"ഓഷോ ഒരു ലൈംഗിക സന്യാസി ആല്ലേ ? " സുഹൃത്തിന്റെ ഈ ചോദ്യത്തിലെ വാക്കിന്റെ വൈചിത്ര്യം ( ലൈംഗിക - സന്യാസി ) കൌതുകകരം ആണ് ..ഒരു പക്ഷെ ഏറിയ പങ്കും ആള്‍ക്കാര്‍ മനസ്സിലാക്കുന്നതും അങ്ങനെ ആണ് .. എന്തോ അസത് ലൈംഗികതയില്‍ കുളിച്ചു നടക്കുന്ന ഒരു കാപട്യക്കാരന്‍ !
എനിക്കറിയില്ല ഓഷോയുടെ വിചാര പ്രപഞ്ചം മുഴുവനും .. മുഴുവനും അറിയാതെ ഒന്നിനെ വിലയിരുത്തുന്നതും അബദ്ധമായേക്കാം , ചിലപ്പോള്‍ വിലയിരുത്തുന്ന രീതി കൊണ്ട് സുബദ്ധവും ആയേക്കാം ! ഓഷോയുടെ അനേകം വീക്ഷണങ്ങളോട് എനിക്ക് ശക്തമായ വിയോജിപ്പുകള്‍ ഉണ്ട് ..ചിലതിനോട് ശക്തമായ് യോജിപ്പും ! അതെന്തായാലും ഞാനറിഞ്ഞ ഓഷോയുടെ ലൈംഗികതയുടെ വീക്ഷണങ്ങള്‍ മനോഹരം ആണ് !!! ഒറ്റവാക്കില്‍ അത് ശാരീരിക ലൈംഗികതയില്‍ നിന്നും ഹൃദയത്തിന്റെ ലൈംഗികതയിലെക്കുള്ള പരിവര്‍ത്തനം ആണ് !
"ഹൃദയത്തിന്റെ ലൈംഗികത !! " അത് അല്‍പ്പം പരിശീലനം , അല്‍പ്പം സഹൃദയത്വം , അല്‍പ്പം സത്യസന്ധത ആവശ്യപ്പെടുന്ന ഒന്നാണ് . ഇന്നോളം ഒരു കാമ ശാസ്ത്ര ഗ്രന്ഥങ്ങളും സെക്ഷ്വല്‍ പഠനങ്ങളും ഒന്നും പറയാത്ത ഹൃദയ ലൈംഗികത !!
ഓഷോ ലളിതമായി പറയുന്നു രതിയില്‍ ഏര്‍പ്പെടെണ്ടത് ശരീരങ്ങള്‍ കൊണ്ടാണ് ..അതാണ് അതിന്റെ തുടക്കം. ഓരോ രതിയും അവസാനി ക്കുമ്പോള്‍ ഉണ്ടാകുന്ന ശൂന്യതയില്‍ നിന്നാണ് , ആ താല്‍ക്കാലിക വിരക്തിയില്‍ നിന്നാണ് ഹൃദയ ലൈംഗികതയുടെ സാധ്യതകള്‍ ഉണ്ടാവുന്നത് തന്നെ !!! ഒരുപക്ഷെ ആദ്യമായി അത്തരം ഒരു ചിന്ത വരുന്ന ഇണകള്‍ക്ക് തോന്നിയേക്കാം കുറച്ചു കൂടി പ്രണയത്തോടെ ഹൃദയങ്ങള്‍ കൊണ്ട് ലൈംഗികത ആവാമായിരുന്നു എന്ന് !!! ഹൃദയങ്ങള്‍ !!! ഒരിക്കല്‍ ഈ ചിന്ത ഉണര്‍ന്നാല്‍ നിങ്ങള്‍ ഹൃദയ ലൈംഗികതയെ അന്വേഷിച്ചു കൊണ്ടേയിരിക്കും , നിങ്ങളുടെ ചിന്തകളില്‍, ചിരിയില്‍ അടുപ്പങ്ങളില്‍ പ്രകടനങ്ങളില്‍ ..അത് തീര്‍ച്ചയായും നിങ്ങളെ ഹൃദയ ലൈംഗികതയിലേക്ക് നയിക്കും !!!
ആദ്യമേ പറഞ്ഞല്ലോ ഇത് അല്‍പ്പം സഹൃദയത്വം അല്‍പ്പം സന്നദ്ധത ആവശ്യമുള്ള സംഗതിയാണ് ... ഓരോരുത്തരുടെ ഹൃദയ ലൈംഗികതയും വ്യത്യസ്തം ആയിരിക്കും എന്നും ഓഷോ പറയുന്നു കാരണം അത് പൂര്‍ണ്ണമായ വ്യത്യസ്ത അഭിരുചികള്‍ ഉള്ള ഹൃദയങ്ങളെ ആശ്രയിച്ചിരിക്കുന്നു !!! ഇവിടെ ഒന്ന് സൂചിപ്പിക്കട്ടെ ഹൃദയം എന്നത് ഒരു അവയവത്തെ അല്ല സൂചിപ്പിക്കുന്നത് നമ്മള്‍ ആലങ്കാരികമായി പറയുന്ന മനസ്സുകളുടെ എന്ന അര്‍ഥം മാത്രമാണ് .
അവിടെ സംഭവിക്കുന്നതും ഇണചേരല്‍ തന്നെയാണ് ശാരീരിക ലൈംഗികത തന്നെയാണ് ..പക്ഷെ ശരീരങ്ങള്‍ക്ക് പകരം പൂര്‍ണ്ണരായ രണ്ടു ഹൃദയങ്ങളുടെ വ്യക്തിത്വങ്ങള്‍ ആയിരിക്കും ..രണ്ടു ഹൃദയങ്ങള്‍ പരസ്പരം കൂടുതല്‍ പ്രണയിക്കുക ആയിരിക്കും ...തീര്‍ച്ചയായും അവിടെ രതികള്‍ക്ക് ശേഷം ഉണ്ടാവുന്ന വിരക്തിയല്ല പകരം ഹൃദയങ്ങളുടെ മന്ദസ്മിതം മാത്രമായിരിക്കും ഉണ്ടാവുക ! കൂടുതല്‍ പ്രണയം പെയ്യുന്ന മന്ദസ്മിതം !!
ഇതാണ് ഞാന്‍ അറിയുന്ന ഓഷോയുടെ ലൈംഗികത ..ഈ ഹൃദയങ്ങളുടെ ലൈംഗികതയ്ക്ക് പിന്നെയും വളര്ച്ചയുണ്ട് ..അതിലെ ചില നിഗമനങ്ങളോട് എനിക്ക് വിയോജിപ്പും ഉണ്ട് എങ്കിലും ഈ പുതിയ ലൈംഗികത ഹൃദ്യം ആണ് ...എന്റെ ബുദ്ധിയെ ത്രുപ്തിപെടുതുന്നതും !!
പ്രിയ സുഹൃത്തുക്കള്‍ക്ക് ഇതിനോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം ... എങ്കിലും ഇതുകൂടി കേള്‍ക്കൂ പണ്ട് എപ്പോഴോ വായിച്ച ഒരു കഥയിലെ നായിക പറയുന്നത് :
"രതി വേഴ്ച കഴിഞ്ഞു , കിതപ്പോടെ തിരിഞ്ഞു കിടക്കും മുന്‍പ് നീ എന്റെ മൂര്‍ധാവില്‍ തന്ന ചുംബനത്തിന് എങ്ങനെയാണ് രതിയിലും കൂടുതല്‍ മധുരം ഉണ്ടായിരുന്നതും നീ അത് അറിയാതിരുന്നതും !!! "
പുതുക്കപെടെണ്ടതുണ്ട് നമ്മുടെ രതി സങ്കല്‍പ്പങ്ങള്‍ :)
ശരിയാണെന്ന് തോന്നുന്നു. അല്ല ശരിയാണ്.
ReplyDelete:)
Deleteസത്യമാണ് സ്നേഹം ഒരു നിമിഷത്തിലുഠ വിരക്തിയെ സമ്മാനിക്കുന്നില്ല. ലൈഠഗിലൈംഗികത സമ്മാനിക്കുന്ന എല്ലാ മടുപ്പുംമനുഷ്യനെ സ്നേഹത്തോട് കൂടുതല് അടുപ്പിക്കുഠ. Beautiful writing
Delete