Pages

Monday, May 9, 2016

സ്ത്രീ പുരുഷ ലൈംഗികതയിലൂടെ !

പണ്ടത്തെ രാജകീയ വേശ്യാപുരകളില്‍ ലൈംഗിക പാഠങ്ങള്‍ സ്ത്രീകളെ പഠിപ്പിക്കുന്ന ഒരു രീതിയുണ്ട്. അത് പുരുഷന്റെ കാഴ്ചയെ അടിസ്ഥാനമാക്കിയാണ് . എങ്ങനെ അവന്റെ കണ്ണുകളിലൂടെ കാമം ജനിപ്പിക്കാം അത് കൂടുതല്‍ നില നിര്‍ത്താം എങ്ങനെ തന്നിലേക്ക് മാത്രം അവനെ കൊണ്ടുവരാം എന്നൊക്കെ അവളെ പഠിപ്പിക്കുന്നു. കാഴ്ചയിലൂടെ അവനെ കീഴപ്പെടുതല്‍ !

ഈ പാഠങ്ങള്‍ അറിയുന്ന സ്ത്രീകളെ രഹസ്യമായും പരസ്യമായും പുരുഷന്മാര്‍ ആഗ്രഹിച്ചിരുന്നു. അതാണ് ഇന്നും തുടരുന്നത്.
എന്നാല്‍ ഇതിനൊരു മറുപുറം ഉണ്ട് ഗണിക പുരകള്‍ക്ക് പകരം പുരുഷ വേശ്യാ പുരകള്‍ ഉണ്ടായിരുന്നു എങ്കില്‍ , അവിടെ പഠിപ്പിക്കാന്‍ ശ്രമിക്കുക ,
എങ്ങനെ സ്ത്രീകളെ ഏറ്റവും കൂടുതല്‍ തന്നെ ആസ്വദിപ്പിക്കാം, എങ്ങനെ സ്ത്രീകളുടെ ശ്രദ്ധ തന്നിലേക്ക് മാത്രം വരുത്താം എന്തെല്ലാം ചെയ്‌താല്‍ ആണ് അവളെ പൂര്‍ണ്ണ ത്രുപതയാക്കാന്‍ കഴിയുക തുടങ്ങിയ പാഠങ്ങള്‍ ആയിരിക്കാം . തന്നെ വിട്ടുപോകാതെ എങ്ങനെ അവളുടെ കാമം പ്രണയം തനിക്ക് മാത്രം സ്വന്തമാക്കാം എന്നൊക്കെ ആയിരിക്കും

പക്ഷെ തീര്ച്ചയായും പുരുഷന് കാഴ്ച എന്നത് പോലെ സ്ത്രീകള്‍ക്ക് ഭാഷണം ആയിരിക്കും ലൈംഗിക സംതൃപ്തിയുടെ ആണിക്കല്ല് എന്ന് തോന്നുന്നു. അതെ ഭാഷണം ... ഭാഷയിലൂടെ മനസ്സിലേക്ക് കയറല്‍ ..ഭാഷണത്തിലൂടെ ഉള്ള കീഴ്പ്പെടുതല്‍ !

ഇന്നും സ്ത്രീകള്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്ന ഈ തന്റെ മനസ്സിനെ തൃപ്തമാക്കുന്ന ആ നല്ല ഭാഷണം ആണ് അവര്‍ക്ക് ലഭിക്കാത്തതും ..കാരണം നല്ല ഭാഷണങ്ങള്‍ക്ക് വിനയം വേണം വിനയം എന്നാല്‍ ഇണയുടെ മനസ്സ് അറിയാനുള്ള വിനയം അത് നിരന്തരം ആയി കൊടുക്കുവാനുള്ള മനസ്സ്. അങ്ങനെ എന്നെന്നും തന്നോട് ചേര്‍ത്ത് പിടിക്കാനുള്ള സന്നദ്ധത

ഓര്‍ക്കുക ഭാഷണം എന്നാല്‍ കേവലം ഭാഷ മാത്രം കൊണ്ടല്ല ശരീരം കൊണ്ടും മൌനം കൊണ്ടും എല്ലാം ഇണയുടെ മനസ്സുമായി സംവേദിക്കുന്ന എല്ലാം ഭാഷണം ആണ് ..അതുപോലെ നേരത്തെ പറഞ്ഞ കാഴ്ചയും അങ്ങനെ തന്നെ കാഴ്ച എന്നാല്‍ കണ്ണിലൂടെ മാത്രമല്ല കണ്ണടച്ചും കാഴ്ച ഉണ്ട് അവ ആകട്ടെ മുന്‍ കാഴ്ച്ചകളുടെയും ഭാവ്നക്ളുടെയും കാഴ്ച തന്നെയാണു അല്ലെങ്കില്‍ അവയുടെ ഉല്‍പ്പന്നങ്ങള്‍.

ഈ പുരുഷ കാഴ്ചയും സ്ത്രീ ഭാഷണവും ആരോഗ്യകരമായി ഏതു ഇണകള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നുവോ അവിടെ ഉണ്ടാകും ദൃഡമായ പരസ്പര ആകര്‍ഷണം

ഈ കാഴ്ചയും ഭാഷണവും എത്ര കണ്ടു മോശമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നുവോ അവിടെ ഉണ്ടാവും പീഡനവും അസംതൃപ്തിയും ഒളിച്ചോട്ടവും കൊലപാതകവും എല്ലാം !

No comments:

Post a Comment