സുഹൃത്തുക്കളെ, 22 ഫീമെയില്‍ കോട്ടയം എന്ന സിനിമ കണ്ടില്ല...!! പക്ഷെ ആ സിനിമ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴി വെക്കുന്നു....സിനിമയെ കുറിച്ചല്ല ആ സിനിമ ഉണ്ടാക്കിയ ചര്‍ച്ചകളെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്...സിനിമ കാണാതെ തന്നെ ഇവയെക്കുറിച്ച് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നതും സിനിമയിലെ ഈ സാമൂഹ്യ നിലപാടുകളെ സുഹൃത്തുക്കള്‍ ഇങ്ങനെ ചര്ച്ചയാക്കുന്നത് കൊണ്ടാണ് ..അതുകൊണ്ട് തന്നെ സിനിമ കാണുന്നതിന്റെ ആവശ്യം ഈ ചര്‍ച്ചക്ക് ഇല്ല എന്ന് തോന്നുന്നു.
സിനിമ ഉയര്‍ത്തിയ ഒരുപാട് ചര്‍ച്ചകളും കമന്റുകളും എല്ലാം ഫേസ്ബുക്കിലും ടിവിയിലും കണ്ടു...ചിലര്‍ അത് ധീരമായ പരീക്ഷണം ആണെന്നും ചിലര്‍ അത് തെറ്റായ സാമൂഹ്യ ചിന്തകള്‍ ആണ് നല്‍കുന്നത് എന്നും ഒക്കെ പറയുന്നുണ്ട്..ഈ ധീരതയിലും തെറ്റായ സാമൂഹ്യ ചിന്തയിലും ഒക്കെ മുഖ്യ കഥാപാത്രം ലൈംഗികത ആണ്..!!! എന്നാ പിന്നെ എന്താണ് ആ ലൈംഗികത എന്ന് ഒന്ന് നോക്കണമല്ലോ എന്ന് കരുതി ഒന്ന് വിശകലനം ചെയ്യുകയാനിവിടെ.
ധീരതയുടെ ലൈംഗികത ഒന്ന് നോക്കാം, ടെസ്സ എന്ന പെണ്‍കുട്ടി പഴയകാലത്തെ മൂട് പടങ്ങള്‍ എല്ലാം തച്ചുടച്ചു കാമുകനോട് താന്‍ വഴ്തപെട്ട കന്യക ഒന്നും അല്ലെന്നു തുറന്നു പ്രഖ്യാപിക്കുന്നതിലൂടെ, മലയാളികള്‍ ഇത്രയും കാലം തുടര്‍ന്ന് പോന്ന ലൈംഗിക കപട സദാചാരത്തെ പോളിചെഴുതുകയാണ് , ധീരത പ്രഖ്യാപിക്കുകയാണ്, ആണിനോപ്പം ആകാശം പങ്കിടുന്ന പുതിയ സ്ത്രീ ജനിക്കുകയാണ് , എന്നാണ് ധീരമായ ചുവടുവെപ്പായി സിനിമയുടെ വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. അത് പുരോഗമനപരം ആണെന്നും അവര്‍ പറയുന്നു.
ലളിതമായി ഈ പറഞ്ഞത് ശരി ആണോ എന്ന് പരിശോധിക്കണം എങ്കില്‍ ആ പറഞ്ഞതിലെ ഏറ്റവും ശക്തമായ ആശയം നമ്മലെടുക്കണം എന്താണ് അത് ? അത് ടെസ്സ കാമുകനോട് ചന്കൂട്ടതോടെ പലതും പറയുന്നു എന്നതല്ല, മറിച്ചു അത് പുരോഗമനപരം ആണെന്നത് ആണ് !!! ആണോ അങ്ങനെ ആണോ..? തുറന്നു പറയല്‍ ആര്‍ക്കും ചെയ്യാം. അതായത് എന്തും തുറന്നു പറയുന്നതിനെ അല്ല, മറിച്ചു സമൂഹത്തിനെ ഗുണപരമായി പരിവര്തിപ്പിക്കുന്ന തുറന്നു പരചിലുകളെ ആണ് നമ്മള്‍ പുരോഗമനം എന്ന് പറയുന്നത്...അതായത് പുരോഗമനം അല്ലാതെ ഒരു തുറന്നു പറചിലിനെയും നമ്മള്‍ അത്ര അന്ഗീകരിക്കുന്നില്ല എന്ന്..അല്ലെ....
പക്ഷെ എങ്ങനെയാണ് ഒരു പ്രവൃത്തി പുരോഗമനം ആണോ എന്ന് പരിശോധിക്കുക..?? എന്താണ് അതിന്റെ അളവുകോലുകള്‍ ?? അതിലേക്കു പിന്നീട് വരാം...
ടെസ്സ ഏതു സദാചാര സങ്കല്‍പ്പങ്ങളെ ആണിവിടെ പൊളിക്കുന്നത്?? അതാണ് ചോദ്യം, പെണ്ണിനെ വെറും പുരുഷന്റെ അടിമയാക്കുന്ന അവളുടെ ചാരിത്ര്യതിലും ശരീരത്തിലും അനാവശ്യമായി പുരുഷ മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുന്ന വിശുദ്ധ /അവിശുദ്ധ സങ്കല്‍പ്പങ്ങളെ അവള്‍ പോളിചെറിയുകയാണോ, അങ്ങനെ പോളിചെറിഞ്ഞു പുരോഗമനതിലെക്കാണോ അവള്‍ പോകുന്നത് ..? ഇതാണ് നമുക്കിവിടെ പരിശോധിക്കാനുള്ള വിഷയം...
ഇത്തരം തുറന്നു പറച്ചില്‍ കൊണ്ട് എന്താണ് ഒരു പെണ്‍കുട്ടി നേടുന്നത് അഥവാ നേടേണ്ടത് ?? ഞാന്‍ സത്യം പറയുന്നു നീയും സത്യം പറയണം...എന്നാണോ ??? അതോ ഞാന്‍ തുറന്നു പറയും പോലെ നീയും തുറന്നു പറയണം എന്നാണോ ?? അതോ ഞാന്‍ ഇങ്ങനോക്കെയാണ് വേണമെങ്കില്‍ നീ ഇഷടപെട്ടാല്‍ മതി എന്നാണോ ?? ഒരു സ്ത്രീ തന്റെ ജാരന്മാരെ കുറിച്ചോ, ഒരു പുരുഷന്‍ താന്‍ ബന്ധപെട്ടിട്ടുള്ള സ്ത്രീകളെ കുറിച്ചോ ഇങ്ങനെ തുറന്നു പറയുന്നതില്‍ സത്യത്തില്‍ ഞാന്‍ ഒരു പുരോഗമനവും കാണുന്നില്ല !!!!! നേരെ മറിച്ചു ആ അനുഭവങ്ങള്‍ എങ്ങനെയാണ് ജീവിതത്തെ അവള്‍ അല്ലെങ്കില്‍ അവന്‍ കൂടുതല്‍ സാര്ധകമാക്കി നോക്കി കാണാന്‍ അവനെ സഹായിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കി ആവണം ഒരു കൃത്യം പുരോഗമനം ആണോ അല്ലയോ എന്ന് തീരുമാനിക്കാന്‍..സ്വതന്ത്ര രതിയും ലൈംഗിക സ്വാതന്ത്ര്യവും പുരോഗമനം കൈവരിപ്പിക്കും എന്ന് ഞാന്‍ കരുതുന്നില്ല ,...ഈ പറഞ്ഞ സ്വാതന്ത്ര്യം പിന്തിരിപ്പന്‍ ആണെന്നും ഞാന്‍ കരുതുന്നില്ല !!!
ഇതാണ് ഞാന്‍ പറഞ്ഞു വരുന്ന ആശയം, എനിക്കിഷ്ടമുള്ള പെണ്‍കുട്ടികളുമായി ( പെണ്‍കുട്ടികള്‍ക്ക് ആന്കുട്ടികലുമായും ) ലൈംഗിക ബന്ധം നേടാന്‍ കഴിയുന്നതോ അവരുമായി വാടാ പോടാ സൗഹൃദം സ്ഥാപിക്കാന്‍ അനുവദിക്കപെടുന്നതോ അനുവദിക്കപെടാതിരിക്കുന്നതോ അല്ല പുരോഗമനപരം ..അത് പുരുഷനും സ്ത്രീക്കും പ്രണയം ആവോളം ലഭ്യമാക്കുന്ന ഇണകളെ ലഭിക്കുന്നതും ആ ഇണകള്‍ ചേര്‍ന്ന് ഈ ലോകത് ആഹ്ലാദപൂര്‍വ്വം ജീവിച്ചു മനോഹരമായ ഒരു പുതു തലമുറയ്ക്ക് , പ്രനയമുള്ള ഒരു പുതു തലമുറയ്ക്ക് നന്മ നിറഞ്ഞ ഒരു തലമുറക്ക് അവസരം ഒരുക്കുന്നതും ആണ് പുരോഗമനപരം എന്ന് ഞാന്‍ വിശ്വസിക്കുന്നു...!!!
അറിയാം ഇത് പലര്‍ക്കും ദഹിക്കാത്ത സംഗതി ആണ്....പ്രണയം എന്നത് ഒരു മിഥ്യ ആണെന്നാണ് നമ്മുടെ ഭൂരിപക്ഷം കരുതുന്നത് അവര്‍ പ്രണയത്തിന് വേണ്ടി വാദിക്കും എങ്കിലും...പ്രണയപൂര്‍ണര്‍ അല്ലാത്ത ഒരു രക്ഷിതാക്കളെയും ഒരു കുട്ടിയും ആഗ്രഹിക്കില്ല....പ്രനയാതുരാര്‍ ആയ മാതാപിതാക്കള്‍ ആണ് ഈ ഭൂമിയിലെ ഏറ്റവും മനോഹര സൃഷ്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്തരം പ്രണയാതുരമായ മനസ്സുകല്‍ക്കെ കാലുഷ്യവും കുശുമ്പും കുന്നായ്മയും കളഞ്ഞു പ്രപഞ്ചത്തെയും സഹ ജീവികളെയും മാനവികത്യോടെ നോക്കാന്‍ ആകൂ...!!! ഈ പ്രണയം ഇഷടമായവര്‍ക്ക് പോലും ഞാന്‍ അവസാനം പറഞ്ഞ വരികള്‍ പിടിചിട്ടുണ്ടാവില്ല..പിന്നെ പ്രണയം ഇല്ലാത്തവര്‍ക്ക് മാനവികത ഉണ്ടാവില്ലല്ലോ ഒന്ന് പോടെയ്...ശരിയാണ് പ്രണയം എന്നത് ഇണകള്‍ മാത്രമല്ല പ്രകൃതിയുമായും ഉണ്ടാവും..പക്ഷെ എങ്ങനെയാണ് കുശുമ്പും അല്പ്പതവും വെച്ച് പ്രണയം ഉണ്ടാക്കുക...അതിനു നിലനിക്കാന്‍ സാധിക്കുമോ ?? ഉദാഹരണമായി അയാള്‍ അവളെ ആത്മാര്‍ഥമായി സ്നേഹിക്കുന്നു പക്ഷെ നല്ല വര്‍ഗ്ഗീയ വാദിയാണ് ..!!! എങ്കില്‍ ആ സ്വഭാവം പലപ്പോഴും പല ഒത്തുതീര്‍പ്പുകള്‍ക്കും കാലുശ്യങ്ങള്‍ക്കും ഇട നല്‍കില്ലേ...?? പറഞ്ഞു വന്നത് ഇതാണ് നിങ്ങള്ക്ക് അങ്ങനെ എളുപ്പം പ്രണയം ഉണ്ടാക്കാന്‍ കഴിയില്ല....!!! പ്രണയത്തിനും വേണം മിനിമം ക്വാളിഫികെഷന്‍സ്!!!! അല്ലാത്ത പ്രണയം പൊളിയും, ദയനീയമായി, ... അതിന്റെ സത്യങ്ങളില്‍ ചെന്ന് മുട്ടുമ്പോള്‍ !!!!
എന്താണ് ആ ക്വാളിഫികെഷന്‍സ്, അതില്‍ തീര്‍ച്ചയായും തുറന്നു പറയല്‍ പെടുന്നു..!! പക്ഷെ അത് മാത്രമല്ല...ഈ തുറന്നു പറയല്‍ ഇവിടെയാണ് നല്ല സ്വഭാവം ആകുന്നതു ,എങ്ങനെ, അത് പിന്നീട് കൂടുതല്‍ അബ്ധങ്ങളിലേക്ക് പോകാതെ സ്വന്തം ശരീരതെയ്യം മനസ്സിനെയും അറിഞ്ഞു ഒരു നല്ല ഇണയെ നെടുന്നതിലേക്ക് നയിക്കപെടുമ്പോള്‍ ..അപ്പോള്‍... അപ്പോളാണ് അത് പുരോഗമനപരം ആകുന്നതു.
ഇവിടെയും ഒരു ചോദ്യം ഉണ്ട് നീ പറയുന്ന ഈ ഇണയുടെ ജീവിതം എല്ലാം പഴഞ്ചന്‍ അല്ലെ...??ആര്‍ക്കാണ് അത്രയും സത്യ്സ്ന്ധത്യും നീതിയും ഇണയോട് പുലര്‍ത്താന്‍ കഴിയുക ? ഈ ചോദിക്കുന്നതില്‍ ഉള്ള ഒരു വിശ്വാസം എന്താണ് എന്ന് വെച്ചാല്‍, പ്രണയം , സത്യസന്ധത എന്നിവയെല്ലാം വളരെ ബുദ്ധിമുട്ടി ആച്ചരിക്കെണ്ടതും പുലര്തെണ്ടതും ആണെന്ന പരമ്പരാഗത സങ്കല്പം ആണ്....അതെ ഞാന്‍ പറയുന്ന ഏറ്റവും ശക്തമായ പോയന്റു ഇതാണ്, പ്രണയവും സത്യസന്ധതയും എല്ലാം പുലര്‍ത്താന്‍ വളരെ വിഷമം ആണെന്നതാണ് പഴയ സങ്കല്പം... അതാണ് നൂറ്റാണ്ടുകളായി നമ്മള്‍ കേട്ടിപോക്കി വെച്ചിരിക്കുന്ന ദാമ്പത്യം എന്ന മിഥ്യ . ഇതുവരെ നമ്മള്‍ തുറന്നു പറഞ്ഞിട്ടില്ല സത്യസന്ധമായ മാനവികമായ് ഒരു മനുഷ്യന് മാത്രമേ സുതാര്യമായ പ്രണയം സാധ്യമാകൂ എന്ന് !!!! ആ പ്രണയത്തിന് ഈ തുറന്നു പറച്ചിലുകള്‍ മാത്രമല്ല വേണ്ടത് അതിനേക്കാള്‍ വലിയ സത്യസന്ധത വേണം..!!
എന്താണ് ആ സത്യസന്ധത ???
അത് ആദ്യമായി ചരിത്ര ബോധം ആണ് . ഒരു കാര്യം മനസിലാക്കുക ഇന്നോളം ഉണ്ടായ ചരിത്രം വര്‍ഗ സംഘര്‍ഷങ്ങളുടെ മാത്രം ചരിത്രം അല്ല അത് ലൈംഗിക സംഘര്‍ഷങ്ങളുടെയും കൂടി ചരിത്രം ആണ്...!!!! അതെ കൃത്യമായി പറഞ്ഞാല്‍ , കണ്ണ് തുറന്നു നോക്കിയാല്‍ നമുക്ക് കാണാന്‍ ആകും സ്ത്രീയും പുരുഷനും കൂടി വേട്ടയാടി കഴിഞ്ഞിരുന്ന ഗോത്ര പരമ്പരകളില്‍ നിന്നും സ്ത്രീയെയും അധ്വാന മൂലയ്തെയും ( അധ്വാന മൂല്യമാണ് പിന്നീട് സ്വര്ന്നമായും പണമായും ഒക്കെ മാറുന്നത് ) വെട്ടിപിടിക്കാനുള്ള അവന്റെ പുരുഷന്റെ ത്വര ആണ് മനുഷ്യരാശിയുടെ ഭൂരിപക്ഷ സമര ചരിത്രം....!!!! കുത്തഴിഞ്ഞ ആ ലൈംഗിക അരാജകത്വത്തില്‍ നിന്നും ഇന്നത്തെ ഒരു പുരുഷന് ഒരു ഇണ എന്ന നിലയിലേക്ക് വന്നത് ഒരു ദിവസം വെളുക്കുമ്പോള്‍ ഉണ്ടായ സംഭവം അല്ല..ഒരു പാട് പരീക്ഷണങ്ങള്‍ കഴിഞ്ഞാനത് സംഭവിച്ചത് അതില്‍ "പ്രണയം" എന്ന മൂനക്ഷരത്തിന് വിലമതിക്കാന്‍ ആവാത്ത മൂല്യം ഉണ്ട്....നിനക്ക് നൂറെണ്ണം ആകാമെങ്കില്‍ എനിക്കും ആകാം എന്നും സ്ത്രീ പറയുമ്പോഴും...യവ്വ്വനം നശിക്കുമ്പോള്‍ അവളെ സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്ന ദാരുണാവസ്ഥ ഉണ്ടായിരുന്നു....ധനവും അധികാരത്തിന്റെയും പിന്നാലെ പുരുഷന്‍ പാഞ്ഞപ്പോള്‍ വാര്‍ധക്യത്തില്‍ അവനും സമൂഹത്തിന്റെ പുരംപോക്കുകളിലേക്ക് എരിയപെട്ടു അവിടെ അധികാരവും സന്ദര്യവും വൃധരായി നരകിച്ചു ...!!!! ( ഇതെല്ലം ഏറ്റവും ചുരുക്കിയ വാക്കുകളില്‍ പറയുകയാണ് )
സ്നേഹത്തിന്റെ വില പതിയെ മനുഷ്യര മനസ്സിലാക്കി തുടങ്ങിയ കാലം ആയിരുന്നിരിക്കണം മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ മാറ്റം സംഭവിച്ച കാലം...അതെ പ്രണയം...അങ്ങനെ ഭൂമിയില്‍ സംഭവിക്കുകയായിരുന്നു...അതിനായി അവനും അവളും പരസ്പരംപലതും ഒഴിവാക്കാന്‍ ശീലിച്ചു..അവന്‍ അവളോടും അവള്‍ അവനോടും ഹൃദയം പകുത്തുവിശ്വാസ്യത പകുത്തു...കാരണം എത്ര കുത്തഴിഞ്ഞ ലൈമ്ഗികതക്കും പുരുഷനെയും സ്ത്രീയെയും ത്രുപ്തമാക്കാന്‍ കഴിയില്ല അതിനു പ്രണയം വേണം...പ്രണയത്തിന് മാത്രമേ അവനെയും അവളെയും ത്രുപതമാക്കാന്‍ കഴിയൂ എന്നത് കാലം അങ്ങനെ തെളിയിച്ചു...അതിനായി അവര്‍ സ്വയം മാറുക ആയിരുന്നിരിക്കണം
ഇത് പലപ്പോഴായി സമൂഹത്തില്‍ ചിലയിടങ്ങളില്‍ മാത്രം സഭവിച്ചതാണ് അല്ലാതെ ഇവ ഒരു പൊതു സ്വഭാവം ആയിരുന്നില്ല..നല്ലതിനെ വികൃതമായി അനുകരിക്കലും..നല്ലതിനെ ചില സമൂഹ നേതാക്കള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നത് പോലെ എല്ലാവരാലും ആ പ്രണയ കുടുംബങ്ങളെ അടിചെല്പ്പിക്കളും ചെയ്യുകയുണ്ടായി ഫലമോ പ്രണയത്തിനായി ഒരുങ്ങാതെ തന്നെ സ്വയം സത്യ്സന്ധതയില്ലാതെ തന്നെ അനേകം കുടുംബങ്ങള്‍ ഒരു ഇണ എന്ന സങ്കല്പ്പതിലേക്ക് വന്നു ഇതൊരു വലിയ വിഷയം ആണ് ഞാനതിലേക്ക് പോകുന്നില്ല മതവും രാഷ്ട്രീയവും എല്ലാം ഈ ലൈംഗിക ചരിത്രത്തില്‍ അവരുടെതായ റോളുകള്‍ വഹിച്ചിട്ടുണ്ട്....ഞാന്‍ നേരത്തെ പറഞ്ഞല്ലോ...മനുഷ്യ ചരിത്രം വര്‍ഗ സംഘര്‍ഷങ്ങളുടെത് മാത്രമല്ല അത് ലൈംഗിക സംഘര്‍ഷങ്ങളുടെതും കൂടിയാണ്....!!
അങ്ങനെ അവര്‍ സത്യസന്ധരാകാന്‍ ശ്രമിച്ചു..കാരണം അവര്‍ക്കറിയമായിരുന്നു തന്റെ യവ്വനം നിത്യമല്ല എന്നും അത് ഏറ്റവും ഉദാത്തമായ പ്രണയം നേടാനായി ചിലവാക്കിയില്ലെന്കില്‍ താന്‍ കറിവേപ്പില പോലെ എരിയപ്പെടും എന്നും അവള്‍, അവനും തിരിച്ചറിഞ്ഞു...!!! അവര്‍ പ്രണയത്തിനായി അവര്‍ക്ക് മാത്രമായി ഹൃദയം പങ്കുവയ്ക്കാന്‍ പഠിച്ചു....അത് എളുപ്പമല്ലെന്നും അതിനായി തങ്ങള്‍ മാനവികതയുടെ ഏറ്റവും ഉയര്‍ന്ന എല്ലാ ഗുണങ്ങളും അതിന്റെ നൈര്‍മല്യവും എല്ലാം സ്വന്തമാക്കണം എന്നും, അങ്ങനെ സ്വന്തമാക്കണം എങ്കില്‍ മനസ്സിലേക്ക് വിശാലമായ ഭൂമിയും ആകാശവും അവിടെ എല്ലാ സഹ്ജീവികള്‍ക്കും തുല്യമായ നീതിയും വേണമെന്ന അവിടെ ഇണകള്‍ ഏറ്റവും മധുരമായ പ്രണയം ആസ്വദിക്കും എന്നും കണ്ടെത്തി....കാരണം എല്ലാ പക്ഷ പാതിത്വവും നിങ്ങളുടെ ഹൃദയത്തിന്റെ നൈര്‍മല്യം നഷ്ടമായേക്കും....അങ്ങനെ പ്രണയം നേടാനുള്ള യോഗ്യതയും...!!!
അതിലും വലിയ കണ്ടെത്തല്‍ ആയിരുന്നു, അങ്ങനെയുള്ള സത്യസന്ധമായ മനസ്സുകളുടെ തുറന്നു പറച്ചിലുകള്‍ മാത്രമേ നിത്യമായ ശാന്തതിയിലെക്കും നന്മയിലേക്കും പ്രണയത്തിലേക്കും തങ്ങളെ നയിക്കൂ എന്നും അപ്പോള്‍ മാത്രമേ ശരിയായ ഇണയെ തങ്ങള്‍ക്കു ലഭിക്കൂ എന്നും അവര്‍ തിരിച്ചറിയുന്നത്..!!!! അതാണ് തിരിച്ചറിവ്..എന്തിനുള്ള തിരിച്ചറിവ് ?? ജീവിതത്തിനുള്ള തിരിച്ചറിവ്...ചരിത്രത്തിന്റെ തിരിച്ചറിവ്..മാനവികതയുടെ തിരിച്ചറിവ്..പ്രണയത്തിന്റെ ഉണ്ടാവലുകള്‍..അങ്ങനെ സത്യസന്ധരായ ആളുകള്‍ക്കാണ് പ്രണയം സാധ്യമാവുക എങ്കില്‍, അങ്ങനെ സത്യസന്ധരായ മാതാപിതാക്കള്‍ ആണ് ഭൂമിയില്‍ ഉണ്ടാവുന്നത് എങ്കില്‍ ഞാന്‍ നേരത്തെ പറഞ്ഞ ഒരു നല്ല പരനയമുള്ള തലമുറ തന്നെയാവില്ലേ ഭൂമിയില്‍ ഉണ്ടാവുക...!!! അപ്പോള്‍ ഞാന്‍ പറഞ്ഞത് അത്ര അതിശയോക്തിയാണോ....
അപ്പോള്‍ നമ്മുടെ പുരോഗമന ആശയങ്ങളെ ഏതു മാനദന്ടങ്ങള്‍ വെച്ചാണ് പുരോഗമനം ആണോ എന്ന് നോക്കേണ്ടത് പറയൂ...ഏതു തുറന്നു പറച്ചിലുകള്‍ ആണ് വിപ്ലവകരമായ് ഉടക്കലുകള്‍ ആകുന്നതു ?? അത്തരം സിനിമയാണോ നമ്മള്‍ തുടക്കത്തില്‍ പറഞ്ഞ കോട്ടയം പെന്കുട്ടിയുടെ സിനിമ പറയുന്നത്, അതോ ഓഷോ പറഞ്ഞ കഥയിലെ പോലെയോ..!!!!.
ഒഷോയോടു പറഞ്ഞു ഡേവിഡ് പിന്നെയും വിവാഹ മോചനം നേടി ഗുരോ .... അയാള്‍ പിന്നെയും വേറെ കെട്ടാന്‍ പോകുന്നു.......ഓഷോ പറഞ്ഞു " അയാള്‍ അതിനെയും ഒഴിയും കാരണം അയാള്‍ മാറുന്നില്ലല്ലോ...ഇപ്പോഴും ഒരേ തരത്തിലുള്ള പെന്കുട്ടിക്ലാല്‍ മാത്രമേ അയാള്‍ ആകര്ഷിക്കപെടുകയുള്ളൂ...എല്ലാം പതിവ് പോലെ....ആകര്ഷിക്കപെടും വിവാഹം ചെയ്യും ...കുറച്ചു നാള്‍ കഴിഞ്ഞു താന്‍ പ്രതീക്ഷിച്ച പെന്നിനെയല്ല തനിക്ക് കിട്ടിയതെന്ന് മനസ്സിലാക്കും അതോഴിയും.... വീണ്ടും അത്തരത്തിലുള്ള പെന്നിനാല്‍ തന്നെ ആകര്ഷിക്കപെടും, കാരണം വേറൊരു പെണ്ണിനാല്‍ ആക്ര്ഷിക്കപെടനം എങ്കില്‍ അയാള്‍ മാറേണ്ടതുണ്ട്....!! അയാളുടെ സങ്കല്പങ്ങള്‍ മാറേണ്ടതുണ്ട്...!!!! അതില്ലാത്തിടത്തോളം അയാളുടെ ഇതേ മനോഭാവങ്ങളെ ആകര്‍ഷിക്കാന്‍ അതെ പെണ്ണിനെ കഴിയൂ അങ്ങനെ കഥ വീണ്ടും തുടരും ..!!! "
പറയൂ നമ്മുടെ ഉറക്കെ പറയുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും എല്ലാം ഉയര്ന്നുവോ...അവരുടെ വീക്ഷണങ്ങള്‍ മാറിയോ....അവരുടെ ജീവിതങ്ങളില്‍ പ്രണയം ഉണ്ടാകുമോ..അവരുടെ ജീവിതങ്ങള്‍ സുന്ദരം ആകുമോ.. എങ്കില്‍ ഈ തുറന്നു പറച്ചിലുകളും തന്റേടവും, ലൈംഗിക സ്വാതന്ത്ര്യവും എല്ലാം പുരോഗമനം ആണെന്ന് ഞാന്‍ പറയും ഇല്ലെങ്കില്‍ ഇതും വെറും വേഷം കേട്ടലുകള്‍ ആണെന്നും....
സഹോദരാ...ഇത് താങ്കൾ ഒന്ന് കൂടെ വായിച്ച് നോക്കിയിട്ട് പോസ്റ്റ് ചെയ്യുക...അക്ഷരത്തെറ്റുകൾകൊണ്ട് ഒരു വരിപോലും വായിക്കാൻ പറ്റുന്നില്ലാ..ഇനി അത് എന്റെ സോഫ്റ്റ് വെയറിന്റെ കുഴപ്പമാണോ എന്നറിയില്ലാ.....ഞാൻ വീണ്ടും വരാം...
ReplyDeleteഅക്ഷരത്തെറ്റുകള്‍ ഉണ്ട് പക്ഷെ വായിക്കാന്‍ പറ്റാത്ത അത്രയും ഇല്ല..അത് മറ്റെന്തോ പ്രശനം ആകാന്‍ ആണ് വഴി...ഇത് ഞാന്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്ന കുറച്ചു മുന്‍പത്തെ നോട്ടാണ് അത് ബ്ലോഗിലും ഇട്ടു എന്ന് മാത്രം...എന്റെ എഴുത്തെല്ലാം ഒറ്റ ശ്വാസത്തില്‍ ആണ് മുറിഞ്ഞാല്‍ ചിലപ്പോള്‍ അത് പൂര്‍ത്തിയാക്കാന്‍ പറ്റില്ല അതുകൊണ്ട് അക്ഷര തെറ്റുകള്‍ കാര്യമാക്കാറില്ല, രണ്ടാമത് നോക്കാന്‍ അതിലേറെ മടിയും..എന്നാലും നോക്കാം കേട്ടോ നന്ദി :)))
DeleteThis comment has been removed by the author.
Deleteവളെരെ നല്ല നിരീഷണം അക്ഷരത്തെറ്റുകള്‍ ഉണ്ട് പക്ഷെ വായിക്കാന്‍ പറ്റാത്ത അത്രയും ഇല്ല..അത് മറ്റെന്തോ പ്രശനം ആകാന്‍ ആണ് വഴി...ആ പറഞ്ഞതാണ് ശരി ....എഴുത്തെല്ലാം ഒറ്റ ശ്വാസത്തില്‍ മുരിഞ്ഞാലും കുഴപ്പമില്ല ഇതൊക്കെ മനസിലാകെണ്ടവര്‍ക്ക് മനസിലാകും........
Deleteനന്ദി റോഷന്‍ താങ്കളുടെ വായനക്ക് :)))
DeleteI don't see any problem in reading these texts. You explained it very well and I didn't noticed spelling mistakes because of the flow of reading. Best wishes.
ReplyDeleteനന്ദി മനോഹര്‍ , വായനക്ക് സമയം കണ്ടെത്തിയതിനു :)))
Deleteനന്നായിടുണ്ട് ,അഭിനന്ദനങ്ങൾ ....
ReplyDeleteഅഭിവാദ്യങ്ങള്‍ ഗോപന്‍ :)))
Deleteനമ്മുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉള്ള ഒരു അവിവാഹിതന്റെ ജീവിതത്തെ താങ്കള്‍ എങ്ങനെ നോക്കി കാണുന്നു..? ജീവിതത്തില്‍ സോയം അവന്റെതായ ചില സദാചാര മൂല്യങ്ങള്‍ സൂക്ഷിക്കുന്ന അവിവാഹിതന്‍., അവന്‍ കാണുന്ന സിനിമകളിലും പരസ്യങ്ങളിലും കേള്‍ക്കുന്ന പാട്ടുകളിലും വായിക്കുന്ന പുസ്തകങ്ങളിലും അവനെ പ്രേലോബിപ്പിക്കുന്ന പലതും ഉണ്ട്..
ReplyDeleteപ്രിയ സഖാവേ, ഒരു അവിവാഹിതന്റെ ജീവിതത്തെ എങ്ങനെ നോക്കി കാണുന്നു എന്ന് ചോദിച്ചാല്‍ എനിക്ക് പ്രത്യേക അഭിപ്രായം ഒന്നുമില്ല...കാരണം ഞാന്‍ തന്നെ ഒരു അവിവാഹിതന്‍ ആണ് . അതെ സമയം പുരുഷന്റെ ലൈംഗിക ആഗ്രഹത്തെ എങ്ങനെയാണ് ഒരു അവിവാഹിതന്‍ നിയന്ദ്രിക്കുന്നത് എന്ന് ചോദിച്ചാല്‍ , വിവാഹത്തിനു മുന്‍പ് എങ്ങനെയാണോ ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ എന്ന് പറയേണ്ടി വരും...സദാചാര മൂല്യം എന്നത് ഇന്ന് ഏറെ തെട്ടിധരിക്കപെട്ട ഒരു പദമാണ് ... ലൈംഗികതയെ നിരാകരിക്കുകയോ അതിനെ വഷളായി ഉപയോഗിക്കുകയോ അല്ല സദാചാരപരം മറിച്ചു അതിനെ വൃത്തിയായി കൈകാര്യം ചെയ്യലില്‍ ആണ് ... എങ്ങനെയാണ് ഒരു പ്രവൃത്തി വൃതിയാണോ എന്ന് തീരുമാനിക്കുക അത് അയാളുടെ പ്രവൃത്തി അയാള്‍ക്കും അയാള്‍ ഉള്‍പ്പെടുന്ന സമൂഹത്തിനും ഗുനപരമാവുമ്പോള്‍ ആണ്... ഇനി സമൂഹത്തിനു എങ്ങനെയാണ് ഗുനപരം ആവുക അത് അയാളുടെ പ്രവൃത്തി സമൂഹത്തിലെ മനുഷ്യര്‍ക്ക് മാനസികവും ശാരീരികവും ആയ പരിക്കുകള്‍ എല്പ്പിക്കതിരിക്കുമ്പോള്‍ ആണ്...അതായത് രണ്ടു വ്യക്തികളുടെ ലൈംഗിക ബന്ധം അവരുടെ പരസ്പര ഇഷ്ടത്തോടെ നടക്കുമ്പോള്‍ അത് അവര്‍ക്കും അവരുടെ സമൂഹത്തിനും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്ന് മാത്രവുമല്ല ലൈംഗികത സന്തുലനം ചെയ്യുന്ന മനുഷ്യര്‍ കൂടുതല്‍ നന്നായി ചിന്തിക്കുകയും സമൂഹത്തില്‍ ഇടപെടുകയും ചെയ്യും...ഒരു അവിവാഹിതന്‍ എന്നതിന് അയാള്‍ ഒരിക്കലും ഇണ ചെരാത്തവന്‍ എന്ന് അര്‍ദ്ധമില്ലല്ലോ...അങ്ങനെ അര്‍ഥം ഉണ്ട് എങ്കില്‍ അയാള്‍ സ്വയം ലൈംഗികത ആസ്വദിക്കുന്നവന്‍ എങ്കിലും ആയിരിക്കും അല്ലെങ്കില്‍ അയാള്‍ക്ക് സാധാരണ ഗതിയില്‍ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും... പ്രകൃതിയില്‍ ഏതാണ്ട് തൊണ്ണൂറു ശതമാനവും ജന്തു ജാലങ്ങള്‍ സ്വയം ലൈംഗികത ആസ്വദിക്കുന്നവര്‍ തന്നെയാണ് ..അത് പ്രകൃതി നിയമം ആണ് ..കാരണം അത് അവരുടെ ശരീരത്തിന്റെ വളര്‍ച്ച ശരിയാണ് എന്ന് സൂചിപ്പിക്കുന്നു..ഇല്ലെങ്കില്‍ അത് പ്രകൃതി വിരുദ്ധവും ആയിരിക്കും....കുരുവികള്‍ തുടങ്ങി മനുഷ്യര്‍ വരെ ഇതിനു ഉദാഹരണം ആണ് ... നാലപ്പാട്ട് എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ച " രതി സാമ്രാജ്യം " എന്ന ഗ്രന്ഥം ഒന്ന് വായിക്കുക...നല്ലൊരു പഠന ഗ്രന്ഥം ആണ് വിവാഹിതര്‍ ആകാന്‍ പോകുന്നവരും അല്ലാത്തവരും മിനിമം വായിച്ചിരിക്കേണ്ട പുസ്തകങ്ങളില്‍ ഇതിനു പ്രധം സ്ഥാനം ഞാന്‍ നല്‍കുന്നു....ഇത്രയോക്കെയാണ് ഏറ്റവും ചുരുക്കി പറഞ്ഞാല്‍ ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളത് :)))
ReplyDelete