1. ദിനേശന്‍ ഞാന്‍ ശാസ്ത്രജ്ഞന്‍ അല്ല എന്ന് കരുതി എന്റെ ചില നിരീക്ഷണങ്ങളില്‍ ഒരു അസുഖം മാറുന്നു എന്ന് കണ്ടെത്തിയാല്‍ അത് വിളിച്ചു പറയുക എന്നതാണ് സാമാന്യ മര്യാദ ..അതിനെ ശാസ്ത്രീയമായി പരിശോധികെക്ണ്ടത് ശാസ്ത്ര വിദഗ്ദ്ധരും ..അപ്പോള്‍ താങ്കളുടെ ചോദ്യം ബാലിശം ആകുന്നു കാരണം അദ്ദേഹം ശാസ്യ്ട്രീയ പരീക്ഷന്നഗ്ല്‍ നടത്തിയോ എന്നത് .. അതെ സമയം നിങ്ങള്‍ എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്ന് മജീടിനോട് ചോദിക്കാം അത് അദ്ദേഹം പറയുന്നും ഉണ്ട് :)

      Delete
  49. സര്‍ക്കാരിന്‍റെ മരുന്നുകള്‍ക്ക് അംഗീകാരം നല്കുന്ന സ്ഥാപനങ്ങളെ ഈ മരുന്നുമായി എന്തുകൊണ്ട് സമീപിക്കുന്നില്ല എന്ന് മേല്‍ കമന്‍റില്‍ ദീപു ചോദിക്കുന്നുണ്ട്. അങ്ങനെ സമീപിച്ചിട്ട് അകാരണമായി വല്ല എതിര്‍പ്പും പ്രകടിപ്പിക്കുന്നുവെങ്കില്‍ കോടതിയില്‍ പോകുകയോ അത് ജനങ്ങളോട് വിളിച്ചു പറയുകയോ ചെയ്യാമല്ലോ.

    ReplyDelete
    Replies
    1. ഞാന്‍ അന്വേഷിക്കും പോലെ ഇതെല്ലം നിങ്ങള്‍ക്കും ചെയ്യാമല്ലോ !!! ജോജിയുടെ നമ്പര്‍ അതില്‍ ഉണ്ട് !! എനിക്കും ജോജിക്കും പ്രത്യേകിച്ചും ഒരു ബന്ധവും ഇല്ല പുട്തകം വായിച്ചാണ് ഞാന്‍ ജോജിയെ വിളിക്കുന്നതും എത്രയും വര്‍ഷങ്ങള്‍ ആയിട്ട് ഏതാണ്ട് നാലോ അഞ്ചോ തവണയെ ഞങ്ങള്‍ സംസാരിചിട്ടുള്ളൂ...കാരണം അതില്‍ കൂടുതല്‍ ഞാനിതില്‍ ഗവേഷകന്‍ അല്ല !!! പിന്നെ താങ്കള്‍ക്ക് എവിടെ നിന്നാണ് ഒരു എജെന്‍സിയെ ഈ മരുന്ന് ഏല്‍പ്പിക്കാന്‍ കോടതി പറഞ്ഞു എന്ന് കിട്ടിയുഅത് അത് ശരി ആണെങ്കില്‍ അത് മതിയാകും മജീദിന്റെ കള്ളത്തരം പൊളിക്കാന്‍ ... എന്നാല്‍ അവര്‍ ജോജി പറഞ്ഞത് ആ കോടതി വിധിയുടെ പകര്‍പ്പു തനക്ള്‍ക്ക് എന്നല്ല ആര്‍ക്കും അവര്‍ തരും അതില്‍ സര്‍ക്കാരിനോട് ആണ് ആവ്ശ്യപെട്ടിരിക്കുന്നത് എവിടെ എങ്കിലും മരുന്ന് എത്തിക്കാന്‍ പറഞ്ഞിരുന്നു എങ്കില്‍ എത്തിക്കാന്‍ തങ്ങള്‍ തയ്യാര്‍ ആണെന്നും പറയുന്നു !!! എന്താ ആ നബരില്‍ വിളിക്കൂ അത് ആവ്ശ്യപെടൂ....എന്റെ കയ്യില്‍ ആ പകര്‍പ്പ് ഇല്ല എനിക്കതിന്റെ ആവശ്യവും ഇല്ല ...

      Delete
  50. "ജോജിയോടുള്ള സംസാരം അനുസരിച്ച് ഈ മേരുന്നു ഏതു പരിശോധനക്കും എവിടെയും എത്തിച്ചു കൊടുക്കാന്‍ അവര്‍ തയ്യാര്‍ ആണ് !!! അതിന്റെ ചിലവും അവര്‍ ഏറ്റെടുക്കും .. പക്ഷെ ഒരുറപ്പു വേണം ഇത് ആധികാരികമായി ആണ് പരിശോധിക്കുന്നത് എന്നും ഇതില്‍ പരിശോധനാ ഫലം തെളിഞ്ഞാല്‍ ഈ മരുന്ന് അംഗീകരിക്കും എന്നും ലോകത്തോട് വിളിച്ചു പറയും എന്നും !!!"

    ഇത് നല്ല തമാശ ആണല്ലോ സുഹൃത്തെ...

    സുപ്രീം കോടതിയുടെ വിധിപ്പകര്‍പ്പ് ശ്രീമാന്‍ ജോജിയോടു ചോദിച്ചു ഒന്ന് സ്കാന്‍ ചെയ്തു പബ്ലിഷ് ചെയ്യാന്‍ ദയവുണ്ടാകുമോ ?

    അതില്‍ പറഞ്ഞിരിക്കുന്നത് മരുന്ന് പ്രസ്തുത ഏജന്‍സി യെ ഏല്‍പ്പിച്ചു റിസള്‍ട്ട്‌ തേടാന്‍ അല്ലെ...സുപ്രീം കോടതി ഏല്‍പ്പിക്കാന്‍ പറഞ്ഞിരിക്കുന്ന സര്‍ക്കാര്‍ അന്ഗീകൃത ഏജന്‍സി ക്ക് ആധികാരികത പോരെ ?!!! പിന്നെ ഏതു ഏജന്‍സി ആണ് ജോജി ഉദ്ദേശിക്കുന്നത് എന്നൊന്ന് ചോദിച്ചു പറയൂ...

    സുപ്രീം കോടതി നിര്‍ദ്ദേശം ലഭിച്ച ഒരു സര്‍ക്കാര്‍ ഏജന്‍സി യുടെ നടപടി ക്രമത്തില്‍ ഈ മരുന്നിന്റെ ഫലം ആണ് പരിശോധിക്കുന്നത്...അതിനു ഫലം ഉണ്ടെന്നു തെളിഞ്ഞാല്‍ ആ റിസള്‍ട്ട്‌ ഇന്റെ പകര്‍പ്പ് നിങ്ങള്‍ക്കും കിട്ടും...ഒന്നും ഇല്ലേലും വിവരാവകാശ നിയമത്തിന്റെ കാലത്ത് ഇങ്ങനെ വായിക്കുന്നവരെ മണ്ടന്മാര്‍ ആക്കണോ ?

    ആ പകര്‍പ്പ് വെച്ചങ്ങു ലോകത്തോട് വിളിച്ചു പറയാമല്ലോ...

    അത് മാത്രം അല്ല അങ്ങനെ ഒരു നിര്‍ദ്ദേശം സുപ്രീം കോടതി നല്‍കിയ സ്ഥിതിക്ക് ഇമ്മാതിരി വളിപ്പ് നിബന്ധനകള്‍ തെരുവില്‍ പറയാതെ (കോടതിയില്‍ പറഞ്ഞു കൂടായിരുന്നോ എന്നാണു യുക്തി സഹം ആയ ചോദ്യം താങ്കള്‍ അത് ചോദിച്ചു കാണും എന്ന് കരുതുന്നു ) ആവശ്യമായ സാമ്പിള്‍ അവിടെ കൊടുക്കാന്‍ നിയമപരം ആയി മജീദ്‌ ബാധ്യസ്തന്‍ ആയിരുന്നു...അതിനു വ്യവസ്ഥ വെക്കാന്‍ ഒന്നും ജോജിക്കോ മജീദിനോ നിയമപരമായി പോലും അവകാശം ഒന്നും ഉണ്ടെന്നും തോന്നുന്നില്ല...

    ചുമ്മാ ഓരോ ഗീര്‍വാണങ്ങള്‍

    ReplyDelete
    Replies
    1. ഞാന്‍ അന്വേഷിക്കും പോലെ ഇതെല്ലം നിങ്ങള്‍ക്കും ചെയ്യാമല്ലോ !!! ജോജിയുടെ നമ്പര്‍ അതില്‍ ഉണ്ട് !! എനിക്കും ജോജിക്കും പ്രത്യേകിച്ചും ഒരു ബന്ധവും ഇല്ല പുട്തകം വായിച്ചാണ് ഞാന്‍ ജോജിയെ വിളിക്കുന്നതും എത്രയും വര്‍ഷങ്ങള്‍ ആയിട്ട് ഏതാണ്ട് നാലോ അഞ്ചോ തവണയെ ഞങ്ങള്‍ സംസാരിചിട്ടുള്ളൂ...കാരണം അതില്‍ കൂടുതല്‍ ഞാനിതില്‍ ഗവേഷകന്‍ അല്ല !!! പിന്നെ താങ്കള്‍ക്ക് എവിടെ നിന്നാണ് ഒരു എജെന്‍സിയെ ഈ മരുന്ന് ഏല്‍പ്പിക്കാന്‍ കോടതി പറഞ്ഞു എന്ന് കിട്ടിയുഅത് അത് ശരി ആണെങ്കില്‍ അത് മതിയാകും മജീദിന്റെ കള്ളത്തരം പൊളിക്കാന്‍ ... എന്നാല്‍ അവര്‍ ജോജി പറഞ്ഞത് ആ കോടതി വിധിയുടെ പകര്‍പ്പു തനക്ള്‍ക്ക് എന്നല്ല ആര്‍ക്കും അവര്‍ തരും അതില്‍ സര്‍ക്കാരിനോട് ആണ് ആവ്ശ്യപെട്ടിരിക്കുന്നത് എവിടെ എങ്കിലും മരുന്ന് എത്തിക്കാന്‍ പറഞ്ഞിരുന്നു എങ്കില്‍ എത്തിക്കാന്‍ തങ്ങള്‍ തയ്യാര്‍ ആണെന്നും പറയുന്നു !!! എന്റെ കയ്യില്‍ ആ പകര്‍പ്പ് ഇല്ല എനിക്കതിന്റെ ആവശ്യവും ഇല്ല ...പിന്നെ ഒരു വിഷയം അവതരിപ്പിക്കുമ്പോള്‍ ഗീര്‍വ്വാനം എന്നൊക്കെ അപഹസിക്കം അത് അവരവരുടെ വീക്ഷണം ഞാന്‍ എന്റെ വീക്ഷണം പറയുന്നു താങ്കള്‍ക്ക് അത് ചൊറിഞ്ഞാലും ഇല്ലെങ്കിലും :)

      Delete
  51. എന്തെങ്കിലും തീരുമാനം ആയോ ?

    ReplyDelete
  52. This comment has been removed by a blog administrator.

    ReplyDelete