കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിയോട് എന്താണ് നിലപാട് എന്ന് ഒരു സുഹൃത്ത് ചോദിക്കുന്നു, കാരണം ഞാന്‍ ഒരു ഇടതുപക്ഷ സഹയാത്രികന്‍ ആണെന്ന് ആണ് ഞാനും അയാളും സ്വയം ധരിച്ചിരിക്കുന്നത് . എനിക്ക് പൂര്‍ണ പിന്തുണയാണ് ആ പാര്‍ട്ടിയോട് എന്ന് പറഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു കമ്മ്യൂണിസ്റ്റുകാര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെ അല്ലെ പിന്താങ്ങേണ്ടത് എന്ന് ...
ഈ ചോദ്യം രസകരമാണ് , കമ്മ്യൂണിസ്റ്റുകള്‍ ആരാണ് ??? അവരുടെ മറ്റു പാര്ട്ടികലോടുള്ള നിലപാടുകള്‍ എന്താണ് , മറ്റു ന്യായമായ പ്രസ്ഥാനങ്ങളെ അവര്‍ എങ്ങനെ കാണുന്നു...( ഈ കമ്മ്യൂണിസ്റ്റുകള്‍ എന്ന് ഞാന്‍ പറയുന്നവര്‍ മാര്‍ക്സിന്റെ കമ്മ്യൂണിസ്റ്റു മാനിഫെസ്ടോ അനുസരിച്ചുള്ള കമ്മ്യൂണിസ്റ്റുകള്‍ ആണുട്ടോ ) , എനിക്ക് കമ്മ്യൂണിസ്റ്റു മാനിഫെസ്റൊയിലെ ഏറ്റവും ഇഷ്ടമായ ( മാനിഫെസ്ടോയില്‍ പറഞ്ഞു എന്നതുകൊണ്ടല്ല അതിഷ്ടമായത് അതിലെ മാനവികത കണ്ടിട്ടാണ് ) ആ ആശയം ഇവിടെ പകര്‍ത്തുന്നു , വായിക്കാന്‍ താലപര്യം ഉള്ളവര്‍ മാത്രം വായിക്കുക...കാരണം ഇത് ലൈക്ക് കിട്ടാനോ വിമര്‍ശനം കിട്ടാനോ അല്ല , ഇന്ന് രാവിലെ തന്നെ ഒരാളുടെ ചീത്ത കേട്ട് കഴിഞ്ഞേയുള്ളൂ...എന്നാലും കോയാ പറയാനുള്ളത് പറഞ്ഞല്ലേ പറ്റൂ :)
കമ്മ്യൂണിസ്റ്റു മാനിഫെസ്റൊയിലെ നാലാം അദ്ധ്യായം ആണ് " നിലവിലുള്ള വിവിധ പ്രതിപക്ഷ പാര്ട്ടികലോടുള്ള കമ്മ്യൂണിസ്റ്റുകളുടെ നിലപാട് --
Chapter IV. Position of the Communists in Relation to the Various Existing Opposition Parties
" ഈ തലകെട്ട് ശ്രദ്ധിക്കുക "കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ " നിലപാട് എന്നല്ല പറഞ്ഞത് നിങ്ങള്‍ "കംമ്യൂനിസ്ടാണോ " എങ്കില്‍ ആ കമ്മ്യൂണിസ്റ്റുകളുടെ നിലപാട് ഇത് ആയിരിക്കും അത് പാര്‍ട്ടി ആയാലും അല്ലെങ്കിലും എന്ന അര്‍ദ്ധമല്ലേ ഇതിനുള്ളത് ഞാന്‍ അങ്ങനെ ധരിക്കുന്നു എന്നാലും വാശിയില്ല :)
ഇത് മുഴുവനായും ഉജ്ജ്വലമാണ് പ്രിയ യ് സുഹൃത്തുക്കളെ ഇവ ഒന്നുകൂടി വായിക്കാന്‍ ക്ഷനിക്കുന്നതിനോപ്പം അതിലെ ചില വരികള്‍ ഞാന്‍ ഇവിടെ ഉദ്ധരിക്കുന്നു പക്ഷെ ആ ഉധരനികള്‍ക്കിടയില്‍ എന്റെ പേര് വെച്ച് അതിനോടുള്ള പ്രത്യേകമായ എന്റെ അഭിപ്രായം കൂടി രേഖപെടുത്തുന്നു അത് ഉധരനിയല്ല എന്റെ അഭിപ്രായം മാത്രമാണ് .
********************************
"ഇന്ഗ്ലണ്ടിലെ ചാര്‍ത്ടിസ്റ്റു പ്രസ്ഥാനക്കാര്‍ , അമേരിക്കയിലെ കാര്‍ഷിക പരിഷ്കാര വാദികള്‍ തുടങ്ങിയ നിലവിലുള്ള തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടികളും ( ശ്രദ്ധിക്കുക അവരെയും തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടികള്‍ എന്ന് തന്നെയാണ് മാര്‍ക്സ് പറയുന്നത് !--രഞ്ജിത് ) കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള ബന്ധം രണ്ടാം അധ്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തൊഴിലാളി വര്‍ഗ്ഗത്തിന്റെ അടിയന്തിര ലക്ഷ്യങ്ങള്‍ നേടാനും അവരുടെ താല്‍ക്കാലികതാല്പര്യങ്ങള്‍ നടപ്പാക്കാനും വേണ്ടി കമ്മ്യൂണിസ്റ്റുകാര പൊരുതുന്നു. എന്നാല്‍ അതേസമയം പ്രസ്ഥാനത്തിന്റെ ഭാവിയെ അവര്‍ പ്രതിനിധാനം ചെയ്യുകയും സൂക്ഷിക്കുകയും ചെയ്യുന്നു . ഫ്രാന്‍സില്‍ യാഥാസ്ഥിതികരും സമൂല പരിവര്തന വാദികളുമായ ബൂര്‍ഷ്വാസിക്കെതിരായി കമ്മ്യൂണിസ്റ്റുകാര്‍ സോഷ്യല്‍ ടെമോക്രാട്ടു കക്ഷിയുമായി സഖ്യം ഉണ്ടാക്കുന്നു ( ഈ പാര്‍ട്ടികളെ കുറിച്ചുള്ള വിവരണങ്ങള്‍ മാനിഫെസ്ടോയില്‍ തന്നെ വായിക്കുക --രഞ്ജിത് ). അതെ സമയം വിമര്‍ശനപരമായ നിലപാട് എടുക്കാനുള്ള അവകാശം കമ്മ്യൂണിസ്റ്റുകാര്‍ കൈവിടുകയുമില്ല.
സ്വിട്സര്ലണ്ടില്‍ അവര്‍ റാഡിക്കല്‍ കക്ഷിയെ അനുകൂലിക്കുന്നു. ( ഇന്നത്തെ നമ്മുടെ ആസ്ഥാന പണ്ഡിതര്‍ അന്നുണ്ടായിരുന്നു എങ്കില്‍ എന്നെ മാര്‍ക്സിനെ തല്ലികൊന്നെനെ ഒരു പിന്തിരിപ്പന്‍ കക്ഷിയെ പിന്തുണച്ചതിന് :) __രഞ്ജിത് ) പക്ഷെ ആ കക്ഷിയില്‍ വിരുദ്ധ ശക്തികള്‍ , ഭാഗികമായി റാഡിക്കല്‍ കക്ഷികളും ഭാഗികമായി ടെമോക്രാട്ടുകളും അടങ്ങിയിട്ടുണ്ടെന്ന യാധാര്ധ്യം അവര്‍ വിസ്മരിക്കുന്നില്ല.
ദേശീയ മോചനത്തിനുള്ള പ്രാഥമികമായ ഉപാധി എന്ന നിലയില്‍ കാര്‍ഷിക വിപ്ലവത്തില്‍ ഊന്നി പറയുന്ന പാര്‍ട്ടിയെ ആണ്_ 1846 ല ക്രക്കൊവില്‍ സായുധ വിപ്ലവത്തിന് തുടക്കമിട്ട പാര്‍ട്ടിയെ_ ആണ് പോളണ്ടില്‍ കമ്മ്യൂണിസ്റ്റുകാര പിന്താങ്ങുന്നത് .
സേചാധിപത്യപരമായ രാജ വാഴ്ച്ചക്കും ഫ്യൂഡല്‍ ദുഷ പ്രഭുത്വത്തിനും പെറ്റി ബൂര്‍ശ്വസിക്കും എതിരായി വിപ്ലവകരമായ രീതിയില്‍ ജെര്‍മ്മനിയിലെ ബൂര്‍ഷ്വാസി എപ്പോഴെല്ലാം പ്രവര്‍ത്തിക്കുന്നുവോ അപ്പോഴെല്ലാം കംമ്യൂനിസ്ടുകാര്‍ അവരോടൊപ്പം കൂടുന്നു, പോരാടുന്നു. ( ഏറ്റവും ഉജ്ജ്വലമായ ഒരു വീക്ഷണം ആണിത് കാരണം നിങ്ങള്‍ ഏതു പാര്‍ട്ടിക്കാരും ആകട്ടെ ഒരു നല്ല ആശയത്തിനായി ആണ് നിങ്ങള്‍ പൊരുതുന്നത് എങ്കില്‍ ഇതാ ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ നിങ്ങളോടൊപ്പം ഉണ്ട് അതല്ല ചീത്ത ആശയത്തിനാണ് എങ്കില്‍ ഞങ്ങള്‍ നിങ്ങളെ എതിര്‍ക്കുകയും ചെയ്യും... ഇതാണ് ചങ്കൂറ്റം... വൃത്തിയുള്ള ചിന്ത ഇവിടെ എന്റെ ആശയത്തിന്റെ കേമത്തം തെളിയിക്കാനോ നിന്റെ എല്ലാ വരട്ടുവാദവും മാറ്റി വെച്ച് എന്ന് നീ നന്നാകുന്നുവോ , എന്ന് നിന്റെ ആശയങ്ങള്‍ എന്നോടൊത്തു വരുന്നുവോ അന്ന് മതി നമ്മള്‍ തമ്മിലുള്ള സഹകരണം എന്ന് വാശി പിടിക്കുകയല്ല മാര്‍ക്സ് ചെയ്യുന്നത്..പിന്നെയോ വരൂ ചെയ്യൂ നിങ്ങളാല്‍ കഴിയുന്ന നല്ല പ്രവൃത്തികള്‍ ചെയ്യൂ ഞങ്ങള്‍ ഒപ്പമുണ്ട് പക്ഷെ അപ്പോഴും നിങ്ങളുടെ പിന്തിരിപ്പന സ്വഭാവത്തെ ഞങ്ങള്‍ തുറന്നു കാണിക്കുകയും എതിര്‍ക്കുകയും ചെയ്യും...നല്ലതിന് പിന്തുണയും ചീതക്ക് വിമര്‍ശനവും , എന്നിട്ടോ നമ്മള്‍ ഒരുമിച്ചാണ് എന്ന് പറയുകയും. എല്ലാ മനുഷ്യരും സഹോദരന്മാര ആണെന്നും എന്നാലും സഹോദരാ നിന്റെ ആശയം ഇതാ ഇങ്ങനെ തെറ്റാണ് എന്നും പറഞ്ഞു കൊടുക്കുന്ന, അതെ സമയം അവന്റെ തോളോട് തോള്‍ ചേര്‍ന്ന് " വാ ചില ആശയങ്ങളില്‍ ഞാനും നിങ്ങലോടോപ്പമുണ്ട് "എന്ന് പറയുന്ന, ഏതു നല്ല മുന്നേറ്റങ്ങളും ഉണ്ടാക്കുന്ന, മറ്റു പാര്‍ട്ടികളെ നല്ല മുന്നേറ്റങ്ങളും ആശയങ്ങളും ഉണ്ടാക്കുവാന്‍ നിരന്തരം പ്രേരിപ്പിക്കുന്ന സ്വന്തം പ്രവര്‍ത്തനങ്ങളില്‍ അവരുടെ പിന്തുണ നിരന്തരം തേടുന്ന ഒരു മനസ്സാണ് ഇവിടെ കാണുന്നത്..അതാണ് ഈ കമ്മ്യൂണിസ്റ്റുകളെ ഞാന്‍ ഇഷടപ്പെടാന്‍ ഒരു കാരണം . പറയൂ അങ്ങനെയുള്ള കമ്മ്യൂണിസ്റ്റു മനസ്സുകള്‍ക്ക് എങ്ങനെയാണ് ആം ആദ്മി എന്ന കേജരിവാള്‍ പാര്‍ട്ടിയെ അനുകൂലിക്കാന്‍ കഴിയാത്തത് . ഒപ്പം ചീത്ത കണ്ടാല്‍ എതിര്‍ക്കുകയും ഒപ്പം ചെറിയ നല്ല ആശയങ്ങളെ കൂടുതല്‍ നല്ല ആശ്യങ്ങളിലേക്ക് വളര്‍ത്താന്‍ പ്രേരകമാവുകയും അല്ലെ നമ്മള്‍ കമ്മ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടത് .. മാനിഫെസ്റൊയിലെ ചില വരികള്‍ കൂടി വായിക്കുക __രഞ്ജിത് )
ചുരുക്കത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ എല്ലായിടത്തും നിലവിലുള്ള മുതലാളിത സമൂഹി രാഷ്ട്രീയ ക്രമങ്ങല്‍ക്കെതിരെയുള്ള എല്ലാ വിപ്ലവ പ്രസ്ഥാനങ്ങളെയും പിന്താങ്ങുന്നു. ഈ പ്രസ്ഥാനങ്ങലെല്ലാം അവ എത്ര വളര്‍ന്നു എന്ന് നോക്കാതെ സ്വതുടമയുടെ പ്രശ്നത്തെ ( കാരണം പണിയായുധങ്ങളും പണി ശാലകളും പനിയെടുക്കാനുള്ള മൂലധനവും ഇല്ലാതെ തങ്ങളുടെ അധ്വാനം ചുരുങ്ങിയ വിലക്ക് വില്‍ക്കേണ്ടി വരുന്ന ജനകോടികള്‍ ചൂഷനതിനിരയാവുന്നു__രഞ്ജിത് ) പ്രമുഖ പ്രശ്നമായി മുന്നോട്ടു കൊണ്ട് വരുന്നു .
അവസാനമായി എല്ലാ രാജ്യത്തും ഉള്ള ജനാധിപത്യ പാര്‍ട്ടികള്‍ തമ്മില്‍ യോജിപ്പും ധാരണയും ഉണ്ടാക്കുന്നതിനു വേണ്ടി ആണ് കമ്മ്യൂണിസ്റ്റുകള്‍ എല്ലായിടത്തും ശ്രമിക്കുക ( നോക്കൂ എത്ര ഉദാത്തമാണ് ഈ വരികള്‍, അവര്‍ക്ക് രാഷ്ട്രങ്ങളില്‍ എല്ലാം കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ആവണം എന്നില്ല എന്നാലും നിങ്ങള്‍ പരസ്പരം മത്സരിക്കേണ്ടത് നല്ല ആശയങ്ങളില്‍ ആണെന്നും നമ്മള്‍ ഒരുമിച്ചു ആണ് നില്‍ക്കേണ്ടത് എന്നും നമ്മുടെ ആശയങ്ങളെ കൂട്‌തല്‍ നന്നാക്കെണ്ടതുണ്ട് എന്നും അതിനു പഠനം ആവശ്യമാണ് എന്നും വരൂ നമുക്ക് ഒരുമിച്ചു വിശകലനം ചെയ്യാം കണ്ടെത്താം പൊരുതാം എന്നും പറയുന്ന നല്ല മനുഷ്യരുടെ വീക്ഷണം അല്ലെ ഇത്...രഞ്ജിത് )
സ്വാഭിപ്രായങ്ങളെയും ലക്ഷ്യങ്ങളെയും മൂടി വെക്കുന്നതിനെ കമ്മ്യൂണിസ്റ്റുകാര്‍ വെറുക്കുന്നു.നിലവിലെ സാമൂഹ്യ ഉപാധികളെ ബലം പ്രയോഗിച്ചു മറിച്ചിട്ടാല്‍ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ ആകൂ എന്നവര്‍ പരസ്യമായി പ്രഖ്യാപിക്കുന്നു . കമ്മ്യൂണിസ്റ്റു വിപ്ലവത്തെ ഓര്‍ത്തു ഭരണാധി വര്‍ഗ്ഗങ്ങള്‍ കിടിലം കൊള്ളട്ടെ ... തൊഴിലാളികള്‍ക്ക് സ്വന്തം ചങ്ങലകെട്ടുകള്‍ അല്ലാതെ മറ്റൊന്നും നഷ്ടപെടാനില്ല. അവര്‍ക്ക് കിട്ടാനുള്ളതോ പുതിയൊരു ലോകവും .
സര്‍വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ !!!
*************************
മാനിഫെസ്റൊയിലെ ആ അവസാന അധ്യായം ഇങ്ങനെ അവസാനിക്കുന്നു... വായിക്കുക മനസ്സിരുത്തി അഭിവാദ്യങ്ങള്‍
Ranjiyhinte ee thuranna man ass Ella communist kaarkkum undayirunnengil.....nanmayil orumikkuka...
ReplyDeleteഅഭിവാദ്യങ്ങള്‍ അജ്മല്‍ :)))
Deleteലൈക്
Deleteഅഭിവാദ്യങ്ങള്‍ നാരായന്‍ ജീ :)))
Deleterenjith sir,,,,salute u.........
ReplyDeleteഅഭിവാദ്യങ്ങള്‍ ബാബു :)))
Deleteലാല്‍ സലാം
ReplyDeleteലാല്‍സലാം അബീ :)))
Deleteennathe abhinava communistukal ethinu oru apavadangal alle
Delete