Pages

Friday, October 16, 2015

സഖാവ് ഭഗത്സിങ്ങിന്റെ വാക്കുകളിലൂടെ !

കുറിപ്പ് ഒന്ന് : 


നമ്മള്‍ എന്തുകൊണ്ട്  'ഇങ്കിലാബ് സിന്ദാബാദ്‌  ' എന്ന് വിളിക്കുന്നു ! എന്തുകൊണ്ട് എന്ന് വ്യക്തമായി ഭഗത് പറയുന്നു വായിക്കുക :

" സഖാക്കളെ ..ഏറ്റവും ഏറ്റവും ലളിതമായ രീതിയില്‍ കാര്യം പറഞ്ഞു മനസ്സിലക്കിക്കാന്‍ ഞാന്‍ ശ്രമിക്കട്ടെ , നമ്മള്‍ വിപ്ലവം നീണാള്‍ വാഴട്ടെ ( ഇങ്കിലാബ് സിന്ദാബാദ്‌ ) എന്ന് മുദ്രാവക്യം വിളിക്കുന്നു. നിങ്ങള്‍ യഥാര്‍ഥത്തില്‍ അതങ്ങനെ ആകണമെന്ന് കരുതുന്നു എന്ന് ഞാന്‍ വിശ്വസിക്കട്ടെ . അസംബ്ലി ബോംബു കേസിലെ ഞങ്ങളുടെ പ്രസ്താവന അനുസരിച്ച് ഞങ്ങള്‍ ആ പദത്തിന് നല്‍കിയിട്ടുള്ള നിര്‍വചനം ,

വിപ്ലവം എന്നാല്‍ നിലവിലെ സാമൂഹ്യ വ്യവസ്ഥയെ പൂര്‍ണ്ണമായും തകര്‍ക്കുകയും അവിടെ സോഷ്യലിസ്ട്ടു വ്യവസ്ഥയെ സ്ഥാപിക്കുക എന്നതാണ് . ആ വ്യവസ്ഥക്കായ്‌ അടിയന്തിരമായി ലക്ഷ്യമാക്കെണ്ടതോ അധികാരം നെടുക എന്നതുമാണ് . യഥാര്‍ഥത്തില്‍ ഭരണകൂടം ( ഗവന്മേന്റ്റ്‌ ) സ്വന്തം താല്‍പര്യങ്ങള്‍ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യാനായി ഭരണ വര്‍ഗ്ഗത്തിന്റെ കയ്യിലുള്ള ഒരു ആയുധം മാത്രമാണ് . അതിനെ പിടിച്ചെടുക്കുകയും നമ്മുടെ ലക്ഷ്യത്തിനായുള്ള സാക്ഷാത്കാരത്തിന് അതിനെ പ്രയോജന പ്പെടുത്തുകയും ചെയ്യാന്‍ ആണ് നമ്മള്‍ ആഗ്രഹിക്കുന്നത്. 

നമ്മുടെ ലക്‌ഷ്യം ഒരു പുതിയ അടിസ്ഥാനത്തില്‍ , അതായത് മാര്‍ക്സിസ്റ്റു അടിസ്ഥാനത്തില്‍ സമൂഹത്തിന്റെ പുനര്‍ നിര്‍മ്മാണം നടത്തുക എന്നതാണ് . അതിനായാണ് നമ്മള്‍ ഭരണ യന്ത്രം കൈവശപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സാമൂഹിക്‌ പരിപാടിയെ കുറിച്ച് ബഹുജനങ്ങളെ പഠിപ്പിക്കുകയും ആ പരിപാടിക്ക് അനുകൂലതരമായ ഒരന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യാന്‍ വേണ്ടിയാണ് നാം പൊരുതുന്നത്. " 
_ സഖാവ് ഭഗത്സിംഗ് (1931ഫെബ്രുവരി 2 നു to young political workers യുവ രാഷ്ട്രീയക്കാരോട് എന്ന ടൈറ്റിലില്‍ എഴുതിയകുറിപ്പില്‍ നിന്നും )
*******************************

കുറിപ്പ്  രണ്ടു :

ഉറങ്ങുന്ന സിംഹത്തെ ( തൊഴിലാളി വര്‍ഗ്ഗത്തെ ) വിളിച്ചുണര്‍ത്താന്‍ ആര്‍ക്കാണ് ധൈര്യം ?

{താഴെ നമ്മള്‍ വായിക്കുന്ന വരികളില്‍ കൃത്യമായ മാര്‍ക്സിസ്റ്റു വിശകലനം കാണാം നമ്മുടെ സ്വാതന്ത്ര്യ സമര സന്ദര്‍ഭങ്ങളെ ഭഗത്സിംഗ് എന്ന കേവലം 23 വയസ്സുള്ള അസാധാരണ പ്രതിഭ വിവരിക്കുന്നത് വായിക്കുക }


" .....ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നത് സമരം വളര്‍ന്നു വരുന്നതിനനുസരിച്ച് ഇടയ്ക്കു ഉപയോഗിക്കേണ്ട ഒരു ആയുധമനു ഒത്തു തീര്‍പ്പുകള്‍ എന്നാണ് . എന്നാല്‍ എപ്പോഴും പരിഗണനയില്‍ വെക്കേണ്ടത് പ്രസ്ഥാനത്തിന്റെ ആശയം തന്നെയാണ് . 

-----വിപ്ലവകാരികള്‍ ആവട്ടെ ഒരു സമ്പൂര്‍ണ്ണ വിപ്ലവത്തിന് വേണ്ടിയാണ് പോരാടുന്നത് എന്നത് എപ്പോഴും ഓര്‍ക്കണം. ....അടവുകളെയും തന്ത്രങ്ങളെയും കുറിച്ച് നാം ലെനിന്റെ ആജീവനാന്ത പ്രവര്‍ത്തനങ്ങളെ പഠിക്കണം. സമരങ്ങളും ഒതുതീര്‍പ്പുകളും എന്നതിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായം  ' ഇടതുപക്ഷ കമ്യൂണിസം ' എന്ന കൃതിയില്‍ നിന്നും മനസ്സിലാക്കാം.

ഇപ്പോഴത്തെ സമരം ഒന്നുകില്‍ ഏതെന്കിലും ഒരു ഒത്തുതീര്‍പ്പില്‍ കലാശിക്കും. അല്ലെങ്കില്‍ പൂര്‍ണ്ണമായും പരാജയപ്പെടും.എന്ന് ഞാന്‍ പറഞ്ഞല്ലോ.

അങ്ങനെ ഞാന്‍ പറയാന്‍ കാരണം, എന്റെ അഭിപ്രായത്തില്‍ ഈ സമരം യഥാര്‍ഥ വിപ്ലവകാരികളെ രംഗത്തേക്ക് ക്ഷണിച്ചിട്ടില്ല എന്നതാണ്. കുറെ ഇടത്തരം കച്ചവടക്കാരെയും കുറെ മുതലാളിമാരെയും ആശ്രയിച്ചു നടത്തുന്നതാണ് ഈ സമരം. ഇവരില്‍ രണ്ടു കൂട്ടര്‍ക്കും പ്രത്യേകിച്ച് രണ്ടാമത്തെ കൂട്ടര്‍ക്കു ഏതെന്കിലും സമരത്തില്‍ ഇറങ്ങി തങ്ങളുടെ സ്വത്തും കൈവശാവകാശങ്ങളുംനഷ്ട്ടപ്പെടുതാന്‍ ധൈര്യം വരില്ല. 

യഥാര്‍ഥ വിപ്ലവ സൈനികര്‍ ഗ്രാമങ്ങളിലും വ്യവസായ ശാലകളിലും ഉള്ളവരാണ് _ കൃഷിക്കാരും തൊഴിലാളികളും. 

പക്ഷെ നമ്മുടെ ബൂര്‍ഷ്വാ നേതാക്കള്‍ അവരോട് ഇടപെട്ടു പ്രവര്‍ത്തിക്കുകയില്ല. അതിനവര്‍ക്ക് കഴിയുകയുമില്ല, ഉറങ്ങുന്ന സിംഹത്തെ വിളിച്ചുണര്‍ത്തിയാല്‍ അത് നമ്മുടെ നേതാക്കളുടെ ലക്‌ഷ്യം നേടിക്കഴിഞ്ഞാലും പിന്നെയും തടുക്കാന്‍ ആവാത്ത ശക്തിയായി നിലകൊള്ളും.

1920 ല്‍ ആദ്യമായി തൊഴിലാളികളുമായി ഒന്നിടപെട്ട അനുഭവത്തില്‍ ഗാന്ധിജി പറഞ്ഞത് ഇങ്ങനെയാണ് : __
{' തൊഴിലാളികളുടെ കാര്യത്തില്‍ നാം അനാവശ്യമായി ഇടപെടരുത് വ്യാവസായിക തൊഴിലാളികളെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നത് അപകടമാണ് _ ദി ടൈംസ് 1921 മെയ്‌ ' }

അതില്‍ പിന്നീട് അവര്‍ ഒരിക്കലും തൊഴിലാളികളെ സമീപിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല . പിന്നെയുള്ളത് കര്‍ഷകരാന്. അതികായരായ കര്‍ഷക വര്‍ഗ്ഗം വിദേശരാജ്യത്തിന്റെ ആധിപത്യത്തെ മാത്രമല്ല , ഭൂപ്രഭുക്കള്‍ ഏറ്റി വെച്ച നുകതെയും തൂത്തെറിയാന്‍ സന്നദ്ധമായി ഉണര്‍ന്നെണീറ്റതായി കണ്ട നേതാക്കള്‍ക്ക് അനുഭവപെട്ട ഭീതി എത്രമാത്രം ആയിരുന്നു എന്ന് 1922 ലെ ബര്‍ദോളി പ്രമേയം വളരെ വ്യക്തമായി വിശദീകരിക്കുന്നു."
_ സഖാവ് ഭഗത്സിംഗ് (1931ഫെബ്രുവരി 2 നു to young political workers യുവ രാഷ്ട്രീയക്കാരോട് എന്ന ടൈറ്റിലില്‍ എഴുതിയകുറിപ്പില്‍ നിന്നും )

*******************************

കുറിപ്പ്  മൂന്ന് :
ജീവിക്കാന്‍ ആഗ്രഹമുണ്ടോ ? 

രണ്ടാം ലാഹോര്‍ ഗൂഡാലോചനാ കേസിലെ പോരാളികളെ തടവിലാക്കിയത് , മരണ ശിക്ഷക്ക് വിധിക്കപെട്ട ഭഗത്സിങ്ങിന്റെ ജയിലരക്ക് അടുത്തായിരുന്നു . അവര്‍ സഖാവിന് ഒരു കുറിപ്പ് കൊടുത്തയച്ചു അതില്‍ ഇങ്ങനെ ചോദിച്ചിരുന്നു " ജീവിക്കാന്‍ ആഗ്രഹമുണ്ടോ ? " അതിനു മറുപടിയായി മരണദിനം എണ്ണപെട്ട സഖാവ് ഒരു ചെറു കുറിപ്പെഴുതി ...അത് താഴെ വായിക്കുക ..ഉജ്ജ്വലമായ അതിവിനയം ഇല്ലാത്ത സ്വയം വിലയിരുത്തല്‍ ....സത്യസന്ധമായ തുറന്നു പറച്ചില്‍ !

" സഖാക്കളെ , ജീവിക്കാനുള്ള ആഗ്രഹം സ്വാഭാവികം ആണ് അതെന്നിലും ഉണ്ട്. അതോളിച്ചുവേക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ എന്റെ ആഗ്രഹം സോപാധികം ആണ്. ഒരു തടവുകാരന്‍ ആയിട്ടോ, നിയന്ത്രണങ്ങള്‍ക്ക് വിധേയമയിട്ടോ ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ എന്റെ പേര് ഇന്ത്യന്‍ വിപ്ലവത്തിന്റെ ഒരു പ്രതീകം ആയിട്ടുണ്ട്‌ . ഞാന്‍ ഇനി ജീവിച്ചാല്‍ പോലും എനിക്ക് ഉയരാന്‍ കഴിയാത്തത്ര ഔന്നത്യത്തിലേക്ക് എന്നെ ഉയര്‍ത്തിയത് വിപ്ലവ പാര്‍ട്ടിയുടെ ആദര്‍ശവും ത്യാഗവും ആണ്.
ഇന്ന് ജനങ്ങള്‍ക്ക്‌ എന്റെ ദൌര്‍ബല്യങ്ങള്‍ അറിയില്ല. കഴുമരത്തില്‍ നിന്നും ഞാന്‍ രക്ഷപെട്ടാല്‍ ആ ദൌര്‍ബല്യങ്ങള്‍ ജനങ്ങളുടെ മുന്‍പാകെ പ്രത്യക്ഷപ്പെടുകയോ, അല്ലെങ്കില്‍ അപ്രത്യക്ഷമാകുകയോ ചെയ്യാം. നേരെമറിച്ച് ധീരതയോടെ ചിരിച്ചുകൊണ്ട് ഞാന്‍ കഴുമരതിലേറുകയാണെങ്കില്‍ അത് ഭാരതത്തിലെ മാതാക്കളെ ആവേശം കൊള്ളിക്കും. അവരുടെ മക്കളും ഭാരതത്തിന്റെ ഭഗത്സിങ്ങുമാര്‍ ആവണം എന്നവര്‍ അഭിലഷിക്കും അങ്ങനെ നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ സന്നധമാകുന്നവരുടെ എണ്ണം വര്‍ധിക്കും . അപ്പോള്‍ വിപ്ലവത്തിന്റെ വേലിയേറ്റത്തെ നേരിടാന്‍ സാമ്രാജ്യത്വത്തിനു കഴിയാതെവരും. അവരുടെ പൈശാചിക ശക്തിക്ക് ഈ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ ആവില്ല.
അതെ ഒരു കാര്യം ഇപ്പോഴും എന്നെ വേദനിപ്പിക്കുന്നുണ്ട്. മനുഷ്യരാശിക്കും എന്റെ നാടിനും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന എന്റെ അഭിലാഷത്തിന്റെ ആയിരത്തില്‍ ഒരു ഭാഗം പോലും സാക്ഷാത്ക്കരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
ഞാന്‍ ജീവിക്കുകയാണെങ്കില്‍ ഒരുവേള അവ സാക്ഷാത്ക്കരിക്കാന്‍ എനിക്ക് ഒരവസരം ലഭിച്ചേക്കാം . മരിക്കരുതെന്ന ആഗ്രഹം എപ്പോഴെന്കിലും എന്റെ മനസ്സില്‍ ഉദിചിട്ടുണ്ടെങ്കില്‍ അത് ഈ ഒരു ലക്ഷ്യത്തില്‍ നിന്ന് മാത്രം ആയിരിക്കും.
ഈ അവസരത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. അന്തിമ പരീക്ഷണത്തിനായ്‌ ഞാന്‍ ഉദ്വേഗത്തോടെ കാത്തിരിക്കയാണ്. ആ ദിവസം കുറേകൂടി വേഗത്തില്‍ അടുത്ത് വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു .
_ നിങ്ങളുടെ സഖാവ് ഭഗത്സിംഗ് " 

*********************************

കുറിപ്പ്  നാല് :

1931 മാര്‍ച്ച് 21 നു എഴുതപ്പെട്ടതനു ഈ കുറിപ്പ് .
വധശിക്ഷക്ക് വിധിക്കപെട്ടു ജയിലില്‍ കഴിയവേ ഒരു കവിതാ ഗ്രന്ഥത്തിന് അവതാരിക എഴുതിക്കൊടുക്കാന്‍ ഒരു അഭ്യര്‍ഥന വന്നു സഖാവ് ഭഗത്സിങ്ങിനു ! ലാലാ രാം സരന്‍ ദാസിന്റെ ഡ്രീം ലാന്‍ഡ്‌ _ സ്വപ്ന ഭൂമി _ എന്ന കവിതക്കയിരുന്നു അത് .
അതൊരു നീണ്ട കുറിപ്പയതിനാല്‍ മുഴുവനായി പകര്തുന്നില്ല പകരം പ്രസക്തമായ ഭാഗങ്ങള്‍ പകര്‍ത്തുന്നു . അതില്‍ സഖാവ് അതിവിനയമില്ലാതെ പറയുന്നു

" ഞാന്‍ ഒരു രാഷ്ട്രീയക്കാരന്‍ മാത്രമാണ് . കവിത വായിച്ചു അതിലെ വൃത്തവും ഭംഗിയും പറയാന്‍ താന്‍ ആളല്ല ..പിന്നെയോ അതൊന്ന് ആസ്വദിച്ചു വിലയിരുത്താന്‍ മാത്രമേ കഴിയൂ അതാകട്ടെ പരമാവധി ഒരു വിമര്‍ശനം ആയേക്കാം അതിന്റെ സ്ഥാനം അവതാരിക പോലെ പുസ്തകത്തിന്റെ ആദ്യം ആയിരിക്കില്ല മറിച്ചു അവസാനം ആയിരിക്കും "

തുടര്‍ന്ന് അദ്ദേഹം ആ കവിത യിലെ ആശയത്തെ ഗംഭീരമായി തന്റെ വീക്ഷണത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഭഗത്സിംഗ് ഒരു പ്രഖ്യാപിത നിരീശ്വരവാദി ആണെന്ന് നമുക്കറിയാം ...എന്നാലും ചിലര്‍ കരുതും പോലെ ഭാരതീയ ആധ്യാതമികതയെ അദ്ദേഹം അല്‍പ്പം സോഫ്റ്റ്‌ കോര്‍ണറില്‍ കണ്ടിരുണോ ? താഴെ പറയുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ എങ്ങനെ ആണ് ഒരു മാര്‍ക്സിസ്റ്റു അവയെ കാണുന്നത് എന്ന് നമ്മള്‍ക്ക് അര്‍ദ്ധശങ്കക്കിടയില്ലതവിധം മനസ്സിലാക്കി തരും !

" കവിതയില്‍ തുടക്കത്തില്‍ അദ്ദേഹം ( കവി ) തത്വശാസ്ത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട് . പ്രപഞ്ചത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനം പ്രപഞ്ചത്തിനു ഒരു കാരണഭൂതന്‍ ഉണ്ടെന്ന വാദത്തില്‍ ആധ്യാത്മികതയില്‍ അധിഷ്ട്ടിതം ആണ് .
ഞാനാകട്ടെ ഒരു ഭൌതികവാദിയാണ്. പ്രതിഭാസങ്ങളെ കുറിച്ചുള്ള എന്റെ വീക്ഷണം കാര്യ കാരണ ബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ്. എങ്കില്‍ പോലും കവിയുടെ പോലുള്ള വാദങ്ങള്‍ അപ്രസക്തമോ കാലംകഴിഞ്ഞതോ അല്ല. നമ്മുടെ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ ആശയങ്ങള്‍ തന്നെയാണവ.
ഈ കൃതിയുടെ ആദ്യഭാഗം കൂടുതലും ദൈവ സ്തുതിയും നിര്‍വചനവും ഒക്കെയാണ്. മോഹ ഭംഗത്തിന്റെ നിരാശയുടെ ഫലമായുണ്ടാവുന്ന ആജ്ഞെയ വാദത്തിന്റെ അനന്തരഫലമായ ദൈവ വിശ്വാസം ഇവിടെ കാണാം.
ഈ പ്രപഞ്ചമാകെ ' മായ ' ആണെന്നും മിഥ്യ ആണെന്നും ഒക്കെ പറയുന്നതാണ് ആജ്ഞെയവാദം. ശങ്കരാചാര്യരും മറ്റും ഉയര്തികൊണ്ടുവന്ന ഒരു തത്വചിന്തയാണിത്. എന്നാല്‍ ഭൌതിക വാദത്തില്‍ ഇതിനു യാതൊരു പ്രസക്തിയുമില്ല .
പക്ഷെ കവിയുടെ ഈ ചിന്താഗതി നിന്ദ്യമോ മോശമോ അല്ല . അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ വാന്ച്ചയെ ആശ്വസിപ്പിക്കുന്നു. അതിനു അതിന്റേതായ അഴകും രമണീയതും ഉണ്ട്. "
നോക്കൂ ഭഗത് സിംഗ് എത്ര വൃത്തിയായി ആണ് ആധ്യാത്മികതയെ കൈകാര്യം ചെയ്യുന്നത് എന്ന് ചരിത്രപരന്മായി അതിന്റെ വങ്കത്തത്തെ തുറന്നു കാണിക്കുമ്പോള്‍ തന്നെ അതില്‍ നല്ല ചിന്തകള്‍ ഉള്ള മനുഷ്യരുടെ സമീപനത്തെ അദ്ദേഹം അംഗീകരിക്കുന്നു സ്ലാഘിക്കുന്നു !

*********************************

കുറിപ്പ്  അഞ്ച് :
ബോംബുകളും കൈതോക്കുകളും വിപ്ലവം സൃഷ്ട്ടിക്കുകയില്ല !!
(അസ്സംബ്ലി ബോംബു കേസ്‌ വിചാരണയുടെ കോടതി പ്രസ്താവനയില്‍ നിന്നും )

" ഞങ്ങളുടെ പ്രസ്താവനയില്‍ ഇങ്കിലാബ് സിന്ദാബാദ്‌ ( വിപ്ലവം ജയിക്കട്ടെ ) സാമ്രാജ്യത്വം നശിക്കട്ടെ എന്നീ മുദ്രാവാക്യങ്ങള്‍ കൊണ്ട് ഞങ്ങള്‍ ഉദ്ദേശിക്കുന്നത് പറഞ്ഞു കഴിഞ്ഞല്ലോ . അതാണ്‌ ഞങ്ങളുടെ പ്രസ്താവനയുടെ കാതല്‍ ആ ഭാഗം ആണ് നീക്കം ചെയ്തത് ( കോടതി ആ ഭാഗങ്ങള്‍ നീക്കം ചെയ്തിരുന്നു ).
വിപ്ലവം എന്ന വാക്കിന് സാധാരണയായി തെറ്റായ ഒരര്ഥം നല്കിപോരുന്നുണ്ട് , ഞങ്ങളുടെ ധാരണ അതല്ല . ബോംബുകളും കൈതോക്കുകളും വിപ്ലവം സൃഷ്ട്ടിക്കുകയില്ല . വിപ്ലവത്തിന്റെ ആയുധം ആശയങ്ങളുടെ ഉരകല്ലില്‍ കൂര്‍പ്പിചെടുക്കതാവനം .
ഇതാണ് ഞങ്ങള്‍ ആവര്‍ത്തിച്ചും വ്യക്തമായും പറയാന്‍ ആഗ്രഹിക്കുന്നത് വിപ്ലവത്തിന്റെ അര്‍ഥം , മുതലാളിത യുദ്ധങ്ങള്‍ കൊണ്ടുണ്ടാകുന്ന ദുരിതങ്ങള്‍ അവസാനിപ്പിക്കണം എന്നാണു. ഇതല്ലാത്ത ആശയങ്ങള്‍ ഞ്ങ്ങളുടെതായി പ്രചരിപ്പിക്കുന്നത് ഉചിതമല്ല. " _ ഭഗത്സിംഗ് 

മറ്റൊരു ലേഖനത്തില്‍ ഇതേ ആശയം വീണ്ടും ആവര്‍ത്തിക്കുന്നുണ്ട് സഖാവ് ഭഗത്സിംഗ് ..സായുധ മാര്‍ഗ്ഗം ആണോ വിപ്ലവത്തിന്റെ ഏക മാര്‍ഗ്ഗം, സഖാവ് അസന്ദിഗ്ദ്ധമായി പറയുന്നു :

" അവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ മാത്രം ശക്തി പ്രയോഗം ന്യയീകരിക്കാവുന്നതാണ്. എല്ലാ ബഹുജന പ്രസ്ഥാനങ്ങള്‍ക്കും അക്രമരാഹിത്യം ഒഴിച്ച് കൂടനാവാത്തതാണ്..!!! മാര്‍ഗങ്ങളെ കുറിച്ച് ഇത്ര മാത്രമേ പറയാനുള്ളൂ." _ സഖാവ് ഭഗത്സിംഗ് 

*********************************

കുറിപ്പ്  ആറു :

ബധിര കര്‍ണ്ണങ്ങള്‍ തുറക്കാന്‍ ഒരു വലിയ ശബ്ദം കൂടിയേ തീരൂ !!

ഓര്‍മ്മയില്ലേ ഭ്ഗത്സിങ്ങിന്റെ ആ വാക്കുകള്‍ ..അസംബ്ലി മന്ദിരത്തിലേക്ക് ചെറു ബോംബുകള്‍ എറിഞ്ഞിട്ടു ലഖു ലേഖകള്‍ വിതറി പിടികൊടുത്ത ധീര രുടെ ഉദ്ദേശം എന്തായിരുന്നു ? വെറും തീവ്രവാദികള്‍ എന്നാണോ നമ്മില്‍ ചിലരെങ്കിലും കരുതുന്നത് കോടതിയിലെ അവരുടെ പ്രസ്താവന നമുക്ക് പരിശോധിക്കാം അതിലെ അവസാന പാരഗ്രാഫ്‌ ആദ്യം


" അഭിവന്ദ്യരെ... ഞങ്ങളുടെ പ്രവൃത്തിയുടെ ലക്ഷ്യങ്ങള്‍ പറഞ്ഞു കഴിഞ്ഞല്ലോ . ഒരു കാര്യം കൂടി വിശദീകരിക്കെണ്ടതുണ്ട്. അത് ഞങ്ങള്‍ ഉപയോഗിച്ച ബോംബിന്റെ ശക്തിയെ കുറിച്ചാണ് .
ആ ബോംബുകളുടെ പ്രഹര ശേഷിയെ കുറിച്ച് കൃത്യമായ വിവരം ഞങ്ങള്‍ക്ക് ഇല്ലായിരുന്നു എങ്കില്‍ പണ്ഡിറ്റ്‌ മോത്തിലാല്‍ നെഹ്‌റു, ശ്രീ കേല്‍ക്കര്‍, ശ്രീ ജയക്കര്‍, ശ്രീ ജിന്ന തുടങ്ങിയ ആദരണീയരായ ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ വെച്ച് ഞങ്ങള്‍ അതെറിയില്ലയിരുന്നു.
ഞങ്ങളുടെ നേതാക്കന്മാരുടെ ജീവന്‍ എടുക്കാന്‍ ഞങ്ങള്‍ക്ക് എങ്ങനെ കഴിയും ? ഞങ്ങള്‍ ഭ്രാന്തന്മാര്‍ അല്ല !! അങ്ങനെ എങ്കില്‍ ജയിലില്‍ അയക്കുന്നതിനേക്കാള്‍ ഭ്രാന്താശുപത്രി ആണ് നല്ലത്.
ആ ബോംബുകളെ കുറിച്ച് ഞങ്ങള്‍ക്ക് ശരിയായ അറിവുണ്ടായിരുന്നു. ആളുകള്‍ ഇരുന്നിടതെക്ക് അനായാസം ഇവ വലിചെറിയാമായിരുന്നു. എന്നാല്‍ ശൂന്യമായ്‌ ബെന്ച്ചുകള്‍ക്ക് നേരെ അവ എറിഞ്ഞത് ബുദ്ധിമുട്ടി തന്നെയാണ്. ഞങ്ങള്‍ സമനില തെറ്റിയവര്‍ ആയിരുന്നു എങ്കില്‍ അവിടെ ആളപായം ഉണ്ടാവുമായിരുന്നു .
അതുകൊണ്ട് ഞങ്ങള്‍ പ്രകടിപ്പിച്ച ധീരതയ്ക്കും സൂക്ഷമതക്കും ഞങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഞങ്ങള്‍ക്ക് പാരിതോഷികം തരുകയാണ് വേണ്ടത് .
ഓര്‍ക്കുക ഞങ്ങളുടെ ശിക്ഷ കുറച്ചു കിട്ടനല്ല ഈ പറയുന്നതും ഇവിടെ നിങ്ങളുടെ മുന്നില്‍ ഞങ്ങള്‍ ഹാജരായതും. പകരം ഞങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ തന്നെയാണ് .. ഞങ്ങളെ സംബന്ധിച്ചിടത്തോളം ശിക്ഷയുടെ പ്രശ്നത്തിന് ഒട്ടുമേ പ്രാധാന്യം ഇല്ല ! " _ ഭഗത്സിംഗ് , സുഖ്ദേവ്‌, ദത്ത്‌.

Tuesday, September 8, 2015

ഇറോം ശര്‍മിള ! ഐതിഹാസിക പോരാട്ടത്തിന്റെ രത്നച്ചുരുക്കം !

2000 നവംബര്‍ 2 വ്യാഴം. മണിപ്പൂരിലെ ഇംഫാല്‍ നഗരത്തിലെ മാലോം ടൌണിലെ ബസ്‌ സ്റ്റേഷന്‍ . പ്രഭാതത്തിലെ തണുപ്പില്‍ അവിടെ ബസ്‌ കാത്തുനില്‍ക്കുന്നുണ്ട് പത്തോളം മനുഷ്യര്‍. 62 വയസ്സുള്ള 'ലെ സംഗ്മബം' എന്ന വീട്ടമ്മ മുതല്‍ ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് വാങ്ങിയ പതിനെട്ടുകാരനായ മിടുക്കന്‍ 'സിനാം ചന്ദ്രമണി' വരയുള്ള സ്ത്രീപുരുഷന്മാരുടെ  ഒരു ചെറുകൂട്ടം. 

പൊടുന്നനെ ഇരച്ചെത്തിയ പച്ച നിറമുള്ള പട്ടാള ട്രാക്കില്‍ നിന്നും ചാടി ഇറങ്ങിയ ആസ്സാം റൈഫിള്‍സ്‌ വിഭ്ഗത്തിലെ രണ്ടു പട്ടാളക്കാര്‍ മെഷീന്‍ ഗണ്ണുകള്‍ കൊണ്ട് തുരുതുരാ ബസ്റ്റൊപ്പിലേക്ക് വെടിഉതിര്‍ക്കുന്നു !! പത്തുപേരും തല്‍ക്ഷണം മരിച്ചു വീണു ..ചുടുചോര തെരുവിലേക്ക് ചീറ്റിത്തെറിച്ചു.. പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത പോലെ പട്ടാളക്കാരെയും കൊണ്ട് ട്രക്ക് വന്ന ദിക്കിലേക്ക് മടങ്ങിപ്പോയി !

ഇതൊരു തമിഴ്‌ സിനിമയുടെ വെല്‍ക്കം സീനല്ല !! ഭാരതത്തിലെ മണിപ്പൂരില്‍ ഒരാള്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത ആര്‍മിയുടെ തേര്‍വഴ്ച്ചയുടെ നേര്‍ക്കാഴ്ചയാണ്. മനുഷ്യത്വം മരവിക്കുന്ന ഒട്ടനവധി സംഭവങ്ങളുടെ ഒരു ചെറിയ ഏട് മാത്രമാണു നമ്മളീ കണ്ട മാലോം കൂട്ടക്കുരുതി. 

അതിനു കാരണം ആവട്ടെ കഴിഞ്ഞ ദിവസങ്ങളില്‍ പട്ടാളക്കാര്‍ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണവും !  .മണിപ്പൂര്‍ നടുങ്ങി പട്ടാപ്പകല്‍ നടന്ന ആ സംഭവം അത്രക്കും അവിശ്വസനീയം ആയിരുന്നല്ലോ .അടുത്ത ചോദ്യം ആ പട്ടാളക്കാര്‍ എന്തിനിത് ചെയ്തു ? എന്തിന്റെ പേരില്‍ ആണെങ്കിലും സാധാരണ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന പട്ടാളക്കാര്‍ ഉണ്ടെങ്കില്‍ അവരെ മാതൃകാപരമായി ശിക്ഷിക്കണ്ടെ ? പക്ഷെ ഈ ചോദ്യം മണിപ്പൂരില്‍ ഉയരില്ല !! കാരണം അവിടെ അഫ്സ്പ { AFSPA-Armed Forces (Special Powers) Acts } എന്ന പട്ടാള നിയമം, ബ്രിട്ടീഷുകാര്‍ ഇന്ത്യാക്കാരെ അമര്‍ച്ച ചെയ്യാന്‍ ഉപയോഗിച്ച അതെ നിയമം പാലിക്കപ്പെടുന്ന സ്ഥലമാണ് . 

ഏതു പാതിരാത്രിയിലും ഏതു വീട്ടിലും കയറി ആരെയും പിടിച്ചിറക്കി കൊണ്ടുപോകാനും ഏറ്റുമുട്ടലില്‍ കൊന്ന ശരീരം പത്രക്കാര്‍ക്ക് മുന്നില്‍ കാണിക്കാനും എല്ലാം വകവെച്ചു കൊടുക്കുന്ന ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്ത അഫ്സ്പ എന്ന കരിനിയമം കര്‍ശനമായി പാലിക്കപ്പെടുന്ന മണിപ്പൂര്‍  ! 

എന്തുകൊണ്ടാണ് ഇങ്ങനെ ? ഈ ചോദ്യം നമ്മെ നയിക്കുന്നത് മണിപ്പൂരിലെ തീവ്രവാദ ചരിത്രത്തിലേക്കാണ് . മണിപ്പൂരില്‍ തീവ്രവാദികള്‍ ഉണ്ട് അവരെ നേരിടാന്‍ പട്ടാളക്കാരും അര്‍ദ്ധ സൈനിക് വിഭാഗവും പോലീസും ഉണ്ട് ..ഇവര്‍ക്കിടയില്‍ സാധാരണക്കാര്‍ ആയ ജനതയും . എന്നിട്ടും ചിലര്‍ ചോദിയ്ക്കാന്‍ ധൈര്യം കാണിച്ചു എന്തിനു ഈ കടന്നാക്രമണം !! എന്തിനു ജനങ്ങളോട്  യുദ്ധം ചെയ്യുന്നു, ഇന്ത്യന്‍ സൈന്യം ?

രക്തം പുരണ്ട മാലോം തെരുവിലൂടെ ..അടഞ്ഞു കിടക്കുന്ന കടകള്‍ക്ക് മുന്നിലൂടെ ശമ്ശാന മൂകമായ നിരത്തിലൂടെ ഒരു സൈക്കിള്‍ ഏന്തികിതച്ചു നടന്നു... മനുഷ്യാവകാശ പ്രവര്‍ത്തകയും കവിയും മാധ്യമ പ്രവര്‍ത്തകയും ആയിരുന്ന  ഇറോം ചാനു ശര്‍മിള ! അതുവരെ ചെയ്തിരുന്ന പ്രവര്‍ത്തനങ്ങള്‍ മതിയാവില്ല ഈ മനുഷ്യക്കുരുതികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ന് മനസ്സില്‍ കോറിയിട്ടു ആ മണിപ്പൂരുകാരി  പെണ്‍കുട്ടി !

സ്വാഭാവികമായും മാലോം കൂട്ടക്കൊലയില്‍ മണിപ്പൂരില്‍ ആകെ പ്രതിഷേധ കൊടുംകാറ്റ് ആഞ്ഞടിച്ചു  അസ്വസ്ഥമായ രണ്ടു ദിവസം പിന്നിട്ടപ്പോള്‍ അമ്മയുടെയും കുടുംബത്തിന്റെയും സമ്മതത്തോടെ  മനുഷ്യാവകാശ പ്രവര്‍ത്തകാരുടെ സാനിധ്യത്തില്‍ ആ 28 വയസ്സുള്ള വനിത  - ഇറോം ശര്‍മിള അനിശ്ചിതകാല ഉപവാസം  തുടങ്ങി ! പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും തുടരുന്ന ചരിത്രത്തില്‍ ഉപമകള്‍ ഇല്ലാത്ത  ഐതിഹാസികമായ ഒരു പോരാട്ടം അവിടെ തുടങ്ങുകയായി. ഒരേയൊരു കാരണം അഫ്സ്പ എന്ന കരിനിയമം പിന്‍വലിക്കുക ! 

പട്ടാളത്തെ പിന്‍വലിക്കാന്‍ അല്ല ! ക്രമസമാധാനം തകരാറില്‍ ആക്കുവാന്‍ അല്ല! പിന്നെയോ ഒരേയൊരു കാരണം, പട്ടാളത്തെ മൃഗങ്ങള്‍ ആക്കുന്ന ആ ബ്രിട്ടീഷ്‌ കരിനിയമം പിന്‍വലിക്കുക !

അതോടെ മണിപ്പൂര്‍ ഇളകിമറിഞ്ഞു . ഒറ്റപ്പെട്ട എല്ലാ മനുഷ്യാവകാശ പ്രതിഷേധങ്ങളും ഇറോം എന്ന ഒരു ബിന്ദുവിലേക്ക് ഒഴുകി അല്ല..അവര്‍ക്ക് ആദ്യമായി ഒരു പൊതു വികാരം അനുഭവപ്പെടുക ആയിരുന്നു. ഭരണകൂടം ഭയപ്പെട്ടു . അവര്‍ ഇറോമിനെ അറസ്റ്റു ചെയ്തു ജയിലിലും ഇറോം സമരം തുടര്‍ന്ന് ..അവരുടെ ആരോഗ്യം ദിവസം ചെല്ലുംതോറും വഷളായി ..സൈന്യം ഭരണകൂടം എല്ലാ വഴികളും പയറ്റി ഇറോമിന്റെ വീട്ടുകാരെ സമ്മര്‍ദ്ദത്തില്‍ ആക്കി പക്ഷെ ആ ധീര വനിതയുടെ നിശ്ചയ ദാര്‍ഡ്യതിനു മുന്നില്‍ അവര്‍ക്ക് കീഴടങ്ങാതെ വഴിയില്ലായിരുന്നു ..

വിദഗ്ധ ഡോക്റ്റര്‍മാരുടെ നിര്‍ദേശതാല്‍ ജീവന്‍ നിലനിര്‍ത്താന്‍ ബലമായി ദ്രവ പദാര്‍ഥം മൂക്കിലൂടെ കടത്താന്‍ തുടങ്ങി. ഇടയ്ക്കു കോടതി നിര്‍ദേശ പ്രകാരം ഇറോമിനെ സ്വതന്ത്ര ആക്കും വീണ്ടും അറസ്റ്റു ചെയ്യും ഈ നാടകം കഴിഞ്ഞ പതിനാലു വര്‍ഷമായി തുടരുന്നു. 

ആന്തരികാവയവങ്ങള്‍ തകര്‍ന്നു തുടങ്ങി ആര്‍ത്തവം നിലച്ചു. ആധുനിക വൈദ്യം അത്ഭുതത്തോടെ നോക്കുന്നു ഇന്നീ  ഉരുക്ക് ജന്മത്തെ !! ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നോബല്‍ സമാധാന സമ്മാന ജേതാക്കള്‍ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയ അനേകം വ്യക്തികള്‍ ഇറോമിനെ സന്ദര്‍ശിക്കാനും പിന്തുണ പ്രഖ്യാപിക്കാനും തുടങ്ങി എന്നിട്ടും  ദേശീയ മുഖ്യധാരാ മാധ്യമങ്ങള്‍ ഇവക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല ! കാരണം എല്ലാ കരിനിയമങ്ങളും ഉണ്ടാക്കി വെക്കുക ദേശ സ്നേഹത്തിന്റെ കരിമ്പടം പുതച്ചുകൊണ്ടാനല്ലോ നിക്ഷിപ്ത താല്പ്രയ്ങ്ങളുടെ മൂലധന സാമ്രാജ്യങ്ങള്‍ക്കു പലപ്പോഴും നിശബ്ദരാവാന്‍ അവ ധാരാളം മതിയായിരുന്നു.  

ഭഗത്സിംഗ് ഒരിക്കല്‍ പറഞ്ഞു : {  'അപ്ടന്‍ സിംക്ലെയര്‍ ' പറഞ്ഞു, " എവിടെയോ എഴുതിയ അമരത്വത്തില്‍ വിശ്വാസിയാക്കാന്‍ കഴിഞ്ഞാല്‍ പിന്നെ അവന്റെ സമ്പത്തും ആസ്തിയും എല്ലാം കൊള്ളയടിക്കാന്‍ വളരെ എളുപ്പമായിരിക്കും. മാത്രമല്ല അക്കാര്യത്തില്‍മുറുമുറുപ്പോന്നും കൂടാതെ അവന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.!" } അതെ ദേശസ്നേഹത്തിന്റെ കരിമ്പടം പുതച്ചാല്‍ ഏതു കരിനിയമവും നമുക്ക് കൊണ്ടാടാം ആഘോഷമായി എതിര്‍ക്കുന്നവര്‍ രാജ്യസ്നേഹത്തിന്റെ സര്‍ട്ടിഫിക്കേറ്റ്‌ കാണിക്കെണ്ടിവരും ഇല്ലെങ്കില്‍ ഒട്ടപെട്ടുപോകും രാജ്യദ്രോഹിയാവും !

പക്ഷെ ഇറോം വലിയൊരു പോരാട്ടത്തിന് തിരി കൊളുതിക്കഴിഞ്ഞിരുന്നു . മണിപ്പൂര്‍ അമ്മമാര്‍ക്ക് ഇറോം വലിയ ആവേശവും പ്രതീക്ഷയും ആയി വളര്‍ന്നു അപ്പോഴാണ്‌ ലോകം ഞെട്ടലോടെ കണ്ട അതിശക്തമായ ആ അമ്മമാരുടെ പ്രതിഷേധം അരങ്ങേറിയത് ! 2004 ജൂലായ്‌ 11 നു ആണ് ത്ങ്ങ്ജം മനോരമ എന്ന വീട്ടമ്മ കൊല്ലപെടുന്നത് . 

പാതിരാത്രിക്ക് വീട് കയറി ഉറക്കത്തില്‍ ആയിരുന്ന വൃദ്ധയായ അമ്മയെയും മനോരമയും വലിച്ചു പുറത്തിട്ടു പട്ടാളക്കാര്‍ . എതിര്‍ക്കാന്‍ ശ്രമിച്ച സഹോദരങ്ങളെ ചവിട്ടി നിലത്തിട്ടു ആ തൊഴിലാളി കുടുംബത്തില്‍ ആകെ ഉണ്ടായിരുന്ന കുറച്ചു രൂപയും ആഭരണങ്ങളും അവര്‍ കൈക്കലാക്കി അടുക്കളയില്‍ നിന്നും തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ച തെളിവായി ഒരു കറിക്കതിയും. വികൃതമായി മനോരമയുടെ കുടുംബത്തെ  അവഹേളിച്ച സൈനികര്‍ ചോദ്യം ചെയ്യാനായി  മനോരമയെ കൊണ്ടുപോകുന്നു എന്ന പേപ്പറില്‍ ഒപ്പിട്ടു മേടിച്ചു. വെളുത് തടിച്ച മുപ്പത്തിരണ്ടുകാരിയായ മനോരമയെ ഒരു ഇരയെ കിട്ടിയ ആഹ്ലാദതില്‍ അവര്‍ തൂകിയെടുത്തു. 

മനോരമയുടെ ചതഞ്ഞരഞ്ഞ  അര്‍ദ്ധ നഗ്നമായ ശരീരം റോഡരികില്‍ കിടക്കുന്ന കണ്ടുകൊണ്ടാണ് പിറ്റേന്ന് നാട്ടുകാര്‍ ഉറക്കമുണര്‍ന്നത് . കൂട്ട ബലാല്‍സംഗം ചെയ്യപെട്ട  ഗുരുതരമായി ആക്രമിക്കപെട്ട, വെടിഉണ്ടകള്‍  തുളഞ്ഞു കയറി ചതഞ്ഞരഞ്ഞ ശരീരം !

രോഷം അണപൊട്ടിയോഴുകി .. ആ ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളും പ്രതിഷേധ കൊടുങ്കാറ്റായ് തെരുവിലെക്കിറങ്ങി ! 'മേരപെയ്ബി' എന്ന അമ്മമാരുടെ സ്വയം സംരക്ഷക സംഘങ്ങളും ഇതിനു ആക്കം കൂട്ടി. ഈ മേരാ പെയ്ബി എന്ന അമ്മമാരുടെ സംഘങ്ങള്‍ ചരിത്രപരമായി ഉരുതിരിഞ്ഞു വന്ന ഒരു സംഘടിത രൂപം ആണ് , മണിപ്പൂരില്‍ പണ്ടത്തെ രാജ ഭരണതോളം  അതിനു തുടര്ച്ചയുണ്ട്. 

വലിയൊരു പ്രതിഷേധ ജാഥ വരുന്നു ..അത് ആസ്സാം റൈഫിള്‍സ്‌ കേന്ദ്രത്തിലേക്ക് ലക്‌ഷ്യം വെച്ച് പ്രതിഷേധക്കാര്‍ അലറി വിളിച്ചു ആ പ്രകടനത്തിന്റെ മുന്നില്‍ ഒരു വലിയ ബാനര്‍ പിടിച്ചിരുന്നു അതിലെ അക്ഷരങ്ങള്‍  ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും ആശ്ചര്യത്തോടെ വായിച്ചു  INDIAN  ARMY RAPE US ! ( ചിത്രം ഗൂഗിളില്‍ നോക്കുക ) ...പെട്ടെന്ന്  ആ ബാനര്‍ പിടിച്ചവര്‍ അടക്കം പന്ത്രണ്ടു അമ്മമാര്‍ മുന്നോട്ടു കയറി വന്നു കാഴ്ചക്കാരെയും മാധ്യമങ്ങളെയും സ്തബ്ധരാക്കി അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു !! 

പൂര്‍ണ്ണ  നഗനരായി നിന്ന് ആ അമ്മമാര്‍ അലറിക്കരഞ്ഞു ; ' ഭോഗിക്കെടാ പട്ടികളെ ..ഞങ്ങളെ കൊല്ലെടാ ...ഞങ്ങളുടെ ഇറച്ചി മുറിചെടുക്കെടാ ...ഞങ്ങളെ ബലാല്‍സംഗം ചെയ്യെടാ !! " 


ഈ സംഭവം ദേശീയ മാധ്യമങ്ങള്‍ക്ക് മുഖം തിരിക്കാന്‍ കഴിയാത്ത വാര്‍ത്ത ആയിരുന്നു .  മണിപ്പൂര്‍ -ഇറോം ശര്‍മിള- അഫ്സ്പ -അങ്ങനെ ലോകം ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. ഇറോം എന്നാല്‍ ഒരു പോരാട്ടത്തിന്റെ ഇന്നും തുടരുന്ന ചരിത്രം ആണ്. അതിന്റെ അനുരണനങ്ങള്‍ ദേശീയ വീക്ഷണങ്ങളില്‍ മാറ്റം വരുത്താന്‍ തുടങ്ങി 

ത്രിപുരയില്‍ അഫ്സ്പ പിന്‍വലിച്ചു ! 2015 മെയ്‌ മാസം മണിക് സര്‍ക്കാര്‍ മുഖ്യ മന്ത്രിയായ കമ്യൂനിസ്റ്റ്റ്‌ സര്‍ക്കാര്‍ ത്രിപുരയില്‍ അഫ്സ്പ എന്ന കരിനിയമം പൂര്‍ണ്ണമായും പിന്‍വലിച്ചു. കുറച്ചു വര്‍ഷങ്ങള്‍ ആയി അവരത് ഘട്ടം ഘട്ടമായി പിനവില്‍ക്കാനുള്ള ശ്രമങ്ങള്‍ ജനങ്ങളെ അണിനിരത്തി ചെയ്യുകആയിരുന്നു. 

ഒന്നിലെക്കും എളുപ്പ അവ്ഴികള്‍ ഇല്ല എന്നതുപോലെ തന്നെ മണിക്ക്സര്‍ക്കാര്‍ എന്ന കമ്മ്യൂണിസ്റ്റും ഇറോമിന്റെ ശബ്ദം ഏറ്റുപറഞ്ഞു. എന്തുകൊണ്ട് ഇപ്പോഴും പല മനുഷ്യാവകാശ കമ്മീഷനുകളും  പിന്‍വലിക്കാന്‍ പറഞ്ഞിട്ടും ഇത് പിന്‍വലിക്കാത്തത്, പകരം നിയമം ആവ്ശ്യമെന്കില്‍ ഉണ്ടാക്കാത്തത് , ജനങ്ങളെ വിശ്വാസത്തില്‍ എടുക്കാത്തത് ? 

ഒരുപക്ഷെ അതിനു നമ്മുടെ പ്രതിരോധ ബട്ജട്ടുകളുടെ രാഷ്ട്രീയം തന്നെ ആയിരിക്കും ഉത്തരം..വിമുക്ത ഭ്ടന്മാര്‍ക്കുള്ള ഫ്ലാറ്റുകള്‍  മുതല്‍ ശവപ്പെട്ടി വരെ നീളുന്ന അഴിമതികളുടെ സാക്ഷ്യപത്രം പ്രതിരോധം നല്ലൊരു കറവ പ്പശു ആണെന്നാണ് പലര്‍ക്കും !! മറ്റൊരു കാരണം രാഷ്ട്രീയമായ ഭയം !! ഐതിഹാസികമായ ഈ പോരാട്ടത്തെ അനുകൂലിച്ചാല്‍ നാളെ തങ്ങളുടെ അളിഞ്ഞ രാഷ്ട്രീയം കൂടുതല്‍ അപ്രസക്തം ആകുമോ എന്ന് ഭയന്നാകാം !

ആ ഭയം വായിചെടുതതുകൊണ്ടാവം

"ഈ സമരം വിജയിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും..? " എന്ന് ഒരിക്കല്‍ പത്രക്കാര്‍ ഇറോം ശര്‍മിളയോട് ചോദിച്ചു...കാരണം മുഖ്യമന്ത്രിയകാനും, രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാനും ജന നേതാവ് ആകാനും ഒക്കെയാണല്ലോ സാധാരണ ഇത്തരം പ്രവൃത്തികള്‍ കൊണ്ട് സമൂഹം കാണുന്ന ഗുണം....

പക്ഷെ ഇറോം പറഞ്ഞു....

" വിവാഹം കഴിക്കും കുട്ടികളെ പ്രസവിച്ചു അവരുടെ അമ്മയായി നിങ്ങളില്‍ ഒരാളായി ജീവിക്കും " എന്ന് !.

ജീവിതത്തെ അത്രയേറെ സ്നേഹിക്കുമ്പോള്‍ മാത്രമേ നമുക്ക് അത്രയേറെ മനുഷ്യനാവാന്‍ കഴിയൂ... അത്രയേറെ മനുഷ്യനായാല്‍ മാത്രമേ അത്രയേറെ സ്നേഹിക്കുന്ന ജീവിതം സ്വ സമൂഹത്തിനായി ബലി നല്‍കാന്‍ കഴിയൂ....!!!!!! 
അതോരല്ഭുതം ആണ്...!!! നമുക്കിടയില്‍ ഒരു മനുഷ്യസ്ത്രീ അതിന്റെ ഉദാതമായ്‌ ഭാവത്തില്‍ ഉണ്ടെന്നത് ഒരത്ഭുതം ആണ്....മാനവികത ജയിക്കട്ടെ....ഇറോം ശര്‍മിള ജയിക്കട്ടെ...

Tuesday, July 28, 2015

" വേശ്യ ( സ്ത്രീ / പുരുഷന്‍ ) "


വേശ്യ എന്നത് എതിര്‍ക്കപ്പെടേണ്ടതു ആണോ ? അതോ അവര്‍ക്കും മറ്റു സമൂഹത്തിലെ നാനാജാതി ആളുകളുടെ  പോലെ അവകാശവും അഭിമാനവും ഒക്കെ ഉണ്ടോ ? 

ഇതൊരു ചോദ്യമാണ് പല 'ഫെമിനിച്ചി കൊച്ചമ്മമാരും' ( ഫേസ്ബുക്കിലെ ചില ജീവികളെ മാത്രമേ ഈ വാക്ക് പ്രതിനിധീകരിക്കുന്നുള്ളൂ )  അവരുടെ ആരാധകരും  ഉറഞ്ഞു തുള്ളുന്ന വിഷയം. ആരൊക്കെ എന്തൊക്കെ പട്ടം ചാര്‍ത്തി തന്നാലും വേശ്യയോടുള്ള എന്റെ വീക്ഷണം ഞാന്‍ പറയുന്നു 

ഒന്ന് വേശ്യ അശ്ലീലം ആണ് തനി അശ്ലീലം !! എങ്ങനെ അസ്ലീലമാകും ? അത് സ്വന്തം ലൈംഗികതയെ കാശിനു വില്‍ക്കുന്നു എന്നുള്ളതാണു അതിന്റെ അശ്ലീലം അല്ലാതെ ആരുമായും ലൈംഗികതയ്ക്ക് സന്നദ്ധ / സന്നദ്ധന്‍ ആകുന്നു എന്നതോ ലൈംഗികത തന്നെയോ അല്ല ! പിന്നെയോ അത് വില്പ്പനക്കുള്ള ഉപാധി ചൂഷണത്തിനുള്ള ഉപാധി ആകുന്നു എന്നിടത്താണ് അതിന്റെ അസ്ലീലത വരുന്നത് .

ശരിയാണ് ഒരാള്‍ വേശ്യ ആകുന്നതില്‍ സമൂഹത്തിനു പങ്കുണ്ട് !! എന്താ സംശയം സമൂഹത്തിനു പങ്കുണ്ട് അതുപോലെ തന്നെ  അയാള്‍ക്ക്‌ തന്നെയും പങ്കുണ്ട് എന്നത് നമ്മള്‍ സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു !!

എല്ലാ വേശ്യാവൃത്തിയും അവ്സാനിപ്പിക്കപ്പെടെണ്ടത് തന്നെയാണ് എന്ന് പറഞ്ഞാല്‍ നീ അടങ്ങുന്ന പുരുഷ വര്‍ഗ്ഗം പിന്നെ  എന്ത് ചെയ്യുമെടാ എന്ന് ചോദിക്കും ഫെമിനിച്ചി കൊച്ചമ്മമാര്‍ !! ഇതിന്റെ ഒരു മണ്ടത്തരം ലൈംഗികത എന്നാല്‍ പുരുഷന് മാത്രം ആണ് ആവശ്യം എന്നവര്‍ തെറ്റിധരിക്കുന്നതുകൊണ്ടാണ് !! ഈ ലൈംഗികത സ്ത്രീയും ആഗ്രഹിക്കുന്നതുകൊണ്ടാണല്ലോ ഇവര്‍ കുറ്റപ്പെടുത്തുന്ന പോലെ__ " കാശുകൊടുത്തു അച്ചനും അമ്മയും മകള്‍ക്ക് വാങ്ങി കൊടുക്കുന്ന  പുരുഷ വ്യഭിചാരികളെ ഒപ്പം മറ്റു വ്യഭിചാരികളില്‍ നിന്നും സ്മരക്ഷിക്കുന്നതുമായ ഭര്‍ത്താവ് വ്യഭിചാരികളെ ആഗ്രഹിക്കുന്നത് അല്ലെങ്കില്‍ വേണ്ട എന്ന് പറയാത്തതും  !! "

വേശ്യ എന്നത് അശ്ലീലം ആണ് അവ മുതലാളിത കാലത് നിലനില്‍ക്കുക തന്നെ ചെയ്യും കാരണം വേശ്യയെ മാത്രമായി ഇല്ലാതാക്കാന്‍ നമുക്ക് കഴിയില്ല  അത് ഒരു സാമൂഹ്യ അവസ്ഥയുടെ സൃഷ്ട്ടി കൂടിയാണ് ..അതുകൊണ്ട് സാമൂഹ്യ അവസ്ഥയുടെ സൃഷ്ട്ടികൂടിയാണ് എന്നതുകൊണ്ട് അത് പുണ്യമോ അവകാശങ്ങള്‍ വേണ്ടതോ ആവുന്നുണ്ടോ ? ഉണ്ട്നെകില്‍ എന്തവകാശങ്ങള്‍ ആണ് അവര്‍ക്കുണ്ടാവുക ? ഇതാണ് ചോദ്യം , 

നമുക്ക് ഉത്തരങ്ങള്‍ പറയാന്‍ തുടങ്ങാം വേശ്യ എന്നത് അശ്ലീലവും അവ്സാനിപ്പിക്കെണ്ടതും അപഹസിക്കപെടെണ്ടതും ആണെന്ന് തന്നെ ഞാന്‍ കരുതുന്നു ..കാരണം വേശ്യയെ അപഹസിക്കുമ്പോള്‍ അപഹസിക്കുന്നത് ഒരു സമൂഹത്തെ തന്നെയാവണം !! സ്വകാര്യ സ്വത്തിന്റെ ഉള്ഭവത്തോടെ സ്ത്രീകള്‍ക്ക് ചരിത്രപരമായി തന്നെ നഷ്ട്ടമായ ആ സമത്വ അവകാശങ്ങളുടെ ഇന്നോളമുള്ള തുടര്‍ച്ചയായ ഈ സാമൂഹിക മുതലാളിത സമൂഹത്തെ  തന്നെയാണു നമ്മള്‍ അപഹസിക്കുക !! അപ്പോള്‍ വേശ്യ എന്നുപയോഗിക്കാമോ  തീര്‍ച്ചയായും ഉപയോഗിക്കാം അപഹസിക്കം പക്ഷെ അത് പുരുഷ അധമ  ബോധത്തിന്റെ നിലയില്‍ ആവരുത് പകരം സ്ത്രീ പുരുഷ സമത്വം ഉള്ളിലുള്ളവന്റെ സാമൂഹിക്‌ യാഥാര്‍ഥ്യങ്ങള്‍ ഉള്ളിലുള്ളവന്റെ സ്വാഭാവികമായ രോഷതാല്‍ അപഹസിക്കുക തന്നെ വേണം !

വേശ്യകള്‍ക്ക് അവകാശങ്ങള്‍ അപ്പോള്‍ ഇല്ലേ ?  തീര്‍ച്ചയായും അവകാശങ്ങള്‍ ഉണ്ട് വേശ്യകള്‍ക്ക് ? എന്തവകാശം ? അതില്‍ നിന്നും പുറത്തു കടക്കുവാനുള്ള അവകാശം ! മനുഷ്യനായി സ്വന്തം ലൈംഗികതയെ മറ്റൊന്നിനു വേണ്ടിയും അല്ലാതെ സ്വാഭാവികമായ ജൈവ പ്രകൃതിയാല്‍ മാത്രം ആസ്വദിക്കാനുള്ള അവകാശം ! ഇതൊക്കെ ലഭിക്കുവാനായി നിലവിലെ സാമൂഹ്യ അവസ്ഥയെ പോളിചെഴുതാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവകാശം .... ഒപ്പം വേശ്യ ആയത് കൊണ്ട് മാത്രം കൂലി വാങ്ങുന്നത് കൊണ്ടുമാത്രം സമൂഹത്തില്‍ നിന്നും ആട്ടി പ്പായിക്കപെടാതിരിക്കാനുള്ള, ആക്രമിക്കപെടാതിരിക്കാനുള്ള  അവകാശം കാരണം  ഒരു സുപ്രഭാതത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നതല്ല സാമൂഹികപരിവര്‍ത്തനങ്ങള്‍ !

അപ്പോഴും വെളിവുള്ള ചരിത്ര ബോധമുള്ള സ്ത്രീ പുരുഷ സമത്വ ബോധമുള്ള ജനത എന്ന നിലക്ക് നാം ഉറക്കെ  പറയുക  തന്നെ ചെയ്യും വേശ്യ എന്നത് അവസാനിപ്പിക്കേണ്ട നിരുല്സാഹപ്പെടുതെണ്ട  അപഹ്സിക്കേണ്ട ഒരു സാമൂഹ്യ അപകടം ആണെന്ന് !! ആ അപകടത്തില്‍  ലൈമ്ഗികതക്കല്ല പങ്കു മറിച്ചു അതിന്റെ വില്‍പ്പനയ്ക്ക് തന്നെയാണ് ! അത് വ്യക്തിയുടെ വ്യക്തിത്വത്തെ അപകടപ്പെടുത്തുക തന്നെ ചെയ്യുന്നു . 

വേശ്യകളെ സംഘടിപ്പിക്കെണ്ടതുണ്ടോ ? ഉണ്ട് ! ഏതു അര്‍ഥത്തില്‍,  അത് മുകളില്‍ പറഞ്ഞ മനുഷ്യരായി ജീവിക്കാന്‍ അതില്‍ നിന്നും പുറത്തു കടക്കാന്‍ സാധ്യമായ അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ..അത് സൃഷ്ട്ടിക്കുംബോഴേക്കും പുരുഷ അധികാര കൊയ്മകളുടെ ആക്രമണങ്ങളില്‍ പെട്ട് ചതഞ്ഞു അരയാതിരിക്കാന്‍ , എല്ലാം അവരെ സംഘടിപ്പിക്കേണ്ടത് ആവശ്യം ആണ് ..ഈ അര്‍ഥത്തില്‍ മാത്രം ... അല്ലാതെ വലിയൊരു തൊഴില്‍ സംഘടന എന്ന നിലയില്‍ ആയാല്‍ അത് അവരോടും സമൂഹത്തോടും ചെയ്യുന്ന ചതി മാത്രമായി അധപ്പതിക്കുകയും ചെയ്യും !

ഈ വീക്ഷണത്തില്‍ മാത്രമേ വേശ്യകളോട് നമുക്ക് സമീപിക്കാന്‍ അവകാശം ഉള്ളൂ അല്ലാതെ ഫെമിനിചികളുടെ കൂവലുകള്‍ പോലെ വേശ്യയെ വിശുദ്ധ ആക്കുവാനോ പുരുഷ അധികാരങ്ങള്‍ പറയും പോലെ  അശ്ലീലം ആക്കുവാനോ അല്ല .. രണ്ടിനും ഇടയ്ക്കു ഇരു വരംബുണ്ട് ചരിത്രബോധതാല്‍ സ്ത്രീ പുരുഷ സമത്വ ബോധാതാല്‍ വേശ്യ എന്ന അശ്ലീലത്തെ എതിര്‍ക്കുകയും വേശ്യകളെ ആക്രമിക്കുന്ന പുരുഷ സ്ത്രീ ബോധങ്ങളെ തുറന്നു കാട്ടുകയും ചെയ്യുന്ന ശരിയായ മാനവിക വീക്ഷണം :) 

Saturday, July 25, 2015

" യാന്ത്രികമായ തൊഴില്‍ സമയം കുറക്കുക " എന്ന മാര്‍ക്സിയന്‍ ആശയം, അഥവാ ജീവിക്കാന്‍ എത്ര പണിയെടുക്കണം ?

" യാന്ത്രികമായ തൊഴില്‍ സമയം കുറക്കുക " എന്ന മാര്‍ക്സിയന്‍ ആശയം ആദ്യമായി വായിച്ചപ്പോള്‍ അമ്പരപ്പും ആശയ കുഴപ്പവും തോന്നിയിരുന്നു. 

പിന്നെയാണ് ഈ ആശയത്തിന്റെ മനോഹാരിത മനസ്സിലായത്‌ . ഇന്ന് മുതലാളിത്തം നമുക്ക് തരുന്നത് യാന്ത്രികമായ , യന്ത്ര സമാനമായ തൊഴില്‍ ആണല്ലോ..കാരണം ജീവിക്കാന്‍ വേണ്ടി നിവൃത്തിയില്ലാതെ മാടുകളെ പോലെ തുച്ചമായ ശമ്പളത്തില്‍ ജോലി എടുക്കാന്‍ വിധിക്കപെട്ട ബഹു ഭൂരിപക്ഷം ജനത ! അതാണല്ലോ ഇന്ന് ലോകത് ഉള്ളത്. 

 ഈ ജോലി ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അവരുടെ ഉത്തരം ആസ്വദിക്കനല്ല ജീവിക്കാന്‍ ആണ് പണിയെടുക്കുന്നത് എന്നാവും. ശരിയാണ് ജീവിക്കാന്‍ ആണ് എന്നിട്ട് ജീവിതം എവിടെ ?

 പണിയെടുക്കാന്‍ വേണ്ടി ജീവിക്കുന്നവരുടെ ബഹുഭൂരിപക്ഷം തങ്ങള്‍ ജീവിക്കാന്‍ വേണ്ടി പണിയെടുക്കുകയല്ല  മറിച്ചു പണിയെടുക്കനായി തങ്ങളുടെ ജീവിതം ഉഴിഞ്ഞു വെക്കപെടുകയാണ് ചെയ്യുന്നത് എന്ന് ചിന്തിക്കുന്നില്ല.! അത് അത്ര മേല്‍ സ്വാഭാവികമായി അവര്‍ വിചാരിക്കുന്നു..ഓ..ഇതില്‍ എന്ത് ചോദിയ്ക്കാന്‍, ജീവിക്കണം എങ്കില്‍ പണിയെടുക്കണം !!! 

 ഇവിടെയാണ്‌ അടുത്ത ചോദ്യം വരുന്നത് ജീവിക്കാന്‍ എത്ര പണിയെടുക്കണം ? ഒരുപക്ഷെ ചരിത്രത്തില്‍ ഈ ചോദ്യം ആദ്യമായി ചോദിച്ചതും, കൃത്യമായ ഉത്തരം  കണ്ടെത്തിയതും ഒരേ ഒരു ആള്‍ ആണ് കാറല്‍ മാര്‍ക്സ്‌ !! ( ഒരു മതവും ഒരു ദൈവവും ആ ചോദ്യം ചോദിച്ചില്ല !!! ) 

ഒരായുസ്സു മുഴുവന്‍  പഠിച്ചു വിശകലനം ചെയ്തു ആ സത്യം മാര്‍ക്സ്‌ ലോകത്തോട് വിളിച്ചു പറഞ്ഞു മനുഷ്യരാശിക്ക് മുഴുവന്‍ ജീവിക്കാന്‍ വേണ്ടി ദിവസവും വളരെ ചുരുങ്ങിയ സമയം പണിയെടുത്താല്‍ മതിയാവും..! 

അപ്പോള്‍ ഇപ്പോഴോ...അങ്ങനെ ചുരുങ്ങിയ സമയം പണിയെടുത്താല്‍ മതി എങ്കില്‍ ഇപ്പോള്‍ ഉണ്ടാവുന്നത് അതിലേറെ ധനവും മിച്ചമൂല്യവും സമ്പത്തും ആയിരിക്കണം അല്ലോ എന്നിട്ടും തങ്ങള്‍ക്കെന്തേ , ഈ ഗതി...ബഹുഭൂരിപക്ഷവും എന്തെ നരകിക്കുന്നു....ബാക്കി സ്വത്തുക്കള്‍ ലാഭം ഇവയൊക്കെ എവിടേക്ക് പോകുന്നു !

ഈ ചോദ്യത്തിന് ഉത്തരം  അറിയില്ല എന്ന് ഭാവിക്കുകയാണ് നമ്മള്‍ .... നോക്കണം കണ്ണ് തുറന്നു നോക്കണം,  ഈ ലോകത് എന്ത് സംഭവിക്കുന്നു എന്ന്....കോടീശ്വരന്മാരും കൊരപ്രേട്ടുകളും അടക്കം കേവലം പത്തു ശതമാനം ബാക്കി തൊണ്ണൂറു ശതമാനം ജനത്തെ എങ്ങനെ കൊള്ളയടിക്കുന്നൂ എന്ന് ! അങ്ങനെ കൊള്ളയടിക്കാന്‍ അവരുണ്ടാക്കിയ സാമ്പത്തിക ശാസ്ത്രവും സാമ്പത്തിക വിശാരദന്മാരും മാത്രമല്ല  അവരുടെ പിണിയാളുകളായി നില്‍ക്കുന്ന ഇതെല്ലം ദൈവ ഹിതം എന്ന് പറയുന്ന പൊന്നിലും ധൂര്‍ത്തിലും വീഞ്ഞിലും മദിക്കുന്ന മത സാമ്രാജ്യങ്ങളും കോടതികളും മാധ്യമങ്ങളും നിഷപക്ഷ കപട ബുദ്ധിജീവികളും എല്ലാം കൂടി പറയുന്നു :


"  പണിയെടുക്കണം ഹേ  ജീവിക്കാന്‍ " തൊണ്ണൂറു ശതമാനത്തിന്റെ അധ്വാന മൂല്യം കൊണ്ട് പതിനായിരം വര്ഷം സുഭിക്ഷമായി ജീവിക്കാനുള്ളത് കൊയ്ത്തു കൂട്ടിയ ആ പത്തു ശതമാനത്തിന്റെ വക്താകളെയും നീതിപീടതെയും മാധ്യമങ്ങളെയും കണ്ണും കാതും പൂട്ടി , വിശ്വസിക്കുന്നു, അനുസരിക്കുന്നു നമ്മള്‍ തൊണ്ണൂറു ശതമാനം...! അതെ പെട്രോള്‍ കമ്പനികള്‍ നഷ്ടത്തിലാണ് !

ലളിതമായി ചിന്തിക്കാം എനഗ്നെ ആണ് മുതലാളി ലാഭം ഉണ്ടാക്കുന്നത് ? ഒരിക്കലും മുതലാളിക്ക് ഒറ്റയ്ക്ക് ലാഭം ഉണ്ടാക്കാന്‍ കഴിയില്ല . അതിനു തൊഴിലാളികളുടെ അധ്വാനം വേണം . അദ്വാനിക്കാന്‍ ഉപകരണങ്ങള്‍ വേണം ഉപകരണങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവ്ശ്യമായ്‌ പശ്ചാത്തല സൌകര്യങ്ങള്‍ കെട്ടിടം വെള്ളം വൈദ്യതി തുടങ്ങിയവ വേണം .. ശരി മുതലാളി മൂലധനം മുടക്കുന്നു തൊഴിലാളി അധ്വാനിക്കുന്നു ലാഭം ഉണ്ടാകുന്നു . എന്താണീ ലാഭം അത് മുതലാളിയുടെ ചെലവ് കാശും തൊഴിലാളിയുടെ കൂലിയും കഴിച്ചു ബാക്കിയായ തുക ! ഈ തുകയില്‍ നിന്നും മേയിന്ടന്‍സ് അടക്കമുള്ളവ മാരും നമുക്ക് ലളിതമായി എല്ലാ ചിലവും കഴിച്ചു മുതലാളിയുടെ കയ്യില്‍ കുറച്ചു രൂപ ലാഭം ഉണ്ടായി എന്ന് കരുതാം . ആരാണ് ഈ ലാഭത്തിനു അവകാശി ? മുതലാളി നിസ്സംശയം നമ്മള്‍ പറയും . 

എങ്ങനെ ആണ് ലാഭത്തിനു ഉടയോന്‍ മുതലാളി ആകുന്നതു ? സിമ്പിള്‍ അയാള്‍ കാശുമുടക്കി ലാഭം ഉണ്ടാക്കി ..അല്ലെ .. എന്നാല്‍ അയാള്‍ക്ക് ലാഭം ഒറ്റയ്ക്ക് ഉണ്ടാക്കിയാല്‍ പോരായിരുന്നോ ? അതുപറ്റില്ല കാരണം പണിയെടുക്കാന്‍ തൊഴിലാളിവേണം  ( ലാഭം ഉണ്ടാക്കാന്‍ എന്ന് പറയില്ല അങ്ങനെ പറഞ്ഞാല്‍ നമ്മള്‍ നെറ്റിച്ചുളിക്കും അപ്പോള്‍ ലാഭം ഉണ്ടാക്കിയത് തൊഴിലാളി ആണല്ലേ എന്ന് ചോദിക്കും അതൊഴിവാക്കാന്‍ നമുക്ക് തൊഴിലാളി ചുമ്മാ പണിയെടുക്കുന്നു  എന്ന് തന്നെ പറയാം ) 

എന്നാല്‍ ലോകത് ആദ്യമായി മാര്‍ക്സ്‌ വിളിച്ചു പറഞ്ഞു പ്രിയ തൊഴിലാളികളെ നിങ്ങള്‍ ആനുണ്ടാക്കിയത് ആ ലാഭം !! നിങ്ങള്ക്ക് കൂലി കിട്ടി ശരി അതുകൊണ്ട് നിങ്ങള്‍ ജീവിക്കാനുള്ള സാധനം വാങ്ങി . മുതലാളിക്കും കൂലി കിട്ടി അയാളും ജീവിക്കാനുള്ള സാധനം വാങ്ങി !! ഏതില്‍ നിന്നും? ലാഭത്തില്‍ നിന്നും !! എന്നിട്ടും ലാഭം ബാക്കി... അയാള്‍ ആ ബാക്കിയായ തുക ബാങ്കില്‍ ഇട്ടു. അങ്ങനെ ശേഖരിച്ച കാഷില്‍  കുറച്ചു ഉപയോഗിച്ച് പുതിയ ഫാക്റ്ററിക്ക് തുടക്കം ഇട്ടു . ഇതെല്ലം എങ്ങനെ സാധ്യം ആയി.. ശേഖരിച്ച ബാക്കി തുക അതായത് ലാഭം ..ആ ലാഭം ഉണ്ടാക്കിയത് മുതലാളിയും തൊഴിലാളിയും ചേര്‍ന്ന് ..മുതലാളിയും തൊഴിലാളിയും ജീവിത ചെലവ് അതില്‍ നിന്നെടുത് മുതലാളിയുടെ മൊത്തം കമ്പനി ചിലവും എടുത്തു അപ്പോള്‍ എന്നിട്ടും ബാക്കിയായി അധ്വാനത്തിന്റെ ലാഭം മുഴുവനും മുതലാളി ഒറ്റക്കെടുത്തു !! 

ഈ ലാഭം ആണ് ...തൊഴിലാളിക്കും കൂടി പകുത്തു നല്‍കാതെ മുതലാളി ഒറ്റക്കെടുത്ത ഈ ലാഭങ്ങള്‍ ആണ് ,,, സുഹൃത്തുക്കളെ ഇന്നോളം ഈ ലോകത് കെട്ടിപ്പൊക്കിയ എല്ലാം ഉണ്ടാക്കിയത് ! ആകെ പത്തു ശതമാനം കോടീശ്വരന്മാരും ബാക്കി തൊണ്ണൂറു ശതമാനം ആളുകളും ഉണ്ടാക്ക്പെടുന്നത് അങ്ങനെ ആണ് ..അപ്പോള്‍ ഈ ലാഭം പോരെ എല്ലാവര്‍ക്കും സുഭിക്ഷമായി ജീവിക്കാന്‍ അത് എല്ലാവര്‍ക്കും കിട്ടുക ആണെങ്കില്‍ ..അപ്പോള്‍ എല്ലാവര്ക്കും ജീവിക്കാന്‍ ആവശ്യമായ അത്രയും മാത്രം അധ്വാനിച്ചാല്‍ പോരെ ? മതിയാവുമല്ലോ ..അതിനായി യന്ത്രങ്ങളെ പോലെ ഫക്സ്ട്ടരിയിലും മാടുകളെ പോലെ കൃഷി ഇടങ്ങളിലും എത്ര സമയം അധ്വാനിക്കണം ..? എത്ര ആയാലും ആ യന്ത്രികമായ്‌ അധ്വാനം കുറഞ്ഞു വരിക തന്നെ ചെയ്യും കാരണം നമ്മള്‍ എല്ലാം ഉണ്ടാക്കുന്ന ലാഭം അപ്പോള്‍ ഏതാനും  കൊടീശ്വരന്മാരെ ഉണ്ടാക്കുകയില്ല  പകരം എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കും ..അപ്പോള്‍ കുറച്ചു സമയത്തെ അധ്വ്വനം കൊണ്ട് തന്നെ മുഴവന്‍ ജനതക്കും അവരുടെ ക്ഷേമം ഉറപ്പാക്കാനുള്ള വഴികളുടെ സാധ്യതകള്‍ ആവും നമ്മള്‍ അന്വേഷിക്കുക ..ഈ അന്വേഷണം ആണ് സോഷ്യലിസത്തിന്റെ പാത .എന്തിനു ഇങ്ങനെ അധ്വാന സമയം കുറയ്ക്കുന്നത് ?

ഈ യാന്ത്രികമായ തൊഴില്‍ കുറച്ചിട്ടു എന്താണ് പരിപാടി ? 

ബാക്കി സമയം ആണ് ഒരുവന്‍ മനുഷ്യന്‍ ആകുന്നതു എന്ന് മാര്‍ക്സ്‌ പറയുന്നു...രക്ത ബന്ധങ്ങളെ പോലും സാമ്പത്തിക ലാഭ കണക്കില്‍ എഴുതിക്കൂട്ടുന്ന മുതലാളിത്തം യന്ത്രമാക്കിയ മനുഷ്യന് സഹാനുഭൂതിയും സര്‍ഗ്ഗ വാസനയും വീണ്ടു കിട്ടുന്ന സമയം ... അവന്‍ അവന്റെ സര്‍ഗാത്മക പ്രവര്‍ത്തനത്തിനായി ബാക്കി സമയം വിനിയോഗിക്കുന്നു..അവനു നായാട്ടിനു പോകാം സംഗീതം ആസ്വദിക്കാം, പുഴയിലേക്ക് പോകാം...ചിത്രം വരക്കാം അവനു ഇഷ്ടമായ പ്രവൃത്തികളില്‍ ജോലികളില്‍ ഏര്‍പ്പെടാം...അത് അവന്‍ വളരെ താല്പര്യതോടും ഉന്മേഷതോടും കൂടി ചെയ്യുന്നു..ആ ജോലികള്‍ അവനു മടുപ്പുളവാക്കുകയില്ല മടുപ്പ് തോന്നിയാല്‍ തന്നെ അത് നിര്‍ത്തി അടുത്തതിലേക്ക് പോകും അവന്‍ സര്‍ഗ്ഗാത്മകന്‍  ആകുന്നു . അവന്‍ അവനും സമൂഹത്തിനും ശാന്തി എകും,  കാരണം അവന്‍ ശാന്തനാണ്..!!  അവന്‍ അവന്റെ യാന്ദ്രികമായ തൊഴില്‍ പരമാവധി കുറച്ചിരിക്കുന്നു അവനും അവന്‍ അടങ്ങിയ സമൂഹത്തിനും ആവശ്യമായത് അവന്‍ കൂട്ടായി ഉണ്ടാക്കുവാന്‍ ദിവസവും കുറച്ചു സമയം ചിലവാക്കുന്നു...മനുഷ്യന്‍ എല്ലാവര്ക്കും വേണ്ടി ചിന്തിക്കാന്‍ തുടങ്ങുന്നു കാരണം അവന്‍ കൂട്ടായി ആണ് എല്ലാം ചെയ്യുന്നത്..അവന്‍ തിരിച്ചറിയുന്നു ഈ ഭൂമി എല്ലാവരുടെയും ആണെന്ന് ..... ലാഭമല്ല  മനുഷ്യരുടെ ക്ഷേമം ആണ് നമ്മുടെ ലക്‌ഷ്യം എന്ന്..

മാനവികതയുള്ള  സമൂഹത്തിന്റെ സാമ്പത്തിക ശാസ്ത്രം ലാഭതിനല്ല ക്ഷേമതിനാണ് ഉണ്ടാവേണ്ടത് എന്ന ഏറ്റവും കൃത്യമായ സാമ്പത്തിക ശാസ്ത്രം ( മുതലാളിത്തത്തിന്റെ ലാഭം എന്നാ സാമ്പത്തിക ശാസ്ത്രത്തിന് നേരെ എതിര് )  അവനു മനസ്സിലാവുന്നൂ...തങ്ങളെ കാര്‍ന്നു തിന്നിരുന്ന മാരകമായ്‌ മുതലാളിത്തം എന്ന രോഗത്തെ അവന്‍ കടലിലെക്കെറിഞ്ഞിരിക്കുന്നു.....! അവര്‍ ചേര്‍ന്ന് മാത്രമേ ഒരു നല്ല സമൂഹം സൃഷ്ടിക്കപെടുകയുള്ളൂ....

അതെ ഞാന്‍ ഇഷ്ടപെടുന്നു ഈ ആശയം..." യാന്ത്രികമായ തൊഴില്‍ സമയം പരമാവധി ചുരുക്കി കൊണ്ട് വരേണ്ടതിന്റെ ഈ ആശയം..പക്ഷെ എന്നാണു നമ്മുടെ സമൂഹം അത് മനസിലാക്കുക..ഇല്ല നമ്മുടെ സമുദായ പുരോഹിതരും രാഷ്ട്രീയ നേതാക്കളും ഇത് പറയില്ല ..."പണിയെടുക്കണം ഹേ...ജീവിക്കാന്‍ ? "  ഹാ..ഹാ..ഈ പറയുന്നവര്‍ എന്ത് പണിയാനെടുക്കുന്നത്  എന്ന് നമുക്കറിയാം... :)

Friday, July 17, 2015

ഒരു യുക്തിവാദിയുടെ മനസ്സില്‍ മാത്രമേ ഒരു ദൈവത്തിനു ഏറ്റവും മനോഹരമായി നില്ക്കാന്‍ കഴിയൂ !!!

"നിങ്ങളുടെ വിശ്വാസം എനിക്ക് മനസ്സിലാവുന്നില്ല !! "

ഞാന്‍ ഒരു യുക്തിവാദിയും കമ്മ്യൂണിസ്റ്റും ആണെന്ന് പറഞ്ഞു അത് വിശദീകരിച്ചപ്പോള്‍ ഒരു സുഹൃത്ത്‌ പറഞ്ഞതാണിത് . ഞാന്‍ ബ്ലോഗില്‍ അല്‍പ്പം വിശദമായി പറഞ്ഞതാണ് എന്റെ യുക്തിവാദ വീക്ഷണങ്ങളെ പറ്റി . അത് വായിക്കാത്ത പുതിയ സുഹൃതുക്കള്‍ക്കായി ചുരുക്കി പറയുന്നു , സദയം കേള്‍ക്കുക 

എനിക്കിഷ്ടമാണ് എല്ലാ മതങ്ങളെയും അതിന്റെ മിതുകളെയും ! പത്തു തലയുള്ള രാവണനെയും ചന്ദ്രനെ കീറിയ നബിയും വെള്ളത്തില്‍ നടന്ന , കുരിശില്‍ ഉയിര്‍ത ജീസസും ഗോപികമാരുടെ കൃഷ്ണനെയും , ഗ്രീക്ക് ദൈവങ്ങളും അപ്പോളോയും ട്രോയ്‌ വീരന്മാരും ഇന്‍കാ ഗോത്ര ദൈവങ്ങളും എല്ലാം ... എല്ലാം എനിക്കിഷ്ടമാണ് !

എന്നാല്‍ അവയെ ചരിത്ര പശ്ചാത്തലത്തില്‍ ആണ് ഞാന്‍ കാണുന്നത് ! നുണ പറയാന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല !എന്തിനാണ് അവയെ സത്യം എന്ന് പറയുന്നത് ആ കഥാപാത്രങ്ങള്‍ക്കിടയില്‍ ചരിത്ര പുരുഷന്മാരും ഉണ്ടായേക്കാം . ജീസസും നബിയും ഒക്കെ ചരിത്ര പുരുഷന്മാര്‍ ആയിരുന്നു എന്ന് തന്നെ ഞാനും കരുതുന്നു . അന്നത്തെ ജനങ്ങളെ വരുതിയിലാക്കാന്‍ അവര്‍ പറഞ്ഞ അത്ഭുതങ്ങള്‍ , അല്ലാഹുവും ദൈവവും ഒക്കെ പച്ച കള്ളം ആണെന്നും എനിക്കറിയാം. കാരണം അവക്കെല്ലാം അവയുടെ ഗ്രന്ഥങ്ങള്‍ മാത്രമേ തെളിവായുള്ളൂ. ഇന്‍കാ ഗോത്രക്കാരുടെ ദൈവങ്ങള്‍ക്കും രവി വര്‍മ്മ സാരിയുടുപ്പിച്ച ഹിന്ദു ദേവതമാര്‍ക്കും, ഈ ചരിത്ര പുരുഷന്മാരുടെ വെള്ളത്തില്‍ നടക്കലിനും ഒരു ദൈവത്തെ സ്തുതിക്കലിനും ഒക്കെ ഒരേ നിലവാരവും മൂല്യവും മാത്രമേയുള്ളൂ എന്നും നമുക്കറിയാം !

നമുക്കറിയാം ഗുഹാ മനുഷ്യരുടെ ദൈവങ്ങളെ കുറിച്ച് , അവരോടു നിന്റെ ദൈവം ഉള്ളതാണോ എന്ന് ചോദിച്ചാല്‍ ഇന്നത്തെ മത ഭക്തന്‍ പറയുന്ന ഏതാണ്ട് അതെ മറുപടി ആയിരിക്കും അല്ലാതെ ഒരു യുക്തിവാദി പറയുന്നതാവില്ല !!! പറഞ്ഞു വന്നത് ഈ ദൈവങ്ങള്‍ മനുഷ്യരോടൊത് ജനിക്കുകയും അവനോടോത് വളരുകയും തുണി ഉടുക്കുകയും ഭാഷ പറയാന്‍ പഠിക്കുകയും കൃഷി ചെയ്യാന്‍ പഠിക്കുകയും ഒക്കെ ചെയ്ത ദൈവങ്ങള്‍ ആണ് എന്നതാണ് !!! മനുഷ്യന്‍ തളര്‍ന്നാല്‍ ഈ ദൈവങ്ങളും തളരും ... മനുഷ്യന് ഭ്രാന്ത് വന്നാല്‍ ഈ ദൈവങ്ങള്‍ക്കും ഭ്രാന്ത് വരും :)

അപ്പോള്‍ ഈ പ്രപഞ്ചത്തിനു ഒരു ശക്തിയുടെ നിയന്ത്രണം ഇല്ല എന്നാണോ ? ഒരു സ്രഷ്ടാവ് ഇല്ല എന്നാണോ ? 

അതിനുള്ള മറുപടി അറിയില്ല എന്നതാണ് !!! പക്ഷെ ഒന്നറിയാം അത് എന്തായാലും ഈ മത ദൈവങ്ങള്‍ അല്ല .. പിന്നെ ഭൂഗുരുത്വതെയോ ക്വാണ്ടം മെകാനിസതെയോ നമ്മള്‍ ദൈവങ്ങള്‍ എന്നല്ല വിളിക്കാന്‍ ആഗ്രഹിക്കുക അവയെ അങ്ങനെ ശാസ്ത്ര നാമങ്ങളില്‍ തന്നെ വിളിക്കുന്നതാണ് നല്ലത് .

നമ്മള്‍ ശാസ്ട്രാന്വേഷികള്‍ ആണ് ശാസ്ത്രത്തിന്റെ രീതിയില്‍ അറിയാത്തത് അന്വേഷിക്കുകയും അറിഞ്ഞതിനെ തന്നെ നിരന്തരം പുതുക്കുകയും പുതിയ അറിവുകല്‍ക്കനുസരിച്ചു അവയെ കൂടുതല്‍ പരിശോധിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ രീതി ..അതാണ്‌ വൃത്തിയായ സമീപന രീതി. നെഹ്‌റു പറഞ്ഞത് പോലെ എന്തിനെയും ശാസ്ത്ര ബുധിയാല്‍ സമീപിക്കണം അതാണ്‌ സത്യസന്ധരായ മനുഷ്യര്‍ ചെയ്യേണ്ടത്. ആ ശാസ്ത്ര രീതി പിന്തുടരുന്നവരെ ആണ് യുക്തിവാദികള്‍ എന്ന് പറയുന്നത്. അതിനര്‍ഥം അവരുടെ കയ്യില്‍ എല്ലാത്തിനും ഉത്തരം ഉണ്ട് എന്നല്ല പിന്നെയോ അവര്‍ ആരെയും സോപ്പിടാന്‍ കള്ളം പറയുന്നില്ല എന്ന് മാത്രം കാരണം വളരെ കഷ്ടപെട്ടു ഒരു നുണ പറഞ്ഞു ഉണ്ടാകേണ്ടത് ആണോ സത്യം !

പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ ദൈവങ്ങളെയും മതങ്ങളെയും ഇഷ്ടം എന്നതോ ? അതെങ്ങനെ ഒരു യുക്തിവാദിക്ക് ഇഷ്ടപെടാന്‍ കഴിയും ? അതില്‍ തന്നെ വിശദീകരിച്ചു എന്തിനെയും അതിന്റേതായ യാധര്ധ്യത്തില്‍ കാണുക. അതെ സമയം സംസ്കാരം എന്നത് സൌന്ദര്യം എന്നത് നമ്മള്‍ ശീലിക്കേണ്ട ഏറ്റവും മനോഹരമായ ഒന്നാണ് അതാണ്‌ കാര്യം.

ഈ സൌന്ദര്യങ്ങള്‍ കാണാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെയാണ് മനുഷ്യന്‍ ആവാന്‍ കഴിയുക ? അവന്‍ ഷേവ് ചെയ്യാറില്ലേ മുടി കത്രിക്കരില്ലേ കക്കൂസ്സില്‍ അല്ലെ അവന്‍ മലം കളയുന്നത് , അവന്‍ ഡ്രസ്സ്‌ നന്നായി ധരിക്കുന്നത് സംഗീതം കേള്‍ക്കുന്നത് ചിത്രം വരക്കുന്നത് ഇത്തരം എന്തെങ്കിലും ചെയ്യുന്നു എങ്കില്‍ അവനു സൌന്ദര്യം ഇഷ്ടമാണ് എന്നാണ് അര്‍ഥം. എങ്കില്‍ പിന്നെ അത് കൂടുതല്‍ വിശാലമാക്കരുതോ മുതിര്‍ന്നവരെ ബഹുമാനിക്കുന്നത് പോലും സൌന്ദര്യം മാത്രമല്ലെ ... :)

ഹജ്ജു എന്നത് വെറും അന്ധവിശ്വാസം ആണെന് അറിയാം എങ്കിലും ഹജ്ജിനു പോകുന്ന ... ഏറ്റവും ആത്മാര്‍ഥതയോടെ തന്നെ ഹജ്ജിനു പോകുന്ന ആ വൃദ്ധന് ഹൃദയത്തില്‍ മുളക്കുന്ന ബഹുമാനത്തോടെ ഒന്ന് സലാം പറയുക. അതില്‍ മനുഷ്യരെ കാണാം ഓണത്തിന് മാവേലിയെ സങ്കല്‍പ്പിച്ചു പൂക്കളം ഇടുമ്പോള്‍ നിങ്ങള്ക്ക് മനുഷ്യരെ കാണാം ... അതാണ്‌ ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത് ചെറുശ്ശേരിയുടെ കവിതയിലെ രസം അറിയാന്‍ നിങ്ങള്‍ നല്ലൊരു ഭക്തനെ അറിയേണ്ടതുണ്ട് . അതുപോലെ നെരൂദയുടെ വിപ്ലവ കവിത ആസ്വദിക്കണം എങ്കില്‍ നിങ്ങള്‍ ഒരു വിപ്ലവകാരിയെ അറിയേണ്ടതുണ്ട് .

ഇതെല്ലം മനുഷ്യനെ സുന്ദരന്‍ ആക്കുന്ന രസായന വിദ്യകള്‍ ആണ് അപ്പോള്‍ എനിക്ക് ജയവിജയയുടെ പാട്ടില്‍ ഈ ലോകത്തെ സകല ദൈവങ്ങളെയും കാണാന്‍ കഴിയും !അതിന്റെ മാസ്മര ലഹരിയില്‍ എനിക്ക് അമരാന്‍ കഴിയും ! അപ്പോഴും ഞാന്‍ സത്യം പറയും ..കാരണം ആളുകള്‍ ഭയപ്പെടും പോലെ സത്യതാല്‍ ഇല്ലതാകുന്നതല്ല എന്റെ സൌന്ദര്യ ലഹരികള്‍ !  കാപട്യത്തിന് ആ ലഹരി തരാനും കഴിയില്ല !

മനുഷ്യന് സത്യം പറഞ്ഞുകൊണ്ട് സത്യം ശീലിച്ചുകൊണ്ട് ഇത്രയും സുന്ദരികളും സുന്ദരന്മാരും ആകാം എന്നിരിക്കെ നമ്മള്‍ എന്തിനു അനാവശ്യമായി ദൈവങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി നുണ പറയണം !  പറയാം ഈ വിഗ്രഹത്തില്‍ കാറി തുപ്പിയാലും ഒന്നും സംഭവിക്കില്ല ഈ ചുഴലിക്കാറ്റില്‍ ദൈവത്തിനു യാതൊരു കാര്യവും ഇല്ല ദൈവം എന്നത് ഒരു പ്രാകൃത സങ്കല്പം ആണെന്നും മത ഗ്രന്ഥങ്ങളില്‍ ഒരു പാട് കള്ളങ്ങള്‍ ഉണ്ട് എന്നും ഇന്നുവരെ ഒരു മത ദൈവത്തിന്റെ സാന്നിധ്യം തെളിയിക്കപെട്ടിട്ടില്ല എന്നും എല്ലാ ദൈവങ്ങള്‍ക്കും ഒരേ ചരിത്ര കഥാമൂല്യം മാത്രമേയുള്ളൂ എന്നും അത് പറഞ്ഞാല്‍ പൊളിയുന്നത് സ്വന്തം കാപട്യം അല്ലാതെ മറ്റൊന്നും ആയിരിക്കില്ല എന്നും അങ്ങനെ കള്ളങ്ങള്‍ കളഞ്ഞു നല്ലവ എടുക്കാം എന്നും ഇന്നത്‌ ശീലം കൊണ്ട് നമ്മുടെ ഉള്ളിലെ സൌന്ദര്യം ആണ് എന്നും പറയാന്‍ ആദ്യമായി നമ്മള്‍ ശീലിക്കും !!

പറയൂ അപ്പോള്‍ ബാബരി മസ്ജിദ്‌ ആണോ രാമ ജന്മ ക്ഷേത്രം ആണോ എന്ന് ചോദിച്ചാല്‍ നിങ്ങള്‍ പറയും എന്തായാലെന്ത് രണ്ടും സൌന്ദര്യം ആണല്ലോ എന്ന് അവിടെ കപ്പ നട്ടാലും മതി എന്ന് ! കാരണം അപ്പോള്‍ ഒന്നും നിങ്ങളെ പോള്ളിക്കില്ല ! അറിയാം ഇപ്പോള്‍ ഇത് വായിക്കുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നത്    അതാണ്‌ പ്രശ്നം ...അങ്ങനെ പറയാന്‍ ഇന്ന് നമ്മുടെ ഭക്തര്‍ക്ക്‌ അറിയില്ല എന്നതാണ് ദൈവ സങ്കല്‍പ്പത്തെ പോലും അശ്ലീലം ആക്കിയത്,

അതുകൊണ്ടാണ് ഞാന്‍ പറയുന്നത് ഒരു യുക്തിവാദിയുടെ മനസ്സില്‍ മാത്രമേ ഒരു ദൈവത്തിനു ഏറ്റവും മനോഹരമായി നില്ക്കാന്‍ കഴിയൂ !  കാരണം അവനു കള്ളം പറയേണ്ടതില്ല !  വാള്‍ എടുക്കേണ്ടതില്ല ശാസ്ത്ര സത്യത്തോട് മുഖം തിരിക്കെണ്ടാ...മനുഷ്യന് ഹാനികരമായ ഏതു ആചാരവും വലിച്ചെറിയാന്‍ ആലോചിക്കേണ്ടതില്ല .. ഈ ലോകത്തെ എല്ലാ സൌന്ദര്യവും അവനു അവകാശപെട്ടതാണ് കാരണം അവന്‍ ലോകത്തെ എല്ലാമനുഷ്യര്‍ക്കുമായി വാദിക്കുന്നു അവന്റെ മനസ്സില്‍ കാപട്യത്തിന് സ്ഥാനമില്ല !   അതുകൊണ്ടാണ് സഹോദരന്‍ അയ്യപ്പന്‍ എന്ന എക്കാലത്തെയും യുക്തിവാദി പറഞ്ഞത് " ഒരു യുക്തിവാദിക്ക് വിശ്വാസിയോ അവിശ്വാസിയോ ആകാം പക്ഷെ അത് അവനു യുക്തമായി ബോധ്യപ്പെടണം !  "

ചുരുക്കി പറഞ്ഞാല്‍ എല്ലാ ആഘോഷങ്ങളും അവനു മാത്രം ചെയ്യാന്‍ അവകാശപെട്ടതാണ് അല്ലാതെ മനസ്സ് നിറയെ മത കുശുമ്പും കാപട്യവും കള്ളവും വെച്ചുകൊണ്ട് അന്യന്റെ ജാതിയെതാ മതം ഏതാ എന്ന് നോക്കി മാത്രം ചിരിക്കാന്‍ അറിയുന്ന എന്റെ ദൈവവും നിന്റെ ദൈവവും എന്ന് അലറി കൊണ്ടിരിക്കുന്ന പരട്ട പന്ന മത ഭക്തര്‍ക്ക്‌ എന്ത് അവകാശം മനുഷ്യരായി ആഘോഷിക്കാന്‍ .... ഒരു എതീസ്റ്റ്‌ എത്ര സുന്ദരനും സുന്ദരിയും ആണ് അല്ലെ !

സത്യം പറയുക ധര്‍മ്മം ശീലിക്കുക :)

Thursday, July 9, 2015

ഗാഡ്ഗിലും പരിസ്ഥിതി വാദവും !

ഇന്ന് ആ നല്ല സുഹൃത്ത്‌ എന്നോട് കയര്‍ത്തതു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളത്തില്‍ പോയിട്ട് പുറത്തെ സംസ്ഥാനങ്ങളില്‍ പോലും പൂര്‍ണ്ണമായും നടപ്പാക്കാന്‍ ഇന്നത്തെ സാമൂഹികാവസ്ഥയില്‍ കഴിയില്ല എന്ന് പറഞ്ഞതിനാണ് !! ചീത്ത പറയാന്‍ ഓരോരോ കാരണങ്ങള്‍ !!

സുഹൃത്തേ ഗാഡ്ഗില്‍ പൂര്‍ണ്ണമായും നടപ്പായി കാണാന്‍ ആണ് എനിക്കിഷ്ട്ടം ! പക്ഷെ അത് ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമാവില്ല !

 കാരണം വളരെ നല്ല ഒരു സോഷ്യലിസ്റ്റ്‌ വീക്ഷണമുള്ള സര്‍ക്കാര്‍ ആണ് ഭാരതം ഭരിക്കുന്നത് എങ്കില്‍ മാത്രം പൂര്‍ണ്ണമായും നടപ്പാക്കാന്‍ കഴിയുന്ന ഒന്നാണ് ഗാട്ഗില്‍ ! എന്നാണ് എന്റെ ധാരണ. അതിനു കാരണം അവ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ജനജീവിതത്തെ കാര്യമായി ബാധിക്കും എന്നതുകൊണ്ട് തന്നെയാണ് .

ഒന്നുരണ്ടു കാര്യം മാത്രം പറയാം കൃഷി ഭൂമി കൃഷി ആവശ്യങ്ങള്‍ക്കായും വനഭൂമി വന ആവ്ശ്യങ്ങല്‍ക്കുമായും അല്ലാതെ കൈമാറാന്‍ പാടില്ല ! 30 ഡിഗ്രി ചരിവുള്ള സ്ഥലങ്ങളില്‍ ഹ്രസ്വ കാല കൃഷികള്‍ പാടില്ല അവ മണ്ണ് ഇടയ്ക്കിടെ ഇളകാന്‍ ഇടയാക്കുന്നതുകൊണ്ട് ഉരുള്‍ പൊട്ടല്‍ ഭീഷണി ഒഴിവാക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ദീര്‍ഘ കാല വിളകള്‍ മാത്രമേ കൃഷി ചെയ്യാവൂ , കൂടാതെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ ജൈവ കൃഷിയിലെക്കും മാറണം ഈ പറഞ്ഞതെല്ലാം ചില ഇളവുകള്‍ വരുന്നുണ്ട് സോണ്‍ 3 ല്‍ പെടുന്ന സ്ഥലങ്ങളില്‍ !

സത്യത്തില്‍ ഇവ അക്ഷരര്ധത്തില്‍ മികച്ച പ്രകൃതി സംരക്ഷണ ഉപാധികള്‍ തന്നെയാണ് ഒരു തര്‍ക്കവും ഇല്ലതന്നെ . പക്ഷെ സുഹൃത്തേ , എങ്ങനെയാണ് നിങ്ങള്‍ പെണ്മക്കളെ കേട്ടിക്കണം എങ്കില്‍ സ്വന്തം പുരയിടമോ കൃഷിസ്തലമോ വില്‍ക്കേണ്ടി വരുന്ന കൈമാറ്റം ചെയ്യേണ്ടിവരുന്ന കര്‍ഷകനോട് അവ മറ്റു ആവശ്യങ്ങള്‍ക്ക് വാങ്ങാന്‍ വരുന്നവര്‍ക്ക് കൊടുക്കരുത് എന്ന് പറയുക ? അയാള്‍ക്ക്‌ മികച്ച വില തരുന്നത് ഒരുപക്ഷെ മറ്റു ആവ്ശ്യങ്ങല്‍ക്കായ്‌ ഭൂമി നോട്ടം ഇടുന്നവര്‍ ആയിരിക്കും !!

 ഇവിടെ ജീവിതവും നമ്മളുടെ പരിസ്ഥിതി സംരക്ഷണവും തമ്മില്‍ ഒരു യുദ്ധം ഉണ്ട് !

അതുപോലെ എങ്ങനെയാണു പെട്ടെന്ന് ലാഭം കിട്ടുന്ന വിളകള്‍ ഉപേക്ഷിക്കുകയും ദീര്‍ഘകാല വിളകളിലേക്ക് മാറുകയും ചെയ്യുക. കാരണം പലപ്പോഴും മാര്‍ക്കറ്റ്‌ ആണ് ഹ്രസ്വകാല വിലവുകളെ തീരുമാനിക്കുന്നത് തന്നെ ! അപ്പോള്‍  അതിനു ഗാട്ഗില്‍ തന്നെ പറയും പോലെ ശക്തമായ സര്‍ക്കാര്‍ പിന്തുണ സാമ്പത്തികമായും മറ്റു രീതികളിലും നല്‍കണം , അവ എന്തൊക്കെയാണു എന്ന് തീരുമാനിക്കേണ്ടതും അയല്‍ക്കൂട്ടവും സര്‍ക്കാരും അടങ്ങിയ സമിതികള്‍ ആയിരിക്കണം ഇതെല്ലം സുന്ദരം ആണ് ..നല്ലതും പ്രാക്ട്ടിക്കളും ആയ ഗാഡ്ഗില്‍ നിര്‍ദേശങ്ങള്‍ ആണ്

അതുപോലെ ജൈവ കൃഷിയുടെ കാര്യത്തിലും ഈ ജാഗ്രതയും അതുവരെയുള്ള കുടുംബ ബട്ജട്ടും ലാഭവും ഒക്കെ നിലനിര്‍ത്തി കൊണ്ടുപോവുകയും ഒപ്പം ജൈവതിലേക്ക് മാറുകയും ചെയ്യുക എന്നതൊക്കെ ശക്തമായ സര്‍ക്കാര്‍ പിന്തുണയോടെ സാമൂഹിക പിന്തുണയോടെ മാത്രമേ നടപ്പാക്കാന്‍ കഴിയൂ അവക്കാകട്ടെ വന്‍ തുക വകയിരുത്തണം കാരണം കര്‍ഷകരുടെ കുടുംബങ്ങള്‍ക്കും വിദ്യാഭ്യാസം വേണം ആശുപത്രിയില്‍ പോണം എല്ലാം വേണം അതിനൊക്കെ ഈ ജൈവം ഒന്ന് പച്ചപിടിക്കട്ടെ എന്ന് പറയാന്‍ പറ്റുമോ അല്ലെങ്കില്‍ ആരറിഞ്ഞു ജൈവകൃഷിയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തൊക്കെ എന്ന് അവയെ തരണം ചെയ്യാനും കര്‍ഷകരെ തങ്ങി നിര്‍ത്താനും ഒക്കെ വലിയി തുക വകയിരുത്തണം .,.

ഇന്ന് ഗാഡ്ഗില്‍ ഗാഡ്ഗില്‍ എന്ന് പറഞ്ഞു സുരക്ഷിതമായി സ്വന്തം മാലിന്യം പോലും ഒന്ന് സംസ്കരിക്കാന്‍ മേനക്കെടാത്തവര്‍ തങ്ങള്‍ക്കും കൂടി വേണ്ട സംസ്ഥാന ബഡ്ജറ്റില്‍ നിന്നും ഇത്തരം നീക്കങ്ങളെ എങ്ങനെ കാണും ??

ഇനി ഇവരെല്ലാം എങ്ങനെ സര്‍ക്കാരിനെ വിശ്വസിക്കും ? ഇന്നോളം സര്‍ക്കാര്‍ പൊതു സമൂഹത്തിനു ആദിവാസികള്‍ക്ക് വിവിധ പദ്ധതികള്‍ക്കു കുടിയോഴിക്കപെട്ടവര്‍ക്ക് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിച്ചിട്ടുണ്ടോ ? ഇല്ല എന്നിരിക്കെ എങ്ങനെ ഈ ജനത ഗാഡ്ഗില്‍ പറയും പോലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും ഞ്ങ്ങല്‍ക്കുണ്ടാവുന്ന ഏതു അടിയന്തിര സാഹചര്യത്തിനും സര്‍ക്കാര്‍ താങ്ങാകും എന്ന് വിശ്വസിക്കും ?

ഇതുതന്നെയാണ് ഞാന്‍ പറഞ്ഞത് സുഹൃത്തേ ഗാട്ഗില്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വലിയൊരു പിന്തുണ ഒരു നല്ല സര്‍ക്കാരില്‍ നിന്നും നല്ല സമൂഹത്തില്‍ നിന്നും ലഭിക്കേണ്ടതുണ്ട് ..അങ്ങനെ ലഭിക്കണം എങ്കിലോ മിനിമം അതിനുള്ള ബോധം ജനതക്കുണ്ടാവനം ..അങ്ങനെ ഉണ്ടാവണം എങ്കിലോ ഘട്ടം ഘട്ടമായി വേണം ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാനും പ്രച്ചരിപ്പിക്കന്മും ..

അപ്പോഴോ ആദ്യം നിലവിലുള്ള വന നിയമം ആദ്യം കാര്യക്ഷമം ആക്കണം ..പിന്നെയോ നഗരത്തില്‍ സ്വത്തുള്ള കര്‍ഷകരെയും ആകെ അല്‍പ്പം സ്വത്തു മലയോരതുള്ള കര്‍ഷകരെയും തരം തിരിക്കണം മാഫിയകളെ വേര്‍തിരിക്കണം ഇവരോടൊക്കെ വ്യത്യസ്ത സമീപനങ്ങള്‍ പുലര്‍ത്തനം അതിനുള്ള നിയമ ഇളവുകള്‍ വേണം അതായത് ഇത്തിരി പറമ്പും കൃഷിയും മാത്രമുല്ലവന്റെ വീടിനും വില്‍പ്പനയ്ക്കും ഇളവുകള്‍ നല്‍കണം അല്ലെങ്കില്‍ അത്തരക്കാരെ സര്‍ക്കാര്‍ നന്നായി സാമ്പത്തികമായി പിന്തുണയ്ക്കണം അവരുടെ കുട്ടികളുടെ വിദ്യാഭ്യാസ വായ്പ്പകളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകണം  അല്ലെങ്കില്‍ മറ്റു സ്ഥലങ്ങളില്‍ അതിനുള്ള പോംവഴി ഒരുക്കണം ... അങ്ങനെ പലതും ഉണ്ട്

പറയൂ ങ്ങള്‍ കരുതുന്നുവോ ഈ സര്‍ക്കാരും ഭരണവും സമൂഹവും ഗാഡ്ഗില്‍ നടപ്പാക്കും എന്ന് അല്ല നടപ്പാക്കാന്‍ കഴിയും എന്ന് 
:)