Pages

Saturday, June 11, 2011

ശബരിമല മകര വിളക്ക് കത്തിക്കുന്ന അമ്പലമേട്ടിലെക്കൊരു യാത്ര_(2006 january 14-15)ജനുവരിയുടെ കുളിരില്‍ ഒരു ജിജ്ഞാസാഭരിതമായ ഒരു യാത്രയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം പൊന്നമ്പലമേട്ടിലേക്കുള്ള യാത്ര...

ഇത്തവണ മകരവിളക്കുകത്തിക്കുന്നത് കാണാന്‍ പറ്റുമോന്നു നോക്കാം എന്ന് പറഞ്ഞാണ്_______സര്‍ ( പേര് അടിക്കുന്നില്ല ) ഞങ്ങളെ ആവേശത്തിലാക്കിയത്. സാര്‍ പല പ്രാവിശ്യം അവിടെ പോയിട്ടുണ്ട് പക്ഷെ ലൈവായി കണ്ടിട്ടില്ല...മകര വിളക്ക് കത്തിക്കുന്നത്..കാരണം കനത്ത സുരക്ഷ..!!!
കുട്ടിക്കാലം മുതലേ കേട്ടിരുന്ന ഐതീഹ്യ സമാനമായ കഥകള്‍ നിമിഷം കൊണ്ടാണ് എന്‍റെ മനസ്സിലെക്കോടിയെത്തിയത്...
പൊന്നമ്പലമേട് സാക്ഷാല്‍ ഭഗവാന്‍ അയ്യപ്പന്‍റെ വിഹാര രംഗമാണ്..!!!..അവിടെയാണ് ദിവ്യമായ മകര വിളക്ക് എന്ന പ്രതിഭാസം തെളിയുന്നത്....!!!
അവിടെ എത്തിപ്പെടാന്‍ മനുഷ്യര്‍ക്ക്‌ സാധ്യമല്ല....!!

അഥവാ എത്തിയാല്‍ എത്തിയവന്‍ പിന്നെ തിരിച്ചിറങ്ങുകയുമില്ല....!!! അത്രക്കും ഗൂഡമായ ഒരു ഭയം കലര്‍ന്ന വിശുദ്ധിയുണ്ടായിരുന്നു
കുട്ടിക്കാലത്ത് ഈ കഥകള്‍ക്ക്... പിന്നെ മുതിര്‍ന്നപ്പോള്‍ മനസ്സിലായി ഇത് തെളിയിക്കുന്നതാണെന്ന്...കുട്ടിക്കാലത്ത് വീട്ടില്‍ വരുത്തിയിരുന്ന
ഇലക്ട്രിസിറ്റി വര്‍കര്‍ എന്ന മാസികയിലോ മറ്റോ അന്നത് തെളിയിച്ചിരുന്ന ആളുടെ അഭിമുഖം വന്നതായി ഓര്‍ക്കുന്നു...അപ്പോള്‍ തന്നെ അവയൊക്കെ മറവിയിലേക്ക് പോവുകയും മകരവിളക്കു മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുകയും ചെയ്തു...എന്നാലും വായിച്ചറിയുന്നതുപോലെയല്ലല്ലോ കണ്ടറിയല്‍....എന്‍റെ  ഉള്ളില്‍ നിന്നും അറിയാതെ ഒരു ആവേശം ശിരസ്സിലേക്കുയര്‍ന്നു...ഇങ്ങനെയൊരു യാത്ര അങ്ങനെയാണ് എന്‍റെ സ്വപ്നമായത്...

" കനത്ത സുരക്ഷായായിരിക്കും പ്രൈവറ്റ്‌ വാഹനങ്ങള്‍ ആ സമയത്ത് അങ്ങോട്ട്‌ കടത്തിവിടാന്‍ കര്‍ശന പരിശോധന ആയിരിക്കും ...അതുകൊണ്ട് നമുക്ക് നേരത്തെ ലൈന്‍ ബസിനു പോകാം സാധാരണ വേഷം മതി ....കാമറ തുടങ്ങിയവ സുരക്ഷിതമായി ഒളിപ്പിച്ചു വെച്ചോളണം..എങ്ങാനും ബസിലും പരിശോധന ഉണ്ടായാല്‍ പറയാന്‍ കാരണങ്ങള്‍ ഉണ്ടാവണം.."
 സാറിന്‍റെ  മുഖവുര അതുവരെയില്ലാത്ത ഒരു ഗൌരവം ജനിപ്പിച്ചു.

അങ്ങനെ  ഞങ്ങള്‍ മൂന്നുപേര്‍ പോകാന്‍ തയ്യാറെടുത്തു..
കൂട്ടത്തില്‍ മൂന്നാമന്‍ ഒരു പക്ഷി നിരീക്ഷകന്‍ കൂടിയായിരുന്നു, അദ്ദേഹം ബൈനോകുലര്‍ , ചില പുസ്തകങ്ങള്‍ തുടങ്ങിയവ കയ്യിലെടുത്തു...എന്നിട്ട്  പറഞ്ഞു..
" നമ്മള്‍ പക്ഷി നിരീക്ഷകര്‍ ആണ്...ആര് ചോദിച്ചാലും..അതിലപ്പുറം ഒന്നുമില്ല..."
ഹാ..ഹാ..വെറുതെ പോലീസുകാരുടെ അടി കൊള്ളുന്നതിലും നല്ലത്  ഈ ഒരു ഡയലോഗ് അടിച്ചിട്ട് കൊള്ളുന്നതാണു, ഒരു ഉള്പുളകം ഉണ്ടാവും എന്ന്   സാറും പറഞ്ഞു...
സാറവിടേക്ക്  നേരത്തെ പോകും ഞങ്ങള്‍ ബസിനു അങ്ങോട്ട്‌ വരണം ഒരുമിച്ചു ചെല്ലണ്ട...ഒകെ...

ഞങ്ങള്‍ പതിവ് പോലെ എല്ലാം കുളമാക്കി ..കൊച്ചു പമ്പക്കുള്ള അവസാന ബസിലാണ് കയറിപറ്റിയത്... അത് നിറച്ചും അവിടങ്ങളില്‍ ജോലി ചെയ്യുന്ന തിമിഴരായിരുന്നു...
അപ്പോള്‍ തന്നെ മനസ്സിലായി വിളക്ക് കത്തിക്കുന്ന സമയത്തോടടുപ്പിച്ചു മാത്രമേ ഞങ്ങള്‍ അവിടെ എത്തുകയുള്ളൂ....പാവം സാര്‍ ചിലപ്പോള്‍ ഞങ്ങളെ കൂടാതെ വനത്തിലേക്ക് പോകും അല്ലെങ്കില്‍ ഞങ്ങളെ കാത്തിരുന്നു പരിപാടികള്‍ കുളമാകും ... വഴിയില്‍ ധാരാളം പോലീസുകാരുടെ വിളയാട്ടങ്ങള്‍ കണ്ടു...ദൈവം സഹായിച്ചു,ഞങ്ങള്‍ രണ്ടാളുടെ മൊബൈലിനും അവിടെ രേഞ്ചില്ലതതിനാല്‍ സാറിനും  ഞങ്ങള്‍ക്കുമിടയില്‍ ഗവിയുടെ കടുത്ത തണുപ്പും ഇരുളും മാത്രം.

നല്ല തണുപ്പ് ബസില്‍ നോക്കുമ്പോള്‍ എല്ലാവരും ബാഗുകളില്‍ നിന്നും സ്വെട്ടരുകള്‍ ഒക്കെ ധരിക്കുകയാണ്...കയ്യിലുള്ള ഷാള്കൊണ്ട് ഞങ്ങളും...ഏതാണ്ട് 7 മണി ആയപ്പോഴേക്കും ഞങ്ങള്‍ കൊച്ചു പമ്പ എന്ന അവസാന സ്റ്റോപ്പില്‍ ബസിറങ്ങി...വെറും വിജനത...ഇരുട്ട്...!!!
ഞങ്ങള്‍ രണ്ടു മണ്ടന്മാര്‍ ആരെങ്കിലും അവിടെ ഉണ്ടോന്നു നോക്കാന്‍ ബസിനോന്നു ചുറ്റിയതേയുള്ളു..ദേ..അവശേഷിച്ച ഡ്രൈവറെയും കണ്ടക്ടറെയും കാണാനില്ല..!!
ഇവരിതെങ്ങോട്ടു പോയി...? കുറെ പോത്തുകളോ പശുക്കളോ അവിടെയുണ്ടായിരുന്നു ഓ..രണ്ടുവശവും കാട് തണുപ്പ് ഇരുട്ട്....മുഖത്തോട് മുഖം നോക്കിയിരുന്നേല്‍ രണ്ടാളുടെയും മാനം പോയേനെ, നിസ്സഹായത കൊണ്ട്...കൃത്യസമയത്തു  വന്നിരുന്നെങ്കില്‍ സാര്‍  നമ്മളെ കാത്തിരുന്നേനെ.. പ്രമോദും ഞാനും മനസ്സില്‍ പറഞ്ഞു....എന്തായാലും വന്നു...വാ..നടക്കാം...ദൂരെ ഒരനക്കം ആരോ വരുന്നു. ഭാഗ്യം...സാര്‍... !!

"ഒരിടത്തും കൃത്യമായി എത്തരുതൂട്ടോ..വാ ..അപ്പുറത്ത് ഒരു ചെറിയ ഗസ്റ്റ്‌ ഹൌസ് ഉണ്ട് നിങ്ങളെ പോലീസ്‌ തടഞ്ഞോ...."
പോലീസോ കുറെ പോത്തുകള്‍ അല്ലാതെ ഇവിടെ ആരും ഇല്ലല്ലോ...നിറയെ പോലീസുകര്‍ ആണിവിടെ..ഏതാണ്ട് എട്ടു പത്തു ജീപ്പുകള്‍ ഇവിടെ കിടക്കുന്നുണ്ടായിരുന്നു
എന്നോട് ഗസ്റ്റ്‌ ഹൌസില്‍ നിന്നും എട്ടുമണി വരെ പുറത്തു പോകരുത് എന്ന് താക്കീതും തന്നാണ് അവരു പോന്നത് ഇപ്പോള്‍ അവിടെ കരപ്പുര മകരവിളക്കു തെളിക്കുകയാവും...."
ആവേശം മുഴുവന്‍ ചോര്‍ന്നു...വരവ് വെറുതെ..." സാരമില്ല വെളുപ്പിനെ നമ്മള്‍ക്ക് പോണം ഏതാണ്ട് നാല് മണിക്ക് നിങ്ങള്‍ ഭക്ഷണം കഴിച്ചോ.." സര്‍ ഞങ്ങള്‍ക്ക് ഭക്ഷണം വാങ്ങി വെച്ചിരുന്നു...പിന്നെ സാര്‍ എടുത്ത ചിത്രങ്ങള്‍ കാണിച്ചു തന്നു...അതില്‍ കത്തിക്കാന്‍ വന്നവര്‍ എന്ന് പറഞ്ഞു കുറച്ചാളുകളുടെ ചിത്രങ്ങള്‍ കാണിച്ചു തന്നു...കൃത്യമായി അവരുടെ പേരും വിവരവും പറഞ്ഞു...കത്തിക്കാന്‍ വരുമ്പോള്‍ ഇവര്‍ അവിടത്തെ കാന്റീനില്‍ കൊടുക്കാറുള്ള ഒരു ചാക്ക് അരിയും കലണ്ടറുകളും തുടങ്ങിയ മാമൂലുകളെ കുറിച്ച് പറഞ്ഞു..
" ഇപ്പോള്‍ പോയ പോലീസെല്ലാം തിരിച്ചു വരാന്‍ തുടങ്ങി...ഉറങ്ങിക്കോ രാവിലെ എണീക്കണം...ഇവര്‍ കര വിളക്ക് കത്തിച്ച സ്ഥലത്ത് പോകാം..."
സാറിന്‍റെ  വാക്കുകളില്‍ വീണ്ടും ഒരുത്സാഹം  നിറഞ്ഞു..ഞങ്ങളിലും..

കൂരാകൂരിരുളില്‍ ഭാണ്ഡവുമായി ഞങ്ങള്‍ മൂന്നാത്മാക്കള്‍ ഗസ്റ്റ്‌ ഹൌസില്‍ നിന്നും ഇറങ്ങി....ഏതാണ്ട് എട്ടുപത്തു  വാഹനങ്ങള്‍ അവിടെ കിടപ്പുണ്ടായിരുന്നു..പോലീസ്‌ ജീപ്പുകള്‍ !!! എല്ലാവരും നല്ല ഉറക്കം ഞങ്ങള്‍ വെച്ച് പിടിപ്പിച്ചു ആ ഇരുട്ടില്‍ പൊന്നമ്പലമേട്ടിലേക്ക്....ഗവിയില്‍ നിന്നും ഉള്‍ക്കാട്ടിലെക്കുള്ള ഒരു പോക്കറ്റ്‌ റോഡു.. എന്ന് പറഞ്ഞാല്‍ കാട്ടുവഴി.... ഏതാണ്ട്  ഒന്നര മണിക്കൂര്‍  നടത്തം...പക്ഷെ അവിടെ ഒരു പൈപ്പ് കുറുകെ ഇട്ടു ലോക്ക് ചെയ്തിട്ടുണ്ട്...സാധാരണ ഒരു ജീപ്പിനു സുന്ദരമായി അതിലെ സഞ്ചരിക്കാം...ഞങ്ങള്‍ നടന്നു സാറിന്‍റെ  പിന്നാലെ...
ഉപ്പെടുതോ..ഇനി വരുന്നത് അട്ട ഫാക്ടറികള്‍ ആണ്....ഒരിടത്തും നിക്കരുത്..നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങള്‍ ഉടനെ മുറിച്ചു കടക്കുക..."..ചോര കുടിക്കുന്ന അട്ടകളെ കുറിച്ച് സാര്‍ മുന്‍പേ മുന്നറിയിപ്പ് തന്നു. ബാഗില്‍ കരുതിയ ഉപ്പെടുത്തു ഞാന്‍ ഷൂസിലും കാലിലും ഒക്കെ പുരട്ടി..എന്നിട്ട് ഓടി.. എല്ലാവരും...ആ വെള്ളമൊഴുകുന്ന സ്ഥലങ്ങള്‍ കടന്നപ്പോഴേക്കും നല്ല വെളിച്ചമായി... അപ്പോഴാണ്‌ കാട് കാണുന്നത്...അയ്യപ്പന്‍റെ പൂങ്കാവനം...ശരിക്കും തകര്‍പ്പന്‍ .....പ്രകൃതി ഒരു നസര്‍ഗീകത അവിടെ സൂക്ഷിക്കുന്നു.....പിന്നെ നടത്തം സാവധാനത്തില്‍ ആയി...അവിടവിടെ ഇരുന്നും ഫോട്ടോകള്‍ എടുത്തും...വിശപ്പിന്‍റെ  ആക്രമണം തുടങ്ങി....പക്ഷെ ആവേശം വിശപ്പിനെ മെരുക്കി....

ഇപ്പോള്‍ തന്നെ ഈ കുറിപ്പ് നീളുന്നു അതുകൊണ്ട് അതിനിടയിലെ ചിലവ ഒഴിവാക്കുന്നു...ഇനി വഴിയില്ല..ഈ കാട്ടില്‍ അതാ  അങ്ങേയറ്റത്തു  കാണുന്ന ഒരു മരത്തിന്‍റെ തല കണ്ടോ...
അതാണ്‌ അടയാളം അതിനടുത്തേക്കാണ്  നമുക്ക് എത്തേണ്ടത്....ആളെ മറക്കുന്ന നീളന്‍ പുല്ലുകളില്‍ മുറുക്കെ പിടിച്ചേ നടക്കാവ്....കാരണം ചിലപ്പോള്‍ കാല്‍ വെക്കുന്നത് കുഴിയിലെക്കാവാം...
പെട്ടെന്ന് സാര്‍ നിശബ്ദരാകാന്‍ പറഞ്ഞു...ഞങ്ങള്‍ നോക്കി...കാട്ടാനകള്‍..!!!!!
കറത്ത്തല്ല ..ചളിപൂശി ഒരുതരം ചളിനിറത്തില്‍..!!..ഒന്നും രണ്ടുമല്ല....എട്ടുപത്തെണ്ണം കുട്ടികളും ഒക്കെയായി.....നമ്മളെ അവര്‍ കണ്ടു ...അനങ്ങരുത്....അവര്‍ പൊക്കോളും...ഒറ്റയാന്‍മാരെ മാത്രമേ
പേടിക്കണ്ടതുള്ളു..സാര്‍ ഞങ്ങളെ ധൈര്യത്തിലാക്കി...അവര്‍ പോയി അവസാനം ഒരുത്തന്‍ ഒന്ന് പിന്തിരിഞ്ഞു നോക്കി ...നടന്നു മറഞ്ഞു...ശ്വാസം നേരെ പിടിച്ചു ഞങ്ങള്‍ വീണ്ടും സാറിന്‍റെ  പിന്നാലെ. ഇപ്പോള്‍ ഒരു തുറന്ന സ്ഥലമാണ്.. ഞങ്ങള്‍ ആ മരത്തിനടുത്തെത്തി.... ഒരു മുനമ്പാണ് അത്,  അതിനപ്പുറം അഗാധമായ കൊക്ക....അവിടെ ഒരു സിമന്റിട്ട തറ  അതാണ്‌ ഈ ലീലാവിലാസങ്ങള്‍ എല്ലാം നടക്കുന്ന തട്ട്...ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ തലേദിവസം കത്തിച്ച അവശിഷ്ടങ്ങള്‍ ഭസ്മമായി കിടക്കുന്നു... തട്ടിനപ്പുറം  അഗാധമായ കൊക്കക്കുമപ്പുറം താഴെ ശബരിമല.. ഉദയ സൂര്യന്‍റെ കിരണങ്ങളേറ്റു    നില്‍ക്കുന്നു...ആ ചിത്രങ്ങള്‍ ആണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്....അവിടെ വലിയൊരു ചിരാത് ..ഏതാണ്ട് സാധാരണ ചിരാതിനെക്കാള്‍ പത്തിരട്ടി വലിപ്പമുള്ളത്...കെട്ട തിരിയുമായി താഴെ ഇരിക്കുന്നു....കൊള്ളാം അവിടെ ബി എസ എന്‍ എലിന് രേഞ്ജുണ്ട്....!! സാര്‍ അവിടത്തെ ചടങ്ങുകള്‍ ഞങ്ങള്‍ക്ക് വിവരിച്ചു തന്നു പണ്ട് അദ്ദേഹത്തിന്‍റെ  സുഹൃത്തുക്കള്‍ നേരിട്ട് കണ്ടതും പലപ്രാവിശ്യം അവരത് കത്തിച്ചത്..

അങ്ങനെ ചരിത്രത്തില്‍ മകരവിളക്കു  മൂന്ന് പ്രാവിശ്യം തെളിയുന്നതിന് പകരം പലവട്ടം തെളിഞ്ഞതും  ആകാശവാണിയിലെ കമന്ററി പറയുന്നയാള്‍ അത്ഭുതത്താല്‍ വാവിട്ടു നിലവിളിച്ചതും ...അവരെ പോലീസ്‌ പിടിച്ചത് ഒക്കെയായുള്ള കഥകളുമായി...ഞങ്ങള്‍ അവിടെ അയ്യപ്പന്‍റെ പൂങ്കാവനത്തില്‍ ക്ഷീണം  മാറ്റി....
10 comments:

 1. സഖാവെ.. പോസ്റ്റ്‌ വായിച്ചു.. സത്യം കണ്ടെത്താന്‍ നടത്തിയ പരിശ്രമങ്ങള്‍ അഭിനന്ദനാര്‍ഹം ആണ്. പിന്നെ ഇതൊക്കെ മിക്ക വിശ്വാസികള്‍ക്കും അറിയാം എന്നും എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ പുറത്തു പ്രകടിപ്പിക്കാതെ "വിശ്വാസം അതല്ലേ എല്ലാം" എന്ന പരസ്യവാചകം ഉരുവിട്ട് കാലം കഴിക്കുകയാണ് എന്നാണ് എനിക്ക് തോന്നിയത്..

  ReplyDelete
 2. നന്ദി ശ്രീജിത്ത്‌...

  ReplyDelete
 3. "വിശ്വാസം അതല്ലേ എല്ലാം" , ജീവിത യാത്രയില്‍ വിശ്വാസത്തെ മുറുകെ പിടിക്കിന്നവര്‍ക്ക് അത് മറ്റാന്‍ മിക്കവാറും കഴിയാറില്ല , എത്ര തന്നെ തെളിവുകള്‍ ഉണ്ടായാലും.

  ReplyDelete
 4. വളരെ വൈകിയാണ് ശ്രദ്ധേയമായ ഈ പോസ്റ്റ് കണ്ടത്.വിശ്വാസിക്കു വിശ്വസിക്കാനും അവിശ്വാസിക്ക് വിശ്വസിക്കാതിരിക്കാനും അധികാരമുണ്ട്.എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ ആര്‍ക്കും ആരെയും പറ്റിക്കുവാനുള്ള അധികാരമില്ല.മകരവിളക്കിന്റെ പേരില്‍ നടക്കുന്ന വഞ്ചന പുറത്തു കൊണ്ടുവരേണ്ടതു തന്നെയാണ്.അത് ഒരു മനുഷ്യസേവനവുമാണ്.പൊന്നമ്പലമേട്ടിലേക്കുള്ള അപകടകരമായ യാത്രകള്‍ നടത്തി ഇത്തരം തട്ടിപ്പുകളുടെ കഥ താങ്കളെപ്പോലുള്ളവര്‍ പുറത്തുകൊണ്ടുവരുന്നത് നിസ്വാര്‍ത്ഥമായ സാമൂഹ്യസേവനമാണ്.അഭിനന്ദനങ്ങള്‍.

  ReplyDelete
 5. നന്ദി പ്രദീപ്‌....വിശ്വസിക്കുന്നതും വിശ്വസിക്കതിരിക്കുന്നതും അല്ല പ്രശനം താന്കള്‍ പറഞ്ഞത് പോലെ വിശ്വാസത്തിന്റെ പേരില്‍ ആര്‍ക്കും ആരെയും പറ്റിക്കാനുള്ള അവകാശമില്ല...ദൈവ സങ്കല്പം മനോഹരമാണ് അത് പക്ഷെ സത്യസന്ധരായ മനുഷ്യര്‍ക്ക്‌ മാത്രമേ അനുഭവിക്കാന്‍ കഴിയു എന്നാണു ഞാന്‍ കരുതുന്നത്....സത്യം വദ..ധര്‍മം ചര.....നന്ദി...

  ReplyDelete
 6. ‘നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..’

  ReplyDelete
 7. അപ്പ നമ്മടെ പരുന്തോ ? അതും കൂടി ഒന്ന് വിശദീകരിക്കൂ...

  ReplyDelete
  Replies
  1. പരുന്തു പറക്കല എന്റെ വിഷയം അല്ല അത് എനിക്കറിയില്ല അറിയാത്തതിനെ അറിയാത്തത് എന്നും നുണകളെ നുണകള്‍ എന്നും ആണ് പറയേണ്ടത് :)))

   Delete
 8. ഒരുപക്ഷെ മകരവിളക്ക്‌ മനുഷ്യസൃഷ്ടി അല്ല എന്ന് വിശ്വസിക്കുന്നവര്‍ അന്യസംസ്ഥാനക്കാര്‍ മാത്രമായിരിക്കാം. മലയാളികള്‍ക്ക്‌ ഇതിന്റെ പിന്നിലെ രഹസ്യം അറിയുമെന്കിലും വിശ്വാസം എന്ന രീതിയില്‍ അത് പിന്തുടര്‍ന്ന് പോകുന്നു. ഈ വിഷയത്തില്‍ കോടതി തന്നെ പറഞ്ഞിട്ടുണ്ടല്ലോ വിശ്വാസത്തിന്റെ പ്രശ്നമാണ് കോടതി ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല എന്ന്.
  താന്കള്‍ ഈ പറഞ്ഞ സ്ഥലത്ത് എന്റെ സഹോദരന്‍ ശബരിമല ഡ്യൂട്ടി സമയത്ത് പോയിരുന്നു. അന്ന് ഏതാണ്ട് ഈ വിവരങ്ങളൊക്കെ പറഞ്ഞിരുന്നു.
  എന്തായാലും അവിടെ കൂടുതല്‍ മനുഷ്യര്‍ക്ക്‌ പ്രവേശനം ഇല്ലാതിരിക്കട്ടെ. അതെങ്കിലും നശിപ്പിക്കാതെ കിടക്കുമല്ലോ..

  ReplyDelete
 9. മകര ജ്യോതി ആകാശത്ത്‌ തെളിയുന്ന നക്ഷത്രമാണ്‌. അതെ സമയം മകര വിളക്ക്‌ പൊന്നമ്പല മേട്ടില്‍ ശാസ്‌താവിന്റെ മൂല സ്ഥാനത്ത്‌ പണ്ടു മുതല്‌ക്കെ ആദിവാസികള്‍ തെളിയിച്ചു പോന്ന വിളക്കാണ്‌. പരശുരാമനാണ്‌ ആദ്യമായി ഇവിടെ ദീപാരാധന നടത്തിയെന്നതാണ്‌ വിശ്വാസം. പ്രതീകാത്മകമായി ഇപ്പോഴും അവിടെ ദീപാരാധന നടത്തുന്നു. മൂന്നു വട്ടം ദീപം തെളിയുന്നത്‌ അങ്ങനെയാണ്‌.

  ReplyDelete