ലൈംഗീകതയുടെ മറ്റൊരു മലയാളീ കാപട്യം ആണ് 'രതി നിര്‍വേദം' എന്ന കഥയും സിനിമയും.
"സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വേണ്ടിയല്ല സമൂഹം".
ലൈംഗീക ചിന്തകള്‍ പ്രായപൂര്‍ത്തിയായ ഏതൊരു ജീവിക്കും ഉണ്ടാകും. പുരുഷന്‍ സ്ത്രീയാലും സ്ത്രീ പുരുഷനാലും ആകര്‍ഷിക്കപ്പെടും. ലൈഗീകത ഒരാളുടെ സ്വകാര്യതയാണ്. അവ ആരോഗ്യകരമായി കൊണ്ട് നടക്കാനും, ആരോഗ്യമുള്ള ലൈംഗീകതയിലൂടെ ആരോഗ്യമുള്ള ജീവിതവും,അതിലൂടെ ആരോഗ്യമുള്ള സമൂഹവും വളര്‍ന്നു വരേണ്ടതാണ്. എന്നാല്‍, ഇന്ന് ലൈംഗീകതയുടെ വിപണന സാധ്യതകള്‍ മാത്രമാണ് രതി നിര്‍വേദം പോലുള്ള ഇക്കിളി ചിത്രങ്ങളിലൂടെ ആവര്‍ത്തിക്കപ്പെടുന്നത്.
ഷക്കീല തുണിയഴിച്ചാല്‍ ' അശ്ലീലവും' മുഖ്യധാര സിനിമകളിലെ നായികമാര്‍ തുണിയഴിച്ചാല്‍ ഗ്ലാമറും ആകുന്നതു അങ്ങനെയാണ്.പമ്മന്‍റെ കഥയിലുള്ളത് അശ്ലീലവും പദ്മരാജന്‍റെ കഥയില്‍ 'ഉദാത്ത കാമവും' എന്നത് സൌകര്യപൂരവം മലയാളികള്‍ മേനഞ്ഞുണ്ടാക്കിയ പൊയ്തൊലികള്‍ തന്നെയല്ലേ.?( ഇപ്പറയുന്നതിനു പദ്മരാജന്‍ എന്ന പ്രതിഭയെ കരിവാരിതേക്കല്‍ അല്ല.രതി നിര്‍വേദവും വൈശാലിയും പദ്മരജന്റെയും ഭരതന്റെയും പൊളിപ്പടങ്ങള്‍ മാത്രമായിരുന്നു എന്ന അര്‍ഥത്തില്‍ മാത്രമാണ് ) മാത്രമല്ല, ഇവയെ മാന്യതയുടെ മൂടുപടം അണിയിച്ചു നമ്മളുടെ കുടുംബന്തരീക്ഷങ്ങളില്‍ എത്തിക്കുന്നത് നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ തന്നെയാണ്. 'കാമം' എന്ന് പറയാതെ 'ഗ്ലാമര്‍' എന്ന് പറഞ്ഞാല്‍ ഏതു വീട്ടിലും ഇവ ചൂടപ്പം പോലെ ചിലവഴിക്കാം. അവയ്ക്കിടയിലെ പരസ്യങ്ങളിലൂടെ വരുമാനം വര്‍ധിപ്പിക്കാം. കാരണം, രഹസ്യമായി ഇത്തരം ഇക്കിളികള്‍ ആസ്വദിക്കാന്‍ നമ്മള്‍ ഇഷ്ട്ടപ്പെടുന്നു. ആ ഇക്കിളിയുടെ ബാലപാഠങ്ങള്‍ തന്നെയല്ലേ നമ്മുടെ റിയാലിറ്റി ഷോകളില്‍ കുരുന്നുകളിലൂടെ അവതരിപ്പിക്കപ്പെടുന്നത്..? ഒരു മസാല സീനിലെ മസാല പാട്ടിലെ അംഗ ചലനങ്ങള്‍ ഒരു കുട്ടി റിയാലിറ്റി ഷോവില്‍ അരക്കെട്ട് വികൃതമായി കുലുക്കി മുതിര്‍ന്നവരെ വെട്ടുന്ന കൊക്രികള്‍ കാട്ടി നൃത്തം ചെയ്യുന്ന പരിപാടിയിലെ ആസ്വാദ്യത എന്താണ്? ആ നടിമാര്‍ സിനിമയില്‍ തന്‍റെ അരക്കെട്ട് കുലുക്കുമ്പോള്‍ മാറിടം ത്രസിപ്പിക്കുമ്പോള്‍ അത് കാണുന്നവരില്‍ എന്ത് വികാരം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടാണവര്‍ അങ്ങനെ ചെയ്യുന്നത്.?( ഞാന്‍ പലതും കാണിക്കും നിങ്ങള്ക്ക് ആ സമയം എന്‍റെ കാതുകളില്‍ നോക്കിയാല്‍ പോരെ എന്ന് ചോദിക്കുമോ ഇവര്‍ ) അതെ രംഗങ്ങള്‍ നമ്മുടെ കുട്ടികള്‍ പൊടിപ്പും തൊങ്ങലും വെച്ച് റിയാലിറ്റി ഷോകളില്‍ കാണിക്കുമ്പോള്‍,കുരുന്നു മനസ്സുകളിലേക്ക് എന്ത് വികാരമാണ്/വിചാരമാണ് ഇവര്‍ കടത്തി വിടുന്നത്.? തങ്ങള്‍ മാതൃകയാക്കിയ നടിമാര്‍ അല്ലെങ്കില്‍ നടന്മാര്‍ കാണിക്കുന്ന ഓരോ ചേഷ്ടയും അതിലും കൂടുതല്‍ വികാരത്തോടെ എങ്ങനെ കാണി ക്കമെന്നോ!! ഓ....... ഇവയെല്ലാം ചെയ്യുന്നത് മലയാളത്തിന്‍റെ 'സഭ്യത' സൂക്ഷിപ്പുകാരായ മനോരമയും ഏഷ്യാനെറ്റും അടക്കമുള്ള ചാനല്‍ തമ്പുരാക്കന്മാര്‍ ആണല്ലോ അല്ലെ.? അപ്പോള്‍, അവര്‍ സ്പോണ്‍സര്‍ ചെയ്യുന്ന എല്ലാം മാന്യമായി കണ്ടേ ഒക്കൂ... രതിനിര്‍വേദം എന്ന സിനിമയും അതെ..!! കാരണം, അത് മലയാളത്തിലെ അമൂല്യ സാംസ്കാരിക ചിത്രങ്ങളില്‍ ഒന്നാവാം......!!!
ഇതൊക്കെ പറയുമ്പോള്‍ തെറ്റിദ്ധരിക്കേണ്ട, വികാരവും വിചാരവും ഒക്കെ ഈ പറയുന്നയാള്‍ക്കും ഉണ്ട്. വിവാഹം കഴിച്ചു എന്ന് കരുതി ആരും മാതാപിതാകളുടെ മുന്നില്‍ പലതും കാണിക്കാറില്ലല്ലോ.? അതിനെയാണ് സ്വകാര്യത എന്ന് പറയുന്നത് അതാണ് അതിന്‍റെ സന്ദര്യവും,അതിലാണ് സമൂഹത്തിന്റെ നിലനില്‍പ്പും. ബെഡ് റൂം ഒരുക്കും പോലെയല്ലല്ലോ നമ്മള്‍ വിസിറ്റിംഗ് റൂം ഒരുക്കുന്നത്..? കാരണം, വിസിറ്റിംഗ് റൂം പൊതു ഉപയോഗമാണ് ബെഡ് റൂം സ്വകാര്യതയും. എന്നിട്ടും, കുട്ടികളും മുതിര്‍ന്നവരും ഒക്കെ കാണുന്ന "ഒരു പൊതുമാധ്യമം അതിന്‍റെ സഭ്യതകള്‍ പാലിക്കണം" എന്ന് പറഞ്ഞാല്‍ അത് മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരെയുള്ള കൈ കടത്തല്‍ ആവുമോ..? എന്തും കച്ചവടവത്ക്കരിക്കുന്ന ചാനല്‍ തമ്പുരാക്കന്മാരുടെയും മാധ്യമ പിമ്പുകളുടെയും മുന്നിലേക്ക് കുട്ടികളെ എറിഞ്ഞു കൊടുക്കും മുമ്പ് ഒന്നാലോചിക്കുക.
'പ്ലേ ബോയ്' എന്ന നഗ്ന ചിത്രങ്ങള്‍ വില്‍ക്കുന്ന ഒരു ആഗോള മാസികയുടെ പേരും ധരിച്ചു നമ്മുടെ കുട്ടികള്‍ നടക്കുമ്പോള്‍ അവ സ്വീകരണ മുറികളിലെ സ്റ്റാറ്റസ് സിമ്പലായി മാറുമ്പോള്‍ നമുക്കും വിളിച്ചു പറയേണ്ടതുണ്ട്. പ്രിയ ചാനലുകളെ, "നിങ്ങളും പ്ലേ ബോയ് മാഗസിന്‍ ഉടമകളും തമ്മില്‍ വലിയ വ്യത്യാസമില്ല" എന്ന്. ലൈംഗീകത ചര്‍ച്ച ചെയ്യണ്ട എന്നോ ചിത്രീകരിക്കേണ്ട എന്നോ അര്‍ഥമില്ല. അതിനു മാനദണ്ഡങ്ങള്‍ വേണം. അവ ചര്‍ച്ച ചെയ്യപ്പെടെണ്ടാതുണ്ട്.നമ്മുടെ 'സാംസ്കാരിക പരിപാടികള്‍' എന്ന പേരില്‍ ചാനലുകള്‍ കൊണ്ടാടുന്ന അശ്ലീല പരിപാടികള്‍ നമുക്കവശ്യമുണ്ടോ എന്നലോചിക്കണം. ഒരു തീയറ്ററിലെ ഇരുണ്ട തുണിയില്‍ ആടുന്ന മസാലക്കൂട്ടുകള്‍ തുറന്ന സ്റ്റേജു പരിപാടികളായി മാറുമ്പോള്‍ ആലോചിക്കുക, ഇതാണോ സാംസ്കാരിക പരിപാടികള്‍.? ഇതാണോ സഭ്യതയുടെ വര്‍ത്തമാനം.? .ഇവയിലൂടെ എന്ത് ഭാവിയാണ് നമ്മുടെ കുട്ടികള്‍ക്ക് നമ്മള്‍ കരുതിവെക്കുന്നത്...?
മാധവിക്കുട്ടിയുടെ 'എന്‍റെ കഥ' വായിച്ചു അവരെ തന്നെ തെറി വിളിച്ച പല ചെറിയ കുട്ടികളെയും ( കോളേജിലെ കന്നിക്കാര്‍ ) എനിക്കറിയാം. അപ്പോള്‍ തോന്നിയത്, ചില വിഷയങ്ങള്‍ നമുക്ക് എല്ലാവരോടും തുറന്നു സംസാരിക്കാന്‍ കഴിയില്ല എന്നതാണ്. കാരണം, പലപ്പോഴും അന്ന് പറഞ്ഞവര്‍ തന്നെ പിന്നീട് ആ പുസ്തകത്തെ മാന്യമായി വിലയിരുത്തുന്നതിനും ഞാന്‍ സാക്ഷിയാണ്. പ്രായം പ്രശ്നമാണ്. അപ്പോള്‍ അത് ചിലപ്പോള്‍ സമൂഹത്തില്‍ വിഷം ഉണ്ടാക്കും.
അതായത്, പ്രായം അനുസരിച്ചാണ് നമ്മള്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. ചെറുപ്പത്തില്‍ ധാരാളം ഭക്ഷണം മുന്നിലുള്ളപ്പോള്‍ അതെടുക്കാന്‍ തുനിഞ്ഞാലും അമ്മമാര്‍ സമ്മതിക്കില്ല. കാരണം അതവന് ഹാനികരമാണ് എന്നറിയുന്നത് കൊണ്ടാണത്. പക്ഷെ ,പുസ്തകത്തിന് അതൊരു തടസ്സവുമാണ്. കാരണം അതാര് വായിക്കണം ആര് വായിക്കേണ്ട എന്നത് പറയാന്‍ കഴിയാറില്ല. പറഞ്ഞാലും കാര്യവുമില്ല. അപ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട് പൊതു സമൂഹത്തില്‍ എന്ത് പറയണം/എന്ത് പറയണ്ട എന്നൊക്കെ . ഇതുവരെ ഇത്തരത്തില്‍ ചിന്തിച്ചില്ല എന്നത് ഇനി ചിന്തിക്കാതിരിക്കാനുള്ള കാരണവുമല്ലല്ലോ.? കാരണം, "സമൂഹത്തിന്‍റെ ആരോഗ്യമുള്ള വളര്‍ച്ചയാണ് പ്രധാനം സിനിമയുടെ എങ്ങനെയും ഉള്ള വളര്ച്ചയല്ല. സിനിമയും സാംസ്കാരിക പ്രവര്‍ത്തനങ്ങളും സമൂഹത്തിനു വേണ്ടിയാണ്. അല്ലാതെ സമൂഹം സിനിമയുടെ വഴിയിലേക്ക് ഓടുകയല്ല വേണ്ടത്".
'നോബിള്‍ ലേഡി' എന്നൊരു ലൈംഗീകതയുടെ അതിപ്രസരമുള്ള ഒരു ചിത്രം കോളേജില്‍ പഠിച്ചിരുന്ന കാലത്ത് കണ്ടതോര്‍ക്കുന്നു സത്യത്തില്‍ അതിലൊരു മനോഹരമായ കഥയുണ്ട്. പക്ഷെ , ചിത്രീകരണത്തില്‍ വല്ലാത്ത സെക്സും.! അന്നത് കണ്ടു എത്രയോ കാലം കഴിഞ്ഞു പിന്നീട് അതിനെ കുറിച്ച് വായിച്ചപ്പോഴാണ് ഞാന്‍ കണ്ട സെക്സ് പടമാണ് ഈ പറയുന്ന 'മനോഹര ചിത്രം' എന്ന് മനസ്സിലായത്....!!!
ഒരു കാര്യം വ്യക്തമാണ് നമ്മുടെ കുട്ടികളുടെയും സമൂഹത്തിന്റെയും മാനസിക വളര്‍ച്ചയുടെ നേര്‍ക്ക് കണ്ണടക്കാന്‍ കഴിയുമോ നമ്മള്‍ക്ക്..?എന്ത്, എപ്പോള്‍, എങ്ങനെ എന്നത് ഒഴിവാക്കാന്‍ പറ്റുമോ..? എത്ര മനോഹരമായാണ് സ്നേഹത്തിന്റെയും ലൈംഗീകതയുടെയും കഥകള്‍ നമുക്ക് നമ്മുടെ ചലച്ചിത്ര കുലപതികള്‍ തന്നിട്ടുള്ളത്. പദ്മരാജന്‍റെ 'തൂവാനത്തുമ്പികള്‍' പറയുന്ന പ്രമേയത്തില്‍ രതിയുണ്ട്. ശക്തമായി .രതി നിര്‍വേദം എന്ന സിനിമയിലെ രതിയിലോ....!!!
"ഒരു സിബ് വലിച്ചൂരുന്ന ശബ്ദത്തില്‍ ഏറ്റവും വികാര ഉത്തേജനമായ ലൈംഗീകത എനിക്ക് സൃഷ്ടിക്കാന്‍ കഴിയും" എന്ന് ജോണ്‍ എബ്രഹാം പറഞ്ഞതായി കേട്ടിട്ടുണ്ട്. ഞാന്‍ പറഞ്ഞത് ഒരു പദ്മരജന്റെയോ ഭരതന്റെയോ പ്രതിഭയെ കുറിച്ചല്ല തന്നെ. രതി നിര്‍വ്വേദവും വൈശാലിയും അവര്‍ രണ്ടു പേരുടെയും 'പൊട്ട പടങ്ങള്‍' ആണെന്ന് പറയേണ്ടി വരുന്നതില്‍ ക്ഷമിക്കുക. ഒപ്പം അതിലെ സെക്സ് ആസ്വദിച്ചില്ലേ എന്ന ചോദ്യം പ്രതീക്ഷിച്ചു കൊണ്ട് അത് ആസ്വദിച്ചു എന്നും സെക്സ് എന്റെ സ്വകാര്യതയാണെന്നും പറയാന്‍ ആഗ്രഹിക്കുന്നു.
സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വേണ്ടിയല്ല സമൂഹം. കപട സദാചാരം എന്നത് ഉള്ളതിനെ വികൃതമായി കാനിക്കുന്നതല്ലേ.? നമ്മള്‍ പറയുന്നത് അത് കയ്യടക്കത്തോടെ കാണിക്കണം എന്നാണ്. കാരണം ഇന്ന് ഏറ്റവും അധികം ജനങ്ങളുമായി സംവേദിക്കുന്ന മാധ്യമം ആണ് സിനിമ. ആയതിനാല്‍ അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. കാരണം, അതിലെ പാളിച്ചകള്‍ സമൂഹത്തെ രോഗാതുരമാക്കും.അതിന്‍റെ വിജയം സമൂഹത്തെ ആരോഗ്യമുള്ളവരാക്കും. ഇതെല്ലം സമൂഹത്തിന്‍റെ നന്മക്ക് വേണ്ടിയാവണം.
"സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വേണ്ടിയല്ല സിനിമ"
നല്ല പോസ്റ്റ് Ren Jith , അഭിനന്ദനങ്ങള്‍.
ReplyDeleteസ്വകാര്യത തന്നെയാണ് കാമത്തെ സുന്ദരമാക്കുന്നത്. അതിന്റെ പരസ്യക്കാഴ്ച കാണുന്നവന്‍ സൌന്ദര്യബോധമല്ല, വൃത്തികെട്ടൊരാസക്തിയാണ് പ്രകടിപ്പിക്കുന്നത്. എന്നു കരുതി സിനിമയും പ്രണയവും, സിനിമയിലെ പ്രണയ ചിത്രീകരണവും അപകടകരമോ നിരോധിക്കേണ്ടതോ ആണെന്ന അഭിപ്രായവും എനിക്കില്ല.
ഒരാവിഷ്കാരവും ഒരാസ്വാദനവും സമൂഹത്തിന്റെ ഭദ്രത തകര്‍ക്കുന്നതാവരുത്. സ്വകാര്യ ജീവിതത്തില്‍ വിവാഹവും കുടുംബവും വേണോ സ്വച്ഛന്ദ ലൈംഗികത വേണോ ഇനി നിത്യ ബ്രഹ്മചര്യം വേണോ എന്നതൊക്കെ വ്യക്തികളുടെ ആദര്‍ശവും നിലപാടുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ ഏതൊന്നിനേയും സമൂഹമധ്യത്തിലേക്കു കൊണ്ടു വരുമ്പോള്‍ നന്നായാലോചിക്കേണ്ടതുണ്ട്
ലൈംഗികതയുടെ സൌന്ദര്യമോ വ്യക്തിസ്വാതന്ത്ര്യമോ ഉല്‍ഘോഷിക്കലല്ല, രതിയെ കച്ചവടവല്‍ക്കരിക്കലാണ് ഇത്തരം സിനിമകളുടെ ലക്ഷ്യമെന്നാര്‍ക്കാണറിയാത്തത്..!
ReplyDeleteനാവ്
ദിശ
നന്ദി..ഷാഡോ....താങ്കളുടെ വായനക്ക്...
ReplyDeleteപുതിയ രതിനിര്‍വേദം കണ്ടില്ല. പഴയത് കണ്ടതുമാണ്. ഭരതന്റെതായി അതിലും മികച്ച സിനിമകള്‍ ഉണ്ടെന്നത് സത്യമെങ്കില്‍ കൂടെ ആ കാലഘട്ടത്തില്‍ ഉണ്ടാക്കാവുന്ന ഒരു നല്ല ഫ്രെയിം വര്‍ക്ക് ആയിരുന്നു അത്. ഒരു പക്ഷെ 14 കാരന്‍ നായകന്‍ എന്നത് തന്നെയാവാം അതിലെ ഹൈലൈറ്റ്. ഇവിടെ പുതിയതില്‍ അത് 19 കാരന്‍ ആവുമ്പോള്‍ അതിന്റെതായ കുഴപ്പങ്ങള്‍ ഉണ്ടാവുകയും ചെയ്തേക്കാം
ReplyDeleteകാര്യകാരണ സഹിതം സംസാരിക്കുന്ന പക്വതയാര്‍ന്നൊരു നാവിനെ ഞാനീ എഴുത്തില്‍ കാണുന്നു. താങ്കള്‍, അറിയിച്ച പല കാര്യങ്ങളും ഏറെ ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്. എന്‍റെ അഭിപ്രായത്തില്‍, മറച്ചു വെക്കപ്പെട്ടതും എന്നാല്‍ തുറക്കപ്പെടുന്നതുമായ ഒന്നില്‍ മാത്രമേ ഏറെ ആസ്വാദ്യകരമായൊരു സെക്സ് അനുഭവിക്കാനാകൂ... എല്ലാം തുറന്നിടപ്പെടുകില്‍ അറപ്പും വെറുപ്പും മടുപ്പുമുളവാക്കും എന്നൊരഭിപ്രായവും എനിക്കുണ്ട്. അത് നമ്മുടെ ലൈംഗീകാരോഗ്യത്തെ തന്നെ കെടുത്തും.
ReplyDeleteപിന്നെ, പ്രണയത്തിന് കണ്ണുണ്ടോ മൂക്കുണ്ടോ ചെവിയുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ എനിക്കറിയില്ല.. അല്ലെങ്കിലും, ഇതൊക്കെയുമാണോ പ്രണയം..? അതെന്തായാലും വിവേകമില്ലാത്ത ഇത്തരം ചെയ്തികളെ ഒരു പൊതുപ്രശ്നമായി കണ്ടുകൊണ്ട് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. അതിലെ ആദ്യം വിചാരണ ചെയ്യേണ്ടത് ടെലിവിഷ നുകളിലൂടെ അവതരിപ്പിക്കപ്പെടുന്ന നല്ലമ്മമാരുടെ ശുദ്ധ സംസ്കാരത്തെ തന്നെയാണ്. യാതൊരു വ്യവസ്ഥയുമില്ലത്തെ കുറെയേറെ ബന്ധങ്ങള്‍. അസംബന്ധങ്ങളുടെ ഘോഷയാത്ര തന്നെയാണ് നമ്മുടെ മൊത്തം സീരിയലുകളുടെ ഉള്ളടക്കങ്ങളും. ഒരുവനെ പ്രണയിക്കുകയും മറ്റൊരുവനെ വിവാഹം ചെയ്യുകയും ജാരന്‍റെ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്യുന്ന.... ഹോ....!!! സത്യപുത്രീ.... എന്‍റെ പ്രിയപ്പെട്ട മലയാളമേ...!!!
നന്ദി, മനോരാജ്,..നമൂസ്, നിങ്ങളുടെ വായനക്ക്....നമ്മുടെ സമസ്കാരിക ആരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.....നമ്മുടെ തലമുറയുടെ പ്രണയം നഷ്ടമാകതിരിക്കട്ടെ...ഒളിച്ചു നോട്ടതിന്റെയും ജാര നോട്ടതിന്റെയും കണ്ണുകളില്‍ കൂടിയലാതെ നമ്മുടെ കുട്ടികള്‍ പരസ്പരം ഇടപഴാകട്ടെ..അതിനവര്‍ക്ക് ചുറ്റും ആരോഗ്യകരമായ ഒരു സാമ്സ്കാരികന്തരീക്ഷം ഉയര്‍ന്നു വരട്ടെ...അതിനുള്ള ചര്‍ച്ചകള്‍ തുടങ്ങട്ടെ...നമ്മുടെ ബന്ധങ്ങളുടെ സ്നേഹ ഊഷ്മളത വീണ്ടും തിരിച്ചു വരട്ടെ...വൃദ്ധസദനങ്ങളും ദാമ്പത്യ വേര്പെടലുകളും ഇല്ലതാകട്ടെ...മനുഷ്യര്‍ സുന്ദരന്മാരും സുന്ദരികളും ആകട്ടെ...
ReplyDeleteതീര്‍ച്ച ആയും താങ്കളുടെ വാദങ്ങളോട് നൂറു ശതമാനം യോജിക്കുന്നു സെക്സ് അരാജകത്വം സ്രിസ്ട്ടിക്കുന്ന ഈ കാലത്ത് അതിനെ പ്രചരിപ്പിക്കാന്‍ ഒരു കൂട്ടം ആളുകള്‍ തയാറായി ഇരിക്കുകയാണ്
ReplyDeleteപുതിയത് വെറും തല്ലിപ്പൊളി, പക്ഷെ പദ്മരാജന്‍-ഭരതന്‍ ടീമിന്റെ ചിത്രത്തില്‍ ശ്വേതാമെനോനെ ചിത്രീകരിച്ചതുപോലെയല്ല ജയഭാരതിയെ ചിത്രീകരിച്ചത്... ഈ വിഷയത്തിലെ അഭിപ്രായം ഇവിടുണ്ട്.
ReplyDeletehttp://rkdrtirur.blogspot.com/2011/06/blog-post_21.html
nannaayittundu
ReplyDeleteഒരു നല്ല പോസ്റ്റു... ഇന്നത്തെ സമൂഹം എവിടം വരെ എത്തിയിരിക്കുന്നു എന്നതിന് ഇത്തരം ഫിലിമുകളും പാട്ടുകളും ഒക്കെ തന്നെ നല്ല ഉദാഹരണം .. ഇവയെ മാന്യതയുടെ മൂടുപടം അണിയിച്ചു നമ്മളുടെ കുടുംബന്തരീക്ഷങ്ങളില്‍ എത്തിക്കുന്നത് നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ തന്നെയാണ്. ..കൂടെ ജനങ്ങളും..ഇന്നത്തെ കുട്ടികള്‍ കണ്ടു പഠിക്കേണ്ട പ്രണയം ഇതാണോ .. ആവൊ.. ???പ്രണയം പല കാലത്തും പലതാണോ .. ഇനിയും ഉണ്ടാകട്ടെ ഇത്തരം നല്ല എഴുത്തുകള്‍ സമൂഹം ചിന്തികക്കേനടുന്ന ഇത്തരം വിഷയങ്ങള്‍ക്ക് വേണ്ടി ആ തൂലിക ഇനിയും ചലിക്കട്ടെ.. ആശംസകള്‍ ഭാവുകങ്ങള്‍..
ReplyDeleteരഞ്ജിത്ത് ചേട്ടാ.. പോസ്റ്റ് ഞാന്‍ ഫേസ്ബുക്കില്‍ വായിച്ചിരുന്നു. താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു.
ReplyDelete(വേര്‍ഡ് വെരിഫിക്കേഷന്‍ ഓപ്ഷന്‍ ഒഴിവാക്കുമല്ലോ)
സിനിമ സീരിയലുകള് പുതു തലമുറയെ
ReplyDeleteവളരെ അധികം സ്വാധീനിക്കുന്ന ഒന്ന്
ആകയാല്‍ ഈ വിഷയം വളരെ ഗൌരവത്തോടെ
വീക്ഷികേണ്ടത് തന്നെ..നല്ല വിലയിരുത്തലുകള്‍.
@@
ReplyDeleteഎല്ലാം ആപേക്ഷികമെങ്കില്‍ ഇത്തരം സിനിമകള്‍ ആക്ഷേപം ആകുന്നതെങ്ങനെ? ഹഹഹാ.
ചുമ്മാ സാറേ. പോസ്റ്റ് കലക്കി കേട്ടോ.
(കടിച്ചാല്‍പൊട്ടാത്ത വിഷയം കൊണ്ട് എന്നെപ്പോലുള്ള ദരിദ്ര ബ്ലോഗര്‍മ്മാരുടെ കഴുത്തറുക്കുന്ന നാമൂസ് പറഞ്ഞിട്ടാ ഈവഴി വന്നത്. ഹെന്റമ്മേ! ഈ നാമൂസൊരു ജാമൂസല്ലെന്നു ഇപ്പൊ മനസ്സിലായി)
**
നാമൂസ് വഴിയാണ് ഇവിടെയെത്തിയത്... ആദ്യമേ നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍ ...!
ReplyDeleteറിയാലിറ്റി ഷോ എന്ന പേരില്‍ കാണിക്കുന്ന പേക്കൂത്തുകള്‍ കാണുമ്പോള്‍ സത്യത്തില്‍ അധ:പതിച്ചു പോയ നമ്മുടെ സംസ്കാരത്തില്‍ സങ്കടം ആണ് തോന്നുക. മാതാപിതാക്കള്‍ തന്നെ കുട്ടികളെ അതിനായി പറഞ്ഞു വിടുന്നതിനു പിന്നിലെ ചേതോവികാരവും മനസ്സിലാവുന്നില്ല. അതോ അവര്‍ക്കിതൊന്നും അറിയാത്തതാണോ...?
അതുപോലെ തന്നെയാണ് ടിവി സീരിയലുകളുടെയും കാര്യം, അവിഹിത ബന്ധങ്ങളും വിവാഹ മോചനങ്ങളും പണക്കൊതിയും നിറഞ്ഞ സീരിയലുകളില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്നത് എന്താണ്...? നന്മയും തിന്മയും തിരിച്ചറിയാന്‍ അവര്‍ക്കെങ്ങിനെ കഴിയും...? സിനിമ ആയാലും സീരിയല്‍ ആയാലും സമൂഹ മധ്യത്തിലേക്ക് കൊണ്ട് വരുമ്പോള്‍ സമൂഹത്തോട് അവയ്ക്ക് പ്രതിബദ്ധത ഉണ്ടെന്നത് മറക്കരുതാത്തതാണ്.
പുതിയ 'രതിനിര്‍വേദം' കണ്ടിട്ടില്ല.പഴയ സിനിമയേ കണ്ടിട്ടുള്ളൂ, അതിനെ എന്തുകൊണ്ട് ക്ലാസ്സിക് എന്ന് വിളിക്കുന്നു എന്നത് ഇപ്പോഴും അഞ്ജാതം... സ്ത്രീക്കു ലൈംഗീകത എന്ന ഒരു വികാരം മാത്രമേ ഉള്ളൂ എന്നൊരു തോന്നല്‍ തന്ന സിനിമ, അന്നും ഇഷ്ടമായിരുന്നില്ല. സ്വന്തം വീട്ടിലെ സ്ത്രീകള്‍ ഒഴികെ മറ്റുള്ള സ്ത്രീകളെയെല്ലാം ആ കണ്ണോടെ കാണുന്ന ആണ്‍കുട്ടികള്‍ മുതല്‍ പുരുഷന്മാര്‍ വരെ.... നമ്മുടെ സഹോദരങ്ങള്‍ എല്ലാം അങ്ങിനെയാണോ ...?
ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം, പക്ഷേ, പൂച്ചക്കാരു മണികെട്ടും എന്നത് പോലെയാവരുത്. ആദ്യം വീട്ടില്‍ നിന്നു തന്നെ തുടങ്ങാം, വീടാണല്ലോ സമൂഹത്തിന്റെ അടിത്തറ.
നല്ല വായനാനുഭവം നൽകുന്ന ഒരു പോസ്റ്റ്... .. നന്ദി
ReplyDeleteപരിചയപ്പെടുത്തിയ നാമൂസിനും നന്ദി....
നല്ല ഒരു ലേഖനം.
ReplyDeleteശാസ്‌ത്ര ബോധമുണ്ടാവനം എന്ന് ആഗ്രഹിക്കുന്ന ഒരു യുക്തിവാദി.... യാഥാര്ധ്യങ്ങള്‍ക്ക് ഇരു തല മൂര്ച്ചയാണ് അതിനാല്‍ ഈ വഴിയെ കടന്നു വരുന്നവര്‍ ശ്രദ്ധിക്കുക..എന്നെ വായിക്കുക എന്നത് അല്പം അപകടം പിടിച്ചവഴിയാണ്....തല്പര്യമില്ലത്തവര്‍ ഇതൊരു Emergency exit ആയി കാണുക മട്ങ്ങിപോവുക...
ReplyDeleteമടങ്ങിപ്പോയില്ല.
വായിച്ചു
തുറന്നെഴുത്തിനു ആത്മാര്‍ഥമായ അഭിനന്ദനം.
രഞ്ജിത് നെ പരിചയപ്പെടുത്തിയ നാമൂസിനും ഇരിക്കട്ടെ നന്ദി.
http://leelamchandran.blogspot.com/
എല്ലാത്തിലും ഇത്തരം ഒരു തിരിവ് സൂക്ഷ്മമായി പരിശോധിച്ചാല്‍ നമുക്ക് കാണാനാകും. എങ്ങിനെ എങ്കിലും പെരല്പം ഉയര്‍ന്നു വന്നാല്‍ എന്തും കാണിക്കാം എന്ന ഒരവസ്ഥ. അതിനെ ആരും എതിര്‍ത്ത് പറയില്ലെന്ന് അല്ലെങ്കില്‍ പറയുന്നവനെ വിവരമില്ലാത്ത്തവന്‍ ആക്കുന്ന രീതി. പൊതുവേ കണ്ടു വരുന്ന ഒരു പ്രവണതയാണ് അത്. ചിത്രങ്ങള്‍ ആകുമ്പോഴും ആദ്യം എടുക്കുന്ന ചിത്രം നന്നായി നല്ല അഭിപ്രായം വന്നാല്‍, പിന്നെ എടുക്കുന്ന എന്ത് പൊട്ടത്തരത്ത്തിനും ആദ്യത്തെ അഭിപ്രായത്തോട് ചേര്‍ന്ന ഒരഭിപ്രായം തന്നെ ഉണ്ടാക്കുന്നു. പിന്നീട് മറുത്തൊരഭിപ്രായത്തിനു നമ്മളും ശ്രമിക്കാറില്ല എന്നതല്ലേ.
ReplyDeleteഅതില്‍ നിന്നും വ്യത്യസ്തമായി ഇവിടെ കാര്യങ്ങളെ കാര്യത്തോടെ സമീപിച്ച ഈ സമീപനം നന്നായി.
നല്ല പോസ്റ്റ്. അഭിനന്ദനങ്ങള്‍.
ReplyDeleteഈ മാതിരി പ്രശ്നങ്ങളൊക്കെ ഇട്ടാ വട്ടത്ത് കേരളത്തിൽ മാത്രമെ ഉള്ളൂ. വിദേശ രാജ്യങ്ങളിൽ ആരും അങ്ങനെ ഒന്നും പറയുന്നില്ലല്ലോ.. ഇതെല്ലാം കേരളത്തിലെ പുതിയ തലമുറയുടെ മാത്രം പ്രശ്നങ്ങളാണെന്നാണ് തോന്നുന്നത്..attitude problem..
ReplyDeleteസമൂഹത്തിനു വേണ്ടിയല്ല സിനിമ. സിനിമ ഒരു കലയാണ്. കല കലയ്ക്ക് മാത്രം..
സമൂഹത്തിനു വേണ്ടത് അച്ചടക്കവും, നിയമങ്ങളും, നിയമപാലകരുമൊക്കെയാണ്. അല്ലാതെ സിനിമ കൊണ്ട് ഒരു സമൂഹവും അഭിവൃദ്ധിപ്പെട്ടിട്ടില്ല, മെച്ചപ്പെട്ടിട്ടില്ല..മെച്ചപ്പെടാൻ പോകുന്നുമില്ല. സിനിമ കണ്ട് ആരും നന്നാവുകയോ ചീത്തയാവുകയോ ചെയ്യുന്നില്ല.. ചീത്തയാവുന്നത് വളർത്തു ദോഷം കൊണ്ട് മാത്രം!
നാമൂസ് വഴിയാണ് ഇവിടെയെത്തിയത്...പോസ്റ്റ് ഇഷ്ടമായി... ‘രതിനിർവ്വേദം,'നോബിള്‍ ലേഡി' ” എന്നത് കണ്ടത് കൊണ്ട് മാത്രം നമ്മുടെ കുട്ടികൾ ചീത്തയാകുമോ? സിനിമ സത്യത്തിൽ ഒരു പുക മറയാണ് .വെളിച്ചത്തിൽ എടുത്തിട്ട് ഇരുട്ടത്ത് കാണിക്കുന്നത്... അത് കാണാൻ പോകുന്നവർ കൊച്ചു കുട്ടികളാണോ? അല്ല ഇന്നത്തെ സിനിമാ വ്യവസായം രക്ഷപ്പെടണമെങ്കിൽ ഇങ്ങനേയും ചില സൂത്രങ്ങൾ കാണിക്കണം..സിനിമയെ വിട്ടിട്ട് വേണം നമ്മൾ സെക്സിനെക്കുറിച്ച് സംസാരിക്കാൻ..അതൊരു വ്യവസായമാണ്.. സിനിമ കാണാൻ ആരും ആരേയും നിർബ്ബന്ധിക്കുന്നില്ലാ...പക്ഷേ റിയാലിറ്റി ഷോകളെക്കുറിച്ചും, റ്റി.വി. പരിപാടികളെക്കുറിച്ചും താങ്കൾ പറ്ഞ്ഞതിനോട് ഞാൻ നൂറ് ശതമാനവും യോജിക്കുന്നൂ.. ഇല്ലാത്തമാറിടവും കുലുക്കി,പാഡ് വച്ച് കെട്ടിയ നിതംബവും കുലുക്കി കൊച്ചുകുട്ടികൾ തമിഴ് പാട്ടിന്റെ അകമ്പടിയോടെ നർത്തനം’ആടുമ്പോൾ’ഡ്രോയിങ്ങ് റൂമിലിരുന്ന്..കുടുംബത്തോടൊപ്പം അത് കാണുന്ന നമ്മുടെ മൻസ്സ്, നാണം കൊണ്ടും ,വേദനകൊണ്ടും ചുരുങ്ങുന്നൂ... ആ ക്രൂരത ആദ്യം അവസാനിപ്പിക്കണം..കാരണം തിയ്യേറ്ററിൽ പോയിരുന്ന് സിനിമ കാണുമ്പോലെയല്ലാ വീട്ടിലിരുന്ന് റ്റി.വി. കാണുന്നത്...
ReplyDeleteധീരവും ഉദാത്തവുമായ അഭിപ്രായ പ്രകടനം ശ്ലാഘനീയമാണ്. യുവതലമുറ അവരുടെ മനസ്സു തുറന്നു സംസാരിക്കുന്നത് നല്ല പ്രതീക്ഷകളാണ് നല്‍കുന്നത്. ഇവിടെ നിരൂപണ വിധേയമായ പുതിയ രതിനിര്‍വേദം സിനിമ ഞാന്‍ കണ്ടില്ല. പഴയ രതിനിര്‍വേദം ഞാന്‍ കണ്ടത് പദ്മരാജന്‍, ഭരതന്‍ ചിത്രങ്ങള്‍ ഒന്നും വിടാതെ കണ്ടിരുന്ന ഒരു ആരാധകന്‍ എന്ന നിലയിലാണ്. സത്യത്തില്‍ ആ സിനിമയിലെ അല്പം ചില രംഗത്തെ ശരീര പ്രദര്‍ശനങ്ങള്‍ മാത്രമേ അരോചകമായി തോന്നിയുള്ളൂ. പക്ഷെ ആ കഥയില്‍ ഒരു സന്ദേശം ഉണ്ടായിരുന്നു; യുവതികള്‍ക്കും, കുമാരന്മാര്‍ക്കും. പക്ഷെ അത്തരം സന്ദേശങ്ങള്‍ മനസ്സിലാക്കാതെ പോകുന്ന സമൂഹം ലൈംഗീകത അരാജകത്വം കേരളത്തില്‍ വര്‍ദ്ധിക്കാന്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മുപ്പതു വര്‍ഷം മുതലിങ്ങോട്ടുള്ള ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍, ഏറ്റവും കൂടുതല്‍ ബലാല്‍സംഗവും, പീഡനങ്ങളുമാണ്. എന്താണിതിനു കാരണം? ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണോ? സ്ത്രീകളുടെ വസ്ത്രണധാരണത്തില്‍ വന്ന പരിഷ്കാരങ്ങളാണോ, ദൃശ്യ മാധ്യമങ്ങളുടെ വളര്ച്ചയാണോ? കച്ചവട സിനിമകളിലെ മസാല മിശ്രിതങ്ങളാണോ. എന്‍റെ വിശകലനത്തില്‍ ഇവയെല്ലാം വ്യത്യസ്തമായ അളവില്‍ ഇപ്പോഴത്തെ അരാജകത്വത്തിന് കാരണമാകുന്നുണ്ട്. പിന്നെ ചൂഷണമാണ് ഇന്ന് പലരുടെയും പ്രധാന വിനോദം. കാലാകാലങ്ങളില്‍ വിറ്റഴിയുന്ന വിദ്യകള്‍ അവതരിപ്പിച്ചു ദ്രവ്യമോ കയ്യടിയോ വാങ്ങുന്നവര്‍ എവിടെക്കാണ് നമ്മെ നയിക്കുന്നതെന്ന് വൈകി മാത്രം മനസ്സിലാക്കി കേഴുവാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍.
ReplyDeleteനന്ദി....ഈ പോസ്റ്റു വായിച്ചവര്‍ക്കും വായിക്കുന്നവര്‍ക്കും....എന്നെ സംബന്ധിച്ച് അല്‍പ്പം അന്ധാളിപ്പുലവാക്കുന്നു ഈ സൌഹൃദങ്ങള്‍...നമൂസിന്റെ പരിചയപ്പെടുതളില്‍ ഇത്രയും പ്രതികരണങ്ങള്‍ തന്നെ ആഹ്ലാദകരം....ബ്ലോഗെഴുത്ത് എനിക്കത്ര പരിചിതമല്ല...എങ്കിലും മനസ്സില്‍ തോന്നുന കാര്യങ്ങള്‍ പന്കുവേക്കണം എന്ന് തോന്നിയതിന്റെ രൂപാന്തരമാണിത്..നന്ദി...എല്ലാവര്ക്കും....
ReplyDelete@ സാബു - സിനിമ ഇന്ന് ഏറ്റവും അധികം സമൂഹവുമായി സംവേദിക്കുന്ന അവരുടെ മനസ്സുകളെയും സ്വഭാവത്തെയും സ്വാധീനിക്കുന്ന ഒരു മാധ്യമം എന്നാ നിലയില്‍ ഞാന്‍ കാണുന്നത് കൊണ്ടാണ് ആ മാധ്യമത്തിന്റെ പോരായ്മകളെ കുറിച്ച് ഞാന്‍ സംസാരിച്ചത്...അങ്ങനെയല്ലാതെ സിനിമ വെറും കല മാത്രമെന്നും അതിനു നമ്മുടെ വികാര വിചാര ജീവിതങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ലെന്നുമാണ് സാബു പറയുന്നതെങ്കില്‍ ആ അര്‍ഥത്തില്‍ അത് ശരി തന്നെ...ഞാന്‍ പറഞ്ഞത് വേറെ അര്‍ഥത്തിലാണ്......വിദേശരാജ്യങ്ങളില്‍ ആളുകള്‍ പറയുന്നതോ പരയാതിരിക്കുന്നതോ അല്ലല്ലോ നമ്മളുടെ പ്രശനം ആദ്യമായാണ് പറയുന്നതെങ്കിലും... കൊച്ചു കുട്ടിയാണ് പറയുന്നതെങ്കിലും... പറയുന്നതില്‍ കാര്യമുണ്ടോ എന്നതല്ലേ പ്രശ്നം...
ReplyDeleteനല്ല കാര്യങ്ങളാണ് പറഞ്ഞത്.
ReplyDeleteസീരിയലിനെപ്പറ്റി പറയുമ്പോൾ, അതു കണ്ട് ആരെങ്കിലും ചീത്തയാവുമെന്നോ നന്നാവുമെന്നോ പറയാനവില്ലെങ്കിലും ‘ഇതെല്ലാം സർവ്വസാധാരണങ്ങളാണല്ലൊ കുടുംബങ്ങളിൽ’ എന്നൊരു തോന്നൽ കാണുന്നവരിൽ വളർന്നിരിക്കുന്നു.
ഏതു ക്രുരതയും കണ്ണൂ തുറന്നു വച്ചു കാണുന്ന മാനസ്സികാവസ്ഥയിലേക്ക് കുടുംബങ്ങളെ എത്തിച്ചതിൽ സീരിയലിനു നല്ലൊരു പങ്കുണ്ട്.
കൊമ്പന്‍, തിരൂര്‍, യാച്ചുപട്ടം, ഉമ്മു, ശ്രീജിത്ത്, എന്റെ ലോകം, കണ്ണൂരാന്‍ , കുഞ്ഞൂസ്, സമീര്‍, മുഹമ്മദ്, സീയെല്ല , രാംജി, കുസുമം, സാബു, ചന്തു നായര്‍, ഷാഹുല്‍, എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി...
ReplyDelete100% യോജിക്കുന്നു ഈ പൊസ്റ്റിനോട്. പഴയ സിനിമയെ പുനർ നിർമ്മിക്കുമ്പോൾ ഈ പരഞ്ഞ കലയോടുള്ള സ്നേഹമല്ല മറിച്ച് കാശുണ്ടാക്കുക്ക എന്ന ഒരൊറ്റ ഉദ്ധേശ്യം മാത്രമേ ഇതിലുള്ളൂ.. പേര് ക്ലാസ്സിക് എന്നിട്ടാലും കാണിക്കുന്നതു ഒരുമിച്ചിരുന്നു കാണാൻ പറ്റാത്തതാണെങ്കിൽ ഒരൊറ്റ ലെബലെ ഉള്ളു അതിനു.. നീലചിത്രം. ആശംസകൾ ഈ പോസ്റ്റിനു..
ReplyDeleteപഴയ രതിനിര്‍വേദം കണ്ടിട്ടുണ്ട്.ഭരതന്‍ പത്മരാജന്‍ ടീമിന്റെ ഗുണങ്ങളൊന്നും ഇല്ലാത്ത ഒരു ആവറേജ് സിനിമപോലെയെ എനിക്കു തോന്നിയിട്ടുള്ളു.എന്നാലും കൗമാരക്കാരന് യുവതിയോട് തോന്നുന്ന പ്രണയകാമം എന്ന ആശയം സിനിമയിലെ ധീരമായൊരു പരീക്ഷണമായിരുന്നു.പുതിയ രതിനിര്‍വേദം കണ്ടിട്ടില്ല.കാമത്തിന്റെ വിപണനസാദ്ധ്യതകള്‍ വിദഗ്ദമായി ഉപയോഗപ്പെടുത്താനുള്ള മറ്റൊരു കച്ചവടതന്ത്രം എന്ന് റിപ്പോര്‍ട്ടുകള്‍ കണ്ടുതുടങ്ങിയപ്പോള്‍ തന്നെ മനസിലായിരുന്നു.ഈ പോസ്റ്റ് അത് അടിവരയിടുന്നു.
ReplyDeleteകാലികപ്രസക്തിയുള്ള ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള താങ്കളുടെ ഉദ്യമം അഭിനന്ദനീയമാണ്.
കപട സദാചാര വാദികളോടും, സമൂഹത്തോടും സംവദിക്കുന്ന ആയിരം നാക്കുള്ള ഒരു പോസ്റ്റ്-
ReplyDeleteഈ വിഷയം ചര്‍ച്ച ചെയ്യപെടെണ്ടാതാണ്.
ഈ പോസ്റ്റിനു ആശംസകള്‍
നന്ദി ജെഫു, പ്രദീപ്, ബാവ.....ഈ ഉറക്കെ പറചിലുകളെ വായിക്കാന്‍ നേരം കണ്ടതിനു.....
ReplyDeleteപഴയ ‘ഇക്കിളി‘ പുതിയ കുപ്പിയിൽ…
ReplyDeleteകഥക്കല്ല പ്രധാന്യം, കാഴ്ച്ചക്കാണ്.. മലയാളി ഞരമ്പ് രോഗത്തെ ചൂഷണം ചെയ്യാൻ ഓരൊ വേല…
oru kayatam, oru irakkam.
ReplyDeleteDirector Rajeev, oru kayatam, pinne oru irakkam.
ReplyDeleteനല്ല പോസ്റ്റ്, നന്നായി പറഞ്ഞിരിക്കുന്നു.
ReplyDelete"പഴയ രതിനിര്‍വേദം സിനിമ കണ്ടത് അതിലെ
ലൈംഗികതയോ ശരീര പ്രദര്‍ശനങ്ങളോ കാണാനല്ല,
മറിച്ചു പത്മരാജന്‍-ഭരതന്‍ ടീമിന്റെ സിനിമയായത് കൊണ്ട് കണ്ടതാണ്" എന്നൊക്കെ പറയുന്ന മലയാളിയുടെ മനോഭാവമാണ് മാറേണ്ടത്. അത്തരം പടങ്ങള്‍ കാണുന്നതിലല്ല കണ്ടുവെന്നു മറ്റുള്ളവര്‍ അറിയുന്നതിലാണ് പലര്‍ക്കും നാണക്കേട്. പത്മരാജനേയും ഭരതനേയും ഒക്കെ ആരാധിക്കുന്ന അവരുടെ നല്ല സൃഷ്ടികള്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഒരാളാണ് ഞാനും. പക്ഷെ അവരുടെ എല്ലാ സിനിമകളും പെര്‍ഫെക്റ്റ് ആണെന്ന് പറയുന്നതില്‍ ഒരര്‍ത്ഥവും ഇല്ല. രതിനിര്‍വേദം ഒക്കെ ബുദ്ധിജീവികള്‍ സൌകര്യപൂര്‍വ്വം ക്ലാസ്സിക് ആക്കുന്നതല്ലേ എന്നാണെന്‍റെ സംശയം... :)
"സമൂഹത്തിനു വേണ്ടിയല്ല സിനിമ." എന്ന സാബുവിന്‍റെ
വാദത്തോട് ഒരിക്കലും യോജിക്കാനാവില്ല. അതൊരു കലയാണ് സമ്മതിക്കുന്നു. അത് കണ്ടതു കൊണ്ട് മാത്രം ആരും ചീത്തയാകുന്നുമില്ല. പക്ഷെ അത് ഒരു ചെറിയ വിഭാഗത്തെയെങ്കിലും സ്വാധീനിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം വേണ്ട.
നന്ദി..ബെന്ജാളി, ഖരാഷരം, ലിപി....സാഹിത്യവും സാംസ്കാരിക രൂപങ്ങളെല്ലാം തന്നെയും മനുഷ്യനോടോത് വളരുകയും തളരുകയും ചെയ്യുന്ന ഒന്നാണെന്നാണ് ഞാനും കരുതുന്നത്....മനുഷ്യന്റെ തളര്‍ച്ച അഥവാ അവന്റെ മാനസിക വൈകല്യങ്ങല്‍ക്കൊത് അത് വളയുകയും....അവന്റെ ആരോഗ്യ്യ്മുള്ള മനസ്സിനോത്...അത് വളരുകയും ചെയ്യും....പണ്ടത്തെ കൊട്ടാര കവികളുടെ ഉദ്ദേശ്യം രാജാവിനെ സന്തോഷിപ്പിക്കുക..അല്ലെങ്കില്‍ അയാളെ യുദ്ധത്തിനു ആവേശം പകരുഅക് അല്ലെങ്കില്‍ അയാളുടെ കാമ ത്വര വര്‍ധിപ്പിക്കുക തുടങ്ങിയവ ആയിരുന്നു....അന്നത് ന്യായമായിരുന്നു അന്നത്തെ സമൂഹത്തില്‍... ഇന്നത് ന്യായമാകുമോ.?? കല രാജാവിന് വേണ്ടി എന്നതില്‍ കുഴപ്പം തോന്നതവര്‍ക്ക് കല സമൂഹത്തിനു വേണ്ടി എന്നതില്‍ കുഴപ്പം തോന്നുന്നു എന്നത് ചിന്തികേണ്ട വിഷയമാണ്.....
ReplyDeleteഉപഭോഗ സംസ്കാരവും ചാനലുകളുടെ അതിപ്രസരവും നമ്മുടെ കുടുബത്തിന്റെ ഭദ്രത ഇലാതാക്കിയിട്ടു കുറച്ചുകാലമായി മുമ്പ് അറുപതു വയസ്സുകാരന് ആറ് വയസ്സുകാരിയോടു തോന്നിയിരുന്നത് വാത്സല്യമായിരുന്നു ഇന്നത് കാമാസക്തമായ ഒരു വികാരമാണ്, അത്പോലെ ആറ് വയാസ്സുകാരന് അറുപതു വയസ്സായ സ്ത്രീയോട് തോന്നിയിരുന്നത് മാതൃ തുല്യമായ സേനഹവായ്പായിരുന്നെങ്കില്‍ ഇന്നത് വിഷയാസക്തി നിറഞ്ഞ നോട്ടമാണ്.
ReplyDeleteസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഉടുതുണി ഉരിഞ്ഞ് സ്വയം നഗനയാവാന്‍ സ്ത്രീ തീരുമാനിച്ചതോ അതോ പുരുഷന്റെ തന്ത്രത്തില്‍ പെട്ടതോ എന്നറിയില്ല അതിന്റെ ദുരന്ത ഫലം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നു. വീടിനു വെളിയിലേക്ക് കാഴ്ചകള്‍ കാണാന്‍ പോകണമെന്ന് പറഞ്ഞ കുട്ടിയുടെ രണ്ടു കണ്ണും ചൂഴ്ന്നെടുത്ത് കാഴ്ചകള്‍ കാണാന്‍ വിടുന്ന ഒരു മിനിക്കഥ പി.കെ. പാറക്കടവ് എഴുതിയിട്ടുണ്ട്. അത്രയ്ക്ക് മലീമസമായിരുന്നു പുറമെയുള്ള കാഴ്ചകള്‍. ഇന്ന് അതിനേക്കാള്‍ മലീമാസമാണ് വീടിനുള്ളിലെ കാഴ്ചകള്‍ . ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക് പോവുകയും സിനിമ കാണാന്‍ വീടിനുള്ളിലേക്ക് വരികയും ചെയ്യുന്ന ഒരു പുതിയ സംസ്കാരം നമ്മള്‍ ഉണ്ടാക്കി എടുക്കുന്നു. അതില്‍ എല്ലമുല്യങ്ങളും ചാനലുകള്‍ക്ക് മുമ്പില്‍ അഴിഞ്ഞു വീഴുന്നു.
നമ്മുടെ ബെഡ് റൂമിന് വാതിലും ജനലുകളും വേണ്ടാത്ത ഒരു കാലത്താണ് നമ്മള്‍ ഉള്ളത്
നമ്മള്‍ രഹസ്യമെന്നും പവിത്രമെന്നും കരുതിയിരുന്ന പലതും ഇന്ന് നമ്മുടെ കുട്ടികളുടെ മുമ്പില്‍ ഓപ്പണാണ്.
കാലാ കാലങ്ങളായി സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന ചോദ്യമാണ് കല കലക്കുവേണ്ടിയോ മനുഷ്യ നന്മക്കു വേണ്ടിയോ എന്നത്. പെണ്ണിറച്ചിയുടെ വിപണനമൂല്യം എങ്ങനെ ഉപയോഗപ്പെടുത്താം എന്ന കാഴ്ചപ്പാടില്‍ നിന്നാണ് കല കലക്കുവേണ്ടി എന്ന വാദം ഉയര്‍ത്തുന്നത്. യഥാര്‍ത്തത്തില്‍ സുഹൃത്ത് രഞ്ജിത്ത് പറയുന്നത് പോലെ കല എന്നത് മനുഷ്യ നന്മക്കു വേണ്ടിയുള്ളതാവണം . കല കലക്കുവേണ്ടി എന്ന് വരുമ്പോളാണ് മലമ്പുഴയിലെയും വേളിയിലെയും സ്ത്രീ നഗ്നത കച്ചവടം ചെയ്യുന്ന പ്രതിമകളും , വൈശാലി, രതി നിര്‍വേദം............ പോലുള്ള സിനിമകളും ഉദാത്ത മാനെന്ന വാദം ഉയര്‍ന്നു വരുന്നത്
സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വേണ്ടിയല്ല
ReplyDeleteഈ പറഞ്ഞതാണ് ശരി.
ഭക്ഷണം കഴിക്കാന്‍ പുറത്തേക്ക് പോവുകയും സിനിമ കാണാന്‍ വീടിനുള്ളിലേക്ക് വരികയും ചെയ്യുന്ന ഒരു പുതിയ സംസ്കാരം ....ഒര്മാപ്പെടുതിയത്തിനു നന്ദി റഷീദ്....
ReplyDeleteനന്ദി കുസുമം...സമൂഹത്തിനു പ്രഥമ പരിഗണന നല്‍കലാണ് ശരി....സമൂഹം മോശമായാലും അതിന്റെ കണ്ണാടികളായ സിനിമകള്‍ നന്നാകും എന്ന് ചിലര വാദിക്കുന്നത് ബാലിശം തന്നെയാണ്....സാംസ്കാരിക രൂപങ്ങളും സമൂഹവും നേരിട്ട് കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നുണ്ട്...അത് നിഷേധിക്കാന്‍ ആവില്ല തന്നെ....
ReplyDelete@റഷീദ്, മലയാളിയുടെ മാറുന്ന മുഖത്തെ കുറിച്ചൊരടയാളം പോലെ 'വിജയന്‍ മാഷൊരു' കാര്യം പറഞ്ഞതോര്‍ക്കുന്നു. "നേരത്തെ തീറ്റ അകത്തും തൂറ്റ പുറത്തുമായിരുന്നുവെങ്കില്‍ അതിപ്പോള്‍ തീറ്റ പുറത്തും തൂറ്റ അകത്തുമെന്ന നിലയിലായിരിക്കുന്നു." ഇതില്‍ നിന്നും നമുക്ക് വായിക്കാനാകും കാര്യങ്ങളുടെ കിടപ്പ്.
ReplyDeleteപ്രിയപ്പെട്ട രഞ്ജിത്,
ReplyDeleteവളരെ നന്നായി കാര്യ കാരണ സഹിതം സിനിമ സമൂഹത്തിനു വേണ്ടിയാണെന്ന് തെളിയിച്ച ഒരു പോസ്റ്റ് !അഭിനന്ദനങ്ങള്‍!
പഴയതും പുതിയതും രതിനിര്‍വേദം ഞാന്‍ കണ്ടിട്ടില്ലേ...അപ്പോള്‍ അഭിപ്രായം പറയാന്‍ പറ്റില്ല.വൈശാലി ഇഷ്ടപെട്ടിരുന്നു!
പ്രതികരണത്തിന് ശക്തിയുണ്ട് ,സുഹൃത്തേ!
ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
ഇന്ന് നമുക്ക് ആകെ ഉള്ളത് ഒരു ശ്വേതാ മേനോന്‍ മാത്രമാണ്!!
ReplyDeleteവര്‍ഷങ്ങള്‍ ഒരുപാട് മുന്‍പ്, ഉണ്ണി മേരി,ജയഭാരതി,സീമ,വിജയശ്രീ പോലുള്ള നടികള്‍ മലയാള സിനിമയില്‍ എന്തൊക്കെ ചെയ്തിട്ടുണ്ട്.!മിനിമം ഒരു കാബറെ ഡാന്‍സ് എങ്കിലും ഇല്ലാത്ത പടങ്ങള്‍ അന്ന് ഇറങ്ങിയിട്ടുണ്ടോ?. പൊന്നാപുരം കോട്ട പോലുള്ള സിനിമകള്‍ സാമ്പത്തിക വിജയം കൈവരിച്ചതുമാണ്. ഇത്തരത്തിലുള്ള സിനിമകള്‍ കാണാന്‍ കുട്ടികളുമായി തന്നെയാണ് അന്നത്തെ കുടുംബങ്ങള്‍ സിനിമ കൊട്ടകകളില്‍ പോയിരുന്നതും,കയ്യടിച്ചു വിജയിപ്പിച്ചതും.
എന്നിട്ടും രഞ്ജിത്തേട്ടന്‍ അടങ്ങുന്ന ആ തലമുറയൊന്നും പാഴായി പോകുകയോ തെറ്റായി പോകുകയോ ചെയ്തിട്ടില്ല , മാത്രമല്ല പുതിയ കുട്ടികളാണ് തലതിരിഞ്ഞു പോകുന്നതും!
അന്നത്തെ സിനിമകളെ പോലെ സെക്സിനെ അത്ര കണ്ടു ഫ്രീ ആയിട്ട് ഇന്നത്തെ സിനിമകള്‍ കൈകാര്യം ചെയ്യുന്നില്ല.നമ്മുടെ സാംസ്കാരിക മൂല്യ്‌ശോഷണത്തിനു ഇതും ഒരു കാരണമായി കണ്ടുകൂടെ? രതിനിര്‍വേദം പോലുള്ള ഈ പുതിയ സംരംഭങ്ങള്‍ പഴയത് പോലെ സെക്സിനെ കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോഴേക്കും അതിനെയൊക്കെ അത്രയ്ക്കങ്ങട് എതിര്‍ക്കേണ്ട കാര്യം ഉണ്ടോ?
@ അനുപമ.....നന്ദി അനുപമ ഈ വായനക്ക്....
ReplyDelete@അനൂപ്......അനൂപിന്റെ വായനക്ക് നന്ദി...താങ്കളുടെ അഭിപ്രായത്തിനോട് വിയോജിക്കുന്നു..ശ്വേതാമേനോന്‍ എന്ന നടിയല്ല എന്റെ വിഷയം..കൌമാരകാരുടെ മനസ്സുകളിലേക്ക് തെറ്റായ ലൈംഗിക വീക്ഷണങ്ങള്‍ എറിഞ്ഞു കൊടുക്കുന്ന ഒരു പ്രധാന മാധ്യമം എന്ന നിലയില്‍ സിനിമയെ നോക്കി കാണാന്‍ ആണ് ശ്രമിച്ചത്....കൌമാര പ്രായമുള്ള മകനുമൊത് ഒരമ്മ ഏതെന്കിലും ഇക്കിളി രംഗങ്ങളോ, കാബറ ഉള്ള സിനിമയോ കന്നുന്നുവേന്കില്‍ അവരോടു ചോദിച്ചു നോക്കുക ഇറങ്ങിയോടന്‍ പറ്റ്ഞ്ഞിട്ടാണോ അതോ മകനെ ഇറക്കി വിടാന്‍ പറ്റ്ഞ്ഞിട്ടാണോ അന്നത്തെ സിനിമകള്‍ കണ്ടതെന്ന്...ഞാന്‍ പറഞ്ഞത് ഇത്രയേയുള്ളു ലൈങ്ങികത സ്വകാര്യമാണ് അത് സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് അത്യന്തം കയ്യടക്കതോടെയവനം കാരണം പുരുഷന്‍ സ്ത്രീകളെ കാണുന്നതും സ്ത്രീകള്‍ പുരുഷന്മാരെ കാണുന്നതും ശരീര ശാസ്ത്രം പ്രകാരം തന്നെ വ്യത്യസ്ത രീതിയിലാണ്....കാഴ്ച പുരുഷന്റെ ശക്തിയും ദൌര്‍ബല്യവുമാണ്...അതിന്റെ ദുര്‍ബലത മാത്രം മുതലക്കിയാല്‍ സമൂഹം അധപ്പതിക്കും തീര്‍ച്ച...താങ്കളുടെ അഭിപ്രായത്തിനും സ്വാഗതം........
ഞാന്‍ മേല്‍ പറഞ്ഞ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു..പറയാന്‍ വന്നതെല്ലാം പലരും മുകളില്‍ ഉറക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്.എങ്കിലും രണ്ടു വാക്ക്....കപട സദാചാരം അല്ലെ ഇവിടെ നടക്കുന്നത്..ആധുനിക ശാസ്ത്രത്തിന്റെ സന്തതികള്‍ ആയ മൊബൈലും,കമ്പ്യൂട്ടറും മറ്റും ഇവിടെ അടിച്ചിറക്കുന്നത് പലരുടെയും കിടപ്പറ രംഗങ്ങള്‍ അല്ലെ..?ഷക്കീല പടത്തിനു തലയില്‍ മുണ്ടിട്ടു പോയവര്‍ രതി നിര്‍വേധം പോലുള്ളവ ക്ലാസ്സിക്കുകള്‍ എന്നു പറഞ്ഞു മുണ്ടിടാതെ പോകുന്നു,എന്നാലും ആരും കുടുംബത്തോടെ പോകില്ല കാരണം ഊഹിക്കാമല്ലോ..?
ReplyDeleteനല്ല പോസ്റ്റ്, വായിച്ചു :)
ReplyDeleteസ്വാഗതം...ഒടിയാ....:)
ReplyDeleteനന്ദി നിശാ സുരഭി....:)
ReplyDeleteഞാനും വായിച്ചു,
ReplyDeleteപക്ഷേ എങ്ങനെ പറയണം എന്ന്‍ എനിക്കറിയില്ല,
ശ്ലീലവും അശ്ലീലവും തമ്മിലുള്ള അകലം വളരെ നേര്‍ത്തതാണ്. അത് മനസിലാക്കുന്നതിലാണ്, ഒരു കലാകാരന്റെ വിജയം
നന്ദി ഷാന്‍ താങ്കളുടെ വായനക്ക്....:)
Deleteപൂര്‍ണ്ണമായും യോജിക്കുന്നു രഞ്ജിത്ത്ബായ് .............. ചിലപ്പോ സമൂഹം താങ്കളെ പിന്തിരിപ്പന്‍ അല്ലെങ്കില്‍ കലാബോധമില്ലാത്തവാന്‍ എന്ന് വിളിക്കും :) മലയാളത്തിലെ ക്ലാസിക്കുകളെ ഇങ്ങനെ വധിക്കാമോ ;) ??? ....... എന്തായാലും ബുദ്ധിജീവി ചമയാതെ രാജാവ് നഗ്നനാണ് എന്ന് പറയാന്‍ കാണിച്ച തന്റെടത്തിനു അഭിനന്ദനങ്ങള്‍ ......... :)
ReplyDeleteനന്ദി മിര്‍ഷാദ് :))))
DeleteExactly the right thing that you have said here....Rathinirvedam is really misleading for adolescents..any artist would never think about a topic like this for a popular media like cinema....
ReplyDelete:)
ReplyDelete